സെന്റ് മേരീസ് എൽ പി എസ് ചേന്ദമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് മേരീസ് എൽ പി എസ് ചേന്ദമംഗലം
വിലാസം
Kottayil kovilakam

Kottayil kovilakam പി.ഒ,
,
683512
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ9847964060
ഇമെയിൽstmaryslpschendamangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്25824 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകാറ്റി ടി.ജി.
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

1921 ൽ സ്ഥാപിതമായ വിദ്യാലയമാണ് സെന്റ് മേരീസ് എൽ.പി.സ്ക്കൂൾ . ഈ സ്ക്കൂളിന്റെ ആദ്യത്തെ മാനേജർ ഹോളിക്രോസ് ദേവാലയത്തിലെ വികാരിയച്ചനായിരുന്നു . ഒന്നു മുതൽ നാലുവരെയുള്ള ക്ലാസ്സുകൾക്ക് ഓരോ ഡിവിഷൻ മാത്രമാണ് ആരംഭത്തിൽ ഉണ്ടായിരുന്നത് . പള്ളിയുടെ മുൻഭാഗത്ത് പള്ളി വക സ്ഥലത്ത് കൽത്തറയിൽ തൂണു കെട്ടി അരമതിലുകളായി മരം കൊണ്ടുള്ള മേൽക്കൂരയിൽ ഓല മേഞ്ഞതായിരുന്നു അന്നത്തെ സ്കൂൾ കെട്ടിടം ചേന്ദമംഗലത്തെ ഒരു സവർണ്ണ കുടുംബാംഗമായ ശ്രീ. പരമേശ്വരൻ മേനോനായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ , മറ്റ് അദ്ധ്യാപകരും സവർണ്ണ ഹൈന്ദവരായിരുന്നു . ഏതാനും വർഷം കഴിഞ്ഞപ്പോൾ പള്ളി വികാരി സ്ഥാനം സ്വമേധയാ ഒഴിഞ്ഞു . തുടർന്ന് സ്ഥലത്തെ പ്രമുഖനായ കൊടിയൻ മാത്തു ദേവസ്സിയെ മാനേജ്മെന്റ് ഏൽപ്പിച്ചു . സ്ക്കൂൾ ഒന്നാം ക്ലാസ്സിന് ഒരു ഡിവിഷൻ കൂടി അനുവദിക്കപ്പെ ട്ടു . അപ്പോഴേക്കും സ്ഥലവാസിയും മാനേജരുടെ മകനുമായ മിസ്റ്റർ കെ.ഡി മാത്യു അധ്യാപകനാകാനുള്ള വിദ്വാഭ്വാസയോഗ്യത നേടിയതിനാൽ അദ്ദേഹത്തെ അധ്യപകനായി നിയമിച്ചു . മാനേജരായിരുന്ന മിസ്റ്റർ ദേവസ്സി പ്രായമേറിയതിനാൽ മകനായ കെ.ടി.മാത്യുവിനെ ഹെഡ്മാസ്റ്റർ ആയി നിയമിച്ചു . അങ്ങനെ ഹെഡ്മാസ്റ്ററും മാനേജരുമായ കെ.ടി.മാത്യുവിന്റെ ഭരണത്തിൽ സ്കൂൾ പുരോഗമിക്കുകയും സാവധാനം 4 ക്ലാസ്സുകളിലും 3 ഡിവിഷൻ വീതം ഉണ്ടാകുകയും ചെയ്തു സ്കൂൾ കെട്ടിടം വാതിലുകളും ജനലുകളും വെച്ച് ഓടുമേഞ്ഞു പൂർണ്ണ കെട്ടിടമാക്കി . കെ.ടി. മാത്യു അകാല ചരമമടഞ്ഞതിനെ തുടർന്ന് ഒന്നാം അസിസ്റ്റന്റായ കെ.കെ. ജോസഫ് ഹെഡ്മാസ്റ്റർ ആയി 12 ഡിവിഷനുകളും നിലനിന്നുപോന്നു . 1974 ൽ എറണാകുളം റവന്യൂ ജില്ലാ അടിസ്ഥാനത്തിൽ പ്രൈമറി വിഭാഗത്തിൽ അധ്വാപക സംസ്ഥാന അവാർഡിന് അന്നത്തെ ഹെഡ്മാസ്റ്റർ കെ.ടി.തോമസ് പോൾ അർഹനായി . 1999 ൽ സ്ക്കൂളിന്റെ പ്ലാറ്റിനം ജൂബിലി കൊണ്ടാടി . ഇന്ന് കാണുന്ന പുതിയ കെട്ടിടം 2013 ൽ KER പ്രകാരം പുതുക്കി പണിതതാണ് .

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് സ്വകാര്യ കെട്ടിടമുണ്ട്. പഠനാവശ്യങ്ങൾക്കായി 4 ക്ലാസ് മുറികളുണ്ട്.  ഇതര അധ്യാപന പ്രവർത്തനങ്ങൾക്കായി മറ്റ് 2 മുറികളുണ്ട്.  സ്‌കൂളിൽ ഹെഡ് മാസ്റ്റർ/അധ്യാപകർക്ക് പ്രത്യേക മുറിയുണ്ട്.  സ്കൂളിന് അതിർത്തി ഭിത്തി ഉണ്ട്. സ്കൂളിൽ വൈദ്യുതി കണക്ഷനുണ്ട്.  സ്കൂളിലെ കുടിവെള്ള സ്രോതസ്സ് കിണർ ആണ്, അത് പ്രവർത്തനക്ഷമമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ശുചിമുറികൾ ഉണ്ട്. സ്കൂളിന് ഒരു കളിസ്ഥലമുണ്ട്.  സ്കൂളിന് ഒരു ലൈബ്രറി ഉണ്ട്.  പഠിപ്പിക്കുന്നതിനും പഠിക്കുന്നതിനുമായി സ്കൂളിൽ 3 കമ്പ്യൂട്ടറുകളുണ്ട്, എല്ലാം പ്രവർത്തനക്ഷമമാണ്.  സ്‌കൂൾ പരിസരത്ത് ഉച്ചഭക്ഷണം നൽകുകയും തയ്യാറാക്കുകയും ചെയ്യുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ദിനാചരണങ്ങൾ
  • മലയാളം ഇംഗ്ലീഷ് അസംബ്ലികൾ
  • അസംബ്ലിയിൽ ക്വിസ്, പത്രവായന
  • ലൈബ്രറി പുസ്തക വായന
  • ബാലസഭ
  • പഠനയാത്രകൾ
  • വിജ്ഞാനോത്സവം, അക്ഷരമുറ്റം
  • ഭക്ഷ്യമേളകൾ
  • പൂന്തോട്ടം, പച്ചക്കറി തോട്ടം

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • പരമേശ്വരൻ മാസ്റ്റർ
  • കെ.ടി.മാത്യു മാസ്റ്റർ
  • ഔസേഫ് മാസ്റ്റർ
  • തോമസ് പോൾ മാസ്റ്റർ
  • എം.എൽ.അന്നമ്മ ടീച്ചർ
  • റോസി ടീച്ചർ
  • ജോർജ്ജ് മാസ്റ്റർ
  • സി.അംബ്രോസിയ
  • ലില്ലി ടീച്ചർ
  • അൽഫോൻസ ടീച്ചർ

നേട്ടങ്ങൾ

  • 2019 - 20ൽ രണ്ട് കുട്ടികൾക്ക് എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു.
  • 2019 - 20 കലോത്സവത്തിൽ ചിത്രരചനയിൽ രണ്ടാം സ്ഥാനം ലഭിച്ചു.
  • കലോത്സവത്തിൽ ദേശഭക്തിഗാനം, സംഘഗാനം, ലളിതഗാനം, പ്രസംഗം എന്നീ ഇനങ്ങളിൽ ഗ്രേഡുകൾ.
  • ടാലൻറ് എക്സാം സ്കോളർഷിപ്പുകൾ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ




Map