സെന്റ് മേരീസ് എൽ പി എസ് ചേന്ദമംഗലം/ചരിത്രം
1921 ൽ സ്ഥാപിതമായ വിദ്യാലയമാണ് സെന്റ് മേരീസ് എൽ.പി.സ്ക്കൂൾ . ഈ സ്ക്കൂളിന്റെ ആദ്യത്തെ മാനേജർ ഹോളിക്രോസ് ദേവാലയത്തിലെ വികാരിയച്ചനായിരുന്നു . ഒന്നു മുതൽ നാലുവരെയുള്ള ക്ലാസ്സുകൾക്ക് ഓരോ ഡിവിഷൻ മാത്രമാണ് ആരംഭത്തിൽ ഉണ്ടായിരുന്നത് . പള്ളിയുടെ മുൻഭാഗത്ത് പള്ളി വക സ്ഥലത്ത് കൽത്തറയിൽ തൂണു കെട്ടി അരമതിലുകളായി മരം കൊണ്ടുള്ള മേൽക്കൂരയിൽ ഓല മേഞ്ഞതായിരുന്നു അന്നത്തെ സ്കൂൾ കെട്ടിടം ചേന്ദമംഗലത്തെ ഒരു സവർണ്ണ കുടുംബാംഗമായ ശ്രീ. പരമേശ്വരൻ മേനോനായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ , മറ്റ് അദ്ധ്യാപകരും സവർണ്ണ ഹൈന്ദവരായിരുന്നു . ഏതാനും വർഷം കഴിഞ്ഞപ്പോൾ പള്ളി വികാരി സ്ഥാനം സ്വമേധയാ ഒഴിഞ്ഞു . തുടർന്ന് സ്ഥലത്തെ പ്രമുഖനായ കൊടിയൻ മാത്തു ദേവസ്സിയെ മാനേജ്മെന്റ് ഏൽപ്പിച്ചു . സ്ക്കൂൾ ഒന്നാം ക്ലാസ്സിന് ഒരു ഡിവിഷൻ കൂടി അനുവദിക്കപ്പെ ട്ടു . അപ്പോഴേക്കും സ്ഥലവാസിയും മാനേജരുടെ മകനുമായ മിസ്റ്റർ കെ.ഡി മാത്യു അധ്യാപകനാകാനുള്ള വിദ്വാഭ്വാസയോഗ്യത നേടിയതിനാൽ അദ്ദേഹത്തെ അധ്യപകനായി നിയമിച്ചു . മാനേജരായിരുന്ന മിസ്റ്റർ ദേവസ്സി പ്രായമേറിയതിനാൽ മകനായ കെ.ടി.മാത്യുവിനെ ഹെഡ്മാസ്റ്റർ ആയി നിയമിച്ചു . അങ്ങനെ ഹെഡ്മാസ്റ്ററും മാനേജരുമായ കെ.ടി.മാത്യുവിന്റെ ഭരണത്തിൽ സ്കൂൾ പുരോഗമിക്കുകയും സാവധാനം 4 ക്ലാസ്സുകളിലും 3 ഡിവിഷൻ വീതം ഉണ്ടാകുകയും ചെയ്തു സ്കൂൾ കെട്ടിടം വാതിലുകളും ജനലുകളും വെച്ച് ഓടുമേഞ്ഞു പൂർണ്ണ കെട്ടിടമാക്കി . കെ.ടി. മാത്യു അകാല ചരമമടഞ്ഞതിനെ തുടർന്ന് ഒന്നാം അസിസ്റ്റന്റായ കെ.കെ. ജോസഫ് ഹെഡ്മാസ്റ്റർ ആയി 12 ഡിവിഷനുകളും നിലനിന്നുപോന്നു . 1974 ൽ എറണാകുളം റവന്യൂ ജില്ലാ അടിസ്ഥാനത്തിൽ പ്രൈമറി വിഭാഗത്തിൽ അധ്വാപക സംസ്ഥാന അവാർഡിന് അന്നത്തെ ഹെഡ്മാസ്റ്റർ കെ.ടി.തോമസ് പോൾ അർഹനായി . 1999 ൽ സ്ക്കൂളിന്റെ പ്ലാറ്റിനം ജൂബിലി കൊണ്ടാടി . ഇന്ന് കാണുന്ന പുതിയ കെട്ടിടം 2013 ൽ KER പ്രകാരം പുതുക്കി പണിതതാണ് .