ഗവ. സ്കൂൾ ഫോർ ബ്ലൈൻഡ്, കുന്നംകുളം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. സ്കൂൾ ഫോർ ബ്ലൈൻഡ്, കുന്നംകുളം
വിലാസം
കുന്നംകുളം

സർക്കാർ അന്ധ വിദ്യാലയം, കുന്നംകുളം
,
680503
സ്ഥാപിതം1934
വിവരങ്ങൾ
ഫോൺ9745126448
ഇമെയിൽgbskunnamkulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്24348 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകൗസിയ കെ.കെ
അവസാനം തിരുത്തിയത്
12-08-202524348


പ്രോജക്ടുകൾ (Projects)
അക്കാദമിക മാസ്റ്റർപ്ലാൻ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം (My Village)
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


തൃശൂർ ജില്ലയിലെ (കുന്നംകുളം ഉപജില്ല, ചാവക്കാട് വിദ്യാഭ്യാസജില്ല) സ്പെഷ്യൽ വിദ്യാലയമാണ് സ്കൂൾ ഫോർ ദി ബ്ലൈൻഡ്. കുന്നംകുളം  പട്ടണത്തിന്റെ ഹൃദയഭാഗത്ത്, ശാന്തസുന്ദരവും പ്രകൃതി  മനോഹരവുമായ  കന്നിന്മുകളിൽ സ്ഥിതി  ചെയ്യുന്ന ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്. കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥികൾക്ക് പഠിക്കുന്നതിന് തൃശൂർ ജില്ലയിൽ സർക്കാർ നടത്തുന്ന വിദ്യാലയമാണ് ഗവണ്മെന്റ് സ്കൂൾ ഫോർ ദി വിഷ്വലി ഇമ്പയേർഡ്, കുന്നംകുളം. 40 ശതമാനമോ അതിനു മുകളിലോ കാഴ്ച പരിമിതിയുള്ള വിദ്യാർത്ഥികൾക്ക് 1 മുതൽ 7 വരെ ക്ലാസ്സുകളിലേക്ക് അഡ്മിഷൻ ലഭിക്കുന്നതാണ്. 

ചരിത്രം

അന്ധ-ബധിര-മൂക വിദ്യാലയങ്ങൾ കേരളത്തിൽ ആദ്യമായി സ്ഥാപിച്ച് , അത്തരം വൈകല്യമുള്ള അനേകരെ ജീവിതത്തിന്റെ മുഖ്യ ധാരയിലേക്ക് കൈ പിടിച്ചുയർത്തിയ മഹത് വ്യക്തിയായിരുന്നു ശ്രീ. കെ.ടി. മാത്യു (ബി.എ.ബി.എൽ). 1934-ൽ ആണ്  കുന്നംകുളത്ത്  അന്ധ-ബധിര-മൂക വിദ്യാലയം ഇദ്ദേഹം സ്ഥാപിച്ചത്. കാഴ്ച പരിമിതിയുള്ള കുട്ടികളെയാണ് ആദ്യം  ചേർത്തിരുന്നത് . മറ്റു അവശത അനുഭവിക്കുന്ന കുട്ടികളെയും പിന്നീട് ചേർത്തു. വൈ.ഡബ്ലിയു.സി.എ കെട്ടിടത്തിലാണ് സ്കൂൾ  ആരംഭിച്ചത്. 1901-ലെ സെൻസസ് പപ്രകാരം പതിനായിരം പേരിൽ 886 പേർ കാഴ്ച്ച ഇല്ലാത്തവരും 549 പേർ കേൾവിശക്തിയില്ലാത്തവരും സംസാരിക്കാൻ കഴിയാത്തവരും ആയിരുന്നു. വിവിധ കാരണങ്ങൾകൊണ്ടും രോഗങ്ങൾ കൊണ്ടും ജന്മനാ തന്നെ ഈ വൈകല്യങ്ങൾ അനുഭവിക്കുന്ന കുട്ടികളെ സഹായിക്കണമെന്നുള്ള വ്യഗ്രത മാത്യുവിന് ഉണ്ടായത്  സ്വന്തം മകളുടെ കാര്യത്തിൽ നിന്നുതന്നെയാണ് . അന്ന് കേരളത്തിൽ ഒരിടത്തും ഇത്തരം കുട്ടികൾക്കുള്ള സ്ഥാപനങ്ങൾ ഉണ്ടായിരുന്നില്ല. തമിഴ്‌നാട്ടിലുള്ള പാളയം കോട്ടയിൽ ഇങ്ങനെയൊരു സ്കൂൾ ഉണ്ടെന്നറിഞ്ഞ മാത്യുവും ഭാര്യ മാത്തിരിയും റോസിയെന്ന മകളെ അവിടെകൊണ്ടുചെന്നാക്കി. ഈ സംഭവം മാത്യുവിന് ഇത്തരം കുട്ടികളുടെ കാര്യത്തെപ്പറ്റി ചിന്തിക്കാൻ  ഇടവരുത്തി. കുന്നംകുളത്തും ചുറ്റുപാടുമുള്ള കുട്ടികൾക്ക്  പാളയംകോട്ടേക്കു  പോകുവാനും ഹോസ്റ്റലിൽനിന്നു പഠിക്കുവാനുമുള്ള സാമ്പത്തിക ശേഷി ഇല്ലായിരുന്നു. താരതമേന്യ സാമ്പത്തികശേഷിയുള്ള താൻ ഇക്കാര്യത്തിൽ എന്തെങ്കിലും നിർബന്ധമായും ചെയ്യണമെന്ന്  മാത്യുവിന് ബോധ്യമായി. കൊച്ചി സ്റ്റേറ്റ് കൗണ്സിലിന്റെ പ്രമുഖ അംഗമെന്ന നിലക്ക്  ഗെവൺന്മെന്റിന്റെ ശ്രദ്ധ  അന്ധ-ബധിര-മൂക വിദ്യാലയം ആരംഭിക്കുന്നതിലേക്കു ആകർഷിക്കാൻ മാത്യുവിന് കഴിഞ്ഞു. പാളയം കോട്ടയിലെ പഠനം തമിഴ് ഭാഷയിലായതിനാൽ കുട്ടികൾക്ക് ഏറെ ബുദ്ധിമുട്ടായിരുന്നു. ഇക്കരണങ്ങളെല്ലാം കൊണ്ട്  മലയാളഭാഷയിൽ പഠനം നടത്താൻ സാധ്യമാകുന്ന ഒരു സ്കൂൾ തുടങ്ങണമെന്നൊരാഗ്രഹം മാത്യുവിന് ഉണ്ടായി. അങ്ങിനെയാണ് കേരളത്തിൽ ആദ്യമായി അന്ധ-ബധിര-മൂക വിദ്യാലയം മാത്യു സ്വന്തമായി തുടങ്ങുന്നത്.

വളരെ നല്ലനിലയിൽത്തന്നെയായിരുന്നു സ്കൂൾ  പ്രവർത്തിച്ചുപോന്നിരുന്നത്. മാത്യുവിന്റെ മരണശേഷം സ്കൂൾ ഭരണം ഭാര്യ ഏറ്റെടുത്തു. ഭാരിച്ച ഭരണ നിർവഹണം മാത്തിരിക്കു പ്രയാസമുണ്ടാക്കി. ഇക്കാരണത്താൽ 1948-ൽ ഉപകരണങ്ങളും  എല്ലാം അടക്കം സ്കൂൾ സർക്കാരിന് വിട്ടുകൊടുത്തു. 1961-ജൂലായ് 10 ന് സ്കൂൾ സ്വതത്ര സ്ഥാപനമായി പ്രവർത്തനം തുടങ്ങി. ശ്രീ. കെ.റ്റി.മാത്യുവിന്റെ സഹോദരൻ ശ്രീ. കെ.റ്റി.ജോർജ്‌ ആയിരുന്നു പ്രഥമ ഹെഡ് മാസ്റ്റർ. 1994-ൽ അന്ധ വിദ്യാലയവും ബധിര മൂക വിദ്യാലയവും വേർതിരിച്ച് പ്രവർത്തനം തുടങ്ങി.

   

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻസാരഥികൾ

  1. ശ്രീ. കെ.ജെ. ജോൺ - 1978
  2. ശ്രീ. എം.ജെ. - സൈമൺ - 1978
  3. ശ്രീമതി. കുഞ്ഞാത്തിരി - 1979
  4. ശ്രീ. സി.ടി. സെബാസ്ററ്യൻ - 1980
  5. ശ്രീ. കെ.വി. ചെറിയാൻ - 1981
  6. ശ്രീ. വാസുപണിക്കർ
  7. ശ്രീമതി. പദ്മകുമാരി
  8. ശ്രീ. ആർ. കൃഷ്ണമൂർത്തി നായർ - 1995
  9. ശ്രീ. ഇ. ബഷീർ - 1996, ജനുവരി
  10. ശ്രീ. ശ്രീ. അബ്‌ദുള്ള.കെ - 1996,ഒക്ടോബർ 1
  11. ശ്രീ. ജോർജ് മാത്യു - 1999, നവംബർ 24
  12. ശ്രീ. ശ്രീ. അബ്‌ദുള്ള.കെ - 2003, ജൂലൈ 23
  13. ശ്രീ. ഇ. ബഷീർ - 2006, ഫെബ്രുവരി 15
  14. ശ്രീ. കെ.എം. അബ്ദുൽ ഹക്കിം - 200924348 gbs sp 1.jpeg, മെയ് 25
  15. ശ്രീ.  സത്യശീലൻ - 2017, ഫെബ്രുവരി 15
  16. ശ്രീമതി. ഓമന.സി. 2019, സെപ്റ്റംബർ 23

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി