G. U. P. S. Kasaragod
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| G. U. P. S. Kasaragod | |
|---|---|
| വിലാസം | |
കാസറഗഡ് കാസറഗോഡ് പി ഒ , 671121 | |
| സ്ഥാപിതം | 1989 |
| വിവരങ്ങൾ | |
| ഫോൺ | 04994 226099 |
| ഇമെയിൽ | gupskasaragod@gmail.com |
| വെബ്‍സൈറ്റ് | gupskasaragod.blogspot.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 11458 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം / കന്നഡ / ഇഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സരോജിനി കെ. |
| അവസാനം തിരുത്തിയത് | |
| 29-07-2024 | Adithyak1997 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ചരിത്രം 1989 ൽ ഇന്നത്തെ എ.ഇ.ഒ. ഓഫീസിനു സമീപം ആരംഭിച്ച വിദ്യാലയമാണിത്. 1902 ൽ സൗത്ത് കാനറ ഡിസ്ട്രിക്ട് ബോർഡ് സ്കുൾ ഏറ്റെടുത്തു. കുട്ടികളുടെ എണ്ണം കൂടിയതോടെ താലൂക്ക് ഓഫീസിനു സമീപം റോഡിന് എതിർഭാഗത്ത് ഒഴിഞ്ഞു കിടന്ന സർക്കാർ ഭൂമിയിൽ പുതിയ കെട്ടിടം നിർമിക്കുകയും സൗത്ത് കാനറ ഡിസ്ട്രിക് ബോർഡ് ഹയർ എലിമെന്ററി സ്കൂൾ എന്ന പേര് ലഭിക്കുകയും ചെയ്തു. ഇവിടെ പ്രവർത്തിച്ചുവന്ന സർക്കാരാശുപത്രി മാറ്റിയപ്പോൾ ഒഴിവുവന്നു കെട്ടിടത്തിൽ പെൺകുട്ടികൾക്കുമാത്രമായി പുതിയ ഗേൾസ് ബോർഡ് ഹയർ എലിമെന്ററി സ്കൂൾ പ്രവർത്തനമാനരംഭിക്കുകയും ചെയ്തു. 1950 ൽ ഒരു ഹെഡ്മാസ്റ്ററുടെ കീഴിൽ ഈ വിദ്യാലയങ്ങൾ ഒന്നിച്ചു. 1956 നവംബർ ഒന്നിന് ഈ വിദ്യാലയത്തിലെ 8ാം ക്ലാസ്സ് നിർത്തലാക്കുകയും ഒന്നുമുതൽ 7വരെ കന്നഡ മലയാളം ക്ലാസ്സുകൾ ആരംഭിക്കുകയും ഗവ.യു.പി.സ്കൂൾ കാസറഗോഡ് എന്ന പേർ സ്വീകരിക്കുകയും ചെയ്തു. 1964 ൽ സർക്കാർ ചെലവിൽ 5ക്ലാസ്സ്മുറികളുള്ള പുതിയ കെട്ടിടം നിർമ്മിച്ചു. 1998ൽ ഹെഡ്മിസ്ട്രസ്സായിരുന്ന വാരിജാക്ഷി ടീച്ചർ പഴയ കെട്ടിടങ്ങൾ പുതുക്കിപ്പണിയു കയും സ്കൂളിന്റെ യശസുയർത്തുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
സപ്തഭാഷാസംഗമഭൂമിയായ കാസറഗോഡ് നഗരത്തിന്റെ ഹൃദയഭാഗതത്ത് 1.75 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 6കെട്ടിടങ്ങളിലായി 27 ക്ലാസ്സ്മുറികൾ ഉണ്ട്. ഇതിൽ 3 കെട്ടിടങ്ങളിലെ 14 ക്ലാസ്സ് മുറികൾ പൊളിച്ച് പണിയെണ്ടതായിട്ടുണ്ട്. 10 കമ്പ്യൂട്ടറുകളുള്ള സ്മാർട്ട് കമ്പ്യൂട്ടർ ലാബ്, മൾട്ടിമീഡിയ സ്മാർട്ട് ക്ലാസ്, ബ്രോഡ്ബാന്റ് സൗകര്യവും ഇവിടെയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ സ്കൗട്ട് ആന്റ് ഗൈഡ് പ്രവൃത്തിപരിചയ പരിശീലനം ബുക്ക്ബൈൻറിംഗ് യൂണിറ്റ് ചോക്ക് നിർമാണം കരകൗശലവസ്തു പരിശീലനം വിദ്യാരംഗം കലാസാഹിത്യവേദി ഹെൽത്ത് ക്ലബ്ബ് എനർജി ക്ലബ്ബ് നല്ലപാഠം, സീഡ് പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മാനേജ്മെന്റ് കാസറഗോഡ് ജില്ലയിലെ ഏറ്റവും പ്രായമുള്ള സർക്കാർ വിദ്യാലയമാണിത്. കാസറഗോഡ് മുനിസിപ്പാലിറ്റിയിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം നഗരമദ്ധ്യത്തിൽ തലയുയർത്തി നിൽക്കുന്നു. മുനിസിപ്പാലിറ്റിയുടെ എല്ലാവിധ സഹായങ്ങളും ലഭിച്ചുവരുന്നു.
മുൻസാരഥികൾ
മുൻ സാരഥികൾ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ജി. സുമിത്ര ഭായി, വാരിജാക്ഷി, പുഷ്പലത
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ പ്രശസ്ഥ സാഹിത്യകാരനും അധ്യാപകനുമായ ഡോ. അമ്പികാസുധൻ മാങ്ങാട്, ഡോ. ശ്രീപദ് റാവു, ഡോ. ശോഭ,
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും 700 മീറ്റർ അകലെ NH 17 മഗലാപുരം റോഡിൽ മല്ലികാർജുന ക്ഷേത്രത്തിന് എതിർ വശത്ത് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.
