ദേവീ വിലാസം ഹരിജൻ എൽ പി എസ്സ് കാഞ്ഞീറ്റുകര
സ്കൂൾ സൗകര്യങ്ങൾ പ്രവർത്തനങ്ങൾ ക്ലബ്ബുകൾ ചരിത്രം അംഗീകാരം
ദേവീ വിലാസം ഹരിജൻ എൽ പി എസ്സ് കാഞ്ഞീറ്റുകര വിലാസം കാഞ്ഞീറ്റുകരതടിയൂർ,തടിയൂർ പി.ഒ.,689545,പത്തനംതിട്ട ജില്ലസ്ഥാപിതം 1952 വിവരങ്ങൾ ഇമെയിൽ dvhlpskanjeettukara@gmail.com കോഡുകൾ സ്കൂൾ കോഡ് 37616 (സമേതം) യുഡൈസ് കോഡ് 32120601527 വിദ്യാഭ്യാസ ഭരണസംവിധാനം റവന്യൂ ജില്ല പത്തനംതിട്ട വിദ്യാഭ്യാസ ജില്ല തിരുവല്ല ഉപജില്ല വെണ്ണിക്കുളം ഭരണസംവിധാനം ലോകസഭാമണ്ഡലം പത്തനംതിട്ട നിയമസഭാമണ്ഡലം റാന്നി താലൂക്ക് റാന്നി ബ്ലോക്ക് പഞ്ചായത്ത് കോയിപ്രം തദ്ദേശസ്വയംഭരണസ്ഥാപനം പഞ്ചായത്ത് വാർഡ് 15 സ്കൂൾ ഭരണ വിഭാഗം സ്കൂൾ ഭരണ വിഭാഗം എയ്ഡഡ് സ്കൂൾ വിഭാഗം പൊതുവിദ്യാലയം പഠന വിഭാഗങ്ങൾ എൽ.പിസ്കൂൾ തലം 1 മുതൽ 4 വരെ മാദ്ധ്യമം മലയാളം സ്ഥിതിവിവരക്കണക്ക് ആൺകുട്ടികൾ 13 പെൺകുട്ടികൾ 11 ആകെ വിദ്യാർത്ഥികൾ 24 ഹയർസെക്കന്ററി ആകെ വിദ്യാർത്ഥികൾ 24 സ്കൂൾ നേതൃത്വം പ്രധാന അദ്ധ്യാപിക പി കെ അനില പി.ടി.എ. പ്രസിഡണ്ട് സിന്ധു സി ആർ എം.പി.ടി.എ. പ്രസിഡണ്ട് പ്രവീണ അനീഷ് അവസാനം തിരുത്തിയത് 27-07-2024 Ranjithsiji
ദേവി വിലാസം ഹരിജൻ ലോവർ പ്രൈമറി സ്കൂൾ
പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ അയിരൂർ വില്ലേജിൽ ടി പഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ തടിയൂർ-ചെറുകോൽപ്പുഴ റോഡിൽ കാവുംമുക്ക് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സരസ്വതി മന്ദിരമാണ് ദേവി വിലാസം ഹരിജൻ എൽ.പി സ്കൂൾ.
ചരിത്രം
1940-42 കാലഘട്ടത്തിൽ കാഞ്ഞീറ്റുകര-കുറിയന്നൂർ കരയിലെ പുലയർക്ക് പള്ളിക്കൂടം സ്ഥാപിക്കുന്നതിനായി തോട്ടാവള്ളിൽ കുടുംബത്തിലെ നാരായണൻ ആശാൻ, ഗോവിന്ദനാശാൻ എന്നിവർ ചേർന്ന് 50 സെൻറ് സ്ഥലം ദാനമായി നൽകി. ദേവി വിലാസം ഹിന്ദു പുലയ സമാജം സ്ഥാപിച്ചു. 1948-49 കാലഘട്ടത്തിൽ നാരായണൻ ആശാൻ, ഗോവിന്ദനാശാൻ, പുല്ലുവിഴ രാമപ്പണിക്കർ, അഴകേത്ത് ഗോവിന്ദപിള്ള എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പണിതു. 1952ൽ സ്കൂളിന് അംഗീകാരം ലഭിച്ചു.
ഭൗതികസാഹചര്യങ്ങൾ
1 മുതൽ 4 വരെ ക്ലാസ്സുകൾ ഉണ്ട്. ഓടുമേഞ്ഞ മേൽക്കൂരയും സിമൻറ് തറയും ചായം പൂശിയ ഭിത്തിയുമാണ്. പ്രവർത്തനക്ഷമമായ 6 ക്ലാസ് മുറികൾ, രക്ഷകർത്താക്കളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന നഴ്സറി ക്ലാസ്സുകളുമുണ്ട്.
2014-15 അധ്യയനവർഷത്തിൽ പ്രൊഫസർ പി ജെ കുര്യൻ M Pയുടെ ഫണ്ടിൽ നിന്ന് ക്ലാസ്റൂം അനുവദിച്ചു. കോൺക്രീറ്റ് ചെയ്ത ക്ലാസ് മുറി ഇപ്പോൾ കമ്പ്യൂട്ടർ ലാബായി പ്രവർത്തിക്കുന്നു.
ശ്രീ ജോയിക്കുട്ടി തറയിലേത്ത് പന്നിയോലിക്കൽ മകളും പൂർവ്വ വിദ്യാർത്ഥിയുമായ ജാസ്മിൻ ഇ തോമസ്, സഹോദരി ഡോ. ടെസ്സി സാം എന്നിവർ ചേർന്ന് 2019 അധ്യയനവർഷത്തിൽ വായനമൂല സജ്ജീകരിക്കാൻ 4 ക്ലാസ്സ് മുറികളിലേക്കും ബുക്ക് ഷെൽഫ് നൽകി.
മികവുകൾ
മുൻസാരഥികൾ
- കെ എൻ തങ്കമ്മ
- പി കെ ശ്രീധരൻ
- സി ജി ഗൗരി
- വി റ്റി ചിന്നമ്മ
- എം എസ് ശ്രീധരൻ
- ബി രോഹിണിബായ്
- എം കെ ദേവകിയമ്മ
- എ ജി സരസമ്മ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ഇന്ത്യൻ റെയിൽവേ ക്യാഷ് അവാർഡ് നൽകി ആദരിച്ച ചിത്രകാരൻ അരുൺ കൃഷ്ണൻ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ്.
ദിനാചരണങ്ങൾ
ദിനാചരണത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് മിക്കവാറും എല്ലാ ദിനാഘോഷങ്ങളും പൂർവ്വാധികം ഭംഗിയായി നടത്തിവരുന്നു. പരിസ്ഥിതിദിനം, വായനാദിനം, ചാന്ദ്രദിനം, സ്വാതന്ത്ര്യദിനം, ഓണാഘോഷം, ഗാന്ധിജയന്തി, ശിശുദിനം, ക്രിസ്തുമസ് ആഘോഷം, ശാസ്ത്രദിനം എന്നിവ നടത്തുന്നു. ക്വിസ് മത്സരം, പതിപ്പ് നിർമ്മാണം, റാലി, ബോധവൽക്കരണ ക്ലാസ് എന്നിവയും നടത്തുന്നു.
അധ്യാപകർ
നിലവിൽ മൂന്ന് അധ്യാപകരാണ് ഉള്ളത്.
- ശ്രീമതി. പി കെ അനില പ്രഥമാധ്യാപിക
- ശ്രീമതി. ബീന എം നായർ
- ശ്രീമതി. വനജ സി
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- മെഡിക്കൽ ക്യാമ്പ്
- കൃഷി
- ജൈവവൈവിധ്യ ഉദ്യാനം
ക്ളബുകൾ
- പരിസ്ഥിതി ക്ലബ്ബ്
- ഭാഷാ ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ആരോഗ്യ / ശുചിത്വ ക്ലബ്ബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി