കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/അക്ഷരവൃക്ഷം/എന്ത് ?എന്തുകൊണ്ട് ?എങ്ങനെ?

Schoolwiki സംരംഭത്തിൽ നിന്ന്
16:10, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ജി എച്ച് എസ് കരുമാടി/അക്ഷരവൃക്ഷം/എന്ത് ?എന്തുകൊണ്ട് ?എങ്ങനെ? എന്ന താൾ കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/അക്ഷരവൃക്ഷം/എന്ത് ?എന്തുകൊണ്ട് ?എങ്ങനെ? എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്ത് ?എന്തുകൊണ്ട് ?എങ്ങനെ?


അബ്ദുൽ ജബ്ബാർ ഒളവണ്ണയുടെ വളരെ പ്രസിദ്ധമായൊരു കൃതിയാണ് "എന്ത് ?എന്തുകൊണ്ട് ?എങ്ങനെ?". വളരെ മനോഹരവും ലളിതവും ആയ വാക്യങ്ങളാണ് അദ്ദേഹം ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ശാസ്ത്ര പഠനത്തിലൂടെയും വിശകലനത്തിലൂടെയും അത്ഭുതങ്ങളുടെ ചുരുളഴിക്കുന്ന രസകരമായ ശാസ്ത്ര കഥകളാണ് ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ അറിവും ആനന്ദവും ആത്മബോധവും പകരുന്ന നാൽപതോളം കഥകൾ ഉൾപ്പെടുത്തിയിരിക്കുന്നു. കുട്ടനും ഇക്കയും ആണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. ഇടയ്ക്കിടെ പ്രകൃതിയും കാറ്റും ജീവജാലങ്ങളുമൊക്കെ കഥാപാത്രങ്ങളായി വരുന്നു . കുട്ടന്റെ വിജ്ഞാനം നിറഞ്ഞ ചോദ്യങ്ങളും ഇക്ക അതിന് നൽകുന്ന മറുപടികളും അറിവിന്റെ ഒരു പുതിയ ലോകം സമ്മാനിക്കുന്നു. മഴ എങ്ങനെ ഉണ്ടാകുന്നു, സോപ്പു കൊണ്ടു കുളിക്കുന്നതെന്തിന്, പ്രഷർകുക്കർ വിസിലടിക്കുന്നതെന്തിന് തുടങ്ങി നാൽപതോളം കഥകൾ. എല്ലാവരും വയിച്ചിരിക്കേണ്ട പുസ്തകമാണിത്.

അനൈന എസ് ബീഗം
9 ബി, കെ.കെ.കെ.പി.എസ് ജി.എച്ച്.എസ് കരുമാടി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - ലേഖനം