കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/അക്ഷരവൃക്ഷം/എന്ത് ?എന്തുകൊണ്ട് ?എങ്ങനെ?

Schoolwiki സംരംഭത്തിൽ നിന്ന്
എന്ത് ?എന്തുകൊണ്ട് ?എങ്ങനെ?


അബ്ദുൽ ജബ്ബാർ ഒളവണ്ണയുടെ വളരെ പ്രസിദ്ധമായൊരു കൃതിയാണ് "എന്ത് ?എന്തുകൊണ്ട് ?എങ്ങനെ?". വളരെ മനോഹരവും ലളിതവും ആയ വാക്യങ്ങളാണ് അദ്ദേഹം ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ശാസ്ത്ര പഠനത്തിലൂടെയും വിശകലനത്തിലൂടെയും അത്ഭുതങ്ങളുടെ ചുരുളഴിക്കുന്ന രസകരമായ ശാസ്ത്ര കഥകളാണ് ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ അറിവും ആനന്ദവും ആത്മബോധവും പകരുന്ന നാൽപതോളം കഥകൾ ഉൾപ്പെടുത്തിയിരിക്കുന്നു. കുട്ടനും ഇക്കയും ആണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. ഇടയ്ക്കിടെ പ്രകൃതിയും കാറ്റും ജീവജാലങ്ങളുമൊക്കെ കഥാപാത്രങ്ങളായി വരുന്നു . കുട്ടന്റെ വിജ്ഞാനം നിറഞ്ഞ ചോദ്യങ്ങളും ഇക്ക അതിന് നൽകുന്ന മറുപടികളും അറിവിന്റെ ഒരു പുതിയ ലോകം സമ്മാനിക്കുന്നു. മഴ എങ്ങനെ ഉണ്ടാകുന്നു, സോപ്പു കൊണ്ടു കുളിക്കുന്നതെന്തിന്, പ്രഷർകുക്കർ വിസിലടിക്കുന്നതെന്തിന് തുടങ്ങി നാൽപതോളം കഥകൾ. എല്ലാവരും വയിച്ചിരിക്കേണ്ട പുസ്തകമാണിത്.

അനൈന എസ് ബീഗം
9 ബി, കെ.കെ.കെ.പി.എസ് ജി.എച്ച്.എസ് കരുമാടി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - ലേഖനം