ഗവ.ഡ്ബ്ല്യു.എൽ.പി.എസ്സ് ഇടയാറൻമുള

Schoolwiki സംരംഭത്തിൽ നിന്ന്
(37401 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മഹാത്മാഗാന്ധിയുടെ ഹരിജനോദ്ധാരണ സന്ദേശത്തിൽ നിന്നുംആവേശം ഉൾക്കൊണ്ട് അയിരൂർ പാണ്ഡവത്തും കര പിള്ളയുടെ നേതൃത്വത്തിൽ 1940കളിൽ സ്ഥാപിതമായതാണ് ആറന്മുള പഞ്ചായത്തിൽ എരുമക്കാട് തെക്ക് ഒരു ചെറിയ കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന ഗവ: ഹരിജൻ വെൽഫെയർ ഏൽ. പി. സ്കൂൾ.

ഗവ.ഡ്ബ്ല്യു.എൽ.പി.എസ്സ് ഇടയാറൻമുള
വിലാസം
ഇടയാറന്മുള

G.W.L.P.S.EDAYARANMULA
,
എരുമക്കാട് പി.ഒ.
,
689532
സ്ഥാപിതം1940
വിവരങ്ങൾ
ഇമെയിൽgwlpsedayaranmula@gmail.com
കോഡുകൾ
സ്കൂൾ കോഡ്37401 (സമേതം)
യുഡൈസ് കോഡ്32120200513
വിക്കിഡാറ്റQ87593835
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല ആറന്മുള
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്ആറന്മുള
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ4
പെൺകുട്ടികൾ5
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിസി എൽ. ഡി.
പി.ടി.എ. പ്രസിഡണ്ട്രാജി
എം.പി.ടി.എ. പ്രസിഡണ്ട്ഗീതു കൃഷ്ണൻ
അവസാനം തിരുത്തിയത്
27-02-2024Pinky


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

                           മഹാത്മാഗാന്ധിയുടെ ഹരിജനോദ്ധാരണ സന്ദേശത്തിൽ നിന്നുംആവേശം ഉൾക്കൊണ്ട് അയിരൂർ പാണ്ഡവത്തും കര പിള്ളയുടെ നേതൃത്വത്തിൽ 1940കളിൽ സ്ഥാപിതമായതാണ് ആറന്മുള പഞ്ചായത്തിൽ എരുമക്കാട് തെക്ക് ഒരു ചെറിയ കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന ഗവ: ഹരിജൻ വെൽഫെയർ ഏൽ. പി. സ്കൂൾ.          ഗുരുക്കൻമാരുടെ ആസ്ഥാനമായിരുന്നതിനാൽ ഈ കുന്നിന് ദേശവാസികൾ ഗുരുക്കൻ കുന്ന് ഏന്ന പേരുനൽകി ആദരിച്ചു.2012ൽ ഈ സ്കൂളിന്റെ പേര് ശ്രീ കുറുമ്പൻ ദൈവത്താൻ മെമ്മോറിയൽ ഗവ: എൽ. പി. സ്കൂൾ, ഇടയാറന്മുള എന്നാക്കി ബഹു: ഡി. ‍ഡി. ഇ. ഉത്തരവ് പുറപ്പെടുവിച്ചു. സാമൂഹിക പരിഷ്കർത്താവായിരുന്ന ശ്രീ കുറുമ്പൻ ദൈവത്താൻ എന്ന മഹാത്മാവിനെ സ്മരിച്ചുകൊണ്ടാണ് ഇങ്ങനെ നാമകരണം ചെയ്തത്.നിലത്തെഴുത്തും ഒന്നാം ക്ലാസുമായിട്ടാണ് വിദ്യാലയം ആരംഭിച്ചത്. കൂറെ വർഷങ്ങൾക്കു ശേഷം വിദ്യാലയത്തിന്രെ ചുമതല എരുമക്കാട് തെക്ക് ഹരിജന സേവാസംഘം ഏറ്റെടുത്തു. തുടർന്ന് 1952വരെ സ്ഥലവും സ്ഥാപനവും അന്യാധീനപ്പെടുകയും വിദ്യാലയത്തിന്രെ പ്രവർത്തനം നിലച്ചുപോകുകയും ചെയ്തു. നീണ്ട വ്യവഹാരത്തിനു ശേഷം സ്ഥലം വീണ്ടെടുത്ത് 1954മുതൽ വിദ്യാലയത്തിന്രെ പ്രവർത്തനം പുനരാരംഭിച്ചു. ചിന്നമ്മ, തങ്കമ്മ എന്നീ രണ്ട് അദ്ധ്യാപികമാരെ നിയമിച്ച് പ്രവർത്തനം തുടങ്ങിയ സ്ഥാപനം തുടർന്ന് ഹരിജൻ വെൽഫയർ വകുപ്പ് ഏറ്റെടുത്തു. മരത്തൂണുകളിൽ മുളയും ഒാലയും കെട്ടി, മുളക്കീറുകൾ കൊണ്ട് എഴിയടച്ച വൃത്തവും കോണും ചതുരവുമല്ലാത്ത, ഒരു വശത്തേക്കു ചാഞ്ഞുനിന്ന കെട്ടിടം. ഭൗതികസാഹചര്യങ്ങൾ ഏറ്റവും പരിമിതമായിരുന്ന ഈ സ്ഥാപനത്തിൽ 1970–80 കാലയളവിൽ നാലുക്ലാസുകളിലായി നൂറിൽക്കൂടുതൽ കുട്ടികള് പഠിതാക്കളായുണ്ടായിരുന്നു. 1979-ൽ ധനകാര്യ മന്ത്രിയായിരുന്ന ശ്രീ എം. കെ. ഹേമചന്ദ്രൻ, ആറന്മുള ഗ്രാമപ്പഞ്ചായത്തു പ്രസിഡൻായിരുന്ന ശ്രീ കെ. കെ. രാമചന്ദ്രൻെ ശുപാർശയിൽമേൽ പ്രത്യേക താൽപര്യമെടുത്ത് വിദ്യാലയത്തിനു പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് തുക അനുവദിച്ചു. ഈ കാണുന്ന മനോഹരമായ ഇരുനിലക്കെട്ടിടടം 1984 ൽ പൂർത്തീകരിച്ചു.                                                                                                                                                          ആദ്യകാലത്ത് ജാതിമതഭേദമന്യേ അനേകം വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൽ ചേർന്നു പഠിച്ചിരുന്നു. ഇവിടെ നിന്നും പഠിച്ചുപോയ അനേകം പേർ സർവ്വകലാശാലാ ബിരുദങ്ങൾ നേടി വിവിധ തസ്തികകളിൽ ഉയർന്ന ഉദ്യോഗസ്ഥരായിട്ടുണ്ട്. കാലക്രമേണ സ്വാശ്രയ വിദ്യാലയങ്ങളുടെ ആധിക്യം കാരണം കുട്ടികളുടെ എണ്ണം കുറഞ്ഞ് നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ഉൾപ്പെട്ട് എന്നെന്നേക്കുമായി നിലച്ചു പോകുന്ന അവസ്ഥയിലായി. രക്ഷകർത്താക്കളുടെയും നല്ലവരായ നാട്ടുകാരുടെയും നിവേദനങ്ങളുടെ ഫലമായി സ്ഥാപനം തുടർന്ന് നിലനിർത്തുകയാണുണ്ടായത്. ഈ സ്കൂളിനെ ഇന്നത്തെ നിലയിലേക്കും നിലവാരത്തിലേക്കും നയിച്ച പ്രധമാദ്ധ്യാപകർ, അധ്യാപകർ, അനധ്യാപകർ, പി.റ്റി.എ കമ്മറ്റികൾ.... സർവ്വോപരി നല്ലവരായ പ്രദേശവാസികൾ, നാട്ടുകാർ എന്നിവരുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്.                                                                  ഈ സരസ്വതീക്ഷേത്രം നാൾക്കുനാൾ അഭിവൃദ്ധിപ്പെടട്ടെ എന്ന് പ്രാർത്ഥിക്കാം........

ഭൗതികസൗകര്യങ്ങൾ

മൾട്ടിമീഡിയ റൂം.

ലൈബ്രറി.

പാചകപ്പുര.

ജൈവ വൈവിധ്യ ഉദ്യാനം.

മികവുകൾ

2017-18 അധ്യയന വർഷം എൽ എസ് എസ് സ്കോളർഷിപ്പ് - ആഷിക് എസ് കുറിയിടത്ത്.

2017-18 അധ്യയന വർഷം സബ് ജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ ചാംപ്യൻഷിപ്പ് .

2018-19 അധ്യയന വർഷം മുഖ്യമന്ത്രിക്ക് കത്തയക്കൽ മൽസരം ,എൽ പി തലത്തിൽ പത്തനംതിട്ട ജില്ലയിൽ രണ്ടാം സ്ഥാനം -ദേവാമൃത് ഡി .

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അദ്ധ്യാപകർ

ലിസി. എൽ. ഡി (ഹെഡ്മിസ്ട്രസ് ).

ബിനോജ് കുമാർ കെ . കെ. (സീനിയർ അസിസ്റ്റൻറ്).

ബിനു. യു. രവി

സന്ധ്യ സദാനന്ദൻ

ദിനാചരണങ്ങൾ

ശിശുദിനം.

ഗാന്ധിജയന്തി.

സ്വാതന്ത്ര്യ ദിനം.

റിപ്പബ്ലിക് ദിനം.

പരിസ്ഥിതി ദിനം.

ചാന്ദ്രദിനം.

വായനാദിനം.

ശാസ്ത്രദിനം.

ക്ലബുകൾ

ഐ റ്റി ക്ലബ്ബ്.

ആരോഗ്യ-ശുചിത്വ ക്ലബ്ബ്.

ശാസ്ത്ര ക്ലബ്ബ്.

ഗണിത ക്ലബ്ബ്.

പരിസ്ഥിതി ക്ലബ്ബ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സ്കൂൾ ഫോട്ടോകൾ

അവലംബം

വഴികാട്ടി

കോഴഞ്ചേരി- പന്തളം റോഡിൽ നാൽക്കാലിക്കൽ ഹയർ സെക്കൻ്ററി സ്കൂൾ ജംഗ്ഷനിൽ നിന്നും 1.5 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.

പന്തളം- കോഴഞ്ചേരി റോഡിൽ വാഴേപ്പടി ജംഗ്ഷനിൽ നിന്നും 1 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.

#multimaps:9.3046609,76.6759323