സെന്റ് പോൾസ് എൽ പി എസ് നോർത്ത് പറവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
16:56, 4 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Splpsnp25837 (സംവാദം | സംഭാവനകൾ) (→‎ആമുഖം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് പോൾസ് എൽ പി എസ് നോർത്ത് പറവൂർ
വിലാസം
Paravur പി.ഒ,
,
683513
വിവരങ്ങൾ
ഫോൺ04842449176
ഇമെയിൽsplpsnp@gmail.com
കോഡുകൾ
സ്കൂൾ കോഡ്25837 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലാലി എം ജെ
അവസാനം തിരുത്തിയത്
04-03-2022Splpsnp25837


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ആമുഖം

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ നോർത്ത് പറവൂർ ഉപജില്ലയിലെ നോർത്ത് പറവൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

1917-ൽ സ്ഥാപിതമായ ആൺകുട്ടികളുടെ പള്ളിക്കൂടം ആണ് സെന്റ് പോൾസ് ൽ പി സ്കൂൾ.പള്ളി വികാരിയും തദ്ദേശീയനും പിന്നീട് നഗരസഭയുടെ ചെയർമാനു മായി പ്രവർത്തിച്ച വെ.റവ .ഫാദർ പോൾ എളങ്കുന്നപുഴയാണ് സ്കൂളിൻറെ സ്ഥാപകൻ.ശ്രീ വെണ്മണി ചാക്കോ സാറായിരുന്നു സ്കൂളിന്റെ ദീർഘ കല സാരഥി.പതിനായിരത്തിലധികം വിദ്യാർത്ഥികൾക്ക് അറിവിന്റെ ബീജാക്ഷരം കുറിച്ച് നൽകിയ ഈ സ്ഥാപനത്തിൽ നിന്ന് വിവിധ ശ്രേണികളിൽ പ്രശോഭിച്ച ഒട്ടേറെ ശിഷ്യന്മാർ ഉണ്ടായിട്ടുണ്ട്.വിദ്യാലയങ്ങൾ വിരളമായുണ്ടായിരുന്ന അക്കാലത്തു നാനാജാതി മതസ്ഥരായ കുട്ടികൾ വിദൂര സ്ഥലങ്ങളിൽ നിന്ന് പോലും വിദ്യ തേടി ഇവിടെ എത്തിയിട്ടുണ്ട്.

പ്രവേശനോത്സവം 2021-2022

യൂ ട്യൂബ് ലിങ്ക് https://youtu.be/wecJLOwerq0

ഭൗതികസൗകര്യങ്ങൾ

ശക്തമായ മാനേജ്മെന്റിന്റെയും പി ടി എ യുടെയും ഇടപെടലുകൾ കൊണ്ട് നല്ല രീതിയിലുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.മികവാർന്ന ഉറപ്പുള്ള കെട്ടിടങ്ങളും കമ്പ്യൂട്ടർ ലാബ്,പാചകപ്പുര,കളിസ്ഥലം,ശുദ്ധജലം എന്നിവ സ്കൂളിലുണ്ട്.മികവാർന്ന വാഹനസൗകര്യം ഏർപ്പാടാക്കാനും അധികൃതർക്ക് സാധിച്ചിട്ടുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

അക്കാദമികം

  • എസ് ആർ ജി
  • ക്ലബ് പ്രവർത്തനങ്ങൾ
  • ദിനാചരണങ്ങൾ
  • സ്കോളർഷിപ്
  • ഐ ടി അധിഷ്ഠിത പഠനം
  • അസംബ്ലി
  • പഠനയാത്ര
  • മെഗാ ക്വിസ്
  • സ്കൂൾ തല മേളകൾ
  • ഓരോ ക്ലാസ്സിനും ഓരോ പത്രം
  • സന്മാർഗ ബോധവത്കരണ വിദ്യാഭ്യാസം

ഓൺലൈൻ പടനാനുഭവങ്ങൾ

COVID-19 എന്ന മഹാമാരിയോട് പൊരുതി കൊണ്ട് നാം മുന്നോട്ടു പോയ്കൊണ്ടിരിക്കുക ആണ്.നമ്മുടെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിട്ട് ഒന്നര വര്ഷം പിന്നിട്ടിരിക്കുക ആണ്.ഈ കാലയളവിൽ കുട്ടികളുടെ മാനസിക പിരിമുറുക്കങ്ങൾ കുറക്കുവാനായി ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുക ഉണ്ടായി.ഗൂഗിൾ മീറ്റ് വഴി സാഹിത്യ സമാജം നടത്തുകയും കുട്ടികളുടെ സർഗാത്മകമായ കഴിവുകളെ വളർത്തുവാനും ഓർ പരിധി വരെ ഇത് സഹായകമായിട്ടുണ്ട്.

ഭൗതിക സാഹചര്യങ്ങൾ

  • സ്കൂൾ ബസ് സൗകര്യം
  • സൗജന്യ പഠനോപകരണങ്ങൾ
  • ഇംഗ്ലീഷ് മലയാളം പഠന സൗകര്യങ്ങൾ
  • ലൈബ്രെറി സൗകര്യം
  • കമ്പ്യൂട്ടർ ലാബ്
  • വ്യക്തിത്വ വികസന ക്ലാസുകൾ
  • കല കായിക പരിശീലനനങ്ങൾ
  • രുചികരവും പോഷക സമൃദ്ധവുമായ ഉച്ച ഭക്ഷണം.

പഠന കളരി

  • പ്രസംഗം,ബാൻഡ് എന്നിവയുടെ പരിശീലനം
  • കല,കായിക പരിശീലനം
  • യോഗ ക്ലാസുകൾ
  • പ്രവർത്തി പരിചയ പരിശീലനം

വിദ്യാലയ ശക്തീകേന്ദ്രങ്ങൾ

  • പി ടി എ
  • എം പി ടി എ
  • പൂർവ വിദ്യാർത്ഥി സംഘടന
  • എസ് എം സി

പ്രത്യേക ക്ലാസ്റൂം പ്രവർത്തനങ്ങൾ

  • അക്ഷര കളരി
  • ഇംഗ്ലീഷ് - വാക്കുകൾ ഉണ്ടാക്കൽ
  • അറബി -വാക്കുകൾ ഉണ്ടാക്കൽ
  • ക്വിസ് മത്സരങ്ങൾ

വായനകൂട്ടം

  • മാസത്തിൽ ഒരു പുസ്തകം
  • ആഴ്ചയിൽ ഒരു പീരീഡ് വായനക്കായി
  • പത്രങ്ങൾ
  • ആഴ്ചയിൽ അസ്സെംബ്ലിയിൽ പുസ്തക പരിചയം

ദിനാചരണങ്ങളും ആഘോഷങ്ങളും

     കുട്ടികളിൽ സാമൂഹിക ബോധവും ,അച്ചടക്കവും വളർത്തുക എന്ന ഉദ്ദേശത്തോടെ പരിസ്ഥിതി ദിനം,വായനാദിനം,ഹിരോഷിമദിനം,ഓസോൺ ദിനം തുടങ്ങിയ വിവിധ ദിനാചരണങ്ങളും സ്വതന്ത്ര ദിനം,ഓണം ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങളും നടത്തി വരുന്നു.


മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ഇപ്പോൾ സേവനം അനുഷ്ഠിക്കുന്നവർ

നേട്ടങ്ങൾ

വിദ്യാഭ്യാസ കാര്യങ്ങളിൽ എന്നപോലെ കല കായിക വിഷയങ്ങളിലും സ്കൂളിന് പ്രൗഢഗംഭീരമ ചരിത്രം തന്നെ ആണ് പറയാനുള്ളത്.നിരവധി പ്രമുഖരായ വ്യക്തികൾ ആണ് ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളായിട്ടുള്ളത്.പഠ്യേതര വിഷയങ്ങളിലും ഈ വിദ്യാലയത്തിലെ കുട്ടികള് അവരവരുടെ കഴിവുകള് തെളിയിച്ചിട്ടുണ്ട്.പ്രവർത്തി പരിചയ ക്ലാസ്സുകൾക്കും കായിക പരിശീലനത്തിനുമായി പ്രവൃത്തി സമയത്തിന് ശേഷവും സാമ്യം കണ്ടെത്തി വരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

2019-2020 അധ്യായന വർഷത്തെ മികവുകൾ

  • പ്രവേശനോത്സവത്തിൽ കുട്ടികളെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു.അക്ഷരദീപം തെളിയിച്ചതിനു ശേഷം പ്രശസ്ത കാർട്ടൂണിസ്റ്റ് സീരി മാസ്റ്റർ കുട്ടികൾക്ക് സന്ദേശം നൽകുകയും കാർട്ടൂണുകൾ വരച്ചു കാണിച്ചു കാണിക്കുകയും ചെയ്തു.നവാഗതർക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
  • ഹരിതകേരളം പദ്ധതി വഴി ലഭിച്ച ഫലവൃക്ഷതൈകൾ പരിസ്ഥിതി ദിനത്തിൽ വിതരണം ചെയ്തു.
  • സ്കൂളും പരിസരവും വൃത്തി പ്ലാസ്റ്റിക് വിമുക്തമാക്കാൻ എല്ലാവരും ഒത്തൊരുമിച്ചു ശ്രമിക്കുന്നു.ഈ ലക്‌ഷ്യം മുൻ നിറുത്തി കുട്ടികൾ ബര്ത്ഡേ ക്ക് മിഠായി കൊണ്ട് വരുന്ന പതിവ് മാറ്റി ഇപ്പോൾ,ആ തുക കൊണ്ട് പച്ചക്കറി സാധനങ്ങൾ വാങ്ങി നൽകുന്നു.ഇതിനു തയ്യാറായ രക്ഷിതാക്കൾക്ക് അഭിനന്ദനങ്ങൾ.
  • സ്കൂൾ അസംബ്ലി ഓരോ ദിവസവും ഓരോ ക്ലാസ്സുകാർ നേതൃത്വം നൽകുന്നു.ശാസ്ത്ര പരീക്ഷണങ്ങൾ,ജി കെ മികവുകളുടെ അവതരണം എന്നിവ അസംബ്ലി യെ കൂടുതൽ മികവുള്ളതാക്കുന്നു.
  • ജൂൺ 19 വായനാ ദിനത്തോടനുബന്ധിച്ചു 'വായിച്ചു വളരുക'എന്ന സന്ദേശവുമായി പ്ലക്കാർഡുകളേന്തി കുട്ടികൾ റാലി നടത്തി.വായനാചാർട്ടുകളുടെ പ്രദർശനവും പ്രശസ്ത മലയാള കവികളെ പരിചയ പ്പെടുത്തലും ഉണ്ടായിരുന്നു.
  • കുട്ടികളെ സ്വതന്ത്ര്യവായനക്കാരാക്കുക എന്ന ലക്ഷ്യത്തോടെ ഓരോ ക്ലാസ്സിലും ഓരോ ലൈബ്രറി ഒരുക്കിയിരിക്കുന്നു.
  • ജൂൺ 21 വായനാദിനത്തിൽ ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് യോഗ പരിശീലനം നൽകി.
  • സ്കൂളിന്റെ സ്വർഗീയ മദ്ധ്യസ്ഥനായ വിശുദ്ധ പൗലോശ്ലീഹായുടെ തിരുനാൾ ദിനമായ ജൂൺ 29 ന് ബഹു.മാനേജറച്ചനും കൊച്ചച്ചനും ചേർന്ന് സ്കൂളിൽ തിരുഹൃദയ പ്രതിഷ്ഠയും വെഞ്ചരിപ്പും നടത്തി മാനേജറച്ചന്റെ ഫെയ്സ്റ് ആയിരുന്നതിനാൽ കുട്ടികൾ ആശംസാഗാനം പാടി.
  • ജൂലൈ മാസത്തിൽ പി ടി എ യുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ഒരു ആരോഗ്യ കാലിസ് സംഘടിപ്പിച്ചു.ഹെല്പ് ഫോർ ഹെൽപ്‌ലെസ്സ് ഡോ.കെ.ജി.ജയൻ ഉം ടീമംഗങ്ങളും ആണ് ക്ലാസുകൾ നയിച്ചത്.മഴക്കാല രോഗങ്ങൾ നിപ്പ വൈറസ് എന്നിവയെ കുറിച്ചും ശരിയായി കൈ കഴുകേണ്ട വിധം എങ്ങനെ എന്നും ക്ലാസ്സിൽ പഠിപ്പിച്ചു.
  • ചാന്ദ്ര ദിനത്തിൽ ചാന്ദ്ര ദിന ക്വിസ് നടത്തി.ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട ചാർട്ടുകൾ കുട്ടികൾ തയ്യാറാക്കി കൊണ്ട് വന്നു.ബഹിരാകാശ യാത്രയുടെ വീഡിയോ ക്ലിപ്പിങ്‌സ് കുട്ടികളെ കാണിച്ചു.
  • ഈ വർഷത്തെ പ്രളയത്തിൽ കളവപ്പാറ -നിലംബൂർ ഉരുൾ പൊട്ടലിന്റെ ദുരിതം ഏറെ നേരിട്ട മൂത്തേടം സ്കൂളിന് ഇവിടുത്തെ അധ്യാപകരും കുട്ടികളും ചേർന്ന് സ്കൂൾ ബാഗുകളും നോട്ട് ബുക്ക് കാലും നൽകി.

മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും കുട്ടികൾ സംഭാവനകൾ നൽകി.

  • പാഠ ഭാഗവുമായി ബന്ധപ്പെട്ടു 3,4 ക്ലാസ്സുകളിലെ കുട്ടികൾ ഭക്ഷ്യ മേള സംഘടിപ്പിച്ചു . മൂന്നാം ക്ലാസ്സുകാർ വെജിറ്റൽ സലാഡും നാലാം ക്ലാസ്സുകാർ അവിൽ നനച്ചതും ഉണ്ടാക്കി കുട്ടികൾക്ക് നൽകി.
  • ഓഗസ്റ്റ് 15-ന് സ്വാതന്ത്ര ദിനത്തിൽ ഹെഡ്മിസ്ട്രസ് ദേശിയ പതാക ഉയർത്തുകയും പി ടി എ പ്രസിഡന്റ് സന്ദേശം നൽകുകയും ചെയ്തു.റാലിക്കു ശേഷം ചിത്ര രചന പ്രസംഗം മത്സരവിജയികൾക്ക് സമ്മാനവും നൽകി.
  • ഓണാഘോഷം പി ടി എ യുടെ സഹകരണത്തോടെ സ്കൂളി കേമമായി നടത്തി.മാവേലി ആയി മാസ്റ്റർ അതുൽ കൃഷ്ണയും വാമനനായി മാധവ് കൃഷ്ണയും വേഷമിട്ടു ബഹു.ജേക്കബ് അച്ഛന്റെയും ഡിബിൻ അച്ഛന്റെയും സാന്നിത്യം ആഘോഷത്തിന് മാറ്റ് കൂട്ടി.
  • ഉപജില്ലാ ശാസ്ത്രോത്സവം,കലോത്സവം അറബി കലോത്സവം,കായിക മേള എന്നിവയിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വെച്ചു.
  • ഇംഗ്ലീഷ് പഠനം എളുപ്പമാക്കുവാൻ 'ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങളും,2,3,4 ക്‌ളാസ്സുകളിൽ ഗണിതപഠനം എളുപ്പമാക്കുവാൻ 'ഗണിത വിജയം 'പ്രവർത്തനങ്ങളും ക്ലസ്സുകളിൽ നടത്തി വരുന്നു.
  • 'സർഗവിദ്യാലയം' പരിപാടിയിൽ ഞങ്ങൾ ചെയ്തത് ജൈവ വൈവിധ്ധ്യോനമായിരുന്നു.ജെ സി ബി കൊണ്ട് വന്നു സ്കൂൾ കോംബൗണ്ട് ക്ലീൻ ചെയ്‌തതിന്‌ ശേഷം മണ്ണിറക്കി ഫലവൃക്ഷ്യ തൈകൾകലും പച്ചക്കറികളും ഇഷ്ടിക പാകി ചെടികളും നട്ടുപിടിപ്പിച്ചു.
  • ലോക അദ്ധ്യാപക ദിനമായ ഒക്ടോബര് അഞ്ചിന് പൂർവ അദ്ധ്യാപകരെ ആദരിക്കൽ ചടങ്ങു നടത്തി.കുട്ടികൾ നിർമിച്ച കാർഡുകൾ അദ്ധ്യാപകർക്ക് കൈമാറി ബഹുമാനപ്പെട്ട മാനേജരച്ചൻ വന്നു എല്ലാ അദ്ധ്യാപകർക്കും ആശംസകൾ നേർന്നു.
  • ഒന്നാം ക്‌ളാസ്സിലെ കുട്ടികൾക്ക് ഗണിതപഠനത്തിന്റെ അടിസ്ഥാന ധാരണകൾ എളുപ്പത്തിലും രസകരവുമായി കുട്ടികൾക്ക് സ്വായുത്തമാക്കുവാനായി സ് സ് കെ ഉല്ലാസഗണിതം പരിപാടി നടപ്പിലാക്കി.ഉദ്ഗാടന കർമ്മം വാർഡ് കൗൺസിലറും കൊച്ചച്ഛനും ചേർന്ന് നിർവഹിച്ചു.
  • കുട്ടികൾ എല്ലാവരും വെള്ളം കുടിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുവാനായി സ്കൂളിൽ രണ്ടു പ്രാവശ്യം ബെൽ അടിക്കുന്നു.
  • സമ്പാദ്യ ശീലം വളർത്തുവാനായി കുട്ടികൾക്ക് സമ്പാദ്യ പെട്ടിയും നൽകി.

ഓണാഘോഷം -2021

   യൂ ട്യൂബ് ലിങ്ക്

പാർട്ട് -1

https://youtu.be/8ajcXQ8hp_I

പാർട്ട് -2

https://youtu.be/X2ME-ruvIyI

അധ്യാപക ദിനാഘോഷം -2021

യൂ ട്യൂബ് ലിങ്ക് https://youtu.be/pmw7S-dNs2Q

പോഷണ്‌ മാസാചരന പ്രവർത്തനങ്ങൾ -2021

യൂ ട്യൂബ് ലിങ്ക് https://youtu.be/4pNI9na7tCg

കേരളപ്പിറവി ദിനാഘോഷം -2021

  യൂ ട്യൂബ് ലിങ്ക് https://youtu.be/YsfyulCV0bI

ചിൽഡ്രൻസ് ഡേ ദിനാഘോഷം-2021

യൂ ട്യൂബ് ലിങ്ക് https://youtu.be/hiGGgsFHaH4

ക്രിസ്തുമസ് ദിനാഘോഷം-2021

യൂ ട്യൂബ് ലിങ്ക് https://youtu.be/sU9irceCQVg

ലോക വയോജന ദിനം -2021

യൂ ട്യൂബ് ലിങ്ക് https://youtu.be/S15yc5avtUE

റിപ്പബ്ലിക്ക് ദിനാഘോഷം-2022

റിപ്പബ്ലിക്ക് ദിനാഘോഷവുമായി ബന്ധപ്പെട്ട കുട്ടികളുടെ രചനകൾ

യൂ ട്യൂബ് ലിങ്ക് https://youtu.be/kck_LlVX0Lc

റിപ്പബ്ലിക്ക് ദിനവുമായി ബന്ധപ്പെട്ട ഒന്നാം ക്ലാസ് വിദ്യാർത്ഥികളുടെ പരിപാടിയുടെ യൂ ട്യൂബ് ലിങ്ക് https://youtu.be/-TdtYZf_-Bc

ചിത്രോത്സവം -2022

 പരിസ്ഥിതി സഹൃദ ചിത്രങ്ങൾ 

യൂ ട്യൂബ് ലിങ്ക് https://youtu.be/k5hbX22ZWtc

മാതൃഭാഷ ദിനാചരണം -2022

യൂ ട്യൂബ് ലിങ്ക് https://youtu.be/cx2KzAA9fGM

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}