സെന്റ് പോൾസ് എൽ പി എസ് നോർത്ത് പറവൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1917-ൽ സ്ഥാപിതമായ ആൺകുട്ടികളുടെ പള്ളിക്കൂടം ആണ് സെന്റ് പോൾസ് ൽ പി സ്കൂൾ.പള്ളി വികാരിയും തദ്ദേശീയനും പിന്നീട് നഗരസഭയുടെ ചെയർമാനു മായി പ്രവർത്തിച്ച വെ.റവ .ഫാദർ പോൾ എളങ്കുന്നപുഴയാണ് സ്കൂളിൻറെ സ്ഥാപകൻ.ശ്രീ വെണ്മണി ചാക്കോ സാറായിരുന്നു സ്കൂളിന്റെ ദീർഘ കല സാരഥി.പതിനായിരത്തിലധികം വിദ്യാർത്ഥികൾക്ക് അറിവിന്റെ ബീജാക്ഷരം കുറിച്ച് നൽകിയ ഈ സ്ഥാപനത്തിൽ നിന്ന് വിവിധ ശ്രേണികളിൽ പ്രശോഭിച്ച ഒട്ടേറെ ശിഷ്യന്മാർ ഉണ്ടായിട്ടുണ്ട്.വിദ്യാലയങ്ങൾ വിരളമായുണ്ടായിരുന്ന അക്കാലത്തു നാനാജാതി മതസ്ഥരായ കുട്ടികൾ വിദൂര സ്ഥലങ്ങളിൽ നിന്ന് പോലും വിദ്യ തേടി ഇവിടെ എത്തിയിട്ടുണ്ട്.