സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി

Schoolwiki സംരംഭത്തിൽ നിന്ന്
13:15, 23 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- St26084 (സംവാദം | സംഭാവനകൾ)
സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി
വിലാസം
എറണാകുളം, കച്ചേരിപടി
സ്ഥാപിതം13 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
23-12-2016St26084


1910 ല്‍ സെന്റ് തെരേസാസ് കര്‍മ്മലീത്ത സന്യാസിനീ സഭയുടെ രണ്ടാം മദര്‍ ജനറല്‍ റവ.മദര്‍ വെറോനിക്ക ആരംഭച്ച സ്ക്കൂളാണ് സെന്റ് ആന്റണീസ്. 1935 വരെ മദര്‍ മാഗ്ദലിന്‍ ആയിരുന്നു പ്രധാനാദ്ധ്യാപിക. 1956-ല്‍ 5-ാം ക്ലാസ്സിനുള്ള അനുമതി ലഭിച്ചു. ഈ കാലത്താണ് പഴയ കെട്ടിടം പൊളിച്ച് പുതിയത് പണികഴിപ്പിച്ചത്. 1982 ആഗസ്റ്റ് 16 ന് സിസ്റ്റര്‍ സെബീന ഹെഡ്മിസ്ട്രസ് ആയിരുന്ന കാലത്താണ് ഹൈസ്ക്കൂള്‍ വിഭാഗം പ്രവര്‍ത്തിച്ചു തുടങ്ങിയത്. ഹൈസ്ക്കളിന്റ ആദ്യ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ അന്റോണിയോ ആയിരുന്നു.

1983-84 കാലഘട്ടത്തില്‍ ഇംഗ്ലീഷ് മീഡിയം തുടങ്ങി. 1994-ല്‍ സിസ്റ്റര്‍ അരുള്‍ ജ്യോതി ഹെഡ്മിസ്ട്രസ് ആവുകയും കൊച്ചിയിലെ മികച്ച സ്ക്കൂളെന്ന പദവി നേടുകയും ചെയ്തു.തുടര്‍ന്നുളള വര്‍ഷങ്ങളില്‍ എസ് എസ് എല്‍ സി ക്ക് 100% വിജയവും റാങ്കകളും നേടാന്‍ സ്ക്കൂളിനു സാധിച്ചു. 1999 ല്‍ ബെസ്റ്റ് സ്ക്കൂള്‍ അവാര്‍ഡ് ലഭിച്ചു. 2000-ല്‍ സയന്‍സ് വിഭാഗവും ഒരു കോമേഴ്സ് വിഭാഗവുമായി ഹയര്‍ സെക്കന്ററി ആരംഭിച്ചു.കഴിഞ്ഞ 5 വര്‍ഷമായി വരാപ്പുഴ അതിരൂപതയുടെ കീഴിലെ മികച്ച കെ.സി.എസ്.എല്‍ യൂണിറ്റായി ഈ സ്ക്കൂള്‍ അറിയപ്പെടുന്നു.2000-ല്‍ ത്തന്നെ അതിരൂപതയുടെ ബെസ്റ്റ് സ്ക്കള്‍ അവാര്‍ഡു ലഭിച്ചു. 2009- ലെ ബെസ്റ്റ് സ്ക്കൂള്‍ അവാര്‍ഡും ഈ സ്ക്കൂളിനുതന്നെയാണ്.

സിസ്റ്റര്‍ അരുള്‍ ജ്യോതി ഹയര്‍സെക്കന്ററിയുടെ ആദ്യ പ്രിന്‍സിപ്പാള്‍ ആണ്. ശക്തമായ പി.ടി.എ സുസജ്ജമായ കമ്പ്യൂട്ടര്‍ ലാമ്പ്,ഗതാഗതസൗകര്യത്തിന് സ്ക്കൂള്‍ ബസ്സ് എന്നിവ ഈ സ്ക്കൂളിന്റെ നേട്ടങ്ങളാണ്. സ്പോര്‍ട്ടസില്‍ ഖോ-ഖോ യില്‍ ഇന്നും ഈ സ്ക്കൂള്‍ ജില്ലയില്‍ ഒന്നാമതാണ്.കഴിഞ്ഞ 2 വര്‍ഷമായി വിദ്യാരംഭം കലാസാഹിത്യവേദിയുടെ മികച്ച കൈയ്യെഴുത്തു മാസിക സെന്റ് ആന്റണീസിന്റേതുതന്നെ. യുവജനോത്സവത്തില്‍ യു.പി,എച്ച് .എസ്സ് വിഭാഗങ്ങളില്‍ ഓവറോള്‍ നിലനിര്‍ത്താന്‍ ഈ സ്ക്കൂളിനു കഴിഞ്ഞിട്ടുണ്ട്.

ഹെഡ്മിസ്ട്രസ് ശ്രീമതി എലിസബത്ത് സേവ്യറിന്റെ നേതൃത്വത്തില്‍ ദൈവകൃപയാല്‍ ഇന്ന് പാഠ്യ-പാഠ്യേതര മേഖലകളില്‍ ഈ സ്ക്കൂള്‍ മികവു പുലര്‍ത്തിക്കൊണ്ടിരിക്കുന്

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

10 ഏക്കർ ഭൂമിയിൽ C S S T സഭയുടെ കീഴിൽ ST ANTONY'S H.S.S പ്രവർത്തിച്ചു വരുന്നു

ഒരു ഗ്രൗണ്ട് ,രണ്ട്‌ ഓഡിറ്റോറിയം , ഒരു ഓപ്പൺ സ്‌റ്റേജ് ,ലൈബ്രറി ,സയൻസ് ലാബ് , കമ്പ്യൂട്ടർ ലാബ് , സ്മാർട്ട് ക്ലാസ്സ് റൂം , എന്നീ സൗകര്യങ്ങൾ ഇവിടെ ഉണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

'സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സിസ്റ്റര്‍ മാഗ്‌ദലിന്‍ സിസ്റ്റര്‍ സെബീന, സിസ്റ്റര്‍ അന്റോണിയ, ആനി, സെലിൻ പി എ പത്മിനി, സിസ്റ്റര്‍ അരുള്‍ ജ്യോതി, ആനി മാര്‍ഗററ്റ്, ടെസ്സി, എലിസബത്ത് സേവ്യര്‍, ലില്ലി കെ. ജെ. '

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഗീത എം, (ഐ.എ. എസ്. )

തസ്നിഖാന്‍( സിനിമാ താരം ) സ്‌നേഹ ( സിനിമാ താരം )

മികവുകൾ

I Tമേളയിൽ സബ് ജില്ലയിൽ U.P. ഒന്നാം സ്ഥാനവും , H.S. രാണ്ടാം സ്ഥാനവും കരസ്ഥമാക്കി . ജില്ലയിൽ U.Pഫസ്റ്റ് ഓവർ ഓൾ ലഭിച്ച . ജില്ലയിൽ സോഷ്യൽ സയൻസ് മേളയിൽ H.S.സെക്കൻഡ് ഓവർ ഓൾ നേടി . മാത്‌സ് മേളയിൽ H.S. സെക്കൻഡ് ഓവർ ഓൾ നേടി . ശാസ്‌ത്ര മേളയിൽ H.S. സെക്കൻഡ് ഓവർ ഓൾ നേടി .

കലാരംഗം

ത്രിരുവാതിര U.P., H.S. സബ് ജില്ലയിൽ ഒന്നാം സ്ഥാനം നേടി . മാർഗം കളി ,ഒപ്പന H.S. സബ് ജില്ലയിൽ ഒന്നാം സ്ഥാനം നേടി .

കായികം

സബ് ജില്ലയിൽ ഖോ-ഖോ ,ഷട്ടിൽ ബാറ്മിന്റൺ ഒന്നാം സ്ഥാനവും , ഹോക്കി രണ്ടാം സ്ഥാനവും,ഹാൻഡ് ബോൾ മുന്നാം സ്ഥാനവും നേടി .