"വി വി എച്ച് എസ് എസ് താമരക്കുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് വി വി ഹയർ സെക്കന്ററി സ്കൂൾ, താമരക്കുളം/ചരിത്രം എന്ന താൾ വി വി എച്ച് എസ് എസ് താമരക്കുളം/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
(Expanding article)
വരി 2: വരി 2:
[[പ്രമാണം:36035 ma.jpg|ലഘുചിത്രം|പകരം=|നടുവിൽ]]
[[പ്രമാണം:36035 ma.jpg|ലഘുചിത്രം|പകരം=|നടുവിൽ]]
[[പ്രമാണം:36035 ma1.jpg|നടുവിൽ|ലഘുചിത്രം|'''പാലയ്ക്ക്ൽ അഡ്വക്കേറ്റ് കെ ശങ്കരൻ നായർ  (മുൻ മാനേജർ )'''|പകരം=]]
[[പ്രമാണം:36035 ma1.jpg|നടുവിൽ|ലഘുചിത്രം|'''പാലയ്ക്ക്ൽ അഡ്വക്കേറ്റ് കെ ശങ്കരൻ നായർ  (മുൻ മാനേജർ )'''|പകരം=]]
[[പ്രമാണം:36035 RAJ.jpg|നടുവിൽ|ലഘുചിത്രം|'''ശ്രീമതി പി രാജേശ്വരി( സ്കൂൾ മാനേജർ )''']]
[[പ്രമാണം:36035 RAJ.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:36035 MSIR.jpg|ലഘുചിത്രം]]'''ശ്രീമതി പി രാജേശ്വരി( സ്കൂൾ മാനേജർ )''']]

17:28, 21 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1936 ൽ ഒരു സംസ്കൃത മിഡിൽ സ്കൂൾ ആയി ആരംഭിച്ച വിദ്യാലയമാണ് വിജ്ഞാന വിലാസിനി സ്ക്കുൾ. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞാൽ ഉന്നത പഠനത്തിന് മാവേലിക്കരയോ, കായംകുളമോ പോകേണ്ടിയിരുന്ന ഒരു കാലഘട്ടത്തിലാണ് ആണ് ഈ പ്രദേശത്ത് ഒരു ഹൈസ്കൂൾ ഉണ്ടാകണമെന്ന് എന്ന് പാലക്കൽ ശ്രീ കൊച്ചുപിള്ള നായർക്ക് ആഗ്രഹം ജനിച്ചത് .തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ‍ഇവിടെ വന്ന ശ്രീ മന്നത്ത് പത്മനാഭനോട് തന്റെ ആഗ്രഹം അദ്ദേഹം പ്രകടിപ്പിക്കുകയും സ്ഥലം നൽകിയാൽ സ്ക്കുൾ തുടങ്ങാമെന്ന് സമ്മതിക്കുകയും ചെയ്തു. ഇത് അസരിച്ച് 1930 ൽ ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് ഒന്നര ഏക്കർ സ്ഥലം നൽകി. നാട്ടുകാർ തന്നെ കെട്ടിടം പണി കഴിപ്പിക്കണം എന്ന് വന്നപ്പോൾ ഈ നാടിന്റെ അന്നത്തെ സാമ്പത്തികസ്ഥിതി അതിന് പ്രതികൂലമായതിനാൽ സ്കൂൾ തുടങ്ങാൻ കഴിയാതെ വന്നു . ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മൂന്നു രൂപയും, ഹൈസ്കൂളിൽ അഞ്ചു രൂപയും പ്രതിമാസ ഫീസ് കൊടുക്കുവാൻ അധികം പേർക്കും കഴിവ് ഇല്ലാതിരുന്നതിനാൽ ഫീസ് കുറവുള്ള മലയാളം ഹൈസ്കൂളിലാണ് അന്ന് എല്ലാവരും പഠിക്കാൻ ശ്രമിച്ചത്. ആ സംരംഭം നടക്കാതെ വന്നതിനുശേഷം 1936 ൽ പേരുർകാരാണ്മ എസ്എൻ.ഡി.പി .മന്ദിരത്തിൽ വച്ച് ഏതാനും കുട്ടികളെ സംസ്കൃതം പഠിപ്പിച്ചു കൊണ്ട് ശ്രീ അയ്യപ്പൻ നായർക്ക് താൽക്കാലികമായി നൽകിയിരുന്ന സൗകര്യം ഒഴി‍ഞ്ഞ് കൊടുക്കുന്നതിന് മറ്റ് സ്ഥലം കണ്ടുപിടിക്കാനായി പാലക്കൽ ശ്രീ കൊച്ചുപിള്ള നായരെ സമീപിക്കുകയും തുടർന്ന് വിജ്ഞാന വിലാസിനി സംസ്കൃത സ്കൂൾ ആരംഭിക്കുകയും ആണ് ഉണ്ടായത്. ഒരു താൽക്കാലിക ഷെഡിൽ രണ്ടുമൂന്നു വർഷം മലയാളം ഹൈസ്കൂൾ നടന്നെങ്കിലും നിന്നു പോവുകയാണുണ്ടായത് .1949 ൽ വിജ്ഞാന വിലാസിനി സംസ്കൃത സ്കൂൾ ഇംഗ്ലീഷ് മിഡിൽ സ്കൂൾ ആയി. 1968-ൽ ഹൈസ്കൂളായി, 1998ൽ ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ടു. ഈ നാടിൻെറ വിദ്യാഭ്യാസ സൗകര്യം വർധിപ്പിക്കുന്നതിൽ വിജ്ഞാന വിലാസിനി സ്ക്കുൾ അതിൻറെ കടമ നിർവഹിച്ചു കൊണ്ട് ദീപശിഖ പോലെ നിൽക്കുന്നു .

പാലയ്ക്ക്ൽ അഡ്വക്കേറ്റ് കെ ശങ്കരൻ നായർ (മുൻ മാനേജർ )
ശ്രീമതി പി രാജേശ്വരി( സ്കൂൾ മാനേജർ )