നെരുവമ്പ്രം യു പി സ്ക്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നെരുവമ്പ്രം യു പി സ്ക്കൂൾ
വിലാസം
നെരുവമ്പ്രം

നെരുവമ്പ്രം,പഴയങ്ങാടി (പി.ഒ)ഏഴോം (വഴി)
,
പഴയങ്ങാടി പി.ഒ.
,
670303
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ04971 2873800
ഇമെയിൽneruvampramup@gmail.com
കോഡുകൾ
സ്കൂൾ കോഡ്13571 (സമേതം)
യുഡൈസ് കോഡ്32021400805
വിക്കിഡാറ്റQ64457293
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ334
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎ.പി.വത്സല
പി.ടി.എ. പ്രസിഡണ്ട്കെ.വി.മനോജ്
എം.പി.ടി.എ. പ്രസിഡണ്ട്സുമയ്യ.പി
അവസാനം തിരുത്തിയത്
03-02-202213571


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ നെരുവമ്പ്രം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് നെരുവമ്പ്രം.യു.പി.സ്കൂൾ

ചരിത്രം

ഏഴോം ചെറുതാഴം ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പങ്കിട്ടുകൊണ്ട് നെരുവമ്പ്രം പ്രദേശം സ്ഥിതി ചെയ്യുന്നു.1950-കളിൽ സാംസ്കാരിക രാഷ്ട്രീയരംഗത്ത് ഈ ദേശം മുന്നേറിയെങ്കിലും ഉന്നതവിദ്യാഭ്യാസരംഗത്ത് ഏറെ പിന്നിലായിരുന്നു.കേവലം പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുവാനുള്ളസൗകര്യം മാത്രമേ അന്നുണ്ടായിരുന്നുള്ളൂ.ദാരിദ്രത്തിന്റെ പടുകുഴിയിൽ കഴിഞ്ഞിരുന്ന ഗ്രാമീണ ജനതയ്ക്ക് എലിമെന്ററി വിദ്യാഭ്യാസം കൂടി നേടുവാനുള്ള കഴിവുണ്ടായിരുന്നില്ല.ഇടത്തരം കുടുംബത്തിൽപ്പെട്ടവർ ഹയർ എലിമെന്ററി വിദ്യാഭ്യാസത്തിനായി നാലഞ്ചു കിലോമീറ്റർ അകലെയുള്ള മാടായി ഹയർഎലിമെന്ററി സ്കൂളിനെയാണ് ആശ്രയിച്ചിരുന്നത്.മാടായി,ചെറുതാഴം,ഏഴോം,കടന്നപ്പള്ളി വില്ലേജുകളിലെ വിദ്യാർത്ഥികൾ പൂർണ്ണമായും ചെറുകുന്ന് ,കുഞ്ഞിമംഗലം,പരിയാരം വില്ലേജുകളിലെ വിദ്യാർത്ഥികൾ ഭാഗികമായും ഭാഗികമായും എട്ടാംതരം വരെ വിദ്യാഭ്യാസം നേടിയിരുന്നത് ഈ വിദ്യാലയത്തിലാണ്.ഇത് ഒരു സ്വകാര്യ എയിഡഡ് സ്കൂൾ ആയിരുന്നു.സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച അതിയടക്കാരനായ ശ്രീ.എം.കെ.ഗോവിന്ദൻ നമ്പ്യാരായിരുന്നു

സ്കൂളിന്റെ സ്ഥാപകമാനേജരും ഹെഡ്മാസ്റ്ററും. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

14 ക്ലാസ്സ് മുറികൾ,ഓഫീസ് റൂം,,സ്റ്റാഫ് റൂം,13 ഗേൾസ് ഫ്രന്റ‌ലി ടോയ‍‍്‍ലറ്റുകൾ,ആൺകുട്ടികൾക്ക് 7 യൂറിനലും ഒരു ടോയ്‍ലറ്റും,പാചകപ്പുര,ബയോഗ്യാസ് പ്ലാന്റ്,കിണർ,പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ക്ലാസ്സ് മുറികളിലെത്താൻ റാമ്പും റെയ്‍ലും ,ഓപ്പൺ ക്ലാസ്സ് റൂം,600 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും സ്റ്റേജും,ഒരു ലാപ്പ് ടോപ്പ്,5 കംപ്യൂട്ടറുകൾ,ഒരു എൽ.സി.ഡി പ്രൊജക്ടർ,ജപ്പാൻ കുടിവെള്ളം എന്നിവ ലഭ്യമാണ്. 2020-21 വർഷത്തെ മാറ്റങ്ങൾ..........തുടർന്നു വായിക്കാൻ

മികവുകൾ 2017-18 കൂടുതലറിയാൻ

കായികമേള (സബ് ജില്ല)

റണ്ണേർസ് അപ്പ്,യു.പി.കിഡീസ് സെക്ഷൻ ചാമ്പ്യൻ ഷിപ്പ്,,വ്യക്തിഗത ചാമ്പ്യൻഷിപ്പ്,100 മീറ്ററിൽ രണ്ട് പേർക്ക് മൂന്നാം സ്ഥാനം.ചിത്രങ്ങളിലൂടെ

                                                                   =====  2018-19 =====
    സ്കൂൾ പ്രവേശനോത്സവം  -----  നോട്ട് പുസ്തകവും മഷി പേനയും നൽകി കുട്ടികളെ വരവേറ്റു. ഉണർത്തു പാട്ടും കഥയും കവിതയും നിർമ്മാണവുമായി പഠനത്തിനൊപ്പം അഞ്ച് ദിനം സായാഹ്നോത്സവം  ജൂൺ 5 ന്റെ പ്രാധാന്യം വിവരിച്ച് പരിസ്ഥിതി ക്ലബ് അംഗങ്ങളുടെ ക്ലാസ് റൂം ക്ലാസുകൾ,രചനകൾ. ഭാഷാഗണിത വിഷയങ്ങളിൽ പ്രീ-ടെസ്റ്റ്.കുട്ടികളെ പഠനോത്സുകരാക്കാൻ രാവിലെയും വൈകുന്നേരവും ഭാഷ,ഗണിതം,ക്വിസ് എന്നിവയിൽ പരിശീലനം.  ഗ്രഹണ നിരീക്ഷണം കുട്ടികളെ സജ്ജരാക്കൽ,ചാന്ദ്രപക്ഷം 14 ദിവസത്തെ ആകാശ ചിത്രണം ,പതിപ്പ് നിർമ്മാണം,ആകാശ നിരീക്ഷണം   ഗണിതോത്സവം - പഠനം,നിർമ്മാണ കളരി - ഗണിതം ലളിതം
                                         =====  2019-20 =====
     '  സ്കൂൾ പ്രവേശനോത്സവം  ----- മധുരം നൽകി കുട്ടികളെ വരവേറ്റു.
                ഉണർത്തു പാട്ടും കഥയും കവിതയും നിർമ്മാണവുമായി പഠനത്തിനൊപ്പം അഞ്ച് ദിനം സായാഹ്നോത്സവം   ജൂൺ 5 ന്റെ പ്രാധാന്യം വിവരിച്ച് പരിസ്ഥിതി ക്ലബ് അംഗങ്ങളുടെ ക്ലാസ് റൂം ക്ലാസുകൾ,രചനകൾ   ഭാഷാഗണിത വിഷയങ്ങളിൽ കഥയും പാട്ടും കളികളുമായി മുന്നൊരുക്കം  കുട്ടികളെ പഠനോത്സുകരാക്കാൻ രാവിലെയും വൈകുന്നേരവും ഭാഷ,ഗണിതം,ക്വിസ് എന്നിവയിൽ പരിശീലനം
                                      ഗ്രഹണ നിരീക്ഷണം കുട്ടികളെ സജ്ജരാക്കൽ,പരിസരത്തുള്ള സ്കൂളുകളിലും വായനശാലകളിലും ഗ്രഹണ നിരീക്ഷണ ക്ലാസും     കണ്ണട നിർമ്മാണവും   വിതരണവും ,ആകാശ നിരീക്ഷണം.,പഠനം,നിർമ്മാണ കളരി 
       
                                        =====  2020-2021 =====

കോവിഡ് - 19 ................ലോകമാകെ പടർന്നു പിടിച്ച മഹാമാരി....................സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുവാൻ പറ്റിയ സാഹചര്യം ഉണ്ടായില്ല ഓൺലൈൻ ക്ലാസുകൾ സർക്കാർ തലത്തിൽ നടന്നുവരുന്നു . കൂടെ ഓൺലൈൻ ക്വിസ്,വീഡിയോ പ്രദർശനം ,മാസികാനിർമ്മാണത്തിനൊരു താൾ........എന്നീ പരിപാടികളുമായി പരിസ്ഥിതി ദിനാഘോഷവും

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

ഏഴോം ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ എം.കെ.ഗോവിന്ദൻ നമ്പ്യാർ സ്മാരക ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.......... .കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പ്രധാനദ്ധ്യാപകർ

പേര്  

ചാർജ്ജെടുത്ത തീയതി
1 എം.കെ .ഗോവിന്ദൻ നമ്പ്യാർ 1952 - 1970
2 പി.വി.കേളപ്പൻ 1970 - 1974
3 എൻ.എം.കെ.ഉണിത്തിരി 1974 - 1989

പട്ടിക പൂർണമായി കാണാൻ