ജി. വി. എച്ച്. എസ്.എസ്. വേങ്ങര/പ്രാദേശിക പത്രം
വാര്‍ത്തകള്‍ | |
---|---|
വിദ്യാലയ വാര്‍ത്തകള്‍ | ഐ.ടി. കോര്‍ണര്‍ | വിദ്യാരംഗം | ഇംഗ്ളീഷ് വിഭാഗം | സയന്‍സ് | സോഷ്യല്‍ സയന്‍സ് | മറ്റു ക്ലബ് വാര്‍ത്തകള്‍ |
ജി.വി.എച്ച്.എസ്. വേങ്ങര
പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നു
2011 ജൂണ്‍.15
ജി.വി.എച്ച്.എസ്.എസ്.വേങ്ങര: സ്കൂള്‍തുറന്ന് രണ്ടാഴ്ച കഴിയുമ്പോഴേക്കും വിദ്യാര്‍ത്ഥികള്‍ പഠനരംഗത്ത്സജീവമായിക്കഴിഞ്ഞു. തുടക്കത്തില്ഉണ്ടായിരുന്നആലസ്യം വിട്ടകന്ന് വിദ്യാര്‍ത്ഥികള്‍ പാഠ്യ- പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സജീവമായിക്കൊണ്ടിരിക്കുന്നു.
സ്കൂളില്‍ വിവിധ ക്ലബ്ബുകള്‍ രൂപീകരിക്കുകയും അതിന്റെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.മുഴുവന്‍ പാഠപുസ്തകങ്ങളും എല്ലാവര്ക്കും ലഭിക്കാത്തതുകാരണം അധ്യാപകരും വിദ്യാര്‍ത്ഥികളും വിഷമത്തിലാണ്.എങ്കിലും തികഞ്ഞ അച്ചടക്കത്തോടെ ആത്മവിശ്വാസ ത്തോടെ തങ്ങളുടെ പരിമിതികള്‍ ക്കുള്ളില് നിന്നുകൊണ്ട് വിദ്യാലയ അന്തരീക്ഷം മെച്ചപ്പെടുത്തുന്ന ഒരു കാഴ്ചയാണ് നാം കാണുന്നത്. .
നമ്മുടെ വിദ്യാര്‍ത്ഥികള്‍ ആകാശവാണിയില്‍ :
നമ്മുടെ സ്കൂളിലെ സര്‍ഗ്ഗ പ്രതിഭകള്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ ബാലലോകം പരിപാടി അവതരിപ്പിച്ചു. രുഗ്മിണി ടീച്ചറുടെ നേതൃത്വത്തില്‍ പരിശീലനം നേടിയ വിദ്യാര്‍ത്ഥികള്‍ ലഹരിവിരുദ്ധ ഗാനം , പരിസ്ഥിതിഗാനം, പ്രഭാഷണം എന്നിവ അവതരിപ്പിച്ചു. പ്രസന്നന് മാഷിന്റെ രചനയില്‍ രുഗ്മിണി ടീച്ചര്‍ ഈണം പകര്‍ന്ന ഗാനങ്ങള്‍ അവതരിപ്പിച്ചത് നവീന, പഞ്ചമി, രേഷ്മ, അനുശ്രീ, വിഷ്ണു, അഭിറാം, വര്‍ഷ, ജസ്ന, ദില്‍ഷ, സഈദ എന്നിവരാണ്. ഇതിന്റെ പ്രക്ഷേപണം ജൂലൈ 16ന് നടന്നു.നു.
|
;" |
മാതൃകയായി വിദ്യാര്‍ത്ഥി
GVHSSവേങ്ങര: സ്കൂള്‍ ഗ്രൗണ്ടില്‍ നിന്നും കളഞ്ഞു കിട്ടിയ 500 രൂപ സ്കൂള്‍ ഓഫീസില്‍ തിരിച്ചേല്പിച്ച് 7A ക്ലാസിലെ നിഷാദ് . കെ എന്ന വിദ്യാര്‍ത്ഥി മാതൃകയായി. വിദ്യാര്‍ത്ഥിയെ സ്കൂള്‍ അസംബ്ളിയില്‍ അഭിനന്ദിച്ചു |