ജി. വി. എച്ച്. എസ്.എസ്. വേങ്ങര/പ്രാദേശിക പത്രം
വാർത്തകൾ | |
---|---|
വിദ്യാലയ വാർത്തകൾ | ഐ.ടി. കോർണർ | വിദ്യാരംഗം | ഇംഗ്ളീഷ് വിഭാഗം | സയൻസ് | സോഷ്യൽ സയൻസ് | മറ്റു ക്ലബ് വാർത്തകൾ |
ജി.വി.എച്ച്.എസ്. വേങ്ങര
പുതിയ അധ്യയനവർഷം ആരംഭിക്കുന്നു
2011 ജൂൺ.15
ജി.വി.എച്ച്.എസ്.എസ്.വേങ്ങര: സ്കൂൾതുറന്ന് രണ്ടാഴ്ച കഴിയുമ്പോഴേക്കും വിദ്യാർത്ഥികൾ പഠനരംഗത്ത്സജീവമായിക്കഴിഞ്ഞു. തുടക്കത്തിൽഉണ്ടായിരുന്നആലസ്യം വിട്ടകന്ന് വിദ്യാർത്ഥികൾ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ സജീവമായിക്കൊണ്ടിരിക്കുന്നു.
സ്കൂളിൽ വിവിധ ക്ലബ്ബുകൾ രൂപീകരിക്കുകയും അതിന്റെ പ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.മുഴുവൻ പാഠപുസ്തകങ്ങളും എല്ലാവർക്കും ലഭിക്കാത്തതുകാരണം അധ്യാപകരും വിദ്യാർത്ഥികളും വിഷമത്തിലാണ്.എങ്കിലും തികഞ്ഞ അച്ചടക്കത്തോടെ ആത്മവിശ്വാസ ത്തോടെ തങ്ങളുടെ പരിമിതികൾ ക്കുള്ളിൽ നിന്നുകൊണ്ട് വിദ്യാലയ അന്തരീക്ഷം മെച്ചപ്പെടുത്തുന്ന ഒരു കാഴ്ചയാണ് നാം കാണുന്നത്. .
നമ്മുടെ വിദ്യാർത്ഥികൾ ആകാശവാണിയിൽ :
നമ്മുടെ സ്കൂളിലെ സർഗ്ഗ പ്രതിഭകൾ കോഴിക്കോട് ആകാശവാണി നിലയത്തിൽ ബാലലോകം പരിപാടി അവതരിപ്പിച്ചു. രുഗ്മിണി ടീച്ചറുടെ നേതൃത്വത്തിൽ പരിശീലനം നേടിയ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ ഗാനം , പരിസ്ഥിതിഗാനം, പ്രഭാഷണം എന്നിവ അവതരിപ്പിച്ചു. പ്രസന്നൻ മാഷിന്റെ രചനയിൽ രുഗ്മിണി ടീച്ചർ ഈണം പകർന്ന ഗാനങ്ങൾ അവതരിപ്പിച്ചത് നവീന, പഞ്ചമി, രേഷ്മ, അനുശ്രീ, വിഷ്ണു, അഭിറാം, വർഷ, ജസ്ന, ദിൽഷ, സഈദ എന്നിവരാണ്. ഇതിന്റെ പ്രക്ഷേപണം ജൂലൈ 16ന് നടന്നു..
|
പൂർവ്വവിദ്യാർത്ഥിക്ക് മാതൃവിദ്യാലയത്തിന്റെ സ്വീകരണം
പൂർവ്വവിദ്യാർത്ഥിക്ക് മാതൃവിദ്യാലയത്തിന്റെ സ്വീകരണം: ജി.വി.എച്ച്. എസ്. വേങ്ങര സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും , വേങ്ങര നിയോജകമണ്ഡലം എം.എൽ.എ യും സംസ്ഥാന വ്യവസായ ഐ.ടി. വകുപ്പ് മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബിന് മാതൃവിദ്യാലയത്തിൽ സ്വീകരണം നൽകി. സ്കൂൾ അധ്യാപകരക്ഷാകർതൃസമിതിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 23-)ം തീയ്യതി ശനിയാഴ്ചയാണ് സ്വീകരണം നൽകിയത്. വേങ്ങര നിയോജകമണ്ഡലം ലഹരി വിരുദ്ധ ക്ലബ്ബിന്റെ ഉദ്ഘാടനവും തദവസരത്തിൽ മന്ത്രി നിർവ്വഹിക്കുകയുണ്ടായി. സ്കൂൾ N.S.S. യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി എന്നിവ നടത്തുകയുണ്ടായി. സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഹരി വിരുദ്ധഗാനങ്ങൾ, കഥാപ്രസംഗം എന്നിവ- യുമുണ്ടായിരുന്നു. |
മാതൃകയായി വിദ്യാർത്ഥി
GVHSSവേങ്ങര: സ്കൂൾ ഗ്രൗണ്ടിൽ നിന്നും കളഞ്ഞു കിട്ടിയ 500 രൂപ സ്കൂൾ ഓഫീസിൽ തിരിച്ചേൽപിച്ച് 7A ക്ലാസിലെ നിഷാദ് . കെ എന്ന വിദ്യാർത്ഥി മാതൃകയായി. വിദ്യാർത്ഥിയെ സ്കൂൾ അസംബ്ളിയിൽ അഭിനന്ദിച്ചു |