ജി.യു.പി.എസ് അമരമ്പലം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.യു.പി.എസ് അമരമ്പലം
വിലാസം
അമരമ്പലംസൗത്ത്

ജി. യു. പി. എസ്. അമരമ്പലംസൗത്ത്
,
അമരമ്പലംസൗത്ത് പി.ഒ.
,
679339
സ്ഥാപിതം1955
വിവരങ്ങൾ
ഫോൺ04931 260028
ഇമെയിൽgupsamarambalamsouth@gmail.com
കോഡുകൾ
സ്കൂൾ കോഡ്48452 (സമേതം)
യുഡൈസ് കോഡ്32050400801
വിക്കിഡാറ്റQ64567398
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്കാളികാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,അമരമ്പലം,
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ179
പെൺകുട്ടികൾ179
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീജിത്ത് കുമാർ എം
പി.ടി.എ. പ്രസിഡണ്ട്വിനോദ് എം
എം.പി.ടി.എ. പ്രസിഡണ്ട്മുഷ്റിഫ
അവസാനം തിരുത്തിയത്
07-02-202248452-wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

അമരമ്പലം ഗ്രാമ പഞ്ചായത്തിന്റെ തെക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന

ജി.യു.പി.എസ് അമരമ്പലം സൗത്ത് സ്കൂൾ 1955 സ്ഥാപിതമായി അക്കാലങ്ങളിൽ നാല് മുറികളുള്ള ഒരു ബിൽഡിങ്ങിൽ നിന്നും അധ്യയനം ആരംഭിച്ച സ്കൂൾ നിലവിൽ 15 ക്ലാസ് മുറികളുള്ള അഞ്ച് കെട്ടിടങ്ങളും ആയി മികച്ച രീതിയിൽ പ്രവർത്തിച്ചു കൊണ്ട് ഉന്നതിയിൽ എത്തിയിരിക്കുന്നു.കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ലും വിദ്യാർഥികളുടെ യുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും അവരുടെ അഭിരുചി വളർത്തുന്നതിനും നിരവധി പാഠ്യേതര പ്രവർത്തനങ്ങളും സ്കൂളിൽ നടപ്പിലാക്കിയിട്ടുണ്ട്.

വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ യുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ സർഗാത്മക കഴിവുകൾ വളർത്തുന്നതിന് വേണ്ടി കഥാരചന, കവിതാരചന ,ചിത്രരചന തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുകയും കുട്ടികളെല്ലാം അതിൽ ആവേശപൂർവ്വം പങ്കെടുക്കുകയും ചെയ്തു.സ്കൂൾ തലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികൾക്ക് അർഹമായ സമ്മാനങ്ങൾ വിതരണം ചെയ്തു.

ഷോർട്ട് ഫിലിം

സിനിമ എന്ന സാങ്കേതിക വിദ്യ കുട്ടികളെ പരിചയപ്പെടുത്തുന്നതിനും , കുട്ടികളിലെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനും സിനിമയുടെ അണിയറ പ്രവർത്തനങ്ങൾ കുട്ടികളിലേക്ക് എത്തിക്കുന്നതിനും വേണ്ടി ശ്രീ സുനിൽ മാഷിൻറെ നേതൃത്വത്തിൽ കുട്ടികളെ പങ്കാളികളാക്കി കൊണ്ട് ഒരു ഷോർട്ട് ഫിലിം നിർമ്മിക്കുകയുണ്ടായി.സ്കൂളിലെ വിദ്യാർഥികളെ അഭിനേതാക്കൾ ആക്കി കൊണ്ട് നിർമ്മിച്ച ആ ഫിലിം കുട്ടികൾക്ക് ഒരു നവ്യ അനുഭവമായിരുന്നു .കൂടുതൽ വായിക്കുക

ക്ലബ്ബുകൾ

പഠനപ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും കൂടുതൽ രസകരം ആകുന്നതിനും ആയാസരഹിതമായി കുട്ടികളിലേക്ക് എത്തിക്കുന്നതിൻറെയും ഭാഗമായി നിരവധി ക്ലബ്ബുകളും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.

പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി സൗഹൃദ അന്തരീക്ഷം കുട്ടികളിൽ വളർത്തുന്നതിനും, പരിസ്ഥിതിയുമായി ഇണങ്ങിച്ചേർന്നു ജീവിക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനും ഉതകുന്ന വിവിധ പ്രവർത്തനങ്ങൾ പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിവരുന്നു. കൂടാതെ കൃഷി വകുപ്പുമായി ചേർന്ന് സ്കൂളിൽ ഒരു ജൈവ പച്ചക്കറി തോട്ടം ഒരുക്കിയിട്ടുണ്ട് ഉണ്ട്. പൂന്തോട്ട പരിപാലനവും, ഔഷധത്തോട്ടം, വൃക്ഷങ്ങളുടെ സംരക്ഷണം തുടങ്ങി നിരവധി പ്രവർത്തനങ്ങളും പരിസ്ഥിതി ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തിവരുന്നു.കൂടുതൽ വായിക്കുക


വിദ്യാലയ മികവുകൾ

നിലമ്പൂർ സബ് ജില്ലയിലെ അമരമ്പലം ഗ്രാമ പഞ്ചായത്തിലെ അമരമ്പലം സൗത്ത് യുപി സ്കൂൾ സുവർണ ജൂബിലിയുടെ നിറവിൽ ആണ്. 1955 ലെ എൽ പി വിഭാഗത്തിൽ മാത്രമായി ആരംഭിച്ച ഈ വിദ്യാലയം 1980 യുപി സ്കൂളായി ഉയർന്നു. സ്കൂളിന്റെ വളർച്ചയുടെ പടവുകളിൽ നാട്ടുകാരുടെയും അധ്യാപകരുടെയും നിസ്വാർത്ഥ സേവനത്തിനും പരിശ്രമത്തിന്റെയും കയ്യൊപ്പ് ഉണ്ടായിരുന്നു. കാലാനുസൃതമായ വിദ്യാഭ്യാസരംഗത്തെ പുരോഗതിക്ക് ഒപ്പം അമരമ്പലം സൗത്ത് സ്കൂളും സഞ്ചരിച്ചു. വിദ്യാഭ്യാസ മേഖലയിലെ വിവിധ പദ്ധതികളും ആധുനിക രീതികളും പഠനം വിദ്യാർത്ഥികളിൽ സ്വായത്തമാക്കുന്നതിനുവേണ്ടി അവലംബിക്കപെട്ടു.കൂടുതൽ വായിക്കുക

ദിനാചരണങ്ങൾ

ജൂൺ 5 പരിസ്ഥിതി ദിനം

ജൂൺ 19 വായനാദിനം

ജൂലൈ 5 ബഷീർ ദിനം

ഓഗസ്റ്റ് 6/ഓഗസ്റ്റ് 9 ഹിരോഷിമ നാഗസാക്കിദിനം

ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം

സെപ്റ്റംബർ 14 ഹിന്ദി ദിനം

സെപ്റ്റംബർ 16 ഓസോൺ ദിനം

ഒക്ടോബർ 2 ഗാന്ധിജയന്തി

നവംബർ 14 ശിശുദിനം

ഡിസംബർ 22 ദേശീയ ഗണിത ദിനം രാമാനുജൻ ദിനം

ജനുവരി 26 റിപ്പബ്ലിക് ദിനം

ഫെബ്രുവരി 28 സി വി രാമൻ ശാസ്ത്രദിനം

ഓണാഘോഷം.

ഓണാഘോഷത്തോടനുബന്ധിച്ച് സ്കൂളിൽ നിരവധിയായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കുടുംബത്തോടൊപ്പം ഒരു സെൽഫി,പൂക്കളഡിസൈൻ, ഓണപ്പാട്ട് എന്നിങ്ങനെ നിരവധിയായ പ്രവർത്തനങ്ങൾ നടത്തി.

ക്രിസ്തുമസ് ആഘോഷം.

ക്രിസ്മസ് വളരെ ഭംഗിയായി സ്കൂളിൽ ആഘോഷിച്ചു .കരോൾ ഗാന മത്സരം സംഘടിപ്പിച്ചു. സ്കൂളിൽ കുട്ടികളിൽ ഒരാൾ സാന്താക്ലോസിനെ വേഷവിധാനത്തിൽ വരുകയും ക്രിസ്മസ് കരോൾ നടത്തുകയും ചെയ്തു . നക്ഷത്ര നിർമ്മാണം, സാന്താക്ലോസിനെ വരയ്ക്കൽ ,ആശംസ കാർഡ് നിർമ്മാണം എന്നിങ്ങനെ നിരവധിയായ മത്സരങ്ങൾ നടത്തി.കുട്ടികൾക്ക് പായസ വിതരണം നടത്തി ക്രിസ്തുമസിൻറെ സന്തോഷം പങ്കുവച്ചു.

GALLERY

ACADEMIC

SPORTS

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.226708,76.273236|zoom=18}}

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_അമരമ്പലം&oldid=1618468" എന്ന താളിൽനിന്ന് ശേഖരിച്ചത്