ജി.യു.പി.എസ് അമരമ്പലം/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അരനൂറ്റാണ്ടിലധികം പാരമ്പര്യമുള്ള ജി.യു.പി.എസ് അമരമ്പലം സൗത്തിനെത്തേടി അംഗീകാരങ്ങൾ നിരവധി എത്തിയിട്ടുണ്ട്. 2016-17 ഈ വർഷത്തെ മികച്ച സ്കൂൾ വെജിറ്റബിൾ ഗാർഡൻ അവാർഡ് നമുക്ക് ലഭിച്ചു.
2016-2017 ൽ നടന്ന നിലമ്പൂർ മണ്ഡലം ബാലോത്സവത്തിൽ മികച്ച പ്രകടനത്തിനുള്ള അംഗീകാരം ഗവൺമെന്റ് യു.പി സ്കൂൾ അമരമ്പലം സൗത്തിന് ലഭിച്ചു.
2019-2020 ൽ നിലമ്പൂർ സബ്ജില്ലയിൽ എൽ.എസ്.എസ്, യു.എസ്.എസ് മികച്ച വിജയശതമാനം ലഭിച്ച സ്കൂളായിരുന്നു നമ്മുടേത്.
2019-2020 നിലമ്പൂർ സബ്ജില്ലാ ഗണിത ശാസ്ത്ര മേളയിൽ മൂന്നാം സ്ഥാനം നമ്മുടെ സ്കൂളിന് ലഭിച്ചു.
മാനേജ്മെന്റ് അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ഒന്നിച്ചു പ്രവർത്തിക്കുന്ന ശക്തമായ ഒരു കൂട്ടായ്മ തന്നെയാണ് ഒരു വിദ്യാലയത്തിന്റെ വിജയം
പി ടി എ, എസ് എം സി, എം ടി എ തുടങ്ങിയ കമ്മിറ്റികൾ വിദ്യാലയ പ്രവർത്തനങ്ങൾക്ക് സഹായകമാകുന്നു.
2021 22 അധ്യയനവർഷം പ്രീപ്രൈമറി മുതൽ 7 വരെ ക്ലാസുകളിലായി 450 ഓളം കുട്ടികൾ പഠിക്കുന്നു. വർഷംതോറും കുട്ടികളുടെ വർദ്ധനവ് ഉണ്ടാകുന്നു.