എ. യു. പി. എസ്. ഉദിന‌ൂർ എടച്ചാക്കൈ

Schoolwiki സംരംഭത്തിൽ നിന്ന്
13:04, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12556 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ. യു. പി. എസ്. ഉദിന‌ൂർ എടച്ചാക്കൈ
വിലാസം
എടച്ചാക്കൈ

എടച്ചാക്കൈ പി.ഒ.
,
671310
സ്ഥാപിതം1940
വിവരങ്ങൾ
ഫോൺ0467 2214400
ഇമെയിൽ12556aupsedachakai@gmail.com
കോഡുകൾ
സ്കൂൾ കോഡ്12556 (സമേതം)
യുഡൈസ് കോഡ്32010700504
വിക്കിഡാറ്റQ64399066
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംപടന്ന പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം , ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ173
പെൺകുട്ടികൾ187
ആകെ വിദ്യാർത്ഥികൾ360
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവത്സരാജൻ ഇ.പി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ നാസർ കെ
എം.പി.ടി.എ. പ്രസിഡണ്ട്നൂർജഹാൻ ടി.കെ
അവസാനം തിരുത്തിയത്
21-01-202212556


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

 1940 കളിൽ എൽ.പി. സ്കൂളായാണ് ആരംഭിച്ചത്. എടച്ചാക്കൈ പ്രദേശത്തെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി ആരംഭിച്ച വിദ്യാലയം സ്ഥാപിച്ചത് വ്യവസായ പ്രമുഖനും സാമൂഹ്യ പ്രവർത്തകനുമായിരുന്ന ടി. റംസാൻ ഹാജിയായിരുന്നു.എടച്ചാക്കൈ അൽ അമീൻ യത്തീംഖാനയിലെ നൂറുകണക്കിന് കുട്ടികൾ ഉൾപ്പെടെ ഉദിനൂർ കിനാത്തിൽ, മാച്ചിക്കാട്, മുതിരക്കൊവ്വൽ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുളള കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. അഞ്ചു വരെ പഠനം പൂർത്തിയായവർക്ക് തുടർ വിദ്യാഭ്യാസം തടസ്സമാകുന്ന സാഹചര്യത്തിൽ 1979 ലാണ് ഇത് യു.പി. സ്കൂളായി ഉയർത്തിയത്. ഇപ്പോൾ യത്തീംഖാന പ്രവർത്തിക്കുന്ന സ്ഥലത്ത് ആരംഭിച്ച വിദ്യാലയം മികച്ച ഭൗതിക സൗകര്യങ്ങളുമായാണ് ഇന്നത്തെ കെട്ടിടത്തിലേക്ക് മാറിയത്. ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിൽ 350 ലധികം കു്ട്ടികൾ ഇന്നിവിടെ പഠിച്ചു വരുന്നുണ്ട്. ആയിറ്റി, പടന്ന തെക്കേക്കാട്, ഇടയിലക്കാട് തുടങ്ങിയ എൽ. പി. സ്കൂളുകളിൽ നിന്ന് യു.പി. സ്കൂൾ പഠനത്തിനായി ഈ വിദ്യാലയത്തെയാണ് ആശ്രയിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

 ഉദിനൂർ- പടന്ന പാതയോരത്ത് എടച്ചാക്കൈയിൽ മൂന്ന് ഏക്കർ  ഭൂമിയിലാണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒന്നുമുതൽ ഏഴു വരെ 13 ക്ലാസ്സുകളാണ് ഇവി്ടെ പ്രവർത്തിക്കുന്നത്. രണ്ട് കെട്ടിടങ്ങളിലായ് 14 ക്ലാസ്സു മുറികൾ പ്രവർത്തിക്കുന്നു. വിശാലമായ കളിസ്ഥലം , നല്ല ശുദ്ധജലം ലഭിക്കുന്ന കിണർ, കുടിവെള്ള സൗകര്യം , പൂർവ്വ വിദ്യാർഥികൾ നിർമ്മിച്ചു നൽകിയ അസംബ്ലി ഹാൾ, പ്രീപ്രൈമറി വിഭാഗത്തിന് പ്രത്യേക കെട്ടിടം , വിദ്യാഭ്യാസ വകുപ്പിൻറെ സഹായത്തോടെ നിർമ്മിച്ച പാചക ശാല, അഞ്ചു ക്ംപ്യൂട്ടറുകളും  ലാപ് ടോപ്പും ഉൾപ്പെട്ട കംപ്യൂട്ടർ ലാബ് , ബ്രോഡ്ബാൻറ് സൗകര്യം എന്നിവയും  സ്കൂളിൽ ഉണ്ട്.സ്കൂളിന് സ്വന്തമായി രണ്ടു വാഹനങ്ങളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായിക പ്രവൃത്തി പരിചയ മേളകളിൽ മികച്ച പരിശീലനം ഉപജില്ലാ കലോൽസവത്തിൽ മികച്ച വിജയം വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികൾക്ക് സൗജന്യയാത്രാ സൗകര്യം തൈക്കോണ്ട പരിശീലനം അബാക്കസ് പരിശീലനം ജൈവ കൃഷി പോഷണം പോഷക സമൃദ്ധമായ ഉച്ചഭക്ഷണം പ്ലാസ്റ്റിക് രഹിത കാമ്പസ് മികച്ച പൂർവ്വ വിദ്യാർഥി കൂട്ടായ്മ ശുചിത്വ സേന എക്കോ ക്ലബ്ബ് കൗൺസിലിംഗ് സെൻറർ

മാനേജ്‌മെന്റ്

എടച്ചാക്കൈയിലെ സാമൂഹ്യ വിദ്യാഭ്യാസ പ്രവർത്തകനും വ്യവസായിയുമായിരുന്ന ടി. റംസാൻ ഹാജി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ഇപ്പോൾ അദ്ദേഹത്തിൻറെ ഭാര്യ എൻ. ബി. സുഹറയാണ് മാനേജർ

മുൻസാരഥികൾ

സ്കൂളിൻറെ മുൻ പ്രധാന അധ്യാപകർ ശ്രീധരൻ നമ്പൂതിരി വി.വി. നാരായണൻ നായർ പി. രാമചന്ദ്രൻ എ.നാരായണൻ, സി.പി. തങ്കമണി, കെ. മുരളി ഇ. രാഘവൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർമാരായ ജി.എസ് അബ്ദുൾ ഖാദർ, പി.കെ. മുഹമ്മദ്, എൻ.ബി. മിദ്ലജ്, പി.കെ. മുനീർ,ജില്ലാ പഞ്ചായത്ത്അംഗം പി.സി. സുബൈദ, പടന്ന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. സുബൈദ, മുസ്ലീ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എം.സി. ഖമറുദ്ദീൻ,501 പേരെ  പങ്കെടുപ്പിച്ചുകൊണ്ട് ഒപ്പന കളിപ്പിച്ച് ലിംക ബുക്ക് ഓഫ് റെക്കോർഡിസിൽ ഇടം പിടിച്ച ഒപ്പന പരിശിലകൻ എം.ടി.പി. ജുനൈദ്

വഴികാട്ടി

പയ്യന്നൂർ -തൃക്കരിപ്പൂർ- കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ നടക്കാവ് കവലയിൽ നിന്നും നടക്കാവ് -പടന്ന പാതയിൽ  2 കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്തിച്ചേരാം. ചെറുവത്തൂർ- പടന്ന- ഇയിലക്കാട് ടൂറിസം പാതയിൽ എടച്ചാക്കൈ പാലം സ്റ്റോപ്പിൽ നിന്നും അര കിലോമീറ്റർ കിഴക്ക്.

{{#multimaps:12.16771,7515965|zoom=13}}

AUP School Udinur Edachakai, PO Edachakai, Kasargod

671310

ചിത്രശേഖരം

<gallery> പ്രമാണം: പ്രമാണം:12556-2.jpg|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം.ഉദിനൂർ എടച്ചാക്കൈ എ.യു.പി. സ്‌കൂൾ.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഉദിനൂർ എടച്ചാക്കൈ എ.യു.പി. സ്‌കൂളിൽ സംഘടിപ്പിച്ച ഉദ്ഘാടന പരിപാടി ജന പ്രതിനിധികൾ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർഥി സംഘം, സന്നദ്ധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടന്നു. രാവിലെ 10 മണിക്ക് സ്‌കൂളിലെത്തിയ രക്ഷിതാക്കളുടെ നേതൃത്വത്തിൽ സ്‌കൂൾ പറമ്പിലെയും പരിസരത്തെയും പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു. പഞ്ചായത്ത് സഹകരണത്തോടെ വരും ദിവസങ്ങളിൽ അവ നീക്കം ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കി. 11 മണിക്ക് ആരംഭിച്ച ഉദ്ഘാടന പരിപാടി പൂർവ്വ വിദ്യാർഥി സംഘം ചെയർമാൻ എം.സി. ഖമറുദ്ദീൻ ഉദ്ഘാടനം ചെയ്തു. 100 ഓളം ആളുകൾ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നിന്ന് സംരക്ഷണ പ്രതിജ്ഞ ചൊല്ലി. പടന്ന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ടി.കെ. സുബൈദ പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു.സ്‌കൂൾ വിക്കിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം കെ. ഉസ്സൈനാർ കുഞ്ഞി നിർവഹിച്ചു. പൂർവ്വ വിദ്യാർഥി എൻ..സി. അഷറഫ് സംഭാവന ചെയത് ലാപ് ടോപ്പ് ജമാഅത്ത് പ്രസിഡന്റ് എൻ.സി. ഇസ്മയിൽ ഹാജി ഐ.എൻ. എൽ നേതാവും പൂർവ്വ വിദ്യാർഥി സംഘം ഖജാൻജിയുമായ വി.കെ. ഹനീഫ ഹാജിക്ക് കൈമാറി. ഗ്രാമ പഞ്ചായത്ത് അംഗം കെ.വി ഗോപാലൻ അധ്യക്ഷത വഹിച്ചു. മദർ പി.ടി.എ പ്രസിഡന്റ് എൻ.സി. റഹ്മത്ത്, പി.വി. ഭാസ്‌കരൻ, ഇ.പി. വൽസരാജൻ തുടങ്ങിയവർ സംസാരിച്ചു. സ്‌കൂൾ പാഠ്യ പ്രവർത്തനങ്ങൾക്ക് തടസ്സം വരാതെ സംഘടിപ്പിച്ച പരിപാടി 12 മണിയോടെ സമാപിച്ചു. 12556-5.jpg|സ്കൂൾ പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് ഉദ്ഘാടനം പടന്ന കൃഷിഭവൻ ഓഫീസർ കെ. അംബുജാക്ഷൻ നിർവ്വഹിക്കുന്നു. 12556-6.jpg|പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മ.വനിതാ വിങ്ങ്. 12556-13.JPG|പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഉദ്ഘാടനം പൂർവ്വവിദ്യാർഥി സംഘം ചെയർമാൻ ശ്രീ. എം.സി ഖമറുദ്ദീൻ നിർവ്വഹിക്കുന്നു. 12556-14.JPG|പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതി‍ജ്‍ഞ പടന്ന പ‍ഞ്ചായത്ത് വൈസ് പ്രസിഡണ്ട് ‍ശ്രീമതി ടി. കെ സുബൈദ ചൊല്ലിക്കൊടുക്കുന്നു. 12556-15.JPG|സ്കൂൾ വിക്കി ഉദ്ഘാടനം പടന്ന പ‍ഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ. ഉസൈനാർ നിർവ്വഹിക്കുന്നു. 12556-17.JPG|ശ്രീ എൻ. സി അഷ്റഫ് മണൽ സംഭാവന ചെയ്ത ലാപ്ടോപ്പ് ശ്രീ എൻ. സി ഇസ്മയിൽ ഹാജി സ്കൂളിലേക്ക് കൈമാറുന്നു. I12556-10.JPG|സ്കൂൾ പരിസരത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ രക്ഷിതാക്കളും പൂർവ്വ വിദ്യാർഥികളും അധ്യാപകരും ചേർന്ന് നീക്കം ചെയ്യുന്നു. 12556-11.JPG 12556-21.JPG 12556-19.JPG 12556-20.JPG 12556-18.JPG 12556-16.JPG 12556-12.JPG 12556-23.jpg|മലയാളത്തിളക്കം ട്രൈ ഔട്ട് ക്ലാസ്. പരിശീലകർ പി.ശ്രീമണി, ശോഭ മാട്ടുമ്മൽ. 12556-24.jpg 12556-25.jpg