എ.എച്ച്.എസ്.എസ് പാറൽ മമ്പാട്ടുമൂല

Schoolwiki സംരംഭത്തിൽ നിന്ന്
20:29, 12 മാർച്ച് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ahs parelmampattumoola (സംവാദം | സംഭാവനകൾ)


ഫലകം:A.H.S PARALMAMPATTUMOOLA

എ.എച്ച്.എസ്.എസ് പാറൽ മമ്പാട്ടുമൂല
വിലാസം
മഞ്ഞപ്പെട്ടി
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
12-03-2010Ahs parelmampattumoola


പശ്ചിമ ഘട്ട മലനിരകളാല്‍ അതിരിട്ട്, പുഴകളും മലകളും വയലുകളും നിറഞ്ഞ പ്രകൃതി രമണീയമായ ഗ്രാമമാണ് മഞ്ഞപ്പെട്ടി. ഇവിടെയാണ് എ.എച്ച്.എസ് പാറല്‍ മമ്പാട്ടുമൂല എന്ന സരസ്വതി നിലയം നിലകൊള്ളുന്നത്.................

ചരിത്ര താളുകളിലൂടെ

വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ ചോക്കാട് പഞ്ചായത്തിലെ ഈ പ്രദേശം അടുത്ത കാലം വരെ വിദ്യാഭ്യാസ രംഗത്ത് വളരെ പുറകിലായിരുന്നു. അങ്ങനെ അല്‍-മദ്റസത്തുല്‍ ഇസ്ലാമിയ്യ മനേജ്മെന്റിന്റെ നേതൃത്വത്തില്‍ നാട്ടുകാരുടെ ശ്രമഫലമായി 1984-ല്‍ ഈ പ്രദേശത്ത് ഒരു യു.പി. സ്കൂളായി ഈ സരസ്വതി നിലയം സ്ഥാപിക്കപ്പെട്ടു. 62 കുട്ടികള്‍ .... 5 അധ്യാപകര്‍ .... ആദ്യ അഞ്ചാം ക്ലാസ്......!!


വൈദ്യുതി , ഗതാഗതസൗകര്യം തുടങ്ങി ഒരു അടിസ്ഥാന സൗകര്യവുമില്ലാതിരുന്ന പ്രദേശത്തെ ഈ സ്കൂള്‍ ചുറ്റുപാടുള്ള സ്കൂളുകള്‍ ക്കൊപ്പം വളരാനിടയായത് പ്രഥമ പ്രധാനാധ്യാപകന്‍ കെ.സി. ബീരാന്‍കുട്ടിയുടെ ശ്രമം ഒന്ന് കൊണ്ട് മാത്രമാണ്. അദ്ധേഹത്തോടൊപ്പം നിന്ന് പ്രവര്‍ത്തിച്ച KSA മുത്തുക്കോയ തങ്ങള്‍(പ്രസിഡ്ന്റ് , മാനേജ്മെന്റ്), TK അഹമ്മദ് കുട്ടി (സെക്രട്ടറി) എന്നിവരുടെ പേരുകളും എടുത്ത് പറയേണ്ടതാണ്.

2003-04 അദ്ധ്യയന വര്‍ഷത്തില്‍ ബീരാന്‍കുട്ടി അധ്യാപക പദവിയില്‍ നിന്ന് വിരമിച്ചപ്പോള്‍ കെ.പി. അബ്ദുള്‍ കബീര്‍ പ്രധാനാധ്യാപകനായി മാറി. 2006-07 അദ്ധ്യയന വര്‍ഷം സ്കൂള്‍ ചരിത്രത്തിലെ നഴികക്കല്ലാണ്. ഈ വര്‍ഷമാണ് ഈ വിധ്യാലയം ഹൈസ്കൂളായി ഉയര്‍ത്തപ്പെടുന്നത് . 2008-09 അദ്ധ്യയന വര്‍ഷം തങ്ക ലിപികലളാല്‍ കുറിക്കപ്പെടേണ്ടതാണ് - ഇവിടുത്തെ പ്രഥമ SSLC ബാച്ച് ഉന്നത വിജയത്തോടെ പുറത്തിറങ്ങുന്നു.... 194 കുട്ടികള്‍ പരീക്ഷക്കിരുന്നു. 189 പേരും വിജയിച്ചു. 98% വിജയം - തികച്ചും അഭിമാനകരമായ നേട്ടം.

1984-ല്‍ 62 കുട്ടികളേയും കൊണ്ട് ജൈത്ര യാത്ര ആരംഭിച്ച ഈ യു പി സ്കൂള്‍ ഇന്ന് 2009-2010-ല്‍ 1939 കുട്ടികളും 45 ഡിവിഷനുകളും 67 അധ്യാപകരും 7 അനധ്യാപകരും അടങ്ങുന്ന മഹാ സ്ഥാപനമായി വളര്‍ന്നിരിക്കുന്നു. കൂടാതെ എ.എച്ച്. എസ് പാറല്‍ മമ്പാട്ടുമൂലയുടെ നാമധേയം സംസ്ഥാനതലത്തില്‍ നടന്ന കലാ, കായിക, പ്രവ്യത്തി പരിചയ മേളകളില്‍ മുഴങ്ങിക്കേള്‍ക്കാന്‍ പര്യാപ്തമായ അസൂയവഹമായ നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. ഇതിനു കാരണം ഈ വിദ്യാലയത്തിലെ നിസ്വാര്‍ത്ഥമതികളായ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം ഒന്നു മത്രമാണ്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

യു.പി ക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

അല്‍ മദ്റസത്തുല്‍ ഇസ്ലാമിയ്യ മാനേജ്മെന്റ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

അദ്ധ്യാപക സമിതി

പ്രധാനാദ്ധ്യാപകന്‍: കെ.പി. അബ്ദുല്‍കബീര്‍

ഡപ്യൂ‍ട്ടി ഹെഡ്മാസറ്റര്‍: സി. മുസദ്ദിഖ്

സ്റ്റാഫ് സെക്രട്ടറി: വി.കെ അബ്ദുല്‍ സുബ്ഹാന്‍

 ഹൈ സ്കൂള്‍ വിഭാഗം

മലയാളം വിഭാഗം: 1. രജനി. കെ.സി. 2. മര്‍ഷിദ് ബാബു. സി. 3. സുനി ചാക്കോ

ഇംഗ്ലീഷ് വിഭാഗം: 1. സക്കീന മാഞ്ചേരി 2. ഷറീന. 3. സംഗീത. 4. ജിജോ അഗസ്റ്റിന്‍ 5.അബ്ദുല്‍ഷരീഫ്

ഹിന്ദി വിഭാഗം: 1. മായ. 2.സലീന. 3. പ്രശാന്ത് കുമാര്‍

ജീവ ശാസ്ത്രം വിഭാഗം: 1.ജിജി മോള്‍ തോമസ്. 2. ഷാജി. കെ.സി. 3. നസ്റിന്‍

ഫിസിക്കല്‍ സയന്‍സ് വിഭാഗം: 1.ശ്രീകല. 2. മധു. സി.പി 3. ഷീജ. കെ. 4. ശ്രീവിദ്യ. 5. സരിത

ഗണിത ശാസ്ത്രം വിഭാഗം: 1.എല്‍സി തോമസ്. 2. സുനിതാബി. കെ.സി. 3. വിധു. 4. നിമ. 5. ഷാഹിദ. 6. സാഹിറ

സാമൂഹ്യ ശാസ്ത്രം വിഭാഗം: 1.സി. മുസദ്ദിഖ്. 2. ടി.കെ. ഉമ്മര്‍കുട്ടി. 3. ബാബു തോമസ്. 4. ലില്ലി മാത്യു. 5. സുപ്രിയ. വി.എസ്

കായികം വിഭാഗം: 1. രഞ്ജിത്ത്

മ്യൂ‍സിക്ക് വിഭാഗം: 1. ദീപിക

വര്‍ക്ക് എക്സ്പീരിയന്‍സ് വിഭാഗം: 1.ടെസ്സി എഫ്രേം


ഐ.ടി. വിഭാഗം: 1. ബാബു തോമസ് (SITC), 2.ഉമ്മറു കുട്ടി. ടി.കെ, 3. മൂസക്കുട്ടി. പി , 4. ജിജിമോള്‍ തോമസ് , 5. മധു. സി.വി , 6. പ്രശാന്ത് കുമാര്‍ , 7. ജിജോ , 8. സുനിതാബി , 9. എല്‍സി തോമസ് , 10 . വിധു , 11. ലില്ലി മാത്യു , 12. സുപ്രിയ , 13. സാഹിറ , 14. റഫീക്ക്. സി.പി


യു.പി വിഭാഗം

ജാസ്മിന്‍ കുര്യ ന്‍, ഇസ്തികാറുദ്ദീന്‍, ബൈജു , സാജിത. വി.പി, സുനില്‍ ബാബു, സയ്യിദ് മുഹമ്മദ് റഫീഖ്, സക്കീര്‍ ഹുസൈന്‍, അനീസ് ബാബു, ജസ്ന, വിപിന്‍ സക്കറിയ , ഷീന സലാം, ഫേബ കെ സോളമന്‍, ബിന്ദു ജസീല, നിഷ ജോസഫ്, അനീഷ്. ടി.പി, ധന്യ. യു, സിന്ധു. കെ.പി, ജിഷ , സന്ദീപ് മാട്ടട , ശ്രീജയ , ഫെബിന , അബ്ദുറഹിമാന്‍ , ശരീഫാബീവി . ഹംസ , പ്രകാശന്‍ , അബ്ദുല്‍ സുബ്ഹാന്‍ , ഇന്ദിര , ഷീജ

അദ്ധ്യാപക രക്ഷാകര്‍തൃസമിതി അംഗങ്ങള്‍

  • ടി.കെ ഉമ്മര്‍(പ്രസിഡന്റ്)
  • സി.വി. മുഹമ്മദ് (വൈസ്. പ്രസിഡന്റ്)

മൂസ. കെ, മൂസ.എന്‍.കെ, അബ്ദുല്‍ അസീസ്. എം, യൂസുഫ് , മുഹമ്മദ്. എം.കെ, മജീദ്.ടി.പി. , സുബ്രമണ്യന്‍ , ശ്യാമള, ബേബി ലത, ഫാത്തിമ, അബ്ദുല്‍സുബ്ഹാന്‍ , ഉമ്മറുകുട്ടി, ഷാജി, K.S.A റഫീഖ്, മൂസക്കുട്ടി, ബൈജു , ഷീന സലാം, സലീന, ജസ്ന

എം.ടി.എ കമ്മറ്റി

ബേബി ലത(പ്രസിഡന്റ്), സാജിദ (വൈസ് പ്രസിഡന്റ്), ഹാഫില ബീഗം, ശ്യാമള, ജുഹൈറ, ജമീല, സുശീല

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ.സി. ബീരാന്‍കുട്ടി

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

ക്ലബുകള്‍‍

വിദ്യാരംഗം

മലയാളം ക്ലബ്

അറബിക് ക്ലബ്

ഉറുദു ക്ലബ്

സംസ്കൃതം ക്ലബ്

ഇംഗ്ലീഷ് ക്ലബ്

ഹിന്ദി ക്ലബ്

ഗണിത ക്ലബ്‍‍

സയന്‍സ് ക്ലബ്

സാമൂഹ്യ ശാസ്ത്ര ക്ലബ്

മ്യൂസിക് ക്ലബ്

പ്രവര്‍ത്തി പരിചയ ക്ലബ്

ഐ.ടി ക്ലബ്