ഉപയോക്താവിന്റെ സംവാദം:Ahs parelmampattumoola

Schoolwiki സംരംഭത്തിൽ നിന്ന്

പശ്ചിമ ഘട്ട മലനിരകളാല്‍ അതിരിട്ട്, പുഴകളും മലകളും വയലുകളും നിറഞ്ഞ പ്രകൃതി രമണീയമായ ഗ്രാമമാണ് മഞ്ഞപ്പെട്ടി. ഇവിടെയാണ് എ.എച്ച്.എസ് പാറല്‍ മമ്പാട്ടുമൂല എന്ന സരസ്വതി നിലയം നിലകൊള്ളുന്നത്.................


ചരിത്ര താളുകളിലൂടെ

വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ ചോക്കാട് പഞ്ചായത്തിലെ ഈ പ്രദേശം അടുത്ത കാലം വരെ വിദ്യാഭ്യാസ രംഗത്ത് വളരെ പുറകിലായിരുന്നു. അങ്ങനെ അല്‍-മദ്റസത്തുല്‍ ഇസ്ലാമിയ്യ മനേജ്മെന്റിന്റെ നേത്ൃത്വത്തില്‍ നാട്ടുകാരുടെ ശ്രമഫലമായി 1984-ല്‍ ഈ പ്രദേശത്ത് ഒരു യു.പി. സ്കൂളായി ഈ സരസ്വതി നിലയം സ്ഥാപിക്കപ്പെട്ടു. 62 കുട്ടികള്‍ .... 5 അധ്യാപകര്‍ .... ആദ്യ അഞ്ചാം ക്ലാസ് .....1 വൈദ്യുതി , ഗതാഗതസൗകര്യം തുടങ്ങി ഒരു അടിസ്ഥാന സൗകര്യവുമില്ലതിരുന്ന പ്രദേശത്തെ ഈ സ്കൂള്‍ ചുറ്റുപറ്റുള്ള സ്കൂളുകള്‍ ക്കൊപ്പം വളരാനിടയായത് പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ. കെ.സി. ബീരാന്‍കുട്ടി മാസ്റ്റ്റുടെ ശ്രമം ഒന്ന് കൊണ്ട് മാത്രമാണ്. അദ്ധേഹത്തോടൊപ്പം നിന്ന് പ്രവര്‍ത്തിച്ച KSA മുത്തുക്കോയ തങ്ങള്‍(പ്രസിഡ്ന്റ് , മനേജ്മെന്റ്), TK അഹമ്മദ് കുട്ടി (സെക്രട്ടറി) എന്നിവരുടെ പേരുകളും എടുത്ത് പറയെണ്ടതാണ്. 2003-04 അദ്ധ്യയന വര്‍ഷത്തില്‍ ശ്രീ .ബീരാന്‍കുട്ടി മാസ്റ്റര്‍ അധ്യാപക പദവിയില്‍ നിന്ന് വിരമിച്ചപ്പോള്‍ ശ്രീ .കെ.പി. അബ്ദുള്‍ കബീര്‍ മാസ്റ്റര്‍ പ്രധാനാധ്യാപകനായി മാറി. 2006-07 അദ്ധ്യയന വര്‍ഷം സ്കൂള്‍ ചരിത്രത്തിലെ നഴികക്കല്ലാണ്. ഈ വര്‍ഷമാണ് ഈ വിധ്യാലയം ഹൈസ്കൂളായി ഉയര്‍ത്തപ്പെടുന്നത് . 2008-09 അദ്ധ്യയന വര്‍ഷത്തില്‍ തങ്ക ലിപികലളാല്‍ കുറിക്കപ്പെടേണ്ട ഇവിടുത്തെ പ്രഥമ SSLC ബാച്ച് ഉന്നത വിജയത്തോടെ പുറത്തിറങ്ങുന്നത്. 194 കുട്ടികള്‍ പരീക്ഷക്കിരുന്നു. 189 പേരും വിജയിച്ചു 98% വിജയം- തികച്ചും അഭിമാനകരമായ നേട്ടം. 1984-ല്‍ 62 കുട്ടികളേയും കൊണ്ട് ജൈത്ര യാത്ര ആരംഭിച്ച ഈ യു പി സ്കൂള്‍ ഇന്ന് 2009-2010-ല്‍ 1939 കുട്ടികളും 45 ഡിവിഷനുകളും 67 അധ്യാപകരും 7 അനധ്യാപകരും അടങ്ങുന്ന മഹാ സ്ഥാപനമായി വളര്‍ന്നിരിക്കുന്നു. കൂടാതെ എ.എച്ച്. എസ് പാറല്‍ മമ്പാട്ടുമൂലയുടെ നാമധേയം സംസ്ഥാനതലത്തില്‍ നടന്ന കലാ, കായിക, പ്രവ്യത്തി പരിചയ മേളകളില്‍ മുഴങ്ങിക്കേള്‍ക്കാന്‍ പര്യാപ്തമായ അസൂയവഹമായ നേട്ടമാണ് കൈവരിച്ചിട്ടുള്ളത്. ഇതിനു കാരണം ഈ വിദ്യാലയത്തിലെ നിസ്വാര്‍ത്ഥമതികളായ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം ഒന്നു മത്രമാണ്.