എസ് ഡി പി എ യു പി എസ് ബൻപുത്തട്ക ಎಸ್ ಡಿ ಪಿ ಎ ಯು ಪಿ ಎಸ್ ಬಣ್ಟುತ್ತಡ್ಕ

Schoolwiki സംരംഭത്തിൽ നിന്ന്
16:02, 2 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Praveenseethangoli (സംവാദം | സംഭാവനകൾ)
എസ് ഡി പി എ യു പി എസ് ബൻപുത്തട്ക ಎಸ್ ಡಿ ಪಿ ಎ ಯು ಪಿ ಎಸ್ ಬಣ್ಟುತ್ತಡ್ಕ
വിലാസം
ബൺപുത്തടുക്ക

ഉക്കിനടുക്ക പി ഒ
,
671552
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ04998 225652
ഇമെയിൽsreedurgaschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്11347 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളവും കന്നഡയും
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജയലക്ഷ്മി പി
അവസാനം തിരുത്തിയത്
02-01-2022Praveenseethangoli


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

എസ്. വെങ്കട്ടരമണ ഭട്ട് 1926ൽ പട്ടാജെ എന്ന സ്ഥലത്ത് മദിരാശി സർക്കാരിൽ നിന്ന് അംഗീകാരം നേടി എൽ. പി. സ്കൂൾ ആരംഭിച്ചു. അദ്ദേഹം തന്നെയായിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. തന്റെ ഭാര്യയുടെ പേരാണ് സ്കൂളിന് നൽകിയത്. വിദ്യാഭ്യാസരംഗത്ത് ഏറെ പിന്നിലായിരുന്ന ഈ പ്രദേശത്ത് ചില അഭ്യുദയകാംക്ഷികളുടെ സഹായത്തോടെയാണ് ഇത് സ്ഥാപിതമായത്. പിന്നീട് ഹർഷവർധനഭട്ട്, ഗണപതിഭട്ട്, സുരേന്ദേരനാഥ് എസ്, കൃഷ്ണഭട്ട്, രാമചന്ദ്ര ഭട്ട്, ബി. വിഷ്ണുഭട്ട്, ബാലസുബ്രഹ്മണ്യശാസ്ത്രി, വൈ. ശങ്കരനാരായണ തുടങ്ങിയവർ സ്കൂളിലെ പ്രധാനാധ്യാപകരായി. 1941ൽ ബൺപുത്തടുക്ക എന്ന സ്ഥലത്തേക്ക് സ്ഥിരമായി മാറി. 1972ൽ യു. പി. സ്കൂളായി ഉയർത്തപ്പെട്ടു. ഇതിനായി അന്നത്തെ മാനേജർ വെങ്കട്ടരമണ ഭട്ടിനൊപ്പം സ്ഥലത്തെ പ്രമുഖനായിരുന്ന കാരയാട് ഗണപതിഭട്ടിന്റെയും പ്രവർത്തനം പ്രത്യേകം ഓർക്കപ്പെടേണ്ടതാണ്. ഇപ്പോഴത്തെ മാനേജർ എസ്. വേണുഗോപാലയുടെ പ്രത്യേക താൽപര്യത്തിൽ 2007ൽ മലയാളം സമാന്തരക്ലാസുകൾ തുടങ്ങിയെങ്കിലും 2013ൽ മാത്രമാണ് സർക്കാർ അംഗീകാരം ലഭിച്ചത്. ഇപ്പോൾ കന്നഡ, മലയാളം വിഭാഗങ്ങളിലായി 18 അധ്യാപകരും ഒരു ഓഫീസ് അറ്റൻഡന്റും ഇവിടെ ജോലിചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

ആവശ്യത്തിന് കെട്ടിടങ്ങൾ, കുടിവെള്ളസൗകര്യം, വൈദ്യുതി, ടെലഫോൺ, ഇന്റർനെറ്റ് സൗകര്യം, ഭിന്നശേഷിക്കാർക്കായി റാംപ് സൗകര്യം, ഗ്രൗണ്ട്, കുട്ടികൾക്ക് സൗജന്യ യാത്രാസൗകര്യം, സ്കൂളിലേക്ക് റോഡ്, ലാബ്, കന്നഡയുടെയും മലയാളത്തിന്റെയും ലൈബ്രറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ കലോൽസവങ്ങൾ, കായികമേളകൾ, സ്കൗട്സ് & ഗൈഡ്സ്, തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും സ്കൂളിൽ കൃത്യമായി നടക്കുന്നു

== മാനേജ്‌മെന്റ് ==Single Management

മുൻസാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ:

  • സ്കൂളിന്റെ സ്ഥാപകനായ എസ്. വെങ്കട്ടരമണ ഭട്ട് ആയിരുന്നു ആദ്യ പ്രധാനാധ്യാപകൻ.
  • ഹർഷവർധനഭട്ട്,
  • ഗണപതിഭട്ട്,
  • സുരേന്ദേരനാഥ്
  • എസ്, കൃഷ്ണഭട്ട്,
  • രാമചന്ദ്ര ഭട്ട്,
  • ബി. വിഷ്ണുഭട്ട്,
  • ബാലസുബ്രഹ്മണ്യശാസ്ത്രി,
  • വൈ. ശങ്കരനാരായണ,
  • എ നാരായണ ഭട്ട്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. നാരായണ നായക് വൈ., കാസറഗോഡ് (ജനറൽ മെഡിസിൻ)
  • ഡോ. വെങ്കടപ്രസാദ്, ചെന്നൈ (ശാസ്ത്രജ്ഞൻ)
  • ഡോ. നാരായണഭട്ട്, ജർമനി (ശാസ്ത്രജ്ഞൻ)
  • മഹാലിംഗേശ്വരപ്രസാദ് എസ്, പുത്തൂർ (അനസ്തീസ്റ്റ്)
  • പ്രവീൺകുമാർ എസ്., ബഹറിൻ (സിവിൽ എൻജിനിയർ

വഴികാട്ടി

Kasaragod—Badiadka---Ukkinadka----Banputhadka

{{#multimaps:12.6028,75.0504 |zoom=13}}