"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(→‎പഠനയാത്ര 2023-24: ഉള്ളടക്കം തലക്കെട്ട്)
(→‎പഠനയാത്ര 2023-24: ഉള്ളടക്കം തലക്കെട്ട്)
വരി 82: വരി 82:
== പഠനയാത്ര 2023-24 ==
== പഠനയാത്ര 2023-24 ==
പ്ലസ് ടു വിദ്യാർത്ഥികൾ ഊട്ടിയിലേക്കും പത്താം ക്ലാസുകാർ മൈസൂർ കൂർഗ് എന്നിവിടങ്ങളിലേക്ക് ആണ് ദീർഘ യാത്ര പോയത് . യുപി ക്ലാസ്സുകൾ നെല്ലിയാമ്പതി പോത്തുണ്ടി ഡാം എന്നിയിടങ്ങൾ സന്ദർശിച്ചു. എട്ടാം ക്ലാസുകാർ കേരള കലാമണ്ഡലവും ഒമ്പതാം ക്ലാസുകാർ കൊച്ചി വാട്ടർ മെട്രോയും സന്ദർശിച്ചു. ഒമ്പതാം ക്ലാസ്സിലെ കുട്ടികൾ ഫെബ്രുവരി പതിനേഴിന് വാഴാനി ഡാം സന്ദർശിച്ചു.
പ്ലസ് ടു വിദ്യാർത്ഥികൾ ഊട്ടിയിലേക്കും പത്താം ക്ലാസുകാർ മൈസൂർ കൂർഗ് എന്നിവിടങ്ങളിലേക്ക് ആണ് ദീർഘ യാത്ര പോയത് . യുപി ക്ലാസ്സുകൾ നെല്ലിയാമ്പതി പോത്തുണ്ടി ഡാം എന്നിയിടങ്ങൾ സന്ദർശിച്ചു. എട്ടാം ക്ലാസുകാർ കേരള കലാമണ്ഡലവും ഒമ്പതാം ക്ലാസുകാർ കൊച്ചി വാട്ടർ മെട്രോയും സന്ദർശിച്ചു. ഒമ്പതാം ക്ലാസ്സിലെ കുട്ടികൾ ഫെബ്രുവരി പതിനേഴിന് വാഴാനി ഡാം സന്ദർശിച്ചു.
== മേന്മ 2023 - 24 ==
രാഷ്ട്രീയ ആവിഷ്കാർ അഭിയാന്റെ നേതൃത്വത്തിൽ അപ്പർ പ്രൈമറി വിഭാഗം കുട്ടികളുടെ ഗണിത പഠനശേഷി പരിപോഷിപ്പിക്കുന്നതിനായി സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന ഗണിത പഠന ശാക്തീകരണ പരിപാടിയാണ് മേന്മ. 10-01-2024 ചൊവ്വാഴ്ച പ്രധാനാധ്യാപിക സുമ എൻ കെയുടെ അധ്യക്ഷതയിൽ ചേർന്ന എസ്.ആർ ജി യോഗത്തിൽ സിആർസി കോഡിനേറ്റർ നിവ്യ ഷാജു പങ്കെടുക്കുകയുണ്ടായി. യോഗ
തീരുമാനമനുസരിച്ച് ജനുവരി ,ഫെബ്രുവരി മാസങ്ങളിലെ പഠനോദ്ദേശങ്ങൾ കുട്ടികളിലെത്തിക്കാൻ ഫെബ്രുവരി മാസത്തിൽ മേന്മ ഗണിതം സംഘടിപ്പിച്ചു. 5,6,7എന്നീ ക്ലാസുകളിലെ ഭാഗങ്ങൾ ചേരുമ്പോൾ, കോണുകൾ ചേരുമ്പോൾ, സമചതുരങ്ങളും മട്ടത്രികോണങ്ങളും എന്നീ പാഠങ്ങൾ തിരഞ്ഞെടുത്തു. ഇതിനെ അടിസ്ഥാനപ്പെടുത്തി ഗണിത വായന കാർഡ്,ഗണിത കൈ പുസ്തകം,ഗണിത നിഘണ്ടു എന്നിവ വികസിപ്പിച്ചു. 5, 6, 7എന്നീ ക്ലാസുകളിൽ നിന്നും കുട്ടികൾ ഗണിത പ്രശ്നങ്ങൾ , ഗണിത പാട്ട്, ഗണിതശാസ്ത്രജ്ഞർ, ഗണിത കളികൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് ഗണിതമാഗസിൻ തയ്യാറാക്കി. അത് ഗണിത അസംബ്ളിയിൽ പ്രകാശിപ്പിച്ചു. പാഠഭാഗവുമായി ബന്ധപ്പെട്ട വർക്ക് ഷീറ്റുകൾ ഉണ്ടാക്കി ഓരോ ക്ലാസിലും നൽകി തിരഞ്ഞെടുത്ത പാഠഭാഗങ്ങളിലെ പ്രോജക്ട്, സെമിനാർ, സംവാദം എന്നിവ കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ നടത്തി.


== പഠനോത്സവം ==
== പഠനോത്സവം ==

22:43, 25 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

പ്രവേശനോത്സവം

ജൂൺ 1 ഒരു പുതിയ അധ്യയന വർഷം ആരംഭിക്കുകയായി പൂമ്പാറ്റകളെപ്പോലെ അത്യുത്സാഹത്തോടെ പാറിക്കളിച്ച് സ്കൂൾ അങ്കണത്തിലേക്ക് കുട്ടികൾ എത്തുകയായി. തൃശ്ശൂർ ജില്ലയിലെ പുറനാട്ടുകര ശ്രീ ശാരദാ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം അതിഗംഭീരമായി ആഘോഷിച്ചു രാവിലെ 9 30ന് പ്രാർത്ഥനയോടു കൂടി ശ്രീ ശാരദ പ്രസാദം ഹാളിൽ പരിപാടികൾക്ക് തുടക്കം കുറിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി സീന സ്വാഗതം ആശംസിച്ചു കുട്ടികൾ പൂർവാധികം ഉത്സാഹത്തോടെ കൂടി പഠനപ്രവർത്തനങ്ങളിൽ മുഴുകണമെന്നും ഉന്നത വിജയം കരസ്ഥമാക്കണമെന്നും ടീച്ചർ ഓർമ്മപ്പെടുത്തി തൃശൂർ ശ്രീ ശാരദാമഠം പ്രസിഡൻറ് പ്രവാചിക വിമലപ്രാണ മാതാജിയുടെ അധ്യക്ഷതയിൽ പ്രൗഢ ഗംഭീരമായ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ദേവിയുടെ മാഹാത്മ്യത്തെക്കുറിച്ചും സ്കൂളിന്റെ പ്രസക്തിയെ കുറിച്ചും കുട്ടികളെ ഓർമിപ്പിച്ചു കൊണ്ട് കുട്ടികളിൽ ആത്മവിശ്വാസം വളർത്തിയെടുക്കേണ്ട ആവശ്യകതയെക്കുറിച്ചും യുവതലമുറ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റിയും സൂചിപ്പിച്ചു. അതിനുശേഷം സ്കൂൾ മാനേജർ മാതാജി അനുഗ്രഹപ്രഭാഷണം നിർവഹിച്ചുകൊണ്ട് ജീവിതത്തിൽ മുന്നേറാനുള്ള പ്രചോദനം കുട്ടികൾ ആർജിക്കണം എന്ന് മാതാജി പറഞ്ഞു കുട്ടികൾ അവതരിപ്പിച്ച പ്രവേശനോത്സവം ഗാനവും സംഗീതാധ്യാപിക ജീജ ജി കൃഷ്ണന്റെ അതിമനോഹരമായ ഗാനവും പ്രവേശനോത്സവത്തിന്റെ മാറ്റുകൂട്ടി പതിനാലാം വാർഡ് മെമ്പർ ശ്രീ പി എസ് കണ്ണൻ ആശംസകൾ അർപ്പിച്ചു ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മിസ്ട്രസ് എൻ കെ സുമ നന്ദി പറഞ്ഞു ദേശീയ ഗാനത്തോടുകൂടി പരിപാടികൾക്ക് സമാപനം കുറിച്ചു.

പരിസ്ഥിതി ദിനം

പരിസ്ഥിതിദിനം പൂർവ്വാധികം ഗംഭീരമായി ആചരിച്ചു. ഒരു ക്ലാസ്സിന് ഒരു ഈർക്കിൽ ചൂൽ എന്ന പദ്ധതിയായ ബ്രൂം ചലഞ്ചിന്റെ ഉദ്ഘാടനവും പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടന്നു. രാവിലെ പ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിച്ചു. ഹൈസ്കൂൾ പ്രധാനാധ്യാപിക എൻ കെ സുമ സ്വാഗതമാശംസിച്ചു. ശ്രീനാരായണ കോളേജ് പ്രൊഫസർ സുരേഷ് ആയിരുന്നു മുഖ്യ പ്രഭാഷകൻ . അദ്ദേഹം പരിസ്ഥിതി ദിനാചരണത്തിന്റെ പ്രാധാന്യവും മറ്റും വളരെ ലളിതമായി കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. ഒപ്പം ഒന്നെന്നെങ്ങനെയെഴുതാം എന്ന കൊച്ചു കവിതയും കുട്ടികളെ ക്കൊണ്ടു ചൊല്ലിക്കുകയും ചെയ്തു. തുടർന്ന് ബ്രൂം ചലഞ്ചിന്റെ ഉദ്ഘാടനം , അഞ്ചാം ക്ലാസ്സിലെ ക്ലാസ്സ് ലീഡർമാർക്ക് എക്കോ ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ ചൂൽ നൽകിക്കൊണ്ട് നടത്തി. പ്ലാസ്റ്റിക് ചൂലുകൾ ബഹിഷ്ക്കരിക്കുക എന്ന ആശയമാണ് ബ്രും ചലഞ്ച് പദ്ധതിക്ക് നിദാനം. എട്ടാം ക്ലാസ്സിലെ നിരഞ്ജിനി കൃഷ്ണ കവിത അവതരിപ്പിക്കുകയുണ്ടായി. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന അലേഖ്യ ഹരികൃഷ്ണൻ പരിസ്ഥിതി ദിനത്തെ കുറിച്ച് സംസാരിച്ചു. ഏഴാം ക്ലാസ്സിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്ലാസ്റ്റിക് ഭൂതം എന്ന സ്കിറ്റ് വളരെ നന്നായിരുന്നു. സയൻസ് അധ്യാപിക ആർ ബബിത നന്ദി പ്രകാശനം നടത്തി. പരിസ്ഥിതി  സംസ്ഥാന തല ഉദ്ഘാടനം എൽ സി ഡി പ്രൊജക്ടർ വഴി കുട്ടികൾക്ക് കാണിച്ചു കൊടുക്കുകയുണ്ടായി. എക്കോ ക്ലബ്ബ് അംഗങ്ങളും പത്താം ക്ലാസിലെ വിദ്യാർത്ഥികളുമാണ് ഉദ്ഘാടനം വീക്ഷിച്ചത്.

വായന ദിനം

വായനദിനം ജൂൺ 19 ന് ആചരിച്ചു. പ്രധാനാധ്യാപിക സുമ എൻ കെ ആശംസകളർപ്പിച്ചു. ഉദ്ഘാടനം നിർവ്വഹിച്ചത് പത്രപ്രവർത്തകനും സാഹിത്യകാരനും ആയ മലയാളം അധ്യാപകനായിരുന്ന ശശികളരിയേൽ ആണ്. വായന ദിനം ആചരിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചും വായനദിനം മാറി വായനപക്ഷാചരണമായതിനെ കുറിച്ചും അദ്ദേഹം വിശദമാക്കി. വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക എന്ന വാക്യത്തിന്റെ പ്രാധാന്യം ഒരു ചെറിയ കഥയിലുടെ അദ്ദേഹം വ്യക്തമാക്കി. കാൽ നഷ്ടപ്പെട്ട അരുണിമ എന്ന വോളിബോൾ താരത്തിന്റെ കഥയിലൂടെ, അവർക്ക് പ്രചോദനമായത് ഹിന്ദു പേപ്പറിൽ വായിക്കാനിടയായ . യുവരാജ് സിംഗിന്റെ കഥയാണ്. തന്മൂലം വായിച്ചു വളരുന്നവർക്ക് ജീവിതത്തിലെ ഏത് വിഷമഘട്ടവും  തരണം ചെയ്യാൻ സാധിക്കും. കൂടാതെ സ്വജീവീതത്തിൽ നടക്കുന്ന കാര്യങ്ങൾ ഡയറിക്കുറിപ്പുകളായോ മറ്റോ എഴുതിവെക്കാനും അദ്ദേഹം കുട്ടികളോട് ആവശ്യപ്പെട്ടു. തുടർന്ന് കുട്ടികളുടെ കവിതാലാപനം ഉണ്ടായിരുന്നു. ഹൈസ്കൂൾ മലയാളം അധ്യാപിക കെ ഗീത നന്ദി പറഞ്ഞു. പക്ഷചരണത്തിന്റെ ഭാഗമായി എല്ലാ ദിവസവും ഉച്ച സമയത്തെ ഇടവേളകളിൽ കുട്ടികൾക്ക് കഥ, കവിത, നാടൻപാട്ടുകൾ എന്നിവ അവതരിപ്പിക്കാൻ അവസരം നൽകുകയുണ്ടായി. ചെറിയ കുട്ടികളാണ്. കവിതകളും നാടൻപാട്ടുകളും ചൊല്ലാൻ ഉത്സാഹം കാണിച്ചത്. വായന മാസാചരണത്തോടനുബന്ധിച്ച്  പുസ്തകോത്സവം ജൂലൈ 21, 22 തിയതികളിൽ സംഘടിപ്പിക്കുകയുണ്ടായി. കുട്ടികൾ പുസ്തകങ്ങൾ വാങ്ങിക്കുകയും ചെയ്തു.

ലോക സംഗീത ദിനം

ജൂൺ 21 ന് സംഗീത ദിനം ആഘോഷിച്ചു. ഈ വർഷത്തെ പ്രത്യേകത മുഖ്യാതിഥിയോ മറ്റോ ഇല്ലാതെ കുട്ടികളുടെ പരിപാടികൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയത്. ഹൈസ്കൂൾ സീനിയർ അധ്യാപിക എൻ ടി അശ്വനി സ്വാഗതമാശംസിച്ചു. സ്കൂൾ മാനേജർ പ്രവ്രാജിക നിത്യാനന്ദ പ്രാണാ മാതാജി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. പ്രിൻസിപ്പാൾ ഐ സീന ആശംസകളർപ്പിച്ചു. സംഗീതാധ്യാപിക ജീജ ജി കൃഷ്ണൻ സംഗീത ദിനത്തെ കുറിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികളുടെകളായിരുന്നു. ശാരദാ മന്ദിരം വിദ്യാർത്ഥിനികൾ ഭജന അവതരിപ്പിച്ചു. യു പി വിഭാഗം കുട്ടികൾ നാടൻപാട്ടുകളെ കോർത്തിണക്കി ക്കൊണ്ടുള്ള ഒരു സംഗീത വിരുന്ന് തന്നെ നടത്തി. സംഗീത അധ്യാപികയും കുട്ടികളും ചേർന്ന് കീർത്തനം ആലപിച്ചു. ഹൈസ്കൂൾ വിദ്യാർത്ഥിനികളായ നിരഞ്ജിനി കൃഷ്ണ, നിള , ദേവനന്ദ എന്നിവർ സംഗീത സമന്വയം എന്ന പേരിൽ ഗാനങ്ങൾ അവതരിപ്പിച്ചു. അധ്യാപിക എസ് സിന്ധു നന്ദിപ്രകടനം നടത്തി. വയലിനിലൂടെയുള്ള ദേശീയഗാനത്തോടെ സമാപനം കുറിച്ചു.

ദേശീയ യോഗദിനം

സംഗീത ദിനത്തോടൊപ്പം ദേശീയ യോഗദിനവും ആചരിച്ചു. കായികാധ്യാപിക എൻ അംബികയുടെ നേതൃത്വത്തിലാണ് യോഗദിനം ആചരിച്ചത്. ശാരദ മന്ദിരം വിദ്യാർത്ഥിനികൾ ദിവസേന രാവിലെ യോഗ അഭ്യസിക്കുന്നു. യോഗയുടെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളെ ബോധവത്ക്കരിച്ചു. സംഗീതം മനസ്സിന് കുളിർമ നൽകുന്നതാണെങ്കിൽ യോഗ ശരീരാരോഗ്യത്തിന് പ്രാധാന്യം നൽകുന്നതോടൊപ്പം ആത്മീയ ഔന്നത്യം കൈവരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. തുടർന്ന് കുട്ടികളുടെ യോഗാഭ്യാസ പ്രകടനവും ഉണ്ടായിരുന്നു. രേഷ്മ , സേതുലക്ഷ്മി, നിള, നിരഞ്ജിനി കൃഷ്ണ എന്നിവരാണിതിന് നേതൃത്വം നൽകിയത്.  എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ലളിതമായി രീതികൾ  കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുകയുണ്ടായി.

ലഹരി വിരുദ്ധ ദിനം

ജൂൺ 26 ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച്  വിമുക്തി ക്ലബ്ബ്,ഗൈഡ്സ്,  ജെ ആർ സി കേഡറ്റ്സ് എന്നിവരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിനായി റാലി നടത്തുകയുണ്ടായി. ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ഹയർസെക്കന്ററി വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിക്കുകയുണ്ടായി.

ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ജൂലൈ 14 ന് വിക്ഷേപിച്ച ചന്ദ്രയാൻ 3ന്റെ വിക്ഷേപണവീഡിയോ പ്രദർശിപ്പിച്ചു. ക്വിസ് മത്സരം നടത്തി. 8എ യിലെ ലക്ഷ്മി ഒന്നാം സ്ഥാനം നേടി. പ്രസംഗമത്സരത്തിൽ മികവുതെളിയിച്ച കുട്ടികളായ ലക്ഷ്മി, ഐശ്വര്യ എന്നിവർ അസംബ്ലിയിൽ സംസാരിച്ചു. ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് കൊളാഷ് മത്സരം നടത്തി. ഒന്നാം സ്ഥാനം ലഭിച്ചത് 9ബി യിലെ കുട്ടികൾക്കാണ്.

പൈ അപ്രോക്സിമേഷൻ ദിനം

ജൂലൈ 22 ന് പൈദിനം ആചരിക്കുകയുണ്ടായി. കുട്ടികൾ പൈ എംബ്ലമുള്ള ബാഡ്ജുകൾ ധരിച്ചു. അതുമായി ബന്ധപ്പെട്ട പോസ്റ്ററുകളുടെ പ്രദർശനം നടന്നു. 10 ബിയിലെ സേതുലക്ഷ്മി സ്കൂൾ അസംബ്ലിയിൽ സംസാരിച്ചു. യുപി വിദ്യാർത്ഥികൾ തയ്യാറാക്കിയ. പൈ വിലയെ കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും പ്രതിപാദിക്കുന്ന, ഒരു ഗാനം അവതരിപ്പിക്കുകയുണ്ടായി.

രാമായണ മാസാചരണം

രാമായണ മാസാചരണത്തോടനുബന്ധിച്ച് 8 ഡി യിലെ നിരഞ്ജനി കൃഷ്ണ അദ്ധ്യാത്മ രാമായണം ശ്ലോകങ്ങൾ അസംബ്ലിയിൽ ചൊല്ലുകയുണ്ടായിരുന്നു. സയൻസധ്യാപിക ആർ ബബിത ദശപുഷ്പങ്ങളെ കുട്ടികൾക്ക്  പരിചയപ്പെടുത്തുകയും അവയുടെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ദശപുഷ്പങ്ങളുടെ ഒരു പ്രദർശനവും സംഘടിപ്പിക്കുകയുണ്ടായി. രാമായണം പ്രശ്നോത്തരി, അദ്ധ്യാത്മ രാമായണം ചൊല്ലൽ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികളെ അനുമോദിച്ചു.

സ്വാതന്ത്ര്യ ദിനം

ഭാരതത്തിന്റെ എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനം ശ്രീ ശാരദാ സ്കൂളിൽ സമുചിതമായി ആചരിച്ചു. പ്രാർഥനയോടെ ചടങ്ങുകൾ ആരംഭിച്ചു. സ്കൂൾ മാനേജർ പ്രവ്രാജിക നിത്യാനന്ദ പ്രാണാ മാതാജി പതാക ഉയർത്തി. കുട്ടികൾ ദേശഭക്തി ഗാനങ്ങളാലപിച്ചു. തുടർന്ന് പ്രവ്രാജിക നിത്യാനന്ദ പ്രാണാ മാതാജി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. പി ടി എ പ്രസിഡന്റ് സുധീർ കെ എസ്, വാർഡ് മെമ്പർ കണ്ണൻ, എം പി ടി എ പ്രസിഡന്റ്, പ്രിൻസിപ്പാൾ സീന ഐ, പ്രധാനാധ്യാപിക സുമ എൻ കെ എന്നിവർ കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. അഞ്ചാം ക്ലാസ്സിലെ അഭിനന്ദ സി എ, ആറാം ക്ലാസ്സിലെ മിനാൽ എട്ടാംക്ലാസിലെ അലേഖ്യ ഹരികൃഷ്ണൻ , പത്താം ക്ലാസ്സിലെ ദേവീകൃഷ്ണ, ആര്യ നന്ദകുമാർ എന്നീ കുട്ടികളും സ്വാതന്ത്ര്യ ദിനത്തെ കുറിച്ച് സംസാരിച്ചു. കൂടാതെ ഗൈഡ്സ് , ജെ ആർ സി അംഗങ്ങളുടെ പരേഡും ഉണ്ടായിരുന്നു. ദേശീയ ഗാനത്തിനു ശേഷം മിഠായി വിതരണം ഉണ്ടായിരുന്നു.

ചന്ദ്രയാൻ 3

ചന്ദ്രയാൻ 3

2023ഓഗസ്റ്റ് 23 ബുധൻ വൈകുന്നരം 5:15 ന്ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാകുന്നതിന്റെ തൽസമയ വീഡിയോ പ്രദർശനം ശ്രീശാരദാ സ്കൂളിൽ നടത്തുകയുണ്ടായി. ശ്രീശാരദ പ്രസാദം ഓഡിറ്റോറിയത്തിലാണ് അതിനുള്ള സൗകര്യം ഒരുക്കിയത്. ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗത്തിലെ അമ്പതോളം കുട്ടികളും എല്ലാ അധ്യാപകരും വീഡിയോ കാണുകയുണ്ടായി. മറ്റ് കുട്ടികൾക്ക് ലൈവ്‍സ്ട്രീം ലിങ്ക് വാട്സ് ആപ്പ് ഗ്രൂപ്പ് വഴി അയച്ചു. ഇന്ത്യ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിജയകരമായി ഇറങ്ങുന്നത് കാണാനുള്ള അവസരം ഉണ്ടായി.

അധ്യാപക ദിനം

സെപ്റ്റംബർ അഞ്ച് ശ്രീ ശാരദാ പ്രസാദം  ഹാളിൽ വച്ചായിരുന്നു അധ്യാപകദിന പരിപാടികൾ സംഘടിപ്പിച്ചത്. ഒരു ദിവസം മുഴുവൻ ആഘോഷ പരിപാടികൾ നീണ്ടുനിന്നു. സ്കൂൾ മാനേജർ പൂജനീയ നിത്യാനന്ദപ്രാണ മാതാജി അനുഗ്രഹ പ്രഭാഷണം നടത്തി സ്റ്റാഫ് സെക്രട്ടറി പി വി രാജേശ്വരി, മലയാളം അധ്യാപിക ഓമനകുമാരി എന്നിവർ അധ്യാപകദിന സന്ദേശം പങ്കുവെച്ചു ഈ തവണ വ്യത്യസ്തമായി അധ്യാപകരുടെ പാട്ടും നൃത്തവും എല്ലാം ഒത്തിണങ്ങിയ അവസ്മരണീയമായ കലാപരിപാടികളാണ് ഉണ്ടായിരുന്നത്. തങ്ങളുടെ പ്രിയ അധ്യാപകർക്ക് മികച്ച പിന്തുണയാണ് കുട്ടികൾ നൽകിയത്. ആവേശ ആർപ്പുവിളികൾ കൊണ്ടും കയ്യടികൾ കൊണ്ടും സമ്പന്നമായ ഒരു വേദിയാണ് കാണാൻ സാധിച്ചത്. ഇത്തവണത്തെ അധ്യാപകദിനം എല്ലാവരുടെയും മനസ്സിൽ ഒരു ഉത്സവ പ്രതീതി തന്നെയാണ് കൊണ്ടുവന്നത്.

ആരോഗ്യം, ശുചിത്വം - ബോധവത്ക്കരണ ക്ലാസ്സ്

വനിതാ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആർത്തവ ശുചിത്വം എന്ന വിഷയത്തെ കുറിച്ച് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു ബോധവത്ക്കരണ ക്ലാസ്സ് സെപ്റ്റംബർ 26 ന് ശ്രീശാരദാ പ്രസാദം ഹാളിൽ വെച്ച് നടക്കുകയുണ്ടായി. ഡോ: ഷഹന , ഷീജ എന്നിവരാണ് ക്ലാസ്സിന് നേതൃത്വം നൽകിയത്. ആനിമേറ്റഡ് വീഡിയോകളിലൂടെയും മാജിക്കിലൂടെയും വളരെ രസകരമായാണ് ക്ലാസ്റ്റ് അവതരിപ്പിച്ചത് . ഒപ്പം സാനിട്ടറി നാപ്കിനുകളുടെ ഗുണവും ഉപയോഗിക്കേണ്ട രീതിയും വിശദീകരിച്ചു. കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ സ്ത്രീ സുരക്ഷക്കായി നടപ്പിലാക്കിയ മിത്ര 181 എന്ന പദ്ധതിയും കുട്ടികൾക്ക് പരിചയപ്പെടുത്തുകയുണ്ടായി. ബയോളജി അധ്യാപിക ആർ ബബിത നന്ദി പറഞ്ഞു.

സ്പിക് മാക്കേ - ബോധവത്ക്കരണ ക്ലാസ്സ്

ഇന്ത്യൻ ശാസ്ത്രീയ സംഗീതം, നൃത്തം തുടങ്ങിയ കലാരൂപങ്ങളെ പ്രത്സാഹിപ്പിക്കുന്ന പ്രസ്ഥാനമായ സ്പിക് മാകേയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 29 ന് അപർണ മാരാർ മോഹിനിയാട്ടം അവതരിപ്പിക്കുകയുണ്ടായി. കേരളത്തിന്റെ തനത് കലാരൂപമാണ് മോഹിനിയാട്ടം. നാട്യശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന ചതുർവൃത്തികളിൽ ലാസ്യ - ലാവണ്യ സമ്പന്നമായ കൈശികീ വൃത്തിയിലൂന്നിയ ചലനങ്ങളാണ് മോഹിനിയാട്ടത്തിന്റെ മുഖമുദ്ര. ഭാരതി, സാത്വതി ആരഭടി എന്നിവയാണ് എന്നിവയാണ് മറ്റ് മൂന്ന് വൃത്തികൾ. ഇവയെ കുറിച്ച് വിശദീകരിക്കുന്നതിനൊപ്പം തന്നെ താല്പര്യമുള്ള കുട്ടികളെ വേദിയിലേക്ക് വിളിച്ച് വിവിധ മുദ്രകൾ പരിശീലിപ്പിക്കുകയും ചെയ്തു..

ശാസ്ത്രമേള

ഈ വർഷത്തെ സ്കൂൾതല ശാസ്ത്രമേള സെപ്റ്റംബർ 8 ന് നടത്തുകയുണ്ടായി. വിജയികളെ ഉപജില്ലാ മത്സരത്തിൽ പങ്കെടുപ്പിക്കുകയുണ്ടായി.

സയൻസ് സെമിനാർ വിഭാഗത്തിൽ എട്ടാം ക്ലാസ്സിലെ അലേഖ്യ ഹരികൃഷ്ണൻ ഉപജില്ലാ  തലത്തിൽ രണ്ടാ സ്ഥാനം നേടി ജില്ലാതലത്തിൽ പങ്കെടുത്തു. സയൻസ് മാഗസിന് മൂന്നാം സ്ഥാനം ലഭിച്ചു.

മാത്സ് ടാലൻസർച്ച് എക്സാമിൽ പത്താം ക്ലാസിലെ മാനസ ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലാതലത്തിൽ പങ്കെടുത്തു. ഐടി മേഖലയിൽ ഒമ്പതാം ക്ലാസിലെ നിരഞ്ജനക്ക് മലയാളം ടൈപ്പിങ്ങിൽ ഒന്നാം സ്ഥാനം ലഭിച്ചു. പത്താം ക്ലാസിലെ അമൃതയ്ക്ക് വെബ് പേജ് ഡിസൈനിങ്ങിൽ മൂന്നാം സ്ഥാനവും ലഭിച്ചു.

കായികമേള

കായികമേള സെപ്റ്റംബർ 11 12 തിയ്യതികളിൽ നടത്തി. വിജയികളെ സബ് ജില്ലാതലത്തിൽ പങ്കെടുപ്പിച്ചു.  സബ് ജൂനിയർ വിഭാഗത്തിൽ 4 x100 മീറ്റർ റിലേയിൽ ഒന്നാം സ്ഥാനം ലഭിച്ചു  അരുണിമ , തീർത്ഥ , വരദ വിനോദ്, അമേയ , കീർത്തന എന്നിവരാണ് സമ്മാനാർഹരായത്.

സീനിയർ വിഭാഗത്തിൽ സജന എം എസിന് ഷോട്ട്പുട്ട്, ജാവലിൻ, ലോങ് ജമ്പ് എന്നീയിനങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ച് വ്യക്തിഗത ചാമ്പ്യനായി. പാർവ്വതി എം എസിന് ഡിസ്കസ് ത്രോയിൽ ഒന്നാം സ്ഥാനവും ഷോട്ട് പുട്ടിൽ രണ്ടാം സ്ഥാനവും ലഭിച്ചു.

തായ്‌ ഖൊൺഡോ വിഭാഗത്തിൽ പത്താം ക്ലാസിലെ ആദിത്യ, ശിവാനി കെ എസ്, ഏഴാം ക്ലാസിലെ അഥിതശ്രീ, ഹയർസെക്കൻഡറിയിലെ ആയിഷ എന്നിവർ സംസ്ഥാനതലത്തിൽ മത്സരിക്കുകയുണ്ടായി.

കലാമേള

സ്കൂൾ കലാമേള സെപ്റ്റംബർ 15, 16 തിയ്യതികളിൽ നടത്തി. വിജയികളെ സബ്ജില്ലാ തലത്തിൽ പങ്കെടുപ്പിച്ചു. ഉപജില്ലാ കലാമളയിൽ നിരവധിപേർ ജില്ലയിലേക്ക് അർഹരായി. ഹൈസ്കൂൾ സംസ്കൃതത്തിൽ ഓവറോൾ രണ്ടാം സ്ഥാനം ലഭിച്ചു. ജില്ലാതലത്തിൽ സംസ്കൃതം പദ്യം ചൊല്ലൽ എട്ടാം ക്ലാസിലെ നിരഞ്ജനികൃഷ്ണ ഒന്നാം സ്ഥാനം ലഭിച്ച് സംസ്ഥാനതലത്തേക്ക് അർഹയായി. ഹയർസെക്കൻഡറി വിഭാഗത്തിൽ ആർദ്ര വി ജയരാജ് സംസ്കൃതം കഥാ രചനയിൽ ഒന്നാം സ്ഥാനാർഹയായി സംസ്ഥാനതലത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.ചമ്പു പ്രഭാഷണത്തിന് പത്താം ക്ലാസ്സിലെ കീർത്തി ലക്ഷ്മിക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ഹയർസെക്കൻഡറി വിഭാഗത്തിൽ സംഘഗാനത്തിനും രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി.

സ്കൂൾ കലാമേള

ഉപജില്ലാ കലാമേള

ഗാന്ധിജയന്തി

154ാമത് ഗാന്ധിജയന്തി സമുചിതമായി ആഘോഷിച്ചു. ഗാന്ധിജിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് കൊച്ചുകുട്ടുകാർക്ക് സംസാരിച്ചു. കൂടാതെ പിടിഎ പ്രസിഡണ്ട് സുധീർ കെ എസ്, സ്റ്റാഫ് സെക്രട്ടറി പി വി രാജേശ്വരി, ഹിന്ദി അധ്യാപിക എൻ ടി അശ്വനി എന്നിവർ ഗാന്ധിജിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങൾ കുട്ടികളെ ഓർമ്മപ്പെടുത്തി. ഗാന്ധിജിയുടെ ജീവിത ലക്ഷ്യമായ സ്ത്രീ സുരക്ഷ, സ്ത്രീ ഉന്നമനം എന്നിവ മാധ്യമങ്ങളിൽ മാത്രം പറഞ്ഞാൽ പോരാ പ്രവൃത്തിയിലും കൊണ്ടുവരണമെന്ന് ഒമ്പതാം ക്ലാസിലെ ചഞ്ചൽ അഭിപ്രായപ്പെട്ടു. ഗാന്ധിജിയെ സ്മരിച്ചു കൊണ്ടുള്ള ഗീതങ്ങൾ കൊച്ചുകൂട്ടുകാർ അവതരിപ്പിച്ചു. ഗാന്ധിജിയുടെ പിറന്നാൾ ആഘോഷം മധുരം നൽകിക്കൊണ്ട് പര്യവസാനിച്ചു.

കേരളപ്പിറവി ദിനം

നവംബർ 1 മലയാളം നാടിന്റെ ജന്മദിനം ശ്രീ ശാരദ സ്കൂളും കൊണ്ടാടി. കേരളത്തിന്റെ ചരിത്രം ഉൾക്കൊള്ളുന്ന കേരളപ്പിറവിയെ സംബന്ധിച്ചുള്ള പ്രസംഗങ്ങളും കേരളപ്പിറവി ദിനാശംസകളും നേർന്നുകൊണ്ടായിരുന്നു ആഘോഷങ്ങളുടെ തുടക്കം ഹൈസ്കൂൾ മലയാളം അധ്യാപിക കേരളപ്പിറവി ദിനത്തോടനുബന്ധിച്ചുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബും കേരളത്തെപ്പറ്റിയുള്ള ഗാനങ്ങളും കുട്ടികളെ ആവേശഭരിതരാക്കി. മധുരമായ ഗാനങ്ങളും മനോഹരമായി നൃത്തച്ചുവടുകളും ആ മുഹൂർത്തത്തെ കൂടുതൽ മനോഹാരിതയിലേക്ക് എത്തിച്ചു. കേരളപ്പിറവിയോട് അനുബന്ധിച്ച് പ്രശ്നോത്തരിയും സംഘടിപ്പിച്ചിരുന്നു കുട്ടികളുടെ മികച്ച പ്രകടനമാണ് കാണാൻ സാധിച്ചത്.

നിയമപാഠം ബോധവൽക്കരണക്ലാസ്

നവംബർ 8ന് നിയമപാഠത്തെ കുറിച്ചുള്ള ഒരു ബോധവത്ക്കരണ ക്ലാസ് ശ്രീ ശാരദപ്രസാദം ഹാളിൽ വച്ച് സംഘടിപ്പിക്കുകയുണ്ടായി. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളാണ് ക്ലാസിൽ പങ്കെടുത്തത്. കുട്ടികളെ സംബന്ധിക്കുന്ന നിയമങ്ങളെക്കുറിച്ച് പറഞ്ഞുകൊടുക്കുക എന്നതായിരുന്നു ക്ലാസിന്റെ ലക്ഷ്യം. പ്രധാനാധ്യാപിക എൻ കെ സുമ ക്ലാസിനെ കുറിച്ച് സംസാരിച്ചു. അഡ്വക്കേറ്റ് സുധീർ സാറാണ് ക്ലാസ് നയിച്ചത് ബാലവിവാഹം, പോക്സോ നിയമങ്ങൾ ബാലവേല മയക്കുമരുന്നിനെ കുറിച്ചുള്ള വകുപ്പുകൾ, കുട്ടികൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾ, അതിനുള്ള ശിക്ഷകൾ എന്നിവയെല്ലാമാണ് ക്ലാസ്സിൽ ചർച്ച ചെയ്തത്. തുടർന്ന് ക്ലാസുമായി ബന്ധപ്പെട്ട കുട്ടികളുടെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ പറഞ്ഞുകൊടുക്കുകയും ചെയ്തു ഇന്നത്തെ കാലത്ത് കുട്ടികളറിഞ്ഞിരിക്കേണ്ട നിയമവശങ്ങൾ പറഞ്ഞു തന്ന സുധീർ സാറിന് ഒമ്പതാം ക്ലാസിലെ ചഞ്ചൽ നന്ദി പ്രകാശിപ്പിച്ചു.

വാർഷികോത്സവം

പുറനാട്ടുകര ശ്രീ ശാരദഗേൾസ് ഹയർസെക്കൻഡറി സ്കൂളിന്റെ വാർഷികോത്സവവും രക്ഷാകർതൃ ദിനവും യാത്രയയപ്പും സമുചിതം ആഘോഷിക്കുകയുണ്ടായി. രാവിലെ 9: 15ന് സ്കൂൾ മാനേജർ പ്രവ്രാജിക നിത്യാനന്ദ പ്രാണ മാതാജി പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. പിടിഎ പ്രസിഡൻറ് സുധീർ കെ എസിന്റെ അധ്യക്ഷതയിൽ തുടങ്ങിയ യോഗം ഉദ്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിമി അജിത് കുമാറാണ്. പ്രിൻസിപ്പാൾ സീന ഐ സ്വാഗതം ആശംസിച്ചു. സ്റ്റാഫ് സെക്രട്ടറി പി വി രാജേശ്വരി റിപ്പോർട്ട് അവതരണം നടത്തി.ശാരദ മഠം പ്രസിഡൻറ് പൂജനീയ പ്രവാജിക വിമല പ്രാണാ മാതാജി അനുഗ്രഹ പ്രഭാഷണം നടത്തി. സ്കൂളിന്റെ പിറവിയെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. യോഗത്തിൽ മുഖ്യാതിഥിയായി എത്തിയത് ഭവൻസ് സ്കൂളിൽ സാമൂഹ്യശാസ്ത്രം അധ്യാപികയായും ഗുരുകുലം സ്കൂളിൽനിന്ന് പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ച താര അതിയടത്ത്  ആണ്. വളരെ കുറഞ്ഞ സമയം കൊണ്ട് കുട്ടികൾ എങ്ങനെയായിരിക്കണം, എങ്ങനെ വളരണം. എന്നതിനെക്കുറിച്ച് അവർ രസാവഹമായി ചെറിയ ചെറിയ കഥകളിലൂടെ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. മികച്ച പ്രകടനം നടത്തിയ കുട്ടികൾക്കെല്ലാം സമാനദാനം നടത്തി. വാർഡ് മെമ്പർ പി എസ് കണ്ണൻ, എം പി ടി എ പ്രസിഡൻറ് റീബജിജു ഹയർസെക്കൻഡറി ലീഡർ ആർദ്ര വി ജയരാജ് സ്കൂൾ ലീഡർ നിള എം എം എന്നിവർ ആശംസകൾ അർപ്പിക്കുകയുണ്ടായി .കുട്ടികളുടെ വിവിധ കലാപരിപാടികളുടെ യോഗം സമാപിച്ചു. പ്രധാനാധ്യാപിക സുമ ടീച്ചർ കൃതജ്ഞത രേഖപ്പെടുത്തി.

ട്രാൻസ്ജെൻഡേഴ്‍സ് - മനസ്സിലാക്കാം...അടുത്തറിയാം...

എന്നും സമൂഹത്തിൽ നിന്ന് അവഗണന നേരിടുന്നവരാണ് ട്രാൻസ്ജെൻഡേഴ്‍സ്. അവരെ നമ്മളിലൊരാളായി കാണുകയും അതുപോലെ വേണ്ട സഹായങ്ങൾ ചെയ്തു നൽകണമെന്ന സന്ദേശം കുട്ടികളിൽ എത്തിക്കാൻ വേണ്ടി സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ്സ്‌ 2024 ഫെബ്രുവരി 5-ാം തീയതി തിങ്കളാഴ്ച രാവിലെ ശ്രീ ശാരദാ പ്രസാദം ഹോളിൽ വെച്ച് നടന്നു. പ്രധാനാദ്ധ്യാപിക എൻ കെ സുമയാണ് ക്ലാസ്സ്‌ ഉദ്ഘാടനം ചെയ്തത്.ട്രാൻസ്ജെൻഡർ ദേവൂട്ടി ഷാജിയാണ് ക്ലാസ്സ്‌ നയിച്ചത്. ട്രാൻസ്ജെൻഡേഴ്‍സ് നമ്മുടെ സമൂഹത്തിന്റെ ഒരു ഭാഗമാണെന്നും അവരെ ഒരിക്കലും മാറ്റി നിർത്തരുതെന്നും ദേവൂട്ടി മാഡം കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. സ്ത്രീ, പുരുഷ ഹോർമോൺകളുടെ ഏറ്റക്കുറച്ചലുകൾ കാരണമാണ് സ്ത്രീ, പുരുഷൻ,ട്രാൻസ്ജെൻഡർ എന്നിങ്ങനെ മനുഷ്യർ ഭിന്നരാകുന്നത് അതുപോലെ ട്രാൻസ്ജെൻഡർ എന്ന ഇംഗ്ലീഷ് വാക്കിന് പകരം ഒരു മലയാള പദം ഇന്നേവരെ ഉണ്ടായിട്ടില്ലെന്നും പറഞ്ഞു കൊടുത്തു. തന്റെ ജീവിതത്തിൽ സമൂഹത്തിൽ നിന്ന് നേരിട്ട ദുരനുഭവങ്ങളും അനുഭവപ്പെട്ട മാനസിക സമ്മർദ്ദങ്ങളും അതിനെയെല്ലാം എങ്ങനെയാണ് താൻ അതിജീവിച്ചതെന്നും പിന്നെ തന്റെ ജീവിതത്തെ കുറിച്ചും കുട്ടികളോട് പങ്കുവെച്ചു. അവസാനമായി ട്രാൻസ്ജെൻഡേഴ്‍സിന് വേണ്ടിയുള്ള ചില നിയമങ്ങളും പ്രശ്നങ്ങളുണ്ടാകുമ്പോൾ ധൈര്യപൂർവ്വം അവയെ നേരിടണമെന്നും പറഞ്ഞു കൊടുത്തു. തുടർന്ന് കുട്ടികൾക്ക് അവരുടെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ നൽകുകയും എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ വിളിച്ചറിയിക്കുവാൻ ഫോൺ നമ്പറും നൽകിയാണ് ദേവൂട്ടി മാഡം ക്ലാസ്സ്‌ അവസാനിപ്പിച്ചത്. ശേഷം കുട്ടികളുടെ ഭാഗത്തുനിന്ന് ചഞ്ചൽ നന്ദി പ്രകാശിപ്പിച്ചു.

പഠനയാത്ര 2023-24

പ്ലസ് ടു വിദ്യാർത്ഥികൾ ഊട്ടിയിലേക്കും പത്താം ക്ലാസുകാർ മൈസൂർ കൂർഗ് എന്നിവിടങ്ങളിലേക്ക് ആണ് ദീർഘ യാത്ര പോയത് . യുപി ക്ലാസ്സുകൾ നെല്ലിയാമ്പതി പോത്തുണ്ടി ഡാം എന്നിയിടങ്ങൾ സന്ദർശിച്ചു. എട്ടാം ക്ലാസുകാർ കേരള കലാമണ്ഡലവും ഒമ്പതാം ക്ലാസുകാർ കൊച്ചി വാട്ടർ മെട്രോയും സന്ദർശിച്ചു. ഒമ്പതാം ക്ലാസ്സിലെ കുട്ടികൾ ഫെബ്രുവരി പതിനേഴിന് വാഴാനി ഡാം സന്ദർശിച്ചു.

മേന്മ 2023 - 24

രാഷ്ട്രീയ ആവിഷ്കാർ അഭിയാന്റെ നേതൃത്വത്തിൽ അപ്പർ പ്രൈമറി വിഭാഗം കുട്ടികളുടെ ഗണിത പഠനശേഷി പരിപോഷിപ്പിക്കുന്നതിനായി സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന ഗണിത പഠന ശാക്തീകരണ പരിപാടിയാണ് മേന്മ. 10-01-2024 ചൊവ്വാഴ്ച പ്രധാനാധ്യാപിക സുമ എൻ കെയുടെ അധ്യക്ഷതയിൽ ചേർന്ന എസ്.ആർ ജി യോഗത്തിൽ സിആർസി കോഡിനേറ്റർ നിവ്യ ഷാജു പങ്കെടുക്കുകയുണ്ടായി. യോഗ

തീരുമാനമനുസരിച്ച് ജനുവരി ,ഫെബ്രുവരി മാസങ്ങളിലെ പഠനോദ്ദേശങ്ങൾ കുട്ടികളിലെത്തിക്കാൻ ഫെബ്രുവരി മാസത്തിൽ മേന്മ ഗണിതം സംഘടിപ്പിച്ചു. 5,6,7എന്നീ ക്ലാസുകളിലെ ഭാഗങ്ങൾ ചേരുമ്പോൾ, കോണുകൾ ചേരുമ്പോൾ, സമചതുരങ്ങളും മട്ടത്രികോണങ്ങളും എന്നീ പാഠങ്ങൾ തിരഞ്ഞെടുത്തു. ഇതിനെ അടിസ്ഥാനപ്പെടുത്തി ഗണിത വായന കാർഡ്,ഗണിത കൈ പുസ്തകം,ഗണിത നിഘണ്ടു എന്നിവ വികസിപ്പിച്ചു. 5, 6, 7എന്നീ ക്ലാസുകളിൽ നിന്നും കുട്ടികൾ ഗണിത പ്രശ്നങ്ങൾ , ഗണിത പാട്ട്, ഗണിതശാസ്ത്രജ്ഞർ, ഗണിത കളികൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് ഗണിതമാഗസിൻ തയ്യാറാക്കി. അത് ഗണിത അസംബ്ളിയിൽ പ്രകാശിപ്പിച്ചു. പാഠഭാഗവുമായി ബന്ധപ്പെട്ട വർക്ക് ഷീറ്റുകൾ ഉണ്ടാക്കി ഓരോ ക്ലാസിലും നൽകി തിരഞ്ഞെടുത്ത പാഠഭാഗങ്ങളിലെ പ്രോജക്ട്, സെമിനാർ, സംവാദം എന്നിവ കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ നടത്തി.

പഠനോത്സവം

ശ്രീശാരദ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മാർച്ച് 20 ന് പഠനോത്സവം സമുചിതമായി ആഘോഷിച്ചു. പിടിഎ പ്രസിഡണ്ട്സുധീർ കെ എസ് അധ്യക്ഷനായ ചടങ്ങ് ഹെഡ്മിസ്ട്രസ് സുമ എൻ കെ ഉദ്ഘാടനം ചെയ്തു. പുഴക്കൽ ബി ആർ സി യിലെ സി ആർ സി ആയ നിവ്യ ഷാജു ആശംസ അർപ്പിക്കുകയുണ്ടായി. വിദ്യാർഥികൾ ഈ വർഷം നേടിയെടുത്ത എല്ലാ പഠന മികവുകളും വേദിയിൽ അവതരിപ്പിക്കുകയുണ്ടായി. ഗണിത പ്രാർത്ഥനയോടെയാണ് പരിപാടികൾ ആരംഭിച്ചത്. ശാസ്ത്ര വിഷയം കൈകാര്യം ചെയ്യുന്ന പ്രാധാന്യത്തോടെ തന്നെ ഭാഷകൾകൈകാര്യം ചെയ്യുന്നതിലും കുട്ടികൾ മികവ് കാട്ടി.നാടകം,പാട്ട്, നൃത്തം, പഠനോപകരണ പ്രദർശനം,കരകൗശല വസ്തുക്കളുടെ പ്രദർശനം,സംവാദം എന്നിങ്ങനെയുള്ള വ്യത്യസ്ത പരിപാടികളാൽ അരങ്ങ്  കൊഴുപ്പിച്ചു.

ചിത്രശാല