"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2022-23 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉള്ളടക്കം)
വരി 58: വരി 58:


== യങ് ഇന്നൊവേഷൻ പ്രോഗ്രാം. (YIP) ==
== യങ് ഇന്നൊവേഷൻ പ്രോഗ്രാം. (YIP) ==
മിടുക്കരായ കുട്ടികളെ കണ്ടെത്താനും അവരുടെ കഴിവുകളെ പുറത്തു കൊണ്ടുവരാനുമുള്ള ഒരു സർക്കാർ പ്രവർത്തനമാണ്. യങ് ഇന്നൊവേഷൻ പ്രോഗ്രാം. 8 മുതൽ 12-ാം ക്ലാസ്സുവരെയുള്ള കുട്ടികൾക്കാണ് അവസരം. ഒരേ ചിന്താഗതിയുള്ള കുട്ടികളെ ഒരുമിച്ച് കൊണ്ടുവരാനും അവരുടെ ആശയങ്ങൾ വികസിപ്പിക്കാനും മുതകുന്നതാണിത്. കൈറ്റ് മിസ്ടസ്സിന്റെ നേതൃത്വത്തിൽ എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ്സു വരെയുള്ള കുട്ടികൾക്ക് കൈറ്റിൽ നിന്നു ലഭിച്ച പരിശീനത്തിന്റെ അടിസ്ഥാനത്തിൽ ബോധവത്ക്കരണ ക്ലാസ്സ് നടത്തി. ഒക്ടോബർ ആറ്, ഏഴ്, പത്ത്, പതിനൊന്ന് തിയ്യതികളിലാണ് ക്ലാസ്സ് നടത്തിയത്.
മിടുക്കരായ കുട്ടികളെ കണ്ടെത്താനും അവരുടെ കഴിവുകളെ പുറത്തു കൊണ്ടുവരാനുമുള്ള ഒരു സർക്കാർ സംരഭമാണ് യങ് ഇന്നൊവേഷൻ പ്രോഗ്രാം. 8 മുതൽ 12-ാം ക്ലാസ്സുവരെയുള്ള കുട്ടികൾക്കാണ് അവസരം. ഒരേ ചിന്താഗതിയുള്ള കുട്ടികളെ ഒരുമിച്ച് കൊണ്ടുവരാനും അവരുടെ ആശയങ്ങൾ വികസിപ്പിക്കാനും ഉതകുന്നതാണിത്. കൈറ്റ് മിസ്ട്രസ്സിന്റെ നേതൃത്വത്തിൽ എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ്സു വരെയുള്ള കുട്ടികൾക്ക്,കൈറ്റിൽ നിന്നു ലഭിച്ച പരിശീലനത്തിന്റെ അടിസ്ഥാനത്തിൽ ബോധവത്ക്കരണ ക്ലാസ്സ് നടത്തി. ഒക്ടോബർ ആറ്, ഏഴ്, പത്ത്, പതിനൊന്ന് തിയ്യതികളിലാണ് ക്ലാസ്സ് നടത്തിയത്.


== അനന്യ സമേതം ==
== അനന്യ സമേതം ==

20:28, 20 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


June 1 പ്രവേശനോത്സവം

2 വർഷത്തെ ഇടവേളക്കുശേഷം സ്കൂളുകൾ പഴയ രീതിയിൽ പ്രവർത്തിക്കാനുള്ള ഒരുക്കങ്ങളായി. ജൂൺ 1 പ്രവേശനോത്സവം പൂർവ്വാധികം ഭംഗിയായി തന്നെ നടത്തി. രക്ഷിതാക്കളെല്ലാവരും നേരത്തെ തന്നെ ഹാജരായിരുന്നു. കോവിഡ് മഹാമാരി മുലമുണ്ടായ അടച്ചിടലും ഓൺലൈൻ പഠനവും രക്ഷിതാക്കളേയും അധ്യാപകരേയും കുട്ടികളേയും ഒട്ടൊന്നുമല്ല ആശങ്കയിലാഴ്ത്തിയത്. എല്ലാം പഴയപടിയാകുന്ന ഒരു സന്തോഷവും എല്ലാവരുടേയും മുഖത്ത് തെളിഞ്ഞിരുന്നു. സംസ്ഥാന തല ഉദ്ഘാടനത്തിന് ശേഷം പ്രാർത്ഥനയോടെ പി ടി എ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ സ്കൂൾ തല പ്രവേശനോത്സവ പരിപാടികൾ തുടങ്ങി. സ്വാഗതം പ്രിൻസിപ്പാൾ സുനന്ദ വി ഭദ്രദീപം തെളിയിച്ചുള്ള ഉദ്ഘാടനം പ്രവാജിക വിമല പ്രാണാ മാതാജി ( പുറനാട്ടുകര ശാരദ മഠം പ്രസിഡന്റ്) മുഖ്യാതിഥി പ്രശസ്ത കവിയും ആത്മീയ പ്രഭാഷകനുമായ മുരളി പുറനാട്ടുകര , അനുഗ്രഹ പ്രഭാഷണം സ്കൂൾ മാനേജർ പ്രവ്രാജിക നിത്യാനന്ദ പ്രാണാ മാതാജി , ആംശംസപ്രസംഗം വാർഡ് മെമ്പർ ഹെഡ്മിസ്ട്രസ്സ് സുമ എൻ കെ കൃതജ്ഞത സ്റ്റാഫ് സെക്രട്ടറി രാജേശ്വരി പി വി ഇത്രയുമാണ് കാര്യപരിപാടി. എല്ലാവരും സംസാരം ദീർഘിപ്പിച്ച് കുട്ടികളുടെ ക്ഷമ പരീക്ഷിക്കാൻ നോക്കിയില്ല. ആവശ്യം വേണ്ട കാര്യങ്ങൾ വേഗം പറഞ്ഞവസാനിപ്പിച്ചു. വാർഡ് മെമ്പറുടെ ഉണ്ണികളേ ഒരു കഥ പറയാം …. എന്ന ഗാനം വളരേയധികം ഹർഷാരവങ്ങളോടെയാണ് കുട്ടികൾ കേട്ടത്.

മുരളി പുറനാട്ടുകരയുടെ കവിതാലാപനവും കുട്ടികളോടുള്ള സംവാദവും സാഹിത്യത്തിൽ നിന്ന് ഒട്ടുമകന്നിട്ടില്ല എന്നു തെളിയിക്കുന്നതു തന്നെയായിരുന്നു. ചെയ്യുന്ന കാര്യത്തിൽ , അത് പഠനമോ കളിയോ എന്തുമാകട്ടെ, നൂറു ശതമാനവും ശ്രദ്ധയുള്ളവരായ്ത്തീരുക എന്ന വാചകം ഒട്ടുമിക്ക കുട്ടികളിലും ചില ചെറിയ മാറ്റമെങ്കിലും ഉണ്ടാക്കിയിരിക്കും.ഇതിനെല്ലാം പുറമേ കുട്ടികളുടെ പ്രവേശനോത്സവ ഗാനവും കവിതാലാപനവുമെല്ലാം ഉണ്ടായിരുന്നു.

ഉദ്ഘാടന പരിപാടികൾക്കു ശേഷം കുട്ടികൾ തങ്ങളുടെ ക്ലാസ്സ് റൂമുകളിലേക്ക് പ്രവേശിച്ചു. ക്ലാസ്സ് റും കണ്ടെത്താനുള്ള ബുദ്ധിമുട്ടൊഴിവാക്കാൻ ഓരോ ക്ലാസ്സ് റൂമിനു മുമ്പിലും കുട്ടികളുടെ പേരെഴുതിയ ലിസ്റ്റ് ഉണ്ടായിരുന്നു. ക്ലാസ്സ് ടീച്ചർമാരും കുട്ടികളുമൊത്തുള്ള പരിചയപ്പെടലും സൗഹൃദം പുതുക്കലും കഴിഞ്ഞ് മധുര വിതരണവുമുണ്ടായിരുന്നു. ഉച്ച ഭക്ഷണം ഉദ്ഘാടനവും നടന്നു.

പരിസ്ഥിതി ദിനം

ജൂൺ 6 തിങ്കളാഴ്ചയാണ് പരിസ്ഥിതി ദിനം ആചരിച്ചത്.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രവർത്തനങ്ങൾ - പോസ്റ്റർ നിർമ്മാണം, പെൻസിൽ ഡ്രോയിംഗ്, മലയാള അക്ഷരങ്ങൾ ഉപയോഗിച്ച് പ്രകൃതി ദൃശ്യങ്ങളോ, പക്ഷികളെയോ, മൃഗങ്ങളെയോ വരയ്ക്കുക. വീടുകളിൽ വൃക്ഷ തൈ നടൽ. കുട്ടികൾ വരച്ചു കൊണ്ടുവന്നതെല്ലാം പ്രദർശനം നടത്തി. പരിസ്ഥിതി ദിനത്തിന്റെ സന്ദേശം നൽകി. ഈ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് എട്ട് ബിയിലെ ഗാഥ സി വി അസംബ്ലിയിൽ സംസാരിച്ചു.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫോറസ്ട്രി ക്ലബ്ബിന്റെ ഉദ്ഘാടനം വൃക്ഷത്തെെ നട്ടു കൊണ്ട് സ്കൂൾ മാനേജർ പ്രവ്രാജിക നിത്യാനന്ദ പ്രാണാ മാതാജി നിർവ്വഹിച്ചു. റിട്ടയേർഡ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ വിജയരാഘവൻ സിയുടെ നേതൃത്വത്തിലാണ് ഫോറസ്റ്റ് ക്ലബ്ബ് തുടങ്ങിയത്. വിദ്യാലയ പരിസരത്തെ 3 സെന്റ് ഭൂമിയിൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ വൃക്ഷത്തെെകൾ നട്ടുപിടിപ്പിച്ചു. മരങ്ങൾ, വന സംതക്ഷണം ഇവയുടെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സെടുത്തു.

ജൂൺ 15 വയോജന ചൂഷണ വിരുദ്ധ ബോധവത്ക്കരണ ദിനം

ലോകത്തെ മുതിർന്ന പൗരന്മാർക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ ഏറി വരുന്ന സാഹചര്യത്തിൽ ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനപ്രകാരം വയോജന സംരക്ഷണ സന്ദേശം ജനങ്ങളിലേക്കെത്തിക്കാനായി ജൂൺ 15 വയോജന ചൂഷണ വിരുദ്ധ ബോധവത്ക്കരണ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി വയോജന സംരക്ഷണ സന്ദേശ പ്രതിജ്ഞ അന്നേദിവസം രാവിലെ 11 മണിക്ക് അധ്യാപകരും വിദ്യാർത്ഥികളും എടുത്തു.

സംഗീത ദിനം / യോഗദിനം

സംഗീതാധ്യാപിക ജീജ കെ കൃഷ്ണൻ സംഗീത ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളോട് സംസാരിച്ചു. അധ്യാപികയും കുട്ടികളും ചേർന്ന് സംഗീതാർച്ചന നടത്തുകയും ചെയ്തു.

യോഗദിനത്തിൽ എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി യോഗ ക്ലാസ്സ് നടത്തി. ഫിസിക്കൽ എജ്യൂക്കേഷൻ അധ്യാപികയായ അംബിക എൻ വിദ്യാർത്ഥിനികളായ സേതു ലക്ഷ്മി ആർ, നിള എം എം എന്നിവർ നേതൃത്വം വഹിച്ചു.

ജൂൺ 19 വായന ദിനം

ഭാഷ അധ്യാപകരുടെ നേതൃത്വത്തിൽ വായന ദിനം പക്ഷാചരണമായി നടത്തി. അന്നേ ദിവസം വായനയുടെ പ്രാധാന്യത്തെ കുറിച്ച് മലയാളം അധ്യാപിക ഓമനകുമാരി വി പി അസംബ്ലിയിൽ സംസാരിച്ചു. വായനക്കുറിപ്പ് തയ്യാറാക്കൽ, ആസ്വാദനക്കുറിപ്പ്, കഥ, കവിത, ഉപന്യാസ രചന , കയ്യെഴുത്തു മത്സരം, പ്രസംഗം തുടങ്ങി നിരവധി മത്സരങ്ങൾ നടത്തി. വിജയികളെ അനുമോദിക്കുകയും ചെയ്തു. കൂടാതെ ഉച്ച സമയത്തെ ഇടവേളകളിൽ കുട്ടികൾക്ക് അവർക്കിഷ്ടമുള്ള കഥ, കവിത, നാടൻ പാട്ടുകൾ എന്നിവ അവതരിപ്പിക്കാനുള്ള അവസരവും നൽകുകയുണ്ടായി.

മധുരം മലയാളം

കുട്ടികളെ വായനയുടെയും അറിവിന്റെയും ലോകത്തെത്തിക്കാൻ മാതൃഭൂമിയുടെ മധുരം മലയാളം പദ്ധതി. യു എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന അടാട്ട് പഞ്ചായത്ത് നിവാസികളുടെ പ്രവാസി കൂട്ടായ്മയായ അപ്നയുടെ സഹായത്തോടെയാണ് ഈ പദ്ധതി തുടങ്ങിയത്. ഓഗസ്റ്റ് 3 ന് നടന്ന ചടങ്ങിൽ അപ്നയുടെ പ്രസിഡൻറ് ഉണ്ണികൃഷ്ണൻ പാറമേൽ അംഗങ്ങളായ രഞ്ജിത്ത് എൻ ജി , ഗോപേഷ് കെ ജി, ഫ്രാൻസിസ് പി എ , ശ്രീവിദ്യ ചന്ദ്രബാബു എന്നിവർ സ്കൂൾ മാനേജർ പ്രവ്രാജിക നിത്യാനന്ദപ്രാണാ മാതാജിക്ക് മാതൃഭൂമി പത്രം കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ പി ടി എ പ്രസിഡന്റ് വിജയ രാഘവൻ സി, പ്രധാനാധ്യാപിക സുമ എൻ കെ , മറ്റധ്യാപകർ, വിദ്യാർത്ഥികൾ, മാതൃഭൂമി പ്രതിനിധികളായ ശിവശങ്കരൻ പി കെ , സജീവ് പുത്തൂരം എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കുട്ടികളിലെ വായന പ്രോത്സാഹിപ്പിക്കുന്നതിനായി തിങ്കളാഴ്ച തോറും പ്രത്രങ്ങളിൽ വരുന്ന വാർത്തകളെ അടിസ്ഥാനമാക്കി പ്രശ്നോത്തരി മത്സരം നടത്താറുണ്ട്.

വിമുക്തി ക്ലബ്ബ്

ലഹരി വിരുദ്ധ ബോധവത്ക്കരണത്തിനായി വിമുക്തി ക്ലബ്ബ് . ക്ലബ്ബിന്റ ഉദ്ഘാടനം ജൂൺ 26ന് നടന്നു. ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് അടാട്ട് ഹെൽത്ത് സെന്ററിലെ ഹെൽത് ഇൻസ്പെക്ടർമാരായ രതീഷ് , വിനോദ് എന്നിവർ ക്ലാസ്സ് നടത്തി. ലഹരി മുക്ത സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യുപി വിഭാഗത്തിലെ 342 കുട്ടികളും എച്ച് എസ് വിഭാഗത്തിലെ 72 കുട്ടികളും പങ്കെടുത്തു. ഉച്ചയ്ക്ക് 2:30 ന് അന്തിക്കാട് റെയ്ഞ്ച് ഓഫീസർ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ലഹരിയുടെ ബോധവത്ക്കരണ ക്ലാസ്സ് നടത്തി. ലഹരി വിരുദ്ധ പ്രചരണ റാലി നടത്തുകയുണ്ടായി. കൂടുതലറിയുന്നതിനായി

ഇതോടൊപ്പം റോഡ് സുരക്ഷാ മാർഗ്ഗങ്ങളെ പറ്റിയും മറ്റും കൂടുതലറിയാനും പ്രവർത്തിക്കാനും ഉണർവ് എന്നൊരു ക്ലബ്ബ് പ്രവർത്തിക്കുന്നു.. എസ് എച്ച് ഒ ഓഫ് പോലീസ് കൺവീനറായ ഈ ക്ലബ്ബിന്റെ ചെയർമാൻ പ്രധാനാധ്യാപിക സുമ എൻ കെ യും വൈസ് ചെയർമാൻ പി ടി എ പ്രസിഡന്റുമാണ്. കോർഡിനേറ്റർ അംബിക എൻ. പൂജ ഇ എൻ (9 എ ), അനന്യ പി സുരേഷ്( 8 ഇ ), അഞ്ജന ആനന്ദ് (10 സി ), ലക്ഷ്മി പി എസ് ( 9 C ] എന്നിവരാണ് വിദ്യാർത്ഥി പ്രതിനിധികൾ

സ്വാതന്ത്ര്യ ദിനം

ഭാരതത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക ദിനാഘോഷം കൃത്യം 9 മണിക്ക് പതാക ഉയർത്തി ചടങ്ങുകൾ ആരംഭിച്ചു. ദേശഭക്തിഗാനങ്ങൾ ആലപിച്ചതിനു ശേഷം പൊതുപരിപാടികൾ ശാരദാ പ്രസാദം ഹാളിൽ കൃത്യം 9.30 ന് ആരംഭിച്ചു. അഖിലാണ്ഡമണ്ഡലം എന്ന പ്രാർത്ഥനയോടെ തുടങ്ങി. ആദ്യമായി സ്കൂൾ മാനേജർ പൂജനീയ പ്രവ്രാജിക നിത്യാനന്ദപ്രാണാ മാതാജി കുട്ടികൾക്കും സ്റ്റാഫംഗങ്ങൾക്കും രക്ഷിതാക്കൾക്കും സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ പങ്കു വെച്ചു. ഉത്തരവാദിത്വങ്ങളും കടമകളും കുട്ടികളെ ഓർമ്മപ്പെടുത്തി. തുടർന്ന് ബഹുമാനപ്പെട്ട പ്രിൻസിപ്പൽ സുനന്ദ വി ആശംസകൾ അർപ്പിച്ചു. സ്വാതന്ത്ര്യ സമര സേനാനികളെ സ്മരിച്ചു. അടുത്തതായി ബഹുമാനപ്പെട്ട പ്രധാനാധ്യാപിക സുമ എൻ കെ സഹജീവി സ്നേഹം പുലർത്തണമെന്ന് എല്ലാവരെയും ഓർമ്മിപ്പിച്ചു. സംഗീതാധ്യാപിക ജീജ ജി കൃഷ്ണൻ " നന്ദി ലോകമേ " എന്ന കവിത ആലപിച്ചു. ക്രിസ്റ്റീന സ്കറിയ, സുവർണ്ണ ജോബി , അലേഖ്യ ഹരികൃഷ്ണൻ , ശ്രീലക്ഷ്മി പ്രമോദ്, സ്റ്റാഫ് സെക്രട്ടറി പി.വി. രാജേശ്വരി എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ നൽകി. തുടർന്ന് സേവ് ദി സോയിൽ എന്ന ഗാനം വിദ്യാർത്ഥിനികൾ ആലപിച്ചു. അതിനു ശേഷം ആനന്ദ നടനവും തുടർന്ന് ദേശീയ ഗാനത്തോടെ  ഈ വർഷത്തെ ദേശീയോത്സവത്തിന് പരിസമാപ്തി കുറിച്ചു.

വിദ്യാലയത്തിൽ എത്തിച്ചേർന്ന എല്ലാ കുട്ടികൾക്കും അദ്ധ്യാപക അനദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും പിടിഎ ,എം പിടിഎ അംഗങ്ങൾക്കുംലഡുവും പാനീയവും നൽകി സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം കൊണ്ടാടി.

ഓണാഘോഷം

2 വർഷത്തെ ഇടവേളക്കു ശേഷം വിദ്യാലയത്തിൽ പൂർവാധികം ഭംഗിയായി ആഘോഷിച്ചു. പാദവാർഷിക പരീക്ഷക്കു ശേഷം സെപ്റ്റംബർ 2 നായിരുന്നു പരിപാടികൾ. പൂക്കള മത്സരം, കസേരകളി, ബോംബിങ് ദ സിറ്റി, തിരുവാതിരക്കളി, ലെമൺ സ്പൂൺ റേസ്, സുന്ദരിക്ക് പൊട്ടു കുത്തൽ തുടങ്ങി നിരവധി മത്സരങ്ങൾ നടത്തി. വിജയികൾക്ക്  സമ്മാനവും നൽകുകയുണ്ടായി. പായസ വിതരണവും ഉണ്ടായിരുന്നു.

രക്ഷാകർതൃ പൊതുയോഗം

ഈ വർഷത്തെ പൊതുയോഗം സെപ്റ്റംബർ 24 ന് നടത്തി. പി ടി എ പ്രസിഡന്റ് വിജയരാഘവൻ സിയുടെ അധ്യക്ഷതയിൽ നടത്തിയ യോഗം സ്കൂൾ മാനേജർ പ്രവ്രാജിക നിത്യാനന്ദ പ്രാണ മാതാജി ഉദ്ഘാടനം ചെയ്തു.  പ്രൻസിപ്പാൾ സുനന്ദ വി സ്വാഗതമാശംസിച്ചു. ഹൈസ്കൂൾ പ്രധാനാധ്യാപിക സുമ എൻ കെ റിപ്പോർട്ടവതരിപ്പിച്ചു. 2019 -20 , 2020-21 വർഷങ്ങളിൽ ഉന്നത വിജയം കൈവരിച്ച എസ് എസ് എൽ സി , പ്ലസ്ടു വിദ്യാർത്ഥികൾക്ക് വെള്ളി മെഡൽ നൽകി അനുമോദിച്ചു. സ്റ്റാഫ് സെക്രട്ടറി രാജേശ്വരി പി വി കൃതജ്ഞത അർപ്പിച്ചു. തുടർന്ന് പുതിയ കമ്മിറ്റി തിരഞ്ഞെടുപ്പ് നടത്തി. പി ടി എ പ്രസിഡന്റായി സുരേഷ് വൈസ് പ്രസിഡന്റായി  തിരഞ്ഞെടുക്കപെട്ടു.

സെപ്റ്റംബർ 28 ന് ശിശു സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വസന്തം എന്ന പേരിൽ കൗമാര കാലത്തെ ശാരീരിക മാറ്റങ്ങളും പാലിക്കേണ്ട ആരോഗ്യ ശീലങ്ങളും എന്ന വിഷയത്തെ കുറിച്ച് ബോധവത്ക്കരണ ക്ലാസ്സ് നടത്തുകയുണ്ടായി. ഒമ്പതാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കാണ് ബോധവത്ക്കരണ ക്ലാസ്സ് . കുട്ടികൾക്ക് വളരെ ഫലപ്രദമായ ക്ലാസ്സ് ആയിരുന്നു. സംശയനിവാരണത്തിനുമുള്ള അവസരം ഒരുക്കിയിരുന്നു.

ജലം  ബാലോത്സവം

ഒക്ടോബർ ഒന്നിന് ജലം  ബാലോത്സവം ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നടത്തി. കുട്ടികളിൽ ജലസംരക്ഷണത്തിന്റെ അവബോധം സൃഷ്ടിക്കാനുതകുന്നതായിരുന്നു പരിപാടികൾ. ബാലോത്സവം സ്കൂൾ മാനേജർ നിത്യാനന്ദ പ്രാണ മാതാജി ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മേഖലാ പ്രസിഡന്റ ശശികുമാർ പള്ളിയിൽ അധ്യക്ഷനായിരുന്നു. യോഗത്തിൽ പ്രൊഫ: സി വിമല പ്രിൻസിപ്പാൾ സുനന്ദ വി, പ്രധാനാധ്യാപിക സുമ എൻ കെ എന്നിവർ സംസാരിച്ചു. കുട്ടികൾക്കായി നിരവധി ലഘു പരീക്ഷണങ്ങൾ ഒരുക്കിയിരുന്നു. ജലശ്രീ ക്ലബ്ബ് ,സയൻസ് ക്ലബ്ബ്, എക്കോ ക്ലബ്ബ് അംഗങ്ങളാണ് പങ്കെടുത്തത്.

ലഹരി വിരുദ്ധ ക്യാമ്പെയിൻ

ഒക്ടോബർ ആറിന് സർക്കാർ നിർദ്ദേശ പ്രകാരം ലഹരി വിരുദ്ധ ക്യാമ്പെയിൻ നടത്തി. ബഹുമാന്യനായ മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ പ്രഭാഷണം കൈറ്റ് വിൿടേഴ്സ് ചാനലിലൂടെ കാണാനുള്ള അവസരമൊരുക്കി. യു പി വിഭാഗം ഐ ടി ലാബിലും ഹൈസ്കൂൾ ഹയർ സെക്കന്ററി വിഭാഗം അതാത് ക്ലാസ്സ് റൂമുകളിലും പ്രഭാഷണം തത്സമയം വീക്ഷിച്ചു. ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായെത്തിയ രക്ഷിതാക്കൾക്ക് ഹൈസ്കൂൾ ലാബിൽ പരിപാടി കാണാനായി അവസരമൊരുക്കി. മുഖ്യമന്ത്രിയുടെ സംസ്ഥാന തല ഉദ്ഘാടനത്തിനു ശേഷം ക്ലാസ്സ് റൂമുകളിൽ അധ്യാപകർ ലഹരിയുടെ ദൂഷ്യ വശങ്ങളെ കുറിച്ച് ബോധവത്ക്കരണം നടത്തുകയും കുട്ടികളുടെ സംവാദം സംഘടിപ്പിക്കുകയും ചെയ്തു. രക്ഷിതാക്കൾക്ക് റിസോഴ്സ് പേഴ്സണായ ഉഷ പി എന്നിന്റെ നേതൃത്വത്തിൽ ബോധ വത്ക്കരണ ക്ലാസ്സ് നടത്തി. പ്രസ്തുത ചടങ്ങിൽ സ്കൂൾ മാനേജർ പ്രവ്രാജിക നിത്യാനന്ദ പ്രാണ മാതാജി , പി ടി എ പ്രസിഡന്റ്, പ്രധാനാധ്യാപിക സുമ എൻ കെ, പ്രിൻസിപ്പാൾ സുനന്ദ വി , സ്റ്റാഫ് സെക്രട്ടറി രാജേശ്വരി പി വി എന്നിവർ പങ്കെടുത്തു.

യങ് ഇന്നൊവേഷൻ പ്രോഗ്രാം. (YIP)

മിടുക്കരായ കുട്ടികളെ കണ്ടെത്താനും അവരുടെ കഴിവുകളെ പുറത്തു കൊണ്ടുവരാനുമുള്ള ഒരു സർക്കാർ സംരഭമാണ് യങ് ഇന്നൊവേഷൻ പ്രോഗ്രാം. 8 മുതൽ 12-ാം ക്ലാസ്സുവരെയുള്ള കുട്ടികൾക്കാണ് അവസരം. ഒരേ ചിന്താഗതിയുള്ള കുട്ടികളെ ഒരുമിച്ച് കൊണ്ടുവരാനും അവരുടെ ആശയങ്ങൾ വികസിപ്പിക്കാനും ഉതകുന്നതാണിത്. കൈറ്റ് മിസ്ട്രസ്സിന്റെ നേതൃത്വത്തിൽ എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ്സു വരെയുള്ള കുട്ടികൾക്ക്,കൈറ്റിൽ നിന്നു ലഭിച്ച പരിശീലനത്തിന്റെ അടിസ്ഥാനത്തിൽ ബോധവത്ക്കരണ ക്ലാസ്സ് നടത്തി. ഒക്ടോബർ ആറ്, ഏഴ്, പത്ത്, പതിനൊന്ന് തിയ്യതികളിലാണ് ക്ലാസ്സ് നടത്തിയത്.

അനന്യ സമേതം

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന പദ്ധതിയുടെ ഭാഗമായി ഒന്നാം ഘട്ടമായ തിയറ്റർ ക്യാമ്പിന്റെ ജില്ലാ തല ഉദ്ഘാടനം ശ്രീ ശാരദ ഹയർ സെക്കന്ററി സ്കൂളിൽ ഒക്ടോബർ 22 ന് നടന്നു. ഉദ്ഘാടനം നിർവ്വഹിച്ചത് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ: ആർ ബിന്ദു ആയിരുന്നു. വിദ്യാഭ്യാസ രംഗത്ത് മുന്നേറുന്നതിനൊപ്പം തൊഴിൽ പങ്കാളിത്തവും സാമൂഹിക പങ്കാളിത്തവും നേടാൻ പെൺകുട്ടികൾ പരിശ്രമിക്കണം. ഉന്നതവിദ്യാഭ്യാസം നേടുന്നവരിൽ സ്ത്രീകളുടെ എണ്ണം ഉയരുമ്പോഴും അവരിൽ തൊഴിൽ മേഖലയിലേക്ക് കടക്കുന്നവർ കുറവാണ്. തൊഴിൽ നേടി തന്റേതായ ഇടങ്ങൾ പെൺകുട്ടികൾ കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും വനിതാ ശിശുവികസന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്യാമ്പിൽ എട്ട്, ഒമ്പത് ക്ലാസ്സുകളിലെ പെൺകുട്ടികളാണ് പങ്കെടുത്തത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സ് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പുകൾ നടന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് അധ്യക്ഷനായി. ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ ടി വി മദനമോഹനൻ, ഡയറ്റ് പ്രിൻസിപ്പാൾ ഡോ: ശ്രീജ , അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് സിമി അജിത് കുമാർ , ജില്ലാ പഞ്ചായത്ത് അംഗം ജിമ്മി ചൂണ്ടൽ, വനിത ശിശു വികസന ഓഫീസർ പി മീര, സ്കൂൾ മാനേജർ പ്രവ്രാജിക നിത്യാനന്ദ പ്രാണ മാതാജി , പ്രിൻസിപ്പൽ വി സുനന്ദ, പ്രധാനാധ്യാപിക എൻ കെ സുമ, പി ടി എ പ്രസിഡന്റ് സുരേഷ് കുമാർ, പേരാമംഗലം, കുറ്റൂർ സ്കൂൾ പ്രധാനാധ്യാപകർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

പേപ്പട്ടി വിഷബാധ - ബോധവത്ക്കരണ ക്ലാസ്സ്

തെരുവ് നായ്ക്കളുടെ എണ്ണം കൂടുന്നതു മൂലം പേപ്പട്ടി വിഷബാധയും കൂടി വരുന്നു. ഇതേക്കുറിച്ചുള്ള ബോധവത്ക്കരണവുമായി തൃശ്ശൂർ വെസ്റ്റ് ഫോർട്ട് നഴ്സിംഗ് വിദ്യാ‍ത്ഥികൾ ശ്രീ ശാരദയിൽ. ക്ലാസ്സിൽ ശ്രീ ശാരദയിലേയും ശ്രീ രാമകൃഷ്ണയിലേയും ഹൈസ്കൂൾ വിദ്യാർത്ഥികൾ പങ്കെടുത്തു. നാടകം, ലഘുലേഖകൾ. സ്ലൈഡ് പ്രദർശനം, വിവരണം എന്നിവയിലൂടെയായിരുന്നു ക്ലാസ്സ്. ലഘു ചോദ്യാവലികൾ കുുട്ടികൾക്ക് നൽകുകയുണ്ടായി. പട്ടി, പൂച്ച എന്നിവയുടെ കടിയോ മാന്തലോ ഏറ്റാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷയെ കുറിച്ചും ഡോക്ടറെ കാണേണ്ട ആവശ്യകതയെ കുറിച്ചും വിശദീകരിക്കുകയുണ്ടായി.

കലോത്സവം

വെസ്റ്റ് ഉപജില്ലാ സംസ്കൃതോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മൂന്നാം സ്ഥാനം നേടി. നാടക വേദികളിലെ പ്രൊഫഷണൽ ഇടപെടലുകൾ ഇല്ലാതെ സ്വപ്രയത്നത്താൽ പെൺകരുത്ത് കൈവരിച്ച സംസ്കൃത നാടക രണ്ടാം സ്ഥാനത്തിന് മധുരമേറും. വന്ദേമാതരം ചൊല്ലി നേടിയെടുത്തതും പ്രഥമസ്ഥാനം തന്നെ.. മലയാള കഥാപ്രസംഗം പോലെ സംസ്കൃത ഭാഷയിൽ ചമ്പൂ പ്രഭാഷണ കഥാകാരിയായി ആസ്വാദകവൃന്ദത്തിന്റെ കൈയ്യടി ഏറ്റുവാങ്ങി പ്രഥമസ്ഥാനം കൈവരിച്ചത് കീർത്തി ലക്ഷ്മി. സമസ്യാപൂരണത്തിന് നൽകിയ വരികൾക്ക് അർത്ഥവത്തമായ കൂട്ടിച്ചേർക്കൽ കൊടുത്തു  ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ശ്രീലയ. സംസ്കൃത ഗാനാലാപനത്തിലൂടെയും അക്ഷരശ്ലോകത്തിലൂടെയും കാണികളുടെ മനം കവർന്ന നിരഞ്ജനി ... സംസ്കൃത സംഘ ഗാനത്തിലും ഒന്നാം സ്ഥാനം നേടി, സംസ്കൃത ഉപന്യാസരചനയിൽ ഒന്നാമത്തെ സ്ഥാനം അലേഖ്യ സ്വന്തമാക്കി. യുവജനോത്സവവേദിയിൽ യു.പി.വിഭാഗത്തിൽ മികവാർന്ന പരിപാടികൾ കാഴ്ചവെച്ച് അഗ്രിഗോറ്റ് രണ്ടാം സ്ഥാനത്തിലേക്ക് ശാരദയെത്തി. ഹയർ സെക്കന്ററി വിഭാഗത്തിലെ മികവാർന്ന പ്രകടനം ശ്രീ ശാരദയെ മൂന്നാം സ്ഥാനത്തെത്തിച്ചു.

ചിത്രശാല