എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി

Schoolwiki സംരംഭത്തിൽ നിന്ന്
എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി
വിലാസം
എറണാകുളം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
23-08-2017Sdpygvhss





ചരിത്രം

1916 മാര്‍ച്ച് 8-ന് ഗുരുദേവന്‍ ശ്രീ ഭവാനീശ്വരക്ഷേത്രത്തില്‍ ശിവലിംഗ പ്രതിഷ്ഠ നടത്തിയതോടൊപ്പം ശിലാസ്ഥാപനം നിര്‍വഹിച്ച പ്രൈമറിസ്കൂള്‍,1919-ല്‍ പണിപൂര്‍ത്തിയാക്കി വിദ്യാദാനം ആരംഭിച്ചു.1925 മെയ് 18 – ന് ഇത് അപ്പര്‍ പ്രൈമറിസ്കൂളായി ഉയര്‍ന്നു.1946 ല്‍ ഹൈസ്കൂളായി ഉയരുകയും അന്നത്തെ തിരു-കൊച്ചി വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ പനംപിളളി ഗോവിന്ദമേനോന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്തു. 1966 കാലഘട്ടത്തില്‍ ഹൈസ്കൂള്‍ വിപുലീകരണത്തിനായി കൂടുതല്‍ ഡിവിഷനുകള്‍ ആരംഭിച്ചു. 1970 കാലഘട്ടത്തില്‍ എസ്.ഡി.പി.വൈ.ഹൈസ്കൂള്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം സ്കൂളായി വിഭജിക്കപ്പെട്ടു. അങ്ങിനെ രൂപം കൊണ്ടതാണ് എസ്.ഡി.പി.വൈ.ഗേള്‍സ് സ്കൂള്‍.

ഈ സ്കൂളിലെ പ്രഥമ പ്രധാനാദ്ധ്യാപകന്‍ യശ: ശരീരനായ ശ്രീ പി. ആര്‍.കുമാരപിള്ളആയിരുന്നു.അന്ന് പ്രധാനാദ്ധ്യാപകന്‍ഉള്‍പ്പെടെഏകദേശം 42 അദ്ധ്യാപകരും 1036 കുട്ടികളുമാണ് ഉണ്ടായിരുന്നത്.വളര്‍ച്ചയുടെ വിവിധഘട്ടങ്ങള്‍ പിന്നിട്ട് ഈ സ്കൂള്‍ 1997-ല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിസ്കൂളായി ഉയര്‍ന്നു.2002-ല്‍ അണ്‍ എയ്ഡഡ് പ്ലസ് ടു വിഭാഗവും ഈ സ്കൂളിന് കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ന് പ്രധാനാദ്ധ്യാപകന്‍ ഉള്‍പ്പെടെ 89 അദ്ധ്യാപകരും 12 അനദ്ധ്യാപകരും 1825 കുട്ടികളും ഈ വിദ്യാലയത്തിലുണ്ട്.വൊക്കേഷണല്‍ ഹയര്‍സെക്കന്ററിയില്‍ computer Science,MLT എന്നീ കോഴ്സുകളും അണ്‍എയ്ഡഡ് പ്ലസ് ടു വില്‍ Computer Science, Biology,Commerce + Computer application, commerce + Politics എന്നീ കോഴ്സുകളും വിജയകരമായി നടത്തിപ്പോരുന്നു.

ഭൗതിക സൗകര്യങ്ങള്‍

നേട്ടങ്ങള്‍

2002 മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി പരിക്ഷയില്‍ കുമാരി കുക്കു സേവ്യര്‍ 15-th റാങ്ക് കരസ്ഥമാക്കുകയുണ്ടായി. ഗ്രേഡിംഗ് രീതി ആരംഭിച്ചപ്പോള്‍ മുതല്‍ഓരോ വര്‍ഷവും എല്ലാ വിഷയങ്ങള്‍ക്കും A+ നേടുന്നവരുടെ എ ണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.2006-2007 ,2008 കാലഘട്ടങ്ങളില്‍ സംസ്ഥാന തല കലാകായിക മത്സരങ്ങളിലും ഗണിതശാസ്ത്ര പ്രവ്രത്തി പരിചയ മേളകളിലും പങ്കെടുത്ത് സമ്മാനം നേടുവാന്‍ ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞു എന്നുള്ളതും എടുത്തു പറയേണ്ട നേട്ടമാണ്.2016 ല്‍ ഷൊര്‍ണ്ണൂരില്‍ നടന്ന സംസ്ഥാന പ്രവൃത്തി പരിചയ മേളയില്‍"ബീഡ്സ് വര്‍ക്കില്‍"ഒന്നാംസ്ഥാനവും എ ഗ്രേഡും ഈ സ്കൂളിലെ സുബഹാന സുധീര്‍ നേടി.

മാനേജ്മെന്റ്

ശ്രീ ധര്‍മ്മപരിപാലനയോഗത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് പദവി വഹിക്കുന്നതു ശ്രീ .വി.കെ പ്രതാപന്‍ അവര്‍കളാണ്. ശ്രീ സി.പി.അനില്‍കുമാര്‍ അവര്‍കളാണ് സ്കൂളുകളുടെ മാനേജര്‍. എസ്.ഡി.പി.വൈ യ്ക്ക് കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ 1. എസ്.ഡി.പി.വൈ ബോയ്സ് ഹൈസ്ക്കൂള്‍ 2. എസ്.ഡി.പി.വൈ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ 3. എസ്.ഡി.പി.വൈ ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ 4 എസ്.ഡി.പി.വൈ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍(അണ്‍ എയ്ഡഡ്) 5. എസ്.ഡി.പി.വൈ ലോവര്‍ പ്രൈമറി സ്ക്കൂള്‍ 6. എസ്.ഡി.പി.വൈ സെന്‍ട്രല്‍ സ്ക്കൂള്‍ (സി.ബി.എസ്.ഇ) 7. എസ്.ഡി.പി.വൈ ടി.ടി.ഐ 8. എസ്.ഡി.പി.വൈ കെ.പി.എം. ഹൈസ്ക്കൂള്‍, എടവനക്കാട്. 9. എസ്.ഡി.പി.വൈ.കോളേജ് ഓഫ് കൊമേഴ്സ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

രാമായണ മാസാചരണം നടത്തി.

രാമായണ പാരായണം നടത്തി.കർക്കിടക മാസത്തിന്റെ പ്രത്യേകതകൾ അസ്സംബ്ലിയിൽ അവതരിപ്പിച്ചു.ഔഷധ സസ്യങ്ങളുടെ പ്രദർശന മത്സരം സംഘടിപ്പിച്ചു.


മധുരം മലയാളം

മാതൃഭൂമി ദിനപത്രത്തിന്റെ മധുരം മലയാളം പരിപാടി SDPYGVHSSൽ ആയുർജ്ജനി ആയുർവേദ ഹോസ്പിറ്റൽ ഉടമ ശ്രീ വി. കെ. പ്രകാശൻ ഉൽഘാടനം ചെയ്യുന്നു

സ്വാതന്ത്ര്യ ദിനാഘോഷം

ഭാരതത്തിന്റെ 70 -)o സ്വാതന്ത്ര്യദിനം S.D.P.Y സ്കൂളുകൾ സംയുക്തമായി കൊണ്ടാടി .ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ശ്രീ. അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങ് ബഹുമാനപ്പെട്ട M.L.A ശ്രീ.ജോൺ ഫെർണാണ്ടസ് ഉദ്‌ഘാടനം ചെയ്യ്തു.

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി