എം.റ്റി.എൽ. പി. എസ്.നാറാണംമൂഴി

Schoolwiki സംരംഭത്തിൽ നിന്ന്
16:16, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38523 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എം.റ്റി.എൽ. പി. എസ്.നാറാണംമൂഴി
വിലാസം
നാറാണംമൂഴി

നാറാണംമൂഴി പി.ഒ.
,
689711
സ്ഥാപിതം1918
വിവരങ്ങൾ
ഇമെയിൽmtlpsnaranammoozhy@gmail.com
കോഡുകൾ
സ്കൂൾ കോഡ്38523 (സമേതം)
യുഡൈസ് കോഡ്32120800402
വിക്കിഡാറ്റQ87598439
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗ്രേസ്മ്മ സി ഡി
പി.ടി.എ. പ്രസിഡണ്ട്ജോയി പി ജെ
എം.പി.ടി.എ. പ്രസിഡണ്ട്ബീന തോമസ്
അവസാനം തിരുത്തിയത്
14-01-202238523


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

പത്തനംതിട്ട ജില്ലയിൽ റാന്നി ഉപജില്ലയിൽ നാറാണംമൂഴി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ്  വിദ്യാലയം ആണ് എം. റ്റി. എൽ. പി. സ്കൂൾ, നാറാണംമൂഴി . ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കാനനഭംഗിയും പുരോഗതിയിലേക്ക് കുതിക്കുന്ന ഗ്രാമീണ പച്ഛാത്തലവും കൈകോർക്കുന്ന നാറാണംമൂഴി ഗ്രാമത്തിന്റെ അഭിമാനമായ എം. റ്റി. എൽ. പി. സ്കൂൾ, നാറാണംമൂഴി എന്ന വിദ്യാലയ മുത്തശ്ശിക്ക് വയസ്സ് 103.

വൃക്ഷലതാദികളും പക്ഷി മൃഗാദികളാലും സമ്പന്നമായ ഈ സ്ഥലത്തേക്ക് ഏകദേശം നൂറ്റിമുപ്പത്  വർഷം കൃഷിഭൂമി തേടി ആളുകൾ കുടിയേറാൻ തുടങ്ങി. അങ്ങനെ എത്തിയവരിൽ കുറ്റിയിൽ ശ്രീ. ഇടിക്കുള അബ്രഹാം ( കുറ്റിയിൽ അവറാച്ചൻ ) ആയിരുന്നു മുമ്പൻ. കക്കൂടുമൺ ഭാഗത്തു നിന്നും പേമരുതിയിലൂടെ ഒഴുകിയെത്തി പമ്പാനദിയിൽ യോജിക്കുന്ന വലിയ തോടിന്റെ തീരം തന്റെ കൃഷിഭൂമിയായി വെട്ടിത്തെളിച്ചു കൃഷി ചെയ്യാൻ തുടങ്ങി. വലിയ തോട് പമ്പാനദിയിയുമായി ചേരുന്ന മൂഴിയിൽ സഹായിയായി നാരായണൻ താമസിച്ചു. കൃഷിവിളകൾ ഈ മൂഴിയിൽ നിന്നും ചങ്ങാടത്തിലും പിന്നീട് കെട്ടുവള്ളത്തിലുമാക്കി കൊണ്ടുപോകുന്നതിന് നാരായണൻ ആദ്യകുടിയേറ്റക്കാരെയും പിന്നീട് വന്ന കൃഷിക്കാരെയും സഹായിച്ചു. അങ്ങനെ നാരായണൻ താമസിച്ച മൂഴി നാരായണൻ മൂഴിയും പിന്നീട് ലോപിച്ചു നാറാണംമൂഴിയുമായി.

ഇവിടുത്തെ കൃഷിവിളകളുടെ സമ്പന്നത മനസ്സിലാക്കി കോഴഞ്ചേരി, മേലുകര, കടപ്ര, നെടുംപ്രയാർ ഭാഗങ്ങളിൽ നിന്നും ആളുകൾ ഈ ദേശത്തേക്ക് കുടിയേറാൻ തുടങ്ങി. അങ്ങനെ കാടായിരുന്നു നാറാണംമൂഴി വർഷങ്ങൾ കൊണ്ട് നാടായി  മാറി. എന്നാൽ അടിമത്വത്തിന്റെ നാളുകളിൽ ഇവിടുത്തെ ആളുകൾക്ക് വിദ്യാഭ്യാസം ലഭിക്കുവാൻ സൗകര്യം ഇല്ലായിരുന്നു. കുറ്റിയിൽ അവറാച്ചൻ എന്നറിയപ്പെടുന്ന ശ്രീ. ഇടിക്കുള അബ്രഹാം ദാനമായി നൽകിയ സ്ഥലത്തു 1918 ജൂൺ മാസത്തിൽ ഒരു താത്കാലിക ഷെഡ്ഡ് ഉണ്ടാക്കി ഒന്നും രണ്ടും ക്ലാസ്സുകളോടു കൂടിയ നാറാണംമൂഴി എം. റ്റി. എൽ. പി. സ്കൂൾ പ്രവർത്തനം ആരംഭിച്ചു. കുറ്റിയിൽ പുത്തൻപുരയ്ക്കൽ ഇടിക്കുള ചാക്കോ, കുറ്റിയിൽ ഇടിക്കുള അബ്രഹാം, പുല്ലമ്പള്ളിൽ മാത്തൻ തോമസ് , കൈമുട്ടുംപറമ്പിൽ കുര്യൻ തോമസ്, പൂവത്തും മണ്ണിൽ മത്തായി ഇടിക്കുള മുതലായവരുടെ നേതൃത്വത്തിലും നാറാണംമൂഴി നിലയ്ക്കൽ മാർത്തോമാ പള്ളിയുടെയും, പൊതുജനങ്ങളിൽ ചിലരുടെയും സഹകരണത്തിൽ എഴുപതടി നീളത്തിലും ഇരുപതടി വീതിയിലും 1927 ൽ 1850 രൂപ ചെലവിൽ ഓട് മേഞ്ഞ സ്കൂൾ കെട്ടിടം പണിതു. ക്ലാസുകൾ തുടർന്ന് അനുവദിച്ചു കിട്ടിയതിനാൽ 1932 ൽ നാല് ക്ലാസുകൾ ഉള്ള പൂർണ്ണ പ്രൈമറി സ്കൂളായി മാറി. 

ആരംഭിച്ച നാളു മുതൽ ഈ നാടിന് വിദ്യയുടെ പൊൻവെട്ടമേകി ആയിരം പതിനായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന ഈ വിദ്യാലയ മുത്തശ്ശിയുടെ സന്തതികൾ   ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ ഉന്നത ജീവിത നിലവാരം പുലർത്തുന്നു

മാനേജ്‌മന്റ് 

എം. ടി. & ഇ. എ. സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു സ്കൂൾ ആണിത്. ശ്രീമതി. ലാലിക്കുട്ടി പി. മാനേജർ ആയി പ്രവർത്തിക്കുന്നു. റവ. എ. ഏബ്രഹാം സ്കൂൾ ലോക്കൽ മാനേജർ ആയും ശ്രീമതി .ഗ്രേസമ്മ സി.ഡി. പ്രഥമാധ്യാപികയായും പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

നാറാണംമൂഴി പഞ്ചായത്തിൽ ഒമ്പതാം വാർഡിൽ അത്തിക്കയം ജംഗ്ഷനും  നാറാണംമൂഴി ജംഗ്ഷനും ഇടയിലായി പമ്പാ നദിക്കരയിൽ ഈ വിദ്യാലയം നിലകൊള്ളുന്നു. റോഡിൽ നിന്നും 50 മീറ്റർ ഉള്ളിലായി 50 സെന്റ് സ്ഥലത്തു ഒറ്റ നില കെട്ടിടമായി പ്രവർത്തിക്കുന്ന ഈ സ്കൂളിൽ 4 ക്ലാസ്സ്മുറികൾ , കമ്പ്യൂട്ടർ ലാബ് , ഉച്ചഭക്ഷണം തയ്യാറാക്കുവാൻ ഉള്ള പാചകപ്പുര , സ്റ്റോർ റൂം, ശുചിമുറികൾ എന്നിവ ഉണ്ട്. എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പരിജ്ഞാനം ലഭിക്കുവാനായി കൈറ്റിൽ നിന്ന് ലഭിച്ച 5 ലാപ്‌ടോപ്പുകളും 2 പ്രോജെക്ടറുകളുമടങ്ങിയ  സംവിധാനം ഇവിടെയുണ്ട്.

ടൈൽ പാകിയ തറ, എല്ലാ ക്ലാസ്സ്മുറികളിലും ഫാൻ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ, അദ്ധ്യാപകർക്കുള്ള ശുചിമുറി, പൂന്തോട്ടം, പ്ലാസ്റ്റിക് - ജൈവ മാലിന്യങ്ങൾ തരംതിരിച്ചു ശേഖരിക്കൽ, കൃത്യമായ മാലിന്യ സംസ്കരണം, കുട്ടികൾക്ക് കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം എന്നിവ ഇവിടെ ലഭ്യമാണ്. ഇരുന്നൂറിലധികം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി കുട്ടികളുടെ ഭാഷാ പ്രാവീണ്യം വർധിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നു.

കുടിവെള്ള ആവശ്യങ്ങൾക്കായി ലിവിങ് വാട്ടർ ഇന്റർനാഷണൽ എന്ന സംഘടനയുടെ സഹകരണത്തോടു കൂടെ നിർമിച്ച കുഴൽ കിണർ ഉണ്ട്. ഇപ്പോൾ  സ്കൂളിലേക്കുള്ള വഴി കോൺക്രീറ്റ് ചെയ്ത് മനോഹരമാക്കുവാനുള്ള നടപടികൾ നാറാണംമൂഴി പഞ്ചായത്തു ഏറ്റെടുത്തു ആരംഭിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിജ്ഞാന കുസുമം
  • മലയാളത്തിളക്കം
  • ബാലസമാജം
  • Hello English
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗണിതം മധുരം
  • അക്ഷരദീപം
  • വിവിധ ക്ലബ് പ്രവർത്തനങ്ങൾ

മികവുകൾ

  • സബ് ജില്ലാ തല ഗണിത ശാസ്ത്ര മേളയിൽ തുടർച്ചയായി 13 തവണ ഒന്നാം സ്ഥാനം.
  • സബ് ജില്ലാ തല ശാസ്ത്ര  മേളയിൽ തുടർച്ചയായി 8 തവണ ഒന്നാം സ്ഥാനം.
  • സബ് ജില്ലാ തല കലാമേളയിൽ തുടർച്ചയായി 2 തവണ ഒന്നാം സ്ഥാനം.
  • സബ് ജില്ലാ തല ശാസ്ത്ര - ഗണിതശാസ്ത്ര - പ്രവർത്തിപരിചയ-കലാ മേളയിൽ 2018 വരെ ഓവറോൾ കിരീടം.
  • ഗണിത ശാസ്ത്ര പരിഷത്ത് നടത്തുന്ന maths talent search scholarship examination ൽ സംസ്ഥാനതല വിജയം.
  • ബാലകലോത്സവം, വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ വിവിധ മത്സരങ്ങൾ എന്നിവയിൽ മികവാർന്ന വിജയം.

മുൻസാരഥികൾ

ഈ സ്കൂളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച പ്രഥമാധ്യാപകർ

പ്രഥമാധ്യാപകർ വർഷം
എം. എം. മത്തായി
കെ. എം. ഡാനിയേൽ
റ്റി. റ്റി. മത്തായി
സി. എം. തോമസ്
കെ. ജി. ഏബ്രഹാം
ഒ. സി. ഏബ്രഹാം
എം. കിട്ടപ്പണിക്കർ
എം. എം. ഫിലിപ്പ്
കെ. റ്റി. ജോർജ്
റ്റി. ഇ. തോമസ്  
എം. കെ. ചാക്കോ
കെ. പി. തോമസ്
അച്ചൻകുഞ്ഞു
വി. സി. ശോശാമ്മ
റെയ്‌ച്ചൽ മാത്യു
സാറാമ്മ ജേക്കബ്
അന്നമ്മ ജോൺ
ഗ്രേസമ്മ സി.ഡി.

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • റവ. ഡോ. കെ. റ്റി. ജോയി, കുറ്റിയിൽ
  • പ്രൊഫ. കെ. എം. തോമസ് ( കാതോലിക്കേറ്റ് കോളേജ്, പത്തനംതിട്ട )

ദിനാചരണങ്ങൾ

അധ്യാപകർ

ക്ളബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

{{#multimaps:9.376916, 76.771308| zoom=15}}