ഇംഗ്ലീഷ് വിലാസം

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ് വിലാസം

സ്കൂൾ വിക്കിയിലെ ഒരു ലേഖനത്തിന്റെ ഇംഗ്ലീഷിലുള്ള പേരാണ് ഇംഗ്ലീഷ് വിലാസം . ഒരു ലേഖനത്തിലേക്കുള്ള കണ്ണി, ബ്ലോഗിലോ, ഇ-മെയിലിലോ, മറ്റു സ്ഥലങ്ങളിലോ ഉപയോഗിക്കാൻ പാകത്തിൽ ചെറുതും സൗകര്യപ്രദവുമായ വിധത്തിൽ ഇംഗ്ലീഷ് നാമം ആയി ഇത് ക്രമീകരിച്ചിരിക്കുന്നു‌ . താളുകൾ തിരയുന്നതിനും ഈ സങ്കേതം പ്രയോജനകരമാണ്.

ഒരു ഉദാഹരണം

ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ“ എന്ന ലേഖനം നിങ്ങൾ വായിക്കുന്നു എന്നിരിക്കട്ടെ. ഈ ലേഖനം നിങ്ങൾക്ക് നിങ്ങളുടെ ഒരു ബ്ലോഗ്ഗിലോ ഏതെങ്കിലും വെബ്ബ് പേജിൽ ഇടുകയോ അതുമല്ലെങ്കിൽ നിങ്ങളുടെ ഒരു സുഹൃത്തിനു ഇ-മെയിൽ ആയി അയച്ചു കൊടുക്കണം എന്നോ ഇരിക്കട്ടെ. സാധാരണയായി, ബ്രൌസർ വിൻഡോയിൽ പോയി അവിടെ നിന്ന് ലിങ്ക് കോപ്പി ചെയ്യുകയാണ് ചെയ്യുന്നത്. പ്രസ്തുത ലേഖനത്തിൻറെ URL http://schoolwiki.in/index.php/%E0%B4%9C%E0%B4%BF.%E0%B4%B5%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%AE%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0%E0%B4%AA%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA എന്നാണ്. ഇത് കാണുന്ന ആർക്കും ഇതു ഏതു ലേഖനത്തിന്റെ URL ആണെന്ന് മനസ്സിലാകില്ല. മാത്രമല്ല പകർത്തി ഉപയോഗിക്കുമ്പോൾ ഈ URL ചിലപ്പോൾ പ്രവർത്തിക്കാതിരിക്കാനും സാധ്യതയുണ്ട്. അതിനു പകരം http://schoolwiki.in/index.php/GVHSS_Makkaraparamba എന്ന URL ആകുമ്പോൾ എല്ലാവർക്കും പെട്ടെന്ന് ലേഖനം ഏതാണെന്ന് മനസ്സിലാക്കാനും പകർത്താനും സാധിക്കും.

ഉപയോഗക്രമം

ഒരു ലേഖനത്തിന്റെ ഇംഗ്ലീഷ് വിലാസം കോപ്പി ചെയ്യാൻ, പ്രദർശിപ്പിക്കുക എന്ന കണ്ണിയിൽ ഞെക്കുമ്പോൾ ദൃശ്യമാകുന്ന URL -ൽ റൈറ്റ് ക്ലിക്ക് ചെയ്ത് Copy link location എന്നതിൽ ഞെക്കുക. പിന്നീട് നിങ്ങൾക്ക് ഇഷ്ടമുള്ളിടത്ത് കോപ്പി ചെയ്ത ഇംഗ്ലീഷ് വിലാസം പേസ്റ്റ് ചെയ്യാം.

ഇംഗ്ലീഷ് വിലാസം തിരഞ്ഞെടുക്കുമ്പോൽ എന്തൊക്കെ ശ്രദ്ധിക്കണം?

വെബ്ബിൽ കൂടെ ഇംഗ്ലീഷ് വിലാസം കൈമാറ്റം ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കുകയും, ഇംഗ്ലീഷ് വിലാസം കാണുന്നവർക്കു് അതു് എന്തിനെക്കുറിച്ചുള്ള ലെഖനമാണെന്ന് മനസ്സിലാകുകയും, അതുപയോഗിച്ച് മലയാളം വിക്കിപീഡിയ ലെഖനത്തിൽ എത്താൻ സാധിക്കുകയും ചെയ്യുക എന്നതാണു് ഇംഗ്ലീഷ് വിലാസത്തിന്റെ ലക്ഷ്യം. ലേഖനത്തിന്റെ കറസ്പോൻഡിങ്ങായ ഇംഗ്ലീഷു് വാക്കു് ഉപയോഗിക്കുക എന്നതല്ല ഇംഗ്ലീഷ് വിലാസത്തിന്റെ രീതി .

അതിനാൽ തന്നെ ഇംഗ്ലീഷ് വിലാസം ആയി ഉപയോഗിക്കുന്ന റീഡയറക്ടിൽ, യാതൊരുവിധ സ്പെഷ്യൽ ക്യാരക്ടേർസും ഉപയോഗിക്കരുതു്. ഇംഗ്ലീഷിലെ 26 അക്ഷരങ്ങളും, സംഖ്യകളും മാത്രമുപയോഗിക്കുക. ഒരു പ്രത്യേക ലേഖനത്തിന്റെ ഇംഗ്ലീഷ് പേരിൽ സ്പെഷ്യൽ ക്യാരക്ടേർസു് ഉണ്ടെങ്കിൽ അതു് ലേഖനത്തിനു് അകത്തു് ഉപയോഗിക്കുക. ഇംഗ്ലീഷ് വിലാസം ആയി കൊടുക്കുന്ന റീഡയറക്സ് താൾ എപ്പോഴും ഏറ്റവും കുറച്ച് വക്കുകൾ ഉപയോഗിക്കുന്നതും ലളിതവുമായിരിക്കണം. അതിനാൽ തന്നെ ചില സമയത്തു് സ്പെല്ലിങ്ങിൽ ചില മാറ്റങ്ങൾ വരുത്തിയ ഒരു റീഡയറക്ട് ആയിരിക്കും പ്രെറ്റി യൂആർഎല്ലായി കൂടുതൽ അനുയോജ്യം


  • ഉപയോഗക്രമം: {{prettyurl| ഇംഗ്ലീഷ് അക്ഷരമാല ഉപയോഗിക്കുന്ന നാമം(റീഡിറക്റ്റ് ഉള്ളത്) കൊടുക്കുക }}
  • ഉദാഹരണം:ഇന്ത്യയെന്ന ലേഖനത്തിൽ {{prettyurl|india}} എന്നു കൊടുക്കുക.


"https://schoolwiki.in/index.php?title=ഇംഗ്ലീഷ്_വിലാസം&oldid=445575" എന്ന താളിൽനിന്ന് ശേഖരിച്ചത്