ജി.വി.എച്ച്.എസ്സ്.എസ്സ് തിരുമാറാടി
ജി.വി.എച്ച്.എസ്സ്.എസ്സ് തിരുമാറാടി | |
---|---|
പ്രമാണം:GHS THIRUMARADY.jpg | |
വിലാസം | |
തിരുമാറാടി തിരുമാറാടി പി.ഒ. , തിരുമാറാടി. 686687 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1895 |
വിവരങ്ങൾ | |
ഫോൺ | 04852875664 |
ഇമെയിൽ | gvhss28031@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28031 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മുവാറ്റുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | കെ.സി.ശ്രീജയ |
പ്രധാന അദ്ധ്യാപകൻ | എം.എ.ഗിരിജ |
അവസാനം തിരുത്തിയത് | |
24-09-2020 | 28031 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
1895-ൽ തുടങ്ങിയ തിരുമാറാടി സെന്റ് ജോസഫ്‌സ് പള്ളിവക സ്‌കൂളാണ് 1900 ത്‍ ഗവ. എൽ.പി. സ്‌കൂളായി മാറിയത്. ഈ സ്ഥാപനം പിന്നീട് യു.പി. സ്‌കൂളായും, ഹൈസ്‌കൂളായും 1986 ൽ വൊക്കേഷണൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു. ഐ.സി.ഡി.എസ്. നടത്തുന്ന അംഗൻവാടിയും ഇതോടൊപ്പം പ്രവർത്തിക്കുന്നു.
ചരിത്രം
1തിരുമാറാടി സെന്റ് ജോസഫ്‌സ് പള്ളിവക സ്‌കൂളാണ് 1895-ൽ ഗവ. എൽ.പി. സ്‌കൂളായി മാറിയത്. ഈ സ്ഥാപനം പിന്നീട് യു.പി. സ്‌കൂളായും, ഹൈസ്‌കൂളായും 1986 ൽ വൊക്കേഷണൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു. ഐ.സി.ഡി.എസ്. നടത്തുന്ന അംഗൻവാടിയും ഇതോടൊപ്പം പ്രവർത്തിക്കുന്നുകാർഷികമേഖലയിലാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധമായ കാക്കൂർ കാളവയൽ സ്‌കൂളിനടുത്ത പ്രദേശത്താണ് നടക്കുന്നത്. പുരോഗമന പ്രസ്ഥാനങ്ങളും പ്രവർത്തകരും ധാരാളമുള്ള ഈ പ്രദേശത്ത് ഗ്രന്ഥശാലകൾ ,സ്‌കൂളുകൾ, കോളേജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടായത് സ്വാഭാവികം മാത്രം. പ്രഗത്ഭരായ നിരവധി അധ്യാപകർ ഈ സ്‌കൂളിൽ പ്രവർത്തിച്ചിരുന്നു. ദേശീയ അധ്യാപക അവാർഡ് ജേതാവായ ശ്രീമതി. പി.കെ.ശ്യാമള, സംസ്ഥാന അധ്യാപക അവാർഡ് നേടിയ ശ്രീ. കെ.കെ. ഭാസ്‌കരൻ എന്നിവർ അവരിൽ ചിലരാണ്. ഈ സ്‌കൂളിലെ അധ്യാപകനായ ശ്രീ. കെ.കെ. രാമൻമാഷിന് സംസ്ഥാന അധ്യാപക അവാർഡ്,ഭാരതീയ ദളിത് സാഹിത്യ അക്കാദമി അവാർഡ്,പ്രശസ്തസേവാമെഡൽ(ഭാരത് സ്കൗട്സ് ആൻഡ് ഗൈഡ്സ്) എന്നിവ ലഭിച്ചിട്ടുണ്ട് . ഇവിടെ പഠിച്ച നിരവധി വിദ്യാർത്ഥികൾ സമൂഹത്തിന്റെ വിവിധ തലങ്ങളിൽ സ്‌തുത്യർഹമായ സേവനം അനുഷ്‌ഠിച്ചുവരുന്നു. നല്ല രീതിയിൽ പ്രവർത്തിക്കുന്ന സോഷ്യൽ സയൻസ്, ഗണിതം, ശാസ്‌ത്രം, ആരോഗ്യം, പരിസ്ഥിതി, ടൂറിസം എന്നീ ക്ലബ്ബുകളും സ്‌കൗട്ട് & ഗൈഡ്‌സ്, എൻ.എസ്.എസ്. എന്നിവയും ഇവിടെയുണ്ട്. 2007-ൽ ഉദ്‌ഘാടനം ചെയ്യപ്പെട്ട ഹെറിറ്റേജ് മ്യൂസിയം ഈ സ്‌കൂളിന്റെ അഭിമാനമാണ്. 23 അധ്യാപകരും 7 അനദ്ധ്യാപകരും ജോലി ചെയ്യുന്ന ഈ സ്‌കൂളിൽ ഭൗതിക സൗകര്യങ്ങൾ തൃപ്‌തികരമാംവിധം ഉണ്ട്. എങ്കിലും കുട്ടികളുടെ എണ്ണം താരതമ്യേന കുറവാണ്.
ഭൗതികസൗകര്യങ്ങൾ
രണ്ടര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളുണ്ട്.
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. 15-ഓളം കംപ്യൂട്ടറുകളുണ്ട്. ലാബിലും ഓഫീസിലുംബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിപുലമായ എഡ്യൂസാറ്റ് മുറി ഇവിടെ ഉണ്ട്. വിശാലായ സ്മാർട്ട് ക്ളാസ്സ് റൂം ഹെറിറ്റേജ് മ്യൂസിയം
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ആർട്സ് ക്ലബ്ബ്
- സ്പോർട്സ് ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- ലിറ്റിൽകൈറ്റ്സ്
- ഗ്രന്ഥശാല
- വിദ്യാരംഗം
- നേർക്കാഴ്ച
സ്കൗട്ട് & ഗൈഡ്സ്.
നിരവധി രാജ്യപുരസ്കാർ സ്കൗട്ടുകളും ഗൈഡുകളും
സാനിറ്റേഷൻ പുരസ്കാരം
അദ്ധ്യാപകനായ രാമൻമാഷിന് പ്രശസ്ത സേവാമെഡല് ലഭിച്ചു.(2004)
എൻ.എസ്.എസ്.
- ഹയർ സെക്കൻററി വിഭാഗത്തിലെ അൻപതോളം കുട്ടികൾ അംഗങ്ങളാണ്.
വിദ്യാരംഗം കലാസാഹിത്യവേദി
- മുവാറ്റുപുഴ വിദ്യാഭ്യസ ജില്ലയിലെ മികച്ച കലാസാഹിത്യവേദി പുരസ്കാരം 2008-09
കയ്യെഴുത്തു മാസിക പുരസ്കാരം.
കായിക വിഭാഗം
അദ്ധ്യാപിക -- വല്സമ്മ ജോര്ജ്ജ്
ഒളിമ്പിക് കയ്യെഴുത്തുമാസിക പുരസ്കാരം
സമ്പൂർണ്ണ കായിക ക്ഷമതാ പദ്ധതി അവാർഡ്
അഖിൽ രാജു ക്ളാസ്സ് 5
സുധീന്ദ്രനാഥ് സജീവൻ ക്ളാസ്സ് 5
മാനേജ്മെന്റ്
കേരള സർക്കാർ
എറണാകുളം ജില്ലാപഞ്ചായത്ത് പ്രമാണം:Image.tif.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ. കെ.കെ.കൃഷ്ണൻകുട്ടി.
ശ്രീ. സി.പി.അലിയാർ (ഡി.ഇ.ഒ. ആലുവ)
ശ്രീമതി. ടി.കെ.ലളിത
ശ്രീ.കെ.കെ.ഭാസ്കരന്
ശ്രീമതി. വി.ഡി.അമ്മിണി
ശ്രീ.വി.പി.ഗോപി
ശ്രീമതി. പി.ജെ.ഏലിയാമ്മ
ശ്രീ. കെ.യു.ഐസക്ക്
ശ്രീമതി. എം.കെ.സീത
ശ്രീമതി. സി.വിനോദ
ശ്രീമതി. എം.എ.ഗിരിജ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
8.ഐ. ഇ. ഡി. സി. .
ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ ക്ഷേമത്തിനായി ശ്രീമതി രേഖ കർത്താ ശ്രീധരൻ ടീച്ചറുടെ നേതൃത്വത്തിൽ ഐ. ഇ. ഡി. സി. പ്രോഗ്രം നടന്നുവരുന്നു. അർഹരായ കുട്ടികൾക്ക് സാമ്പത്തികവും വിദ്യാഭ്യാസപരവുമായ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നുണ്ട്.ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി FIGHT SCHOOL (Fullfilment of Independant Living ,with aGoal Hardwork &Talent) പദ്ധതിയും നടന്നു വരുന്നു. ബുക്ക് ബൈന്ടിംഗ് യൂണിറ്റ് ആണ് നടന്നു വരുന്നത്.
വഴികാട്ടി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 9.8894167,76.5428492| width=800px | zoom=16 }} GVHSS Thirumarady </googlemap> |
|
- കൂത്താട്ടുകുളത്തു നിന്നും നിന്നും 10കി.മി. അകലത്തായി പിറവം റോഡിൽ സ്ഥിതിചെയ്യുന്നു.
|}
മേൽവിലാസം
ഗവ. വി.എച്.എസ്.എസ്., തിരുമാറാടി
ചിത്ര ശാല
|}