ഡയറ്റ് യു. പി.എസ്.തിരുവല്ല

17:26, 21 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Soneypeter (സംവാദം | സംഭാവനകൾ)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഡയറ്റ് യു. പി.എസ്.തിരുവല്ല
വിലാസം
തിരുവല്ല

ഡയറ്റ് യു. പി.എസ്.തിരുവല്ല
വിവരങ്ങൾ
ഫോൺ04692 603747
ഇമെയിൽdietupstvla@gmail.com
കോഡുകൾ
സ്കൂൾ കോഡ്37263 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംസർക്കാർ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപി.പി.വേണുഗോപാൽ
അവസാനം തിരുത്തിയത്
21-09-2020Soneypeter


പ്രോജക്ടുകൾ



ചരിത്രം

മണിമലയാറും പമ്പയാറും മുത്തമിട്ടൊഴുകുന്ന തിരുവല്ലയിലെ ബേയ്സിക് ട്രെയിനിംഗ് സ്കൂൾ എന്ന പേരിൽ പുരാതന കാലം മുതൽ അറിയപ്പെട്ട് ഇന്ന് ഡയറ്റ് യുപി സ്കൂളായി ആയി ഉയർന്ന ഈ വിദ്യാലയം തിരുവല്ലയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു. 1890 ലാണ് ആണ് ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത്. ഏകദേശം എണ്ണൂറ് കുട്ടികൾ പഠിച്ചിരുന്നു. കലാകായിക മത്സരങ്ങൾക്ക് ബേയ്സിക് സ്കൂൾ എന്നും മുന്നിലായിരുന്നു. ഇന്നും കുട്ടികൾ കുറവാണെങ്കിലും കലാ-കായിക രംഗങ്ങളിലും അക്കാദമി രംഗങ്ങളിലും സ്കൂൾ മികച്ചു നിൽക്കുന്നു. വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ എന്ന തസ്തികയിൽ പ്രത്യേക അധ്യാപിക ഉള്ളതിനാൽ വൈദ്യുത വയറിംഗ് മത്സരത്തിൽ ഉപജില്ലയിൽ എല്ലാ വർഷവും ഒന്നാം സ്ഥാനം ലഭിച്ചു കൊണ്ടിരിക്കുന്നു. സംസ്ഥാന തലം വരെ എത്താൻ കഴിഞ്ഞുവെന്നതും ചാരിതാർത്ഥ്യ ജനകമാണ്. ഡയറ്റ് ഫാക്കൽറ്റി അംഗങ്ങളുടെ പ്രോത്സാഹനം എന്നും ഈ വിദ്യാലയത്തിന് ഒരു മുതൽക്കൂട്ടാണ്. കുട്ടികൾക്ക് യോഗ പരിശീലനവും നൽകി വരുന്നു. അക്കാദമിക രംഗങ്ങളിൽ കുട്ടികളെ മുൻപന്തിയിൽ കൊണ്ടുവരുന്നതിനായി ഓരോ അദ്ധ്യാപകരുടെയും ശ്രദ്ധ ലഭിക്കുന്നു എന്നതും എടുത്തു പറയേണ്ട ഒന്നാണ്. കുട്ടികൾക്ക് ശാസ്ത്ര പഠനം എളുപ്പമാക്കാൻ സയൻസ് പാർക്കും, പ്രകൃതിയോട് ചേർന്ന് പഠിക്കാൻ അഗസ്ത്യ ചീര മുതൽ ഇരുന്നൂറോളം

ഔഷധസസ്യങ്ങളും,  ഫലവൃക്ഷങ്ങളും,  കുറ്റിച്ചെടികളും നിറഞ്ഞ ജൈവവൈവിധ്യ ഉദ്യാനവും ഈ വിദ്യാലയത്തിലെ മാത്രം പ്രത്യേകതകളാണ്. കൈറ്റ് ജില്ലാ ഓഫീസ് പ്രവർത്തിക്കുന്നതും ഈ കാമ്പസിലാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ടാലൻ്റ് ലാബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

 

വഴികാട്ടി

"https://schoolwiki.in/index.php?title=ഡയറ്റ്_യു._പി.എസ്.തിരുവല്ല&oldid=973334" എന്ന താളിൽനിന്ന് ശേഖരിച്ചത്