ഡയറ്റ് യു. പി.എസ്.തിരുവല്ല

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ഡയറ്റ് യു. പി.എസ്.തിരുവല്ല
വിലാസം
തിരുവല്ല

തിരുവല്ല പി.ഒ.
,
689101
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1893
വിവരങ്ങൾ
ഇമെയിൽdiettvla@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37263 (സമേതം)
യുഡൈസ് കോഡ്32120900521
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല തിരുവല്ല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്34
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ28
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി പി വേണുഗോപാലൻ
പി.ടി.എ. പ്രസിഡണ്ട്ആശ സജീവ്
എം.പി.ടി.എ. പ്രസിഡണ്ട്സുമ രാജേഷ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പത്തനംതിട്ട ജില്ലയിൽ തിരുവല്ലയുടെ ഹൃദയഭാഗത്തായി ബേസിക് സ്കൂളെന്നു പുരാതനകാലത്ത് അറിയപ്പെട്ടിരുന്ന DIET UP School ജില്ലാ വിദ്യാഭ്യാസ പരിശീലന സ്ഥാപനത്തോട് ചേർന്ന് പ്രവർത്തിക്കുന്നു. ഭാഷ, ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഹെൽത്ത്‌ ക്ലബ്ബുകൾ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു. Science Lab ഉം കുട്ടികൾക്ക് വൈദ്യുതി വയറിംഗിൽ പരിശീലനം നൽകുന്നതിനായി ഒരു വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടറും സേവനം അനുഷ്ടിക്കുന്നു.

ചരിത്രം

മണിമലയാറും പമ്പയാറും മുത്തമിട്ടൊഴുകുന്ന തിരുവല്ലയിലെ ബേയ്സിക് ട്രെയിനിംഗ് സ്കൂൾ എന്ന പേരിൽ പുരാതന കാലം മുതൽ അറിയപ്പെട്ട് ഇന്ന് ഡയറ്റ് യുപി സ്കൂളായി ആയി ഉയർന്ന ഈ വിദ്യാലയം തിരുവല്ലയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു. 1890 ലാണ് ആണ് ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത്. ഏകദേശം എണ്ണൂറ് കുട്ടികൾ പഠിച്ചിരുന്നു. കലാകായിക മത്സരങ്ങൾക്ക് ബേയ്സിക് സ്കൂൾ എന്നും മുന്നിലായിരുന്നു. ഇന്നും കുട്ടികൾ കുറവാണെങ്കിലും കലാ-കായിക രംഗങ്ങളിലും അക്കാദമി രംഗങ്ങളിലും സ്കൂൾ മികച്ചു നിൽക്കുന്നു. വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ എന്ന തസ്തികയിൽ പ്രത്യേക അധ്യാപിക ഉള്ളതിനാൽ വൈദ്യുത വയറിംഗ് മത്സരത്തിൽ ഉപജില്ലയിൽ എല്ലാ വർഷവും ഒന്നാം സ്ഥാനം ലഭിച്ചു കൊണ്ടിരിക്കുന്നു. സംസ്ഥാന തലം വരെ എത്താൻ കഴിഞ്ഞുവെന്നതും ചാരിതാർത്ഥ്യ ജനകമാണ്. ഡയറ്റ് ഫാക്കൽറ്റി അംഗങ്ങളുടെ പ്രോത്സാഹനം എന്നും ഈ വിദ്യാലയത്തിന് ഒരു മുതൽക്കൂട്ടാണ്. കുട്ടികൾക്ക് യോഗ പരിശീലനവും നൽകി വരുന്നു. അക്കാദമിക രംഗങ്ങളിൽ കുട്ടികളെ മുൻപന്തിയിൽ കൊണ്ടുവരുന്നതിനായി ഓരോ അദ്ധ്യാപകരുടെയും ശ്രദ്ധ ലഭിക്കുന്നു എന്നതും എടുത്തു പറയേണ്ട ഒന്നാണ്. കുട്ടികൾക്ക് ശാസ്ത്ര പഠനം എളുപ്പമാക്കാൻ സയൻസ് പാർക്കും, പ്രകൃതിയോട് ചേർന്ന് പഠിക്കാൻ അഗസ്ത്യ ചീര മുതൽ ഇരുന്നൂറോളം ഔഷധസസ്യങ്ങളും, ഫലവൃക്ഷങ്ങളും, കുറ്റിച്ചെടികളും നിറഞ്ഞ ജൈവവൈവിധ്യ ഉദ്യാനവും ഈ വിദ്യാലയത്തിലെ മാത്രം പ്രത്യേകതകളാണ്. കൈറ്റ് ജില്ലാ ഓഫീസ് പ്രവർത്തിക്കുന്നതും ഈ കാമ്പസിലാണ്.

ഭൗതികസൗകര്യങ്ങൾ

1 മുതൽ 7 വരെ ക്ലാസിലെ കുട്ടികളുടെ പഠനത്തിനായി ക്ലാസ് മുറികൾ, സയൻസ് ലാബ്, സയൻസ് പാർക്ക്, ലെെബ്രറി, ലാപ്പ്ടോപ്പുകൾ, പ്രൊജക്ടർ, ശുചിമുറികൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. യു പി ക്ലാസിലെ കുട്ടികൾക്കായി ഗണിതം, അടിസ്ഥാന ശാസ്ത്രം എന്നീ വിഷയങ്ങളുടെ വർക്ക് ബുക്കുകൾ സ്വന്തമായി തയ്യാറാക്കി നൽകുന്നു. മികച്ച ഭൗതിക സാഹചര്യങ്ങളാണ് സ്കൂളിനുള്ളത്. എല്ലാ കുട്ടികൾക്കും ഇരിക്കാനുള്ള ബഞ്ചും, കസേരകളും, ഡെസ്കുകളുമുണ്ട്. ചെറിയ കുട്ടികൾക്ക് ഇരിക്കാൻ പ്രത്യേകം ക്രമീകരിച്ച ചെറിയ കസേരകൾ ഉണ്ട്. എല്ലാ ക്ലാസ്സിലും ലൈറ്റും, ഫാനും ഉണ്ട്. കുട്ടികൾക്ക് മഴ നനയാതെ കൈ കഴുകാൻ മേൽക്കൂര ക്രമീകരിച്ചിട്ടുണ്ട്. നിലവിലുള്ള ശുചിമുറികൾ കൂടാതെ പുതുതായി 5 ശുചിമുറികൾ കൂടി ക്രമീകരിച്ചിട്ടുണ്ട്. മികച്ച പാചകപ്പുര, ഭക്ഷണശാല എന്നിവയുണ്ട്.വൈദ്യുതവയറിംഗ് പരിശീലനം മൂലം കുട്ടികൾക്ക് ടെക്നിക്കൽ ഹൈസ്ക്കൂളുകൾ, തുടർന്ന് ഐ ടി ഐ പോളിടെക്നിക്ക് തുടങ്ങിയ പ്രൊഫഷണൽ വിദ്യാഭാസ രംഗത്തേക്ക് അഡ്മിഷനെടുക്കുവാൻ താത്പര്യം വർദ്ധിക്കുന്നു ഈ പരിശീലനം മുഖാന്തിരം ചെറുപ്രായത്തിൽ തന്നെ വിവിധ തരത്തിലുള്ള വൈദ്യുത ടൂൾസ് കൈകാര്യം ചെയ്യാൻ പഠിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

കൈയ്യെഴുത്ത് മാസിക, സ്കൂൾ പത്രം - നിറവ്, ഡിജിറ്റൽ മാഗസിനുകൾ

  • ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
  • പഠന യാത്ര

നേർക്കാഴ്ച

നേർക്കാഴ്ച അധ്യാപക രചന

ക്ലബുകൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ജ്യോതിശാസ്ത്ര ക്ലബ്ബ്
  • സ്മാർട്ട് എനർജി ക്ലബ്
  • സ്പൈസ് ഇംഗ്ലീഷ് ക്ലബ്
  • സയൻസ് ക്ലബ്‌
  • ഹെൽത്ത് ക്ലബ്‌
  • ഗണിത ക്ലബ്‌
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • ഹിന്ദി ക്ലബ്
  • ടാലൻ്റ് ലാബ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മികവുകൾ

കലാകായികമേളകളിലും ശാസ്ത്രമേളകളിലും വിവിധ തലങ്ങളിൽ മത്സരിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.വൈദ്യുത വയറിംഗ് മത്സരങ്ങളിൽ ഉപജില്ലാ, ജില്ലാതലങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചു.I CT യുടെ സഹായത്തോടെ സ്കൂൾ പഠനപ്രവത്തനങ്ങൾ നല്ല രീതിയിൽ നടന്നുവരുന്നു. ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, ഉല്ലാസഗണിതം ഇവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമായി നടന്നുവരുന്നു. ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസ്സംബ്ലി, ഹിന്ദി അസ്സംബ്ലി എന്നിവ നടത്തപ്പെടുന്നു. ന്യൂസ്‌ റീഡിങ്, ക്വിസ്, thought of the day തുടങ്ങിയ കാര്യങ്ങൾ ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ നടത്തി വരുന്നു. വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ ക്ലാസ്സ്‌ തലത്തിൽ നടത്തപ്പെടുന്നു. ദിനാചരണവുമായി ബന്ധപ്പെട്ട പ്രത്യേക അസ്സബ്‌ളികൾ, ക്വിസ് പരിപാടികൾ എന്നിവ നടത്തപ്പെടുന്നു.മികവുത്സവം നല്ല രീതിയിൽ നടത്താൻ സാധിച്ചു.കലോത്സവം, ശാസ്ത്രമേളകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ വിദ്യാർഥികൾക്ക് സാധിക്കുന്നുണ്ട്.

മുൻസാരഥികൾ

1. G. JAYANANDAN - 28/12/1990 to 01/07/1993 2. MANIKANDADAS - 02/07/1993 to 01/05/1994 3. g. jAYANANDAN - 02/05/1994 to 31/10/1996 4. J. RAJAN - 01/11/1996 to 06/08/1997 5. K. SREEKUMAR - 07/08/1997 to 30/04/1998 6. J. RAJAN - 01/05/1998 to 16/02/2000 7. VG. MANIAMMA - 17/02/2000 to 07/01/2008 8. PS. MOHAN - 08/01/2008 to 31/03/2009 9. S. REMADEVIAMMA - 01/04/2009 to 27/08/2009 10. V. MURALEEDHARAN - 28/08/2009 to 30/06/2010 11. K. GOPAKUMAR - 01/07/2010 to 04/09/2012 12. MV. MUKUNDAN - 05/09/2012 to 22/09/2013 13. R. PRASANNAKUMARA PILLAI - 23/09/2013 to 21/08/2014 14. AL. VALSALA - 21/08/2014 to 31/03/2017 15. MARY JOSEPH - 01/04/2017 to 27/09/2017 16. M. RAJESH - 28/09/2017 to 31/05/2018 17. B. LEELAKRISHNAN NAIR - 01/06/2018 to 05/12/2018 18. P. LALYKUTTY - 06/12/2018 to 31/03/2020 19. SREEKUMAR S NAIR - 01/04/2020 to 11/05/2020 20. PP. VENUGOPALAN - 12/05/2020 to ........

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം, യോഗാദിനം, ബഷീർ ദിനം, ചാന്ദ്രദിനം, ഹിരോഷിമ-നാഗസാക്കി ദിനം, സ്വാതന്ത്ര്യ ദിനം, അധ്യാപകദിനം ഓസോൺ ദിനം, ഗാന്ധിജയന്തി, ശിശൂദിനം, റിപ്പബ്ലിക് ദിനം, ദേശീയശാസ്ത്രദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും വെെവിധ്യമാർന്ന പരിപാടികളോടെ നടത്തുന്നു.

അദ്ധ്യാപകർ

  • എൽസമ്മ തോമസ്
  • രജിത ആർ
  • ബിന്ദു പി വി
  • ബിനുരാജ് ആർ
  • നിധി പി
  • ലീന ആർ പൈ
  • ജോയ്‌സ് എം വർഗീസ്
  • ആനി ജേക്കബ്

വഴികാട്ടി

'* *

==വഴികാട്ടി==

സ്കൂൾ ഫോട്ടോകൾ

വിവിധ സ്കൂൾ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ ഈ പേജിൽ

"https://schoolwiki.in/index.php?title=ഡയറ്റ്_യു._പി.എസ്.തിരുവല്ല&oldid=2537430" എന്ന താളിൽനിന്ന് ശേഖരിച്ചത്