രാമഗുരു യു പി സ്കൂൾ

11:28, 20 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13673 (സംവാദം | സംഭാവനകൾ)
രാമഗുരു യു പി സ്കൂൾ
വിലാസം
ചിറക്കൽ

ചിറക്കൽ പി ഒ , കണ്ണൂർ
,
670011
സ്ഥാപിതം1864
കോഡുകൾ
സ്കൂൾ കോഡ്13673 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി ധനലക്ഷ്മി. കെ.പി
അവസാനം തിരുത്തിയത്
20-09-202013673


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1864 ൽ ശ്രീ രാമൻ ഗുരുക്കളാൽ സ്ഥാപിതമായ രാമ ഗുരു യു.പി സ്കൂൾ 156 കൊല്ലമായി ചിറക്കലിലെ ജനങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന് തെളിച്ചവുo വെളിച്ചവുമുള്ളവരാക്കി. എഴുത്തുപള്ളിക്കൂടമായി ആരംഭിച്ച് എൽ.പി സ്കൂളായും പിന്നീട് യു .പി സ്കൂളായും പ്രവർത്തിച്ച് ഇന്ന് കണ്ണൂർ ജില്ലയിലെ തന്നെ എണ്ണപ്പെട്ട സ്കൂളിലൊന്നായി മാറ്റാൻ സാധിച്ചുവെന്നത് ചാരിതാർത്ഥ്യജനകമായ കാര്യമാണ്. സർവശ്രീ പാലക്കൽ കുഞ്ഞപ്പ മാസ്റ്റർ, കുഞ്ഞിരാമൻ മാസ്റ്റർ, കാർത്ത്യായനി ടീച്ചർ, എം രാജേന്ദ്രൻ മാസ്റ്റർ, പി.വി രാഘവൻ മാസ്റ്റർ, ലളിതാ ദേവി ടീച്ചർ, മല്ലിക ടീച്ചർ, ആർ.വി.ഗീത ടീച്ചർ , തുടങ്ങിയവർ ഭരണസാരഥ്യം വഹിച്ചു. ഇപ്പോൾ ശ്രീമതി കെ.പി. ധനലക്ഷ്മി ടീച്ചറാണ് സ്‌കൂളിനെ നയിക്കുന്നത്.

156 വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ കുട്ടികളുടെ എണ്ണം മൂന്നിരട്ടിയായി. ആനുപാതികമായി സ്റ്റാഫിൻ്റെ എണ്ണവും വർദ്ധിച്ചു എന്നത് അഭിമാനാർഹമായ വസ്തുതയാണ്.2005ലാണ് രാമ ഗുരു യു.പി സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. 2008 ൽ ആരംഭിച്ച കമ്പ്യൂട്ടർ ലാബിൻ്റെ പ്രവർത്തനം ഇന്ന് വളരെ വിപുലമാണ്. 21 കംപ്യുട്ടറുകൾ, 14 ലാപ്‌ടോപ്പുകൾ, 7 പ്രൊജക്ടറുകൾ എന്നിവ കൊണ്ടുള്ള പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടക്കുന്നു.

മാനേജരുടെ നൽകിയ സ്കൂൾ വാഹനം നല്ല നിലയിൽ സ്കൂളിന് സഹായമായിട്ടുണ്ട്. പ്രീ കെ.ഇ ആർ കെട്ടിടങ്ങൾ മാറ്റി പുതിയ കെട്ടിടം പണിതുവെന്നതും മാനേജ്മെൻ്റിൻ്റെ നേട്ടമാണ്. ഇപ്പോഴത്തെ മാനേജരായ ശ്രീ.എൽ.ശിവരാമൻ സ്കൂളിൻ്റെ മുഖച്ഛായ പാടെ മാറ്റിയെടുത്തു.


ഭൗതികസൗകര്യങ്ങൾ

ക്ളാസ്മുറികൾ- 34 (സ്മാർട്ട് ക്ളാസ്റൂ० 2), കമ്പ്യൂട്ടർ ലാബ് - 1, സയൻസ്/സോഷ്യൽസെയ്ൻസ് ലാബ് - 1 , സ്ററാഫ്റൂ०- 1, ഓഫീസ്റൂ०-1, ടോയ്‌ലറ്റ് -10, യൂറിനൽസ്-18 (2യൂണിറ്റ്), കുടിവെളള० ശുദ്ധീകരിക്കൽ- 2സെറ്റ്, സ്റ്റോർറൂ०- 1, വർക്ക് ഏറിയ- 1, അടുക്കള- 1, കിണർ- 1, കൈകഴുകാനുളള പൈപ്പുകൾ- 25, കമ്പ്യൂട്ടർ ഡസ്ക്ടോപ്പ്- 21, ലാപ്ടോപ്പ്- 14, (പിൻ്റർ- 1, സ്കൂൾ ബസ്- 1.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

_ ശ്രീ. മോഹനൻ പി.വി (ആർമി - ശൗര്യ ചക്ര)

_ ശ്രീ. മാധവൻ നായർ ( സാഹിത്യകാരൻ - കരിനിഴൽ സിനിമ)

_ ശ്രീ. കേളുനമ്പ്യാർ (ഹൈക്കോടതി അഭിഭാഷകൻ)

_ ശ്രീ. കലവൂർ രവികുമാർ (തിരക്കഥ കൃത്ത്, സംവിധായകൻ)


   ((പൂർണ്ണമല്ല)  അറിയുന്നവർ school13673@gmail.com എന്ന വിലാസത്തിലോ 9495334456 എന്ന നമ്പറിലോ  നല്കുമല്ലോ.....))  

സ്‌കൂൾ ക്ലബുകൾ

വഴികാട്ടി

{{#multimaps: 11.918481, 75.362066 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=രാമഗുരു_യു_പി_സ്കൂൾ&oldid=971038" എന്ന താളിൽനിന്ന് ശേഖരിച്ചത്