രാമഗുരു യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്

{{Schoolwiki award applicant}}

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
രാമഗുരു യു പി സ്കൂൾ
വിലാസം
പുതിയതെരു

ചിറക്കൽ പി ഒ പി.ഒ.
,
670011
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 12 - 1864
വിവരങ്ങൾ
ഫോൺ0497 2778910
ഇമെയിൽschool13673@mail.com
കോഡുകൾ
സ്കൂൾ കോഡ്13673 (സമേതം)
യുഡൈസ് കോഡ്32021300805
വിക്കിഡാറ്റQ64458129
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ469
പെൺകുട്ടികൾ500
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികധനലക്ഷ്മി കെ പി
പി.ടി.എ. പ്രസിഡണ്ട്രതീഷ് എൻ
എം.പി.ടി.എ. പ്രസിഡണ്ട്ചിത്ര പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണ‍ൂർ ജില്ലയിലെ കണ്ണ‍ൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിൽ ചിറക്കൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യയാലയമാണ് രാമഗുരു യു പി സ്കൂൾ.

ചരിത്രം

1864 ൽ ശ്രീ രാമൻ ഗുരുക്കളാൽ സ്ഥാപിതമായ രാമ ഗുരു യു.പി സ്കൂൾ 156 കൊല്ലമായി ചിറക്കലിലെ ജനങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന് തെളിച്ചവുo വെളിച്ചവുമുള്ളവരാക്കി. എഴുത്തുപള്ളിക്കൂടമായി ആരംഭിച്ച് എൽ.പി സ്കൂളായും പിന്നീട് യു .പി സ്കൂളായും പ്രവർത്തിച്ച് ഇന്ന് കണ്ണൂർ ജില്ലയിലെ തന്നെ എണ്ണപ്പെട്ട സ്കൂളിലൊന്നായി മാറ്റാൻ സാധിച്ചുവെന്നത് ചാരിതാർത്ഥ്യജനകമായ കാര്യമാണ്. സർവശ്രീ പാലക്കൽ കുഞ്ഞപ്പ മാസ്റ്റർ, കുഞ്ഞിരാമൻ മാസ്റ്റർ, കാർത്ത്യായനി ടീച്ചർ, എം രാജേന്ദ്രൻ മാസ്റ്റർ, പി.വി രാഘവൻ മാസ്റ്റർ, ലളിതാ ദേവി ടീച്ചർ, മല്ലിക ടീച്ചർ, ആർ.വി.ഗീത ടീച്ചർ , തുടങ്ങിയവർ ഭരണസാരഥ്യം വഹിച്ചു. ഇപ്പോൾ ശ്രീമതി കെ.പി. ധനലക്ഷ്മി ടീച്ചറാണ് സ്‌കൂളിനെ നയിക്കുന്നത്.

156 വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ കുട്ടികളുടെ എണ്ണം മൂന്നിരട്ടിയായി. ആനുപാതികമായി സ്റ്റാഫിൻ്റെ എണ്ണവും വർദ്ധിച്ചു എന്നത് അഭിമാനാർഹമായ വസ്തുതയാണ്.2005ലാണ് രാമ ഗുരു യു.പി സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. 2008 ൽ ആരംഭിച്ച കമ്പ്യൂട്ടർ ലാബിൻ്റെ പ്രവർത്തനം ഇന്ന് വളരെ വിപുലമാണ്. 21 കംപ്യുട്ടറുകൾ, 14 ലാപ്‌ടോപ്പുകൾ, 7 പ്രൊജക്ടറുകൾ എന്നിവ കൊണ്ടുള്ള പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടക്കുന്നു.

മാനേജരുടെ നൽകിയ സ്കൂൾ വാഹനം നല്ല നിലയിൽ സ്കൂളിന് സഹായമായിട്ടുണ്ട്. പ്രീ കെ.ഇ ആർ കെട്ടിടങ്ങൾ മാറ്റി പുതിയ കെട്ടിടം പണിതുവെന്നതും മാനേജ്മെൻ്റിൻ്റെ നേട്ടമാണ്. ഇപ്പോഴത്തെ മാനേജരായ ശ്രീ.എൽ.ശിവരാമൻ സ്കൂളിൻ്റെ മുഖച്ഛായ പാടെ മാറ്റിയെടുത്തു.


ഭൗതികസൗകര്യങ്ങൾ

ക്ളാസ്മുറികൾ- 34 (സ്മാർട്ട് ക്ളാസ്റൂ० 2), കമ്പ്യൂട്ടർ ലാബ് - 1, സയൻസ്/സോഷ്യൽസെയ്ൻസ് ഗണിത ലാബ് - 1 , സ്ററാഫ്റൂ०- 1, ഓഫീസ്റൂ०-1, ടോയ്‌ലറ്റ് -10, യൂറിനൽസ്-18 (2യൂണിറ്റ്), കുടിവെളള० ശുദ്ധീകരിക്കൽ- 2സെറ്റ്, സ്റ്റോർറൂ०- 1, വർക്ക് ഏറിയ- 1, അടുക്കള- 1, കിണർ- 1, കൈകഴുകാനുളള പൈപ്പുകൾ- 25, കമ്പ്യൂട്ടർ ഡസ്ക്ടോപ്പ്- 21, ലാപ്ടോപ്പ്- 14,

പ്രൊജക്റ്റർ -7 (പിൻ്റർ- 1, സ്കൂൾ ബസ്- 1 ,പൂന്തോട്ടം

പാഠ്യേതര പ്രവർത്തനങ്ങൾ

ഗണിത ക്ലബ് : ഡിസംബർ 22 ഗണിത ശാസ്ത്ര ദിനമായി ആചരിച്ചു. Lp യിൽ ഗണിത കളികൾ, ക്വിസ് എന്നിവ  നടത്തി. യുപിയിൽ അസംബ്ലി ശ്രീനിവാസ രാമാനുജനെ കുറിച്ച് പ്രബന്ധം  അവതരിപ്പിച്ചു. ക്വിസ്എന്നിവ  നടത്തി.

സോഷ്യൽ സയൻസ് ക്ലബ്ബ് : ആഗസ്റ്റ് 6,9 ഹിരോഷിമാ ദിനത്തിൽ സഡാക്കോ കൊക്ക് നിർമ്മാണം,യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, ക്വിസ് എന്നിവ നടത്തി.ഒക്ടോബർ 2 ഗാന്ധിജയന്തി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. നവംബർ 14 ശിശുദിനമായി ആചരിച്ചു.

സ്പോർട്സ് ക്ലബ് : യോഗ ദിനം ആചരിച്ചു. വിവിധതരം യോഗാഭ്യാസ ങ്ങൾ കുട്ടികളും അധ്യാപകരും കാഴ്ചവെച്ചു. സ്പോർട്സിന്റെ വിവിധ പരിശീലനങ്ങൾ നൽകി.

ഹിന്ദി ക്ലബ്: സെപ്റ്റംബർ 14 ഹിന്ദി ദിനാചരണം നടത്തി. കവിതാലാപനം, പ്രസംഗം, അക്ഷര വൃക്ഷം, പ്രൊഫൈൽ എന്നിവ തയ്യാറാക്കി.

ഹെൽത്ത് ക്ലബ് : ഒക്ടോബർ 2 സേവന വാരാചരണവുമായി ബന്ധപ്പെട്ട്  ശുചീകരണ പരിപാടി നടത്തി. എല്ലാദിവസവും സ്കൂളും പരിസരവും വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ നടത്തി. കുട്ടികളുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ  അവരുടെ വീടും പരിസരവും വൃത്തിയാക്കി.

മാനേജ്‌മെന്റ്

മാനേജർ എൽ ശിവരാമൻ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

_ ശ്രീ. മോഹനൻ പി.വി (ആർമി - ശൗര്യ ചക്ര)

_ ശ്രീ. മാധവൻ നായർ ( സാഹിത്യകാരൻ - കരിനിഴൽ സിനിമ)

_ ശ്രീ. കേളുനമ്പ്യാർ (ഹൈക്കോടതി അഭിഭാഷകൻ)

_ ശ്രീ. കലവൂർ രവികുമാർ (തിരക്കഥ കൃത്ത്, സംവിധായകൻ)


   ((പൂർണ്ണമല്ല)  അറിയുന്നവർ school13673@gmail.com എന്ന വിലാസത്തിലോ 9495334456 എന്ന നമ്പറിലോ  നല്കുമല്ലോ.....))  

സ്‌കൂൾ ക്ലബുകൾ

ഭാഷാ ക്ലബ്ബുകൾ, ഗണിത സയൻസ് ക്ലബ്ബുകൾ , കൾച്ചറൽ ക്ലബ്ബു, സാമൂഹ്യശാസ്ത്ര ക്ലബ്ബ്, ഉറുദു, സംസ്കൃതം, ഇംഗ്ലീഷ് ,സ്പോർട്സ് ക്ലബ്‌, ഹിന്ദി ക്ലബ്‌,ഹെൽത്ത്‌ ക്ലബ്‌.

വഴികാട്ടി

Map
"https://schoolwiki.in/index.php?title=രാമഗുരു_യു_പി_സ്കൂൾ&oldid=2536360" എന്ന താളിൽനിന്ന് ശേഖരിച്ചത്