സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ സർവം കീഴടക്കി

Schoolwiki സംരംഭത്തിൽ നിന്ന്
12:17, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സർവം കീഴടക്കി

സർവം കീഴടക്കി യെന്ന ഹങ്ക രിച്ച
ലോകത്തിനു മുന്നിലായി
കത്തിജ്വലിക്കുന്ന തീ പോലെ
ആളിപ്പടർന്നൊരു നാൾ
വന്നൊരു മഹാമാരിയാണു നീ
പഴമയെ നോക്കി നാം പുച്ഛിച്ചിടുമ്പോഴും
ശാസ്ത്രത്തെ നോക്കി നാം തലപൊക്കിയിടുമ്പോഴും
അറിഞ്ഞിരുന്നില്ല നീ വരുന്നുണ്ടെന്ന്
ശാസ്ത്രവും തോറ്റു മനുഷ്യനും തോറ്റു
കൊറോണയെന്ന നിന്റെ വിത്ത് പാകിയ നാൾ തൊട്ട്
എങ്കിലും പൊരുതിടും ഞങ്ങൾ
നീ എന്ന വിഷവിത്തിനെ തുടച്ചു നീക്കിടാനായ്
ലോക രക്ഷയ്ക്കായി... നല്ല നാളെക്കായി...

വൈഗ വിനോദ്
4 A സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത