സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ സർവം കീഴടക്കി

Schoolwiki സംരംഭത്തിൽ നിന്ന്
സർവം കീഴടക്കി

സർവം കീഴടക്കി യെന്ന ഹങ്ക രിച്ച
ലോകത്തിനു മുന്നിലായി
കത്തിജ്വലിക്കുന്ന തീ പോലെ
ആളിപ്പടർന്നൊരു നാൾ
വന്നൊരു മഹാമാരിയാണു നീ
പഴമയെ നോക്കി നാം പുച്ഛിച്ചിടുമ്പോഴും
ശാസ്ത്രത്തെ നോക്കി നാം തലപൊക്കിയിടുമ്പോഴും
അറിഞ്ഞിരുന്നില്ല നീ വരുന്നുണ്ടെന്ന്
ശാസ്ത്രവും തോറ്റു മനുഷ്യനും തോറ്റു
കൊറോണയെന്ന നിന്റെ വിത്ത് പാകിയ നാൾ തൊട്ട്
എങ്കിലും പൊരുതിടും ഞങ്ങൾ
നീ എന്ന വിഷവിത്തിനെ തുടച്ചു നീക്കിടാനായ്
ലോക രക്ഷയ്ക്കായി... നല്ല നാളെക്കായി...

വൈഗ വിനോദ്
4 A സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത