ടെക്നിക്കൽ എച്ച്. എസ്. നെടുമങ്ങാട്
സർക്കാർ ടെക്നിക്കൽ ഹൈസ്കൂൾ, നെടുമങ്ങാട്: കേരളത്തിലെ ആദ്യടെക്നിക്കൽ സ്കൂളുകളിൽ ഒന്ന്.
60 വർഷം പിന്നിടുന്ന ഒരു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനം.
ടെക്നിക്കൽ എച്ച്. എസ്. നെടുമങ്ങാട് | |
---|---|
| |
വിലാസം | |
നെടുമങ്ങാട് മഞ്ച.പി.ഒ, നെടുമങ്ങാട്, , തിരുവനന്തപുരം 695541 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1961 |
വിവരങ്ങൾ | |
ഫോൺ | 04722812686, 9400006460 |
ഇമെയിൽ | thsnedumangad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42501 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം, സാങ്കേതിക വിദ്യാഭ്യാസം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷീജ.എസ് |
പ്രധാന അദ്ധ്യാപകൻ | ഗോപൻ ഡി |
അവസാനം തിരുത്തിയത് | |
18-04-2020 | HS42501 |
ആമുഖം
20-ാ൦ നൂറ്റാണ്ടിൻറെ ആദ്യപകുതിയിൽ ലോകത്താകമാനം തൊഴിൽമേഖലകളിൽ യന്ത്രവൽക്കരണത്തിൻറെ ഭാഗമായി നിരവധി തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കപ്പെട്ടുവെങ്കിലും സാങ്കേതികമികവും വൈദഗ്ദ്യവും പുലർത്തുന്ന തൊഴിലാളികളുടെ അഭാവം രൂക്ഷമായിരുന്നു. പൊതുവിദ്യാഭ്യാസ മേഖല പാഠൄവിഷയങ്ങളിൽ മാത്രമായി ഒതുങ്ങിയിരുന്ന ആ കാലഘട്ടത്തിൽ സാങ്കേതികവിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കേണ്ടത് അത്യന്താപേക്ഷിതമായിരുന്നു. തദവസരത്തിൽ സാങ്കേതിക വിദ്യാഭ്യാസത്തിലൂടെ പുതിയൊരു തലമുറയെ സമൂഹത്തിൻറെ താഴെക്കിടയിൽനിന്നും വാർത്തെടുക്കുക എന്ന ഉദ്ദേശത്തിലാണ് ടെക്നിക്കൽ സ്കൂളുകൾ നിലവിൽ വന്നത്. ഇതിലൂടെ സമത്വം, തൊഴിൽ സുരക്ഷിതത്വം എന്നിവ ഉറപ്പുവരുത്തുവാനും അതുമൂലം ജീവിതസാഹചര്യങ്ങളിലും ഗണ്യമായ മാറ്റങ്ങൾ വരുത്തുവാനും കഴിഞ്ഞിട്ടുണ്ട്.
ഇന്ന് ശാസ്ത്ര – സാങ്കേതിക – ബഹിരാകാശ രംഗങ്ങളിൽ വന്നിട്ടുള്ള പുരോഗതി നമ്മുടെ രാജ്യത്ത് മാത്രമല്ല ലോകമെമ്പാടും പ്രകടമാണ്. ഈ അവിസ്മരണീയമായ നേട്ടത്തിൽ നമ്മുടെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകിയ സംഭാവനകൾ നിസ്തുലവും അതുല്യവുമാണ്. തൊഴിലധിഷ്ഠിതമായ നൈപുണ്യ വികസനത്തിനായി പൊതു വിദ്യാഭ്യാസ സ്കൂളുകൾ ശ്രമിക്കുന്ന ഈ അവസരത്തിൽ ടെക്നിക്കൽ ഹൈസ്കൂളുകൾ കാലത്തിനു മുന്നേ നടന്നു എന്നുതന്നെ പറയാം.
ടെക്നിക്കൽ ഹൈസ്കൂൾ സംരംഭം ആരംഭിച്ചു ആറ് പതിറ്റാണ്ടുകൾ ആകുമ്പോൾ ഉദ്ദേശ ലക്ഷ്യങ്ങൾ ഒരു പരിധി വരെയെങ്കിലും നേടാൻ കഴിഞ്ഞുവെന്നത് വിലമതിക്കാനാവാത്ത നേട്ടം തന്നെയാണ്. സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നിന്നിരുന്ന വിഭാഗത്തെ പ്രോത്സാഹനം നൽകി ശാസ്ത്ര സാങ്കേതിക രംഗത്തെയ്ക്ക് ആകർഷിച്ചു കൈപിടിച്ച് കൊണ്ടുവരാനായതും സ്വയം തൊഴിൽ എന്ന ആശയത്തിലേയ്ക്ക് ആത്മവിശ്വാസത്തോടെ കടന്നുവരാനുളള അവസരത്തിന് തലമുറകളെ പ്രാപ്തരാക്കുകയും ചെയ്തുവെന്നത് ചാരിതാർഥ്യത്തോടെ തന്നെ നമുക്ക് പറയാം.
ചരിത്രം
കേരള സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ സാങ്കേതിക വിദ്യാഭ്യാസ ഡയറക്റ്ററേറ്റിൻറെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് സർക്കാർ ടെക്നിക്കൽ ഹൈസ്കൂളുകൾ. 8 മുതൽ 10 വരെ തലങ്ങളിൽ സാങ്കേതികവിദ്യയുടെ അടിസ്ഥാനതലം മുതൽ പരിശീലനം നൽകി മികച്ച സാങ്കേതികവിദഗ്ദ്ധരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 1960 കളിലാണ് ജൂനിയർ ടെക്നിക്കൽ സ്ക്കൂൾ എന്ന പേരിൽ കേരളത്തിൽ ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ചത്. ഇപ്പോൾ കേരളത്തിൽ 39 ടെക്നിക്കൽ ഹൈസ്കൂളുകൾ നിലവിലുണ്ട്.
തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് മുനിസിപ്പാലിറ്റിയുടെ പരിധിയിൽ 1961 - ലാണ് നെടുമങ്ങാട് ജൂനിയർ ടെക്നിക്കൽ സ്ക്കൂൾ (ജെ.ടി.എസ്സ്) പ്രവർത്തനമാര൦ഭിച്ചത്. അടിസ്ഥാനതലം മുതൽ പരിശീലനം നൽകി മികച്ച സാങ്കേതികവിദഗ്ദ്ധരെ സൃഷ്ട്ടിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ വിദ്യാലയത്തിൽ തുടക്കത്തിൽ 3 സ്പെഷ്യലിസ്റ്റ് ട്രേഡുകളിലായി ആകെ 60 വിദ്യാർഥികൾക്കാണ് പ്രവേശനം അനുവദിച്ചിരുന്നത്.
1959 –ൽ കേരളത്തിൻറെ പ്രഥമമുഖ്യമന്ത്രിയായിരുന്ന ബഹുമാന്യനായ ഇ.എം.ശങ്കരൻനമ്പൂതിരിപ്പാട് ശിലാസ്ഥാപനം നിർവ്വഹിച്ച് പണികഴിപ്പിച്ച മന്ദിരത്തിൽ പ്രവർത്തനമാരംഭിച്ച ഈ കലാലയത്തിൽ തുടക്കത്തിൽ 5-ാ൦ ക്ലാസ്സ് മുതൽ 7-ാ൦ ക്ലാസ്സ് വരെയുള്ള പ്രീ വെക്കേഷണൽ ട്രെയിനിംഗ് കോഴ്സ് ഉൾപ്പെടെ 10-ാ൦ ക്ലാസ്സ് വരെയാണ് ക്ലാസ്സുകൾ ഉണ്ടായിരുന്നത്. 7-ാ൦ ക്ലാസ്സ് പഠനം പൂർത്തിയാകുന്ന വിദ്യാർഥികൾക്ക് പ്രവേശനപരീക്ഷയിലൂടെയാണ് അഡ്മിഷൻ നൽകുന്നത്. 2012 മുതൽ പഠനമാധ്യമം ഇംഗ്ലീഷ് ആണ്.
പ്രീ വെക്കേഷണൽ ട്രെയിനിംഗ് കോഴ്സ് പിക്കാലത്ത് നിർത്തലാക്കുകയും, 8-ാ൦ ക്ലാസ്സ് സീറ്റുകളുടെ എണ്ണം കാലാകാലങ്ങളിൽ വർദ്ധിപ്പിച്ച് 120 ആകുകയും ചെയ്തിട്ടുണ്ട്. വിദ്യാലയത്തിൻറെ പേര് ഗവ: ടെക്നിക്കൽ ഹൈസ്കൂൾ, നെടുമങ്ങാട് എന്ന് പുനർനാമകരണം ചെയ്തിട്ടുണ്ട്. 6 സ്പെഷ്യലിസ്റ്റ് ട്രേഡുകളും, 6 എൻ.എസ്.ക്യു.എഫ് ട്രേഡുകളും നിലവിലുണ്ട്. 1985-ൽ വോക്കേഷണൽ ഹയർസെക്കൻഡറി ഈ സ്ഥാപനതിനോട് ചേർന്ന് ആരംഭിക്കുകയുണ്ടായി. കൂടാതെ അരുവിക്കരയിലെ സർക്കാർ ഫാഷൻ ഡിസൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (ജി.ഐ.എഫ്.ഡി) സെൻററുകളുടെ പ്രവർത്തനവും ഈ സ്ഥാപനത്തിന് കീഴിൽ വരുന്നു. 1993-ൽ ഗവ: പൊളിടെക്നിക്കും ഇതേ കാമ്പസിൽ പ്രവർത്തനമാരംഭിച്ചു.
VSSC, ISRO, Indian Railway, BSNL, BHEL, BEL തുടങ്ങിയ കേന്ദ്രസർക്കാർ, പൊതുമേഖലാസ്ഥാപനങ്ങളിലും, PWD, KSEB, KSRTC, എഞ്ചിനീയറിംഗ് കോളേജുകൾ, പോളിടെക്നിക്കുകൾ ഉൾപ്പെടെയുള്ള കേരളസർക്കാർ സ്ഥാപനങ്ങളിലും. ലോകത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള ശാസ്ത്ര-സാങ്കേതിക സ്ഥാപനങ്ങളിലും, ഇൻഡസ്ട്രികളിലും ജോലിചെയ്യുന്ന പ്രഗൽഭരായ ഒരുകൂട്ടം സാങ്കേതികവിദഗ്ദരെ സംഭാവനചെയ്യുവാൻ വജ്രജൂബിലിയിലേക്ക് കടക്കുന്ന ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട് എന്ന് അഭിമാനത്തോടെ പറയാം.
പരിശീലനം ലഭിക്കുന്ന ട്രേഡുകൾ
MAIN TRADES
1. Fitting
2. Welding
3. Electrical Wiring and Maintenance of Domestic Appliances.
4. Maintenance of Two and Three Wheeler.
5. Electroplating
6. Turning
NSQF TRADES
1. Solar Energy
2. Renewable Energy
3. Electrical Equipment Maintenance.
4. Automobile Engineering
5. Auto Electrical & Electronics
6. Product & Manufacturing
ഭൗതികസൗകര്യങ്ങൾ
സ്ഥലം, കെട്ടിടം
കളിസ്ഥലം, ഫിസിക്കൽ ലാബ്
ടെക്നിക്കൽ എച്ച്. എസ്. നെടുമങ്ങാട് /കമ്പ്യൂട്ടർ ലാബ്
സയൻസ് ലാബ്
ടെക്നിക്കൽ എച്ച്. എസ്. നെടുമങ്ങാട് /മൾട്ടിമീഡിയ റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
- ടെക്നിക്കൽ എച്ച്. എസ്. നെടുമങ്ങാട് / സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി. 1995-96 വർഷത്തിൽ വി.എച്ച.എസ്.ഇ വിഭാഗത്തിലും 2002-03ൽ ഹയർസെക്കന്ററി വിഭാഗത്തിലും പ്രവർത്തനം ആരംഭിച്ചു.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ. എല്ലാ ഡിവിഷനുകളും അതാതു വർഷം ക്ലാസ് മാഗസീനുകൾ പ്രസിദ്ധീകരിക്കുന്നു.
- വിദ്യാരംഗം കലാ സാഹിത്യ വേദി. 1998 ജൂൺ മുതൽ വിദ്യാ രംഗം കലാസാഹിത്യ വേദി പ്രവർത്തിക്കുന്നു. സാഹിത്യക്വിസ്, ചർച്ചകൾ, ഉപന്യാസ പ്രസംഗ മത്സരങ്ങൾ, തളിര് സ്കോളർഷിപ്പ് പരീക്ഷ എന്നിവ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്നു.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സയൻസ് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ്
- ഊർജ്ജ സംരക്ഷണ ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
- ഐ.റ്റി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ഫോറസ്ടീ ക്ലബ്ബ്
മികവുകൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 8.58815, 77.023945|zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- Pages using infoboxes with thumbnail images
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 42501
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ