സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി
| സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി | |
|---|---|
| വിലാസം | |
അമ്പൂരി 695 505 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 24 - 6 - 1957 |
| വിവരങ്ങൾ | |
| ഫോൺ | 0471-2245343 |
| ഇമെയിൽ | stthomashss.amboori42@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44017 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം,, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ലൗലി റ്റി തേവാരി |
| പ്രധാന അദ്ധ്യാപകൻ | സി.ബ്രിജീത്താമ്മ അബ്രാഹം |
| അവസാനം തിരുത്തിയത് | |
| 03-09-2019 | 44017stthomas |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
അമ്പൂരിയെന്ന മനോഹര മലയോരഗ്രാമം തിരുവനന്തപുരത്തിന്റെ കിഴക്കൻ അതിർത്തി പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. 1930 കളിൽ കേരളത്തിന്റെ മധ്യതിരുവിതാംകൂറിൽ നിന്നും കുടിയേറിപ്പാർത്ത ജനങ്ങളാണ് ഭൂരിഭാ ഗവും. ഏകദേശം രണ്ട് ദശാബ്ദത്തോളം ഇവിടെ വിദ്യാഭ്യാസ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. ജനങ്ങളുടെ ആത്മീയോന്നമനത്തിനായി 1954-ൽ ആരംഭിച്ച എൽ പി സ്കൂൾ 1970-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഈ സ്കൂളിലെ ആദ്ദ്യ ഹെഡ്മാസ്റ്റർ ശ്രീ. സി. വി. ഫ്രാൻസിസും ആദ്യത്തെ വിദ്യാർത്ഥി ചൂരലോനിക്കൻ തൊമ്മൻ. സി. എം. ഉം ആണ്. സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ എന്ന അക്ഷരകുടുംബം അതിന്റെ അക്ഷരായനത്തിൽ പ്രകാശമാനമായ ഒരു നാഴികക്കല്ലുകൂടി പിന്നിടുകയാണ്. സമൂഹത്തിൽ നിന്നും ജനമനസുകളിൽ നിന്നും അജ്ഞതയുടെ അന്ധകാരത്തെ അകറ്റി അറിവിന്റെ പ്രകാശ ഗോപുരമായി പ്രശോഭിക്കുന്ന ഈ കലാലയം ഹൈസ്കൂൾ ഇന്ന് വജ്ര ജൂബിലിയും പിന്നിട്ടു കഴിഞ്ഞു .
ഭൗതികസൗകര്യങ്ങൾ
പ്രകൃതിരമണിയത നിറഞ്ഞ മലമടക്കുകളാൽ ശോഭിതമായ അമ്പൂരി ഗ്രാമത്തിന്റെ വിദ്യാഭ്യാസ നിലവറയാണ് അമ്പൂരി സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ. വിശാലമായാ കളിസ്ഥലവും ചുറ്റുമതിലുകളാൽ സംരക്ഷിക്കപ്പെട്ട പരിസരവും ഹരിതാഭനിറഞ്ഞ ചുറ്റുപാടുകളും ഇൗ സ്കൂളിനുണ്ട്. പഠന പാഠേൃതര പ്രവർത്തനങ്ങളിൽ മികവു തെളിയിക്കുന്നതിനു സഹായകമായവിധം സജ്ജീകരിക്കപ്പെട്ട സ്കൂൾ ലൈബ്രറി, സയൻസ് ലാബ്, ആവശ്യമാംവിധം ശുദ്ധവായവും വെളിച്ചവും ലഭിക്കത്തക്ക ക്ലസ്റൂമുകൾ, യു പി , എച്ച് എസ് , എച്ച് എസ് എസ് , പ്രതേൃക സ്റ്റാഫ്റൂമുകൾ , ബാത്റൂമുകൾ ഇവിടെയുണ്ട്. മനോഹരമായ ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഇരുപത് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെററ് സൗകര്യവും ഇവിടെയുണ്ട്
ഹൈടെക് ക്ലാസുകൾ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഹൈടെക് പദ്ധതി വൻ വിജയമായി. ഹൈടെക് ആയ പന്ത്രണ്ടു ക്ലാസ് മുറികളിൽ അധ്യാപകർ വിദ്യാഭ്യാസ വകുപ്പിന്റെ വെബ് പോർട്ടലായ സമഗ്ര ഉപയോഗിച്ചാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് . കുട്ടികൾക്ക് ഏറെ ഇഷ്‌ടപ്പെട്ട ഈ രീതിയോട് അവർ മികച്ച പ്രതികരണമാണ് നൽകുന്നത്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ.ആർ.സി.
- സ്കൗട്ട് & ഗൈഡ്സ്.
- സയൻസ് ക്ലബ്
- ഇക്കോ ക്ലബ്
- കാർഷിക ക്ലബ്
- ഗാന്ധിദർശൻ
- എൻ.സി.സി.
- ഐ.ടി ക്ലബ്ബ്
- ഗണിത ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ജല ക്ലബ്
- ലിറ്റിൽ കൈറ്റ്സ്
26-6-2018 ൽ നടത്തപ്പെട്ട വൺഡേ ക്ലാസ്സോടുകൂടി പ്രവർത്തനങ്ങൾ ഉൽഘാടനം ചെയ്യപ്പെട്ടു ബഹുമാനപെട്ട സ്കൂൾ മാനേജർ, H M , S I T C , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാർ എന്നിവർ സന്നിഹിതർ ആയിരുന്നു. 21 കുട്ടികൾ അംഗങ്ങൾ ആയി പ്രവർത്തിക്കുന്നു.എല്ലാ മാസവും ബുധനാഴ്ചകളിൽ ക്ലാസുകൾ നടത്തപെടുന്നു. ജൂലൈ മൊഡ്യൂൾ - കാർട്ടൂൺ ആനിമേഷൻ 4-07-18,10-07-2018,25-07-2018 എന്നീ ബുധനാഴ്ചകളിൽ ഈ ക്ലാസ് നടത്തപ്പെട്ടു. Tupitube desk എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് Animation Video കുട്ടികൾ നിർമിച്ചു. 28-07-2018 ൽ Synfig Studio സോഫ്റ്റ്‌വെയർ ക്ലാസ് നടത്തപ്പെട്ടു. 4-08-2018 ൽ വൺഡേ ക്യാമ്പ് നടത്തപ്പെട്ടു. ആനിമേഷനുകളെ കൂട്ടിച്ചേർത്ത് Video recording, Audio recording എന്നിവ നടത്തി.
കേരളത്തിൽ ആഘോഷിക്കപ്പെടുന്ന ഏറ്റവും വലിയ ഉൽസവങ്ങളിൽ ഒന്നാണ് ഓണം.ഇത് വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്.ഈ ഉത്സവം ഉല്ലാസത്തിന്റെയും ആവേശത്തിന്റെയും ഉജ്ജ്വലമായ പ്രകടനം കൂടിയാണ്. മഹാബലി ചക്രവർത്തിയെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായാണ് ഓണം പ്രധാനമായും ആഘോഷിക്കുന്നത്. കേരളത്തിലെ ജനങ്ങൾ മലയാള കലണ്ടർ പിന്തുടരുന്നു, കൊല്ലവർഷം എന്നാണിത് അറിയപ്പെടുന്നത്. മലയാളകലണ്ടറിലെ ആദ്യ മാസമായ ചിങ്ങത്തിൽ ഓണം ആഘോഷിക്കുന്നു. അതായത് ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓണം യഥാക്രമം ആഗസ്ത് - സെപ്തംബർ മാസങ്ങളിൽ ആഘോഷിക്കപ്പെടുന്നു. ആദ്യദിനത്തെ അത്തമെന്നും പത്താം ദിവസത്തെ തിരുവോണമെന്നും പറയുന്നു.മറ്റു ദിവസങ്ങളെ അപേക്ഷിച്ചു ഈ രണ്ടു ദിവസവും ഓണത്തിന് വളരെ പ്രധാനപ്പെട്ടതാണ്. ഈ പത്തു ദിവസവും കേരളത്തിലെ ജനങ്ങൾ അവരുടെ സംസ്കാരവും പാരമ്പര്യവും അവതരിപ്പിച്ചത് കണ്ടിട്ടാണ് 1961 ൽ ഓണത്തെ കേരളത്തിലെ ദേശീയഉത്സവമായി പ്രഖ്യാപിച്ചത്. വിശാലമായ ആഘോഷങ്ങൾ, മനോഹരവുമായ നാടൻ പാട്ടുകൾ,ഗംഭീരമായ നൃത്തരൂപങ്ങൾ, ആവേശകരമായ കളികൾ,തലയെടുപ്പുള്ള ആനകൾ, ബോട്ടുകൾ, പുഷ്പങ്ങൾ എന്നിവ വിളവെടുപ്പുത്സവമായ ഓണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളാണ്. ഇന്ത്യൻ സർക്കാർ ഈ ഉത്സവത്തെ ആദരിക്കുന്നുവെങ്കിലും ലോകം മുഴുവൻ വ്യാപിപ്പിക്കുന്നതിൽ പരാജയപ്പെട്ടു.സർക്കാർ 'ടൂറിസ്റ്റ് വീക്ക്' എന്ന പേരിൽ ഇത് ആഘോഷിക്കുന്നു. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾ ഓണത്തിന്റെ സുപ്രധാന ഭാഗമാകാൻ കേരളത്തിൽ എത്തുന്നു.
മാനേജ്മെന്റ്
ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം പിതാവിന്റെ രക്ഷാതികാരിത്വത്തിൽ ബഹു. മനോജ് കറുകയിൽ അച്ചന്റെ നേതൃത്വത്തിൽ ഈ സ്കൂൾ കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തർത്തിച്ചു വരുന്നു. കുട്ടികളുടെ ആത്മീയ വളർച്ചയിലും സ്കൂളിന്റെ ഭൗതിക വളർച്ചയിലും ഒരു പിതാവിനടുത്ത സ്നേഹവാത്സല്യങ്ങളോടെ സ്കൂൾ ലോക്കൽ മാനേജർ ബഹു. ജോസഫ് ചൂളപ്പറമ്പിൽ അച്ഛൻ ഈ സ്ഥാപനത്തിൽ പരിപാലിച്ചു വരുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| ക്രമ നമ്പർ | പ്രധാനാദ്ധ്യാപകർ | കാലഘട്ടം |
|---|---|---|
| 1 | സി വി ഫ്രാൻസിസ് | 1968-70 |
| 2 | എം ഡി ഫ്രാൻസിസ് | 1970-71 |
| 3 | സേവ്യർ വി മാത്യു | 1971-72 |
| 4 | എം എെ എബ്രഹാം | 1972-74 |
| 5 | പി എം തോമസ് | 1974-75 |
| 6 | സി ഡി മാത്യു | 1975-77 |
| 7 | എം ജെ കുര്യാക്കോസ് | 1977-78 |
| 8 | സി എ മത്തായി | 1978-80 |
| 9 | പി വി മാത്യു | 1980-81 |
| 10 | തോമസ് ആന്റണി | 1981-82 |
| 11 | കെ കെ ജോസാഫ് | 1982-84 |
| 12 | കെ ഇ ചാക്കോ | 1984-85 |
| 13 | എ ജെ ചാക്കോ | 1985-85 |
| 14 | വി എം തോമസ് | 1985-86 |
| 15 | കെ വി തോമസ് | 1986-87 |
| 16 | റ്റി ജോസഫ് | 1987-89 |
| 17 | ഇ സി വർഗ്ഗിസ് | 1989-91 |
| 18 | ജോസ് ജേക്കബ് | 1991-92 |
| 19 | കെ ജെ മത്തായി | 1992- 93 |
| 20 | സി എ ജോസഫ് | 1993 - 94 |
| 21 | ജെയ്ംസ് ജെ | 1994 - 95 |
| 22 | ജേക്കബ് ജോസഫ് | 1995 - 97 |
| 23 | ആംബ്രോസ് നൈനാൻ | 1997 - 2004 |
| 24 | ജോൺ നൈനാൻ | 2004 - 06 |
| 25 | അഗസമ്മ ജെയ്ംസ് | 2006 -08 |
| 26 | സിസിലി മാത്യു | 2008 - 10 |
| 27 | സിസ്റ്റർ . അന്നക്കുട്ടി പി ജെ | 2010 - 12 |
| 28 | സെബാസ്റ്റ്യൻ കുര്യൻ | 2012 - 14 |
| 29 | രാജു സി പുത്തൻപുരയ്ക്കൽ | 2014 - 16 |
| 30 | ജോസ് മാത്യു | 2016 -18 |
| 31 | ബ്രിജിത്താമ്മ അബ്രാഹം | 2019 |
==കമ്പ്യൂട്ടർ ലാബ്==
വിപുലമായ സജീകരണങ്ങളോടു കൂടിയ കമ്പ്യൂട്ടർ ലാബ്.
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ പരിസ്ഥിതി ബോധവത്കരണ കവിതകൾ , കഥകൾ , പ്രസംഗം എന്നിവ സ്പെഷ്യൽ അസ്സംബ്ലിയിൽ അവതരിപ്പിച്ചു . വൃക്ഷ തൈകൾ (പ്ലാവ് മുതലായവ ) കുട്ടികൾക്ക് നൽകി .
Excellentia 2018
ഈ വർഷത്തെ 5 മുതൽ 10 വരെ ക്ലാസുകളുടെ ശാസ്ത്ര, ഗണിത ശാസ്ത്ര , സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയമേള നടത്തപെട്ടു.
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 8.504121,77.191650| width=800px | zoom=16 }}
|
|
എന്റെ ഗ്രാമം
( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )