ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്
വിലാസം
കൊല്ലം

കൊല്ലം പി.ഒ,
കൊല്ലം
,
691 601
സ്ഥാപിതം01 - 06 - 1956
വിവരങ്ങൾ
ഫോൺ0474 2702389
ഇമെയിൽ41059kollam@gmail.com
കോഡുകൾ
സ്കൂൾ കോഡ്41059 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎം.ഉഷ
പ്രധാന അദ്ധ്യാപകൻശോഭനദേവി .സി
അവസാനം തിരുത്തിയത്
19-02-201941059anchalummood
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ,അഞ്ചാലുംമൂട്-പതിനഞ്ചു ദശാബ്ദക്കാലമായി ഒരു ഗ്രാമത്തിന്റെ ചടുലമായ സിരാ സ്പന്ദനങ്ങളിലേക്ക് അറിവിന്റെ ഊർജ്ജസ്രോതസ്സായി ഒഴുകിയിറങ്ങുന്ന പരമപുണ്യ വിദ്യാലയം. അഷ്ടമുടികായലിന്റെ കുഞ്ഞോളങ്ങളുടെ ചുടുനിശ്വാസങ്ങളെ നെഞ്ചേറ്റി വരുന്ന പകൽക്കാറ്റിന്‌, ഈ വിദ്യാലയത്തിലെ നാലായിരത്തോളം വരുന്ന കുരുന്നുകളുടെ പ്രജ്ഞാ ശേഷിയെ ചുംബിച്ചുണർത്താതെ അറബിക്കടലിൽ നിദ്ര പുൽകാൻ കഴിയില്ല. മുക്കുവന്റെയും, തൊണ്ടു തല്ലുന്നവന്റെയും, കശുവണ്ടി തൊഴിലാളിയുടെയും, കയറു പിരിക്കുന്നവന്റെയും കൂലിപ്പണിക്കാരെന്റെയും മക്കൾ വിശപ്പിൽ നിന്നുള്ള ഊർജ്ജം സംഭരിച്ചു ബൗദ്ധിക വിപ്ലവങ്ങൾ സൃഷ്ടിച്ചു് ഈ സർക്കാർ വിദ്യാലയത്തിന്റെ തലയെടുപ്പിനു മേൽ നെറ്റിപ്പട്ടം കെട്ടുന്നു.

                "ശതപഞ്ച ദശാബ്ദ മനുസ്യൂതം 
                 പകരുകയായി അറിവിൻ ഹിമകണമണികൾ. 
                 കൈക്കുമ്പിളിലത് വാങ്ങി വളർന്നു 
                 അനവധി നിരവധി തലമുറകൾ 
                 അഞ്ചുവടങ്ങളിൽ നിന്നും പേരായി അഞ്ചാലുമ്മൂടുണ്ടായി. 
                 അവിടഞ്ചേക്കറിലായി വിളങ്ങും പൊതുവിദ്യാലയ മുത്തശ്ശി .
                  ശാസ്ത്രം, ഗണിതം, ഭാഷയുമറിവിൻ 
                  വിവിധ തലങ്ങൾ പകർന്നെന്നും .
                  കലയും കവിതകൾ സംഗീതം 
                  സർവ തലങ്ങളിലറിവേകി 
                  സുരഭില ഹരിതം ചാരുതയുണരും 
                  പ്രൗഢ വിദ്യാദായിനീ"


1928 ൽ പ്രൈമറി സ്കൂളായി പ്രവർത്തനമാരംഭിച്ചു. 1962 ൽ ഹൈസ്കൂളായി ഉയർത്തി. നാട്ടുകാരുടെ സഹകരണം ഇത്രയും ലഭ്യമായ ഒരു സ്കൂൾ അടുത്തെങ്ങുമില്ല.

ഭൗതികസൗകര്യങ്ങൾ

5 ഏക്കറിൽ സ്ഥിതിചെയ്യുന്ന വിദ്യാലയത്തിൽ 3000 ഓളം കുട്ടികൾ പഠിക്കുന്നു. ഹൈസ്കുളിനും ഹയർസെക്കന്ററിക്കും യൂ പീ വിഭാഗത്തിനും പ്രത്യേകം കംപ്യൂട്ടർ ലാബുകൾ പ്രവർത്തിക്കുന്നു.

ഹൈടെക്ക് സ്കൂൾ

ഗവണ്മെന്റ് എച്ച് സ് എസ് അഞ്ചാലുംമൂട് ഹൈടെക് കെട്ടിടത്തിന്റെ രൂപരേഖ
ഹൈടെക്കാകാൻ അഞ്ചാലുംമൂട് ഗവ. എച്ച്‌.എസ്.എസ് വാർത്ത

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാൻ അഞ്ചാലുംമൂട് ഗവ. എച്ച്‌.എസ്.എസ് ഒരുങ്ങുന്നു. എല്ലാ നിയോജക മണ്ഡലത്തിലെയും ഒരു സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന സംസ്ഥാന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് സ്കൂൾ ഹൈടെക്കാകുന്നത്. സ്കൂളിന്റെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിന് സഹായകരമായി ഭൗതിക സൗകര്യങ്ങൾ ഉയർത്തുകയാണ് ലക്ഷ്യമെന്ന് എം.മുകേഷ് എം.എൽ.എ പറഞ്ഞു. സ്കൂൾ അങ്കണത്തിലുള്ള എൽ.പി വിഭാഗത്തെക്കൂടി ഉൾപ്പെടുത്തിയാകും വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുക. ആർക്കിടെക്‌ട് ശങ്കർ ചെയർമാനായ ഹാബി​റ്റാറ്റ് ഗ്രൂപ്പാണ് സമഗ്ര വികസനത്തിനായുള്ള മാസ്​റ്റർ പ്ലാൻ തയ്യാറാക്കുന്നത്. വിശദമായി

പി ടി എ

പി ടി എ പ്രസിഡന്റ് ഇ .ഷാജഹാൻ

അഞ്ചാലുംമൂട് ഗവ ഹയർ സെക്കന്ററി സ്കൂളിൽ സുസജ്ജമായ അധ്യാപക രക്ഷാ കർതൃ സമിതിയാണുള്ളത് .21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി മാസത്തിൽ ഒരു തവണയെങ്കിലും യോഗം ചേർന്ന് വിദ്യാലയ ഭൗതിക -അക്കാദമിക -അച്ചടക്ക പ്രവർത്തനങ്ങൾ വിലയിരുത്തുകയും ആവശ്യമായ കൈത്താങ്ങു നൽകുകയും ചെയ്യുന്നു .വിദ്യാലയം ഹൈടെക് സൗകര്യങ്ങളിലൂടെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുമ്പോൾ സാമൂഹിക പിന്തുണയോടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ പി ടി എ യ്ക്ക് കഴിയുന്നു സ്കൂളിലേ എല്ലാ വിധമായ പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ മാതൃകാപരമായ നേതൃത്വവും സംഘാടനവും പി ടി എ യുടെ ഭാഗത്തു നിന്നുമുണ്ടാകുന്ന വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാനും ,സമൂഹത്തിൽ നിന്നും സാമ്പത്തിക സമാഹരണത്തിലൂടെ വിദ്യാലയത്തിലെ പൊതുപരിപാടികൾ ആകർഷകമാക്കുവാനും പ്രതിജ്ഞാ ബദ്ധമായ സമീപനമാണ് പി ടി എ കൈക്കൊള്ളന്നത്.

എസ് എം സി

ചെയർ മാൻ  ജി ലിബുമോൻ 

അഞ്ചാലുംമൂട് ഗവ ഹയർ സെക്കന്ററി സ്കൂളിലെ 21 അംഗ സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി അക്കാദമിക ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും മോണിറ്ററിങ് നടത്തുന്നതിലും പ്രതിജ്ഞാബദ്ധമാണ് സർക്കാർ ഗ്രാന്റുകളുടെ ഫലപ്രദമായ വിനിയോഗവും ഗുണമേന്മയുള്ള വിദ്യാലയപ്രവർത്തനങ്ങളുടെ ഏകോപനവും എസ് എം സി നിർവഹിക്കുന്നു .വിദ്യാലയ ശുചിത്വം അച്ചടക്കം,ഹരിതവൽക്കരണം,പഠന ബോധന പ്രക്രിയയുടെ മോണിറ്ററിങ് എന്നിങ്ങനെ സമസ്ത മേഖലകളിലും പി ടി എ യോടൊപ്പം ചേർന്ന് നിന്ന് വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്താൻ എസ് എം സി അക്ഷീണം പ്രയത്‌നിക്കുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീമതി രാജകുമാരി
  • ശ്രീമതി പത്മാവതി
  • ശ്രീ എം .രാജു
  • ശ്രീ കെ .പ്രസാദ്
  • ശ്രീ സലിം
  • ശ്രീമതി നിർമ്മല കെ ആർ
  • ശ്രീമതി ഷീല എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അക്കാഡമിക് കൗൺസിൽ

ഹെഡ്മിസ്ട്രസ് ചെയർമാനായുള്ള ഒൻപതു അംഗ സമിതിയാണ് അക്കാഡമിക് കൗൺസിൽ .എച് എം ,ഡെപ്യുട്ടി എച് എം,സ്റ്റാഫ് സെക്രട്ടറി ,എസ് .ആർ ജി കൺവീനർ ,എച് എസ് വിഭാഗത്തിൽ നിന്നും 3 അദ്ധ്യാപകർ ,യു പി വിഭാഗത്തിൽ നിന്നും 3 അദ്ധ്യാപകർ എന്നിവരാണ് ഈ സമിതിയിലുള്ളത് .ഓരോ സ്റ്റാൻഡേർഡിലേയും അക്കാഡമിക് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും വേണ്ടി അദ്ധ്യാപക പ്രതിനിധികളെ ചുമതലപെടുത്തിയിരിക്കുന്നു.പാഠ്യ പഠ്യേതര പ്രവർത്തനങ്ങളുടെ സജീവ ചർച്ച നടത്തുകയും തീരുമാനങ്ങൾ താഴെത്തട്ടിലേക്കു പകർത്തുകയും ചെയ്യുന്നു.

സ്റ്റാഫ് അസോസിയേഷൻ

അദ്ധ്യാപക -അനദ്ധ്യാപകരുൾപ്പെടെ 72 അംഗങ്ങളാണ് സ്റ്റാഫ് അസോസിയേഷനിലുള്ളത് .പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ,സ്കൂൾ വികസന പ്രവർത്തനങ്ങൾ,കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നു.

വഴികാട്ടി

{{#multimaps:8°55'52"N, 76°36'14"E |zoom=13}}