തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്ത് നെയ്യാറ്റിൻകരതാലൂക്കിൽ കാഞ്ഞിരംകുളം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്.ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത്.1930-ൽ കാഞ്ഞിരംകുളം നാലുകെട്ട് വീട്ടുകാരായ ശ്രീ ജോഷ്വാ, ശ്രീ നാരായണൻ, ശ്രീ കൃഷ്ണൻ, ശ്രീ ഗോവിന്ദൻ എന്നിവർ ചേർന്ന് കുടിപ്പള്ളിക്കുടമായിരുന്ന ഈ സ്ഥാപനത്തെയും സ്ഥലത്തെയും സർക്കാരിന് സംഭാവനയായി നൽകി. അങ്ങനെ 1930-ൽ എൽ.പി.എസ് ആയും 1954- ൽ യു.പി.എസ് ആയും 18.05.1964-‍‍‍ൽ‍‍ ശ്രീ കുഞ്ഞുകൃഷ്ണൻ നാടാരുടെ പ്രവ൪ത്തനഫലമായി ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളായി ഉയർത്തി. 01.07.1966-ൽ L.P.വിഭാഗം വിഭജിച്ചു. കാഞ്ഞിരംകുളം പഞ്ചായത്തിലെ ഏക സർക്കാർ സ്കൂളായ ഈ സ്ഥാപനത്തെ 30.05.2003-ൽ മിക്സഡ് സ്കൂളാക്കി.1964- ൽ ‍ഹൈസ്കൂളായി മാറിയപ്പോൾ‍ പ്രഥമാധ്യാപിക ശ്രീമതി എം. ജാനകിയമ്മയായിരുന്നു. കഴിവൂർ മൂന്ന് മുക്കിൽ എം.വസുന്ധതി ഹൈസ്കൂളിലെ ആദ്യ വിദ്യാർത്ഥിയാണ്. കോ-ഓപ്പറേറ്റീവ് ട്രിബ്യൂണൽ ജില്ലാ ജ‍ഡ്ജി നെല്ലിക്കാകുഴി വീട്ടിൽ ജി.വസന്തകുമാരി ഈ സ്കുളിലെ പൂർവവിദ്യാ൪ഥിനിയാണ്.

ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം
വിലാസം
കാഞ്ഞിരംകുളം

ഗവൺമെന്റ് ഹൈസ്കുൾ കാഞ്ഞിരംകുളം
,
695524
,
തിരുവന്തപുരം ജില്ല
സ്ഥാപിതം5 - ജൂൺ - 1954
വിവരങ്ങൾ
ഫോൺ04712261351
ഇമെയിൽ44012ghskanjiramkulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്44012 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാധ വി കെ
അവസാനം തിരുത്തിയത്
10-09-201844012


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

അഞ്ചു മുതൽ‍ പത്തുവരെ ക്ലാസുകളിലായി 19 അദ്ധ്യാപകരും  5 അദ്ധ്യാപകേതര ജീവനക്കാരും ഇപ്പോൾ  നിലവിലുണ്ട്. കൗൺസിലിംഗ് ടീച്ചറിന്റെയും ഐ ഇ ഡി റിസോഴ്സ് ടിച്ചറിന്റേയും സേവനം ലഭ്യമാണ്. ആകെ 15  ഡിവിഷനുകൾ നിലവിലുണ്ട്.രാധ.വി കെ ആണ് പ്രഥമാധ്യാപിക.449 വിദ്യാ൪ത്ഥി‍കൾ‍‍‍‍ ഇവിടെ അധ്യായനം നടത്തുന്നു. സ്കുളിന്റെ  ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിൽ പി.റ്റി.എ വഹിക്കുന്ന പങ്ക് അതുല്യമാണ്. ഈ വർഷം 3 ഡിവിഷനുകൾ കൂടിയിട്ടുണ്ട്

'
2017-18 എസ്സ് എസ്സ് എൽ സി പരീക്ഷ

2017-18 അധ്യായന വർഷത്തിലെ എസ്സ് എസ്സ് എൽ സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കി. പരീക്ഷ എഴുതിയ 77 കുട്ടികളിൽ 76 പേർ ഉപരിപഠനത്തിന് അർഹരായി. 9 കുട്ടികൾ പത്ത് A+ ഉം 5 പേർ ഒൻപത് A+ ഉം നേടുകയുണ്ടായി.ഒരു കുട്ടി സേ പരീക്ഷയിലൂടെ വിജയിച്ചു.
   ഈ വർഷത്തെ 10 ാം ക്ലാസ് കുട്ടികൾക്കായി തിരുവനന്തപുരം ജില്ല പ‍ഞ്ചായത്ത് നടപ്പിലാക്കുന്ന വിദ്യാജ്യോതി ക്ലാസുകൾ ആരംഭിച്ചു കഴി‍ഞ്ഞു

ഈ സ്കൂളിലെ ജീവനക്കാർ

ക്രമ നമ്പർ പേര് തസ്തിക
1 രാധ വി കെ പ്രഥമാധ്യാപിക
2 ഷാജി ജെ എച്ച് എസ് എ (ഹിന്ദി)
3 ഗിൽഡ റോസ് എച്ച് എസ് എ (മലയാളം)
4 ശശിലേഖ എച്ച് എസ് എ (മലയാളം)
5 സജിത കുമാരി എസ് എ എച്ച് എസ് എ (ഇംഗ്ളീ‍ഷ്)
6 മേരി നിർമ്മല എച്ച് എസ് എ (സോഷ്യൽ സയൻസ്)
7 സുഖി ഡി ഒ എച്ച് എസ് എ (ഫിസിക്കൽ സയൻസ്)
8 ദിവ്യ വി എച്ച് എസ് എ (ഫിസിക്കൽ സയൻസ്)
9 സുനിത കെ എൽ എച്ച് എസ് എ (മാത്സ്)
10 ‌ഗീത എച്ച് എസ് എ (മാത്സ്)
11 പ്രസന്നകുമാരി എം കെ യു പി എസ് എ
12 അൽഫോൺസ രത്നം യു പി എസ് എ
12 ദീപ എസ് എസ് യു പി എസ് എ
13 എയ്ഞ്ചല ഷീബ ചിത്ര യു പി എസ് എ
14 ഷീബ യു പി എസ് എ
15 ഉഷ എൻ സി യു പി എസ് എ
16 അനിത ജോൺ യു പി എസ് എ
17 ബ്രിജ് ലാൽ യു പി എസ് എ
18 സുജകുമാരി യു പി എസ് എ
19 അജു ക്ളാർക്ക്
20 ചന്ദ്രപ്രഭ ഓഫീസ് അസിസ്റ്റന്റ്
21 അനിത കുമാരി ഓഫീസ് അസിസ്റ്റന്റ്
22 ഡേവിഡ് എൻ എഫ് ടി എം
23 സുജന കുമാരി കൗൺസിലിംഗ് ടീച്ചർ
24 ഷീജ റാണി റിസോഴ്സ് ടീച്ചർ

പാഠ്യേതര പ്രവർത്തനങ്ങൾ

  • പാഠ്യേതര പ്രവർത്തനങ്ങൾ :- മുൻകൂട്ടി തയ്യാറാക്കിയ വാർഷിക കലണ്ടർ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആർ.ജി. യോഗംകൂടി പഠന പ്രവർത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ചർച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു.

റെഡ് ക്രോസ് :- റെഡ് ക്രോസ് പ്രസ്ഥാനം വളരെ ഭംഗിയായി നടന്നു വരുന്നു സയ൯സ് ക്ലബ്,സോഷ്യൽസയൻസ് ക്ലബ് ഗണിത ക്ലബ്,ഐ.റ്റി ക്ലബ്,ഗാന്ധിദർശൻ, ലിറ്റിൽ കൈറ്റ്സ് എന്നിവ പ്രവർത്തിച്ചുവരുന്നു സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പ്രവർത്തിപരിചയ മേളയിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നു. കഴിഞ്ഞ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ കുട്ടികളും വിജയിച്ചു. ക്ലാസ് മാഗസിൻ :- പുതിയ പഠന രീതിയുടെ ഏറ്റവും മെച്ചപ്പെട്ട ഉല്പന്നമാണ് ക്ലാസ് മാഗസിൻ. ഓരോ പ്രവർത്തനങ്ങളും ക്ലാസിൽ‍‍‍‍ അവതരിപ്പിച്ചശേഷം അതുമായി ബന്പ്പെട്ട തുടർ പ്രവർത്തനങ്ങൾ ഓരോ കുട്ടിയും തയ്യാറാക്കുന്നു. വ്യക്തിഗത രചനകൾ മെച്ചപ്പെടുത്തി ഗ്രൂപ്പുകൾ എഡിറ്റ് ചെയ്തശേഷം നല്ല ഉല്പന്നങ്ങൾ കോർത്തിണക്കി ക്ലാസ് മാഗസിൻ തയ്യാറാക്കുന്നു. ഇത് പുനഃരുപയോഗ സാധ്യതയുള്ള ഒരു അധ്യാപക സഹായി കൂടിയാണ്. 9 ാം ക്ലാസ്സിലെ പെൺകുട്ടികൾക്കായുള്ള സ്വയം പ്രതിരോധപരിശീലനപരിപാടി വിജയകരമായി നടപ്പിലാക്കി

ലിറ്റിൽ കൈറ്റ്സ്

2017-18 ൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ 40 കുട്ടികൾ അംഗങ്ങളാണ്.

ഹൈ ടെക് ക്ലാസ് റൂം

ഹൈ സ്ക്കൂളിലെ 6 ക്ലാസ് മുറികൾ ലാപ് ടോപ്പും പ്രോജക്ടറും വൈറ്റ് ബേോർഡും ഉപയോഗിച്ച് ഹൈ ടെക് ആക്കിയിട്ടുണ്ട്. അധ്യാപകർ സമഗ്രപോർട്ടൽ ഉപയോഗിച്ച് പഠിപ്പിക്കുന്നു

പ്രവേശനോത്സവവും വിജയദിനാഘോഷവും

ജില്ലാ മെമ്പർ സുജാത പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. എസ് എസ് എൽ സി പരീക്ഷയ്ക് മികച്ച വിജയം നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു

വായന വാരാഘോഷം

കുട്ടികൾ തങ്ങളുടെ പുസ്തകശേഖരം സ്ക്കുളിൽ എത്തിച്ച് ക്ളാസ് റും ലൈബ്രറി തയ്യാറാക്കി.വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.ബി ആർ സി ട്രെയിനാറായി വിരമിച്ച ജോൺ സാർ കുട്ടികളുമായി സംവദിച്ചു 'കുരുന്ന് വായനയ്ക് ഒരു കൈത്താങ്ങ് ' എന്ന പേരിൽ കാഞ്ഞിരംകുളം ഗവ. കോളേജിലെ എൻ എസ് എസ് വോളൻണ്ടിയേഴ്സ് സ്ക്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവനയായി നൽകി. ചടങ്ങിൽ കവി.ബിജു ബാലകൃഷ്ണൻ സന്നിഹിതനായിരുന്നു

വായനാവസന്തം കവി ബിജു ബാലകൃഷ്ണനോടൊപ്പം

ഹിരോഷിമ ദിനാചരണം

കുട്ടികൾ തയ്യാറാക്കിയ ചാർട്ട് പ്രദർശനം നടന്നു

സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പ്രഥമാധ്യാപിക പതാക ഉയർത്തി.

പ്രളയദുരിതാശ്വാസം

പ്രളയദുരിതബാധിതരെ സഹായിക്കാൻ വേണ്ടി കുട്ടികളിൽ നിന്നും പഠനോപകരണങ്ങൾ ശേഖരിച്ചു. 9 ാം ക്ളാസിലെ പെൺകുട്ടികൾ നോട്ടുകൾ എഴുതി തയ്യാറാക്കി നൽകി. 750 നോട്ടു ബുക്കുകൾ, വിവിധ പഠനസാമഗ്രികൾ എന്നിവ ശേഖരിച്ച് ,ബി ആർ സി, ജില്ല പഞ്ചായത്ത്, ക്ലബ് എഫ് എം, ജെ ആർ സി എന്നീ എജൻസികൾ മുഖേന വിതരണം ചെയ്തു

അധ്യാപകദിനാഘോഷം

ദിനാഘോഷത്തിന്റെ ഭാഗമായി നെയ്യാറ്റിൻകര ഗവ. ഹൈസ്ക്കുളിൽ നിന്നും വിരമിച്ച 92 വയസുള്ള അധ്യാപകനായ സ്ററീഫൻ സാറിിനെ ആദരിക്കുകയും അദ്ദേഹം കുട്ടികളുമായി സംവദിക്കുകയും ചെയ്തു

മാനേജ്മെന്റ്

കേരള സർക്കാർ, വിദ്യാഭ്യസ വകുപ്പ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ജാനകിയമ്മ ബി.
പങ്കജാക്ഷിയമ്മ
യൂണിസ് ചെറിയാൻ ഇ
അരുന്ധതി ദേവി എസ്സ്
രാജമ്മാൾ
കൃഷ്ണകുമാരിയമ്മ എം.
തോമസ് മാത്യു ആർ
തുളസിബായ് എ.
സാം ക്രൈസ്റ്റ് ദാസ് ജി.
ശാരദ എ
ജോൺ‍സൺ‍ ഡി
ലളിതാംബ കെ.സി.
വിത്സൺ എം.
ത്രേസ്യാൾ ഡി.
ബ്രൈറ്റ് സിംഗ്എം
ദാനിയേൽ ജി
ഓമന
പി. രാധമ്മ,
മേരി ജോൺ‍സി
മരിയ ലൂയിസാൾ
വിപിൻ പ്രഭാകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. കോപ്പറേറ്റീവ് ട്രിബ്യൂണൽ ജില്ലാ ജഡ്ജി ജി.വസന്തകുമാരി

2. കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസ൪ കെ.ശാന്തകുമാരി

വഴികാട്ടി

{{#multimaps:8.3595829,77.0516351 | zoom=12 }}

എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )