സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/HSS
സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/HSS | |
---|---|
[[File:school-photo.png |frameless|upright=1]] | |
വിലാസം | |
മലപ്പുറം മക്കരപറമ്പ പി.ഒ, , മലപ്പുറം 676519 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04933283060 |
കോഡുകൾ | |
സ്കൂൾ കോഡ് | 18019 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
07-09-2018 | Stjohns |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പത്തിച്ചിറ സെന്റ്.ജോൺസ് ഓർത്തഡോക്സ് വലിയപള്ളീയുടെ ഉടമസ്ഥതയിലുള്ള മറ്റം സെന്റ്.ജോൺസ് ഹൈസ്കൂളിൽ ബഹു.കേരളാ ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ചിന്റെ 07/07/2000 ലെ വിധി പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പ് 26/07/2000ൽ 244 നമ്പർ ആയി പുറപ്പെഡുവിച്ച ഉത്തരവിൻ പ്രകാരമാണ് സെന്റ്.ജോൺസ് സ്കൂളിൽ ഹയർ സെക്കണ്ടറി ലഭിക്കുന്നത്. അതോടെ സ്കൂൾ സെന്റ്.ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ബയോളജി, കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ് എന്നീ ബാച്ചുകളാണ് ആദ്യം ആരംഭിച്ചത്.
അദ്ധ്യാപകർ
ഹൈസ്കൂൾ അദ്ധ്യാപകനായി പ്രവർത്തിച്ചുകൊണ്ടിരുന്ന ശ്രീ.ജി.ബിജുവിനെ ആണ് ആദ്യത്തെ ഹയർസെക്കണ്ടറി അദ്ധ്യാപകനായി പ്രമോട്ട് ചെയ്തത്. തുടർന്ന് ശ്രീമതിമാർ സൂസൻ ശാമുവേൽ(ഫിസിക്സ്),ഷൈനി തോമസ്സ്(സുവോളജി) എന്നിവരെ സ്കൂളിൽ നിന്നും പ്രമോട്ട് ചെയ്ത് അപ്പോയിന്റ് ചെയ്തു. ശ്രീ.ഡാനിയൽ ജോർജ്ജ് (കമ്പ്യൂട്ടർ സയൻസ്), ശ്രീമതിമാർ മിനി സൂസൻ ജോസഫ്(ബോട്ടണി), ബിനു.എം.മാത്യു(കെമിസ്ട്രി), സുമിനി ജോസഫ്(കൊമേഴ്സ്) ബിന്ദു ആർ തമ്പി(ഇംഗ്ലീഷ്) രാജശ്രീ തമ്പുരാട്ടി (ഹിന്ദി) മേഴ്സി കോശി(കണക്ക്) ആശാ അലക്സാണ്ടർ (കൊമേഴ്സ്) കെ.എൻ മറിയാമ്മ(കമ്പ്യൂട്ടർ സയൻസ്) പി.സി.ബീന (ഇക്കണോമിക്സ്), മഞ്ചു.പിവിശ്വനാഥ്(ഇംഗ്ലീഷ്) ജിബി സക്കറിയ(കെമിസ്ട്രി) റീനാ ബേബി(കണക്ക്) ഐസക്ക് ആന്റണി(ഫിസിക്സ്) എന്നിവരെ അദ്ധ്യാപകരായി നിയമിച്ചു. ലാബ് അസിസ്റ്റന്റ് ആയി ശ്രീ.വി കെ മത്തായിയെ പ്രമോട്ട് ചെയ്തു. അദ്ദേഹം 2008 ഒക്ടോബറിൽ റിട്ടയർ ചെയ്തു. ശ്രീമാന്മാർ ഇ.ബി.ഫിലിപ്പ്, തോമസ് പി.മാത്യു, ജേക്കബ്ബ് മാത്യു എന്നിവരും ലാബ്ബ് അസിസ്റ്റന്റ്മാരായി നിയമിക്കപ്പെട്ടു.
തലവന്മാർ
2000 ഇൽ ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ.സി.കെ.അലക്സാണ്ടർ സാറിന് ഹയർ സെക്കണ്ടറി പ്രിൻസിപ്പലിന്റെ ചുമതല കൂടി നൽകി. തുടർന്ന് ശ്രീമതി പൊന്നമ്മ അലക്സും പ്രിൻസിപ്പലയ്യി ചുമതലയേറ്റു. 200ം ൽ സർക്കാരിന്റെ ഉത്തരവ് പ്രകാരം ശ്രീ.ജീ.ബിജു പ്രിൻസിപ്പലായി നിയമിതനായി. അദ്ദേഹം 2009 ഇൽ റിട്ടയറായപ്പോൾ ഇപ്പോഴത്തെ പ്രിൻസിപ്പൽ ശ്രീമതി.സൂസൻ ശാമുവേൽ ചുമതലയേറ്റു.