എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി | |
---|---|
വിലാസം | |
എഴിപ്പുറം എഴിപ്പുറം എച്ച്.എസ്സ്.എസ്സ്. , പാരിപ്പള്ളി പി.ഒ, കൊല്ലം 691574 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1982 |
വിവരങ്ങൾ | |
ഫോൺ | 0474 2572777 (എച്ച്.എസ്.) |
ഇമെയിൽ | 41011klm@gmail.com |
വെബ്‍സൈറ്റ് | https://www.facebook.com/pg/Ezhippuram-HSS-Parippally-1466270263599219 |
കോഡുകൾ | |
സ്കൂൾ കോഡ് | 41011 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷീജ |
പ്രധാന അദ്ധ്യാപകൻ | യൂസഫ്. ഐ |
അവസാനം തിരുത്തിയത് | |
31-08-2018 | 41011chathannoor |
ചരിത്രം
കൊല്ലം ജില്ലയുടെ ഇത്തിക്കര വികസന ബ്ളോക്കിൽപെടുന്ന 5 പഞ്ചായത്തുകളിൽ ഏറ്റവും വലിയ പഞ്ചായത്താണ് കല്ലുവാതുക്കൽ പഞ്ചായത്ത്. ഏകദേശം 38 ച:കി.മീ. വിസ്തൃതിയിൽ വ്യാപിച്ച് കിടക്കുന്ന പ്രദേശമാണ് കല്ലുവാതുക്കൽ ഗ്രാമം. വടക്ക് ജലനാദം മുഴക്കി ഒഴുകി വരുന്ന ഇത്തിക്കര ആറിന്റെ തീരവും, തെക്ക് മലയോര റോഡും പാടശേഖരങ്ങളും, കിഴക്ക് കുന്നുകളും താഴ്വരകളും പടിഞ്ഞാറ് കേരവൃക്ഷങ്ങളും തിങ്ങിനിറഞ്ഞ സമതല പ്രദേശങ്ങളും ഒത്തിണങ്ങിയതാണ് കല്ലുവാതുക്കൽ ഗ്രാമം. കേരളത്തിലെ അതിപുരാതനങ്ങളായ രണ്ട് തലസ്ഥാന നഗരങ്ങളാണ് കൊല്ലവും, കൊടുങ്ങല്ലൂരും. അതിൽ ഇന്നും ഒരു നഗരമെന്ന നിലയിൽ തലയുയർത്തി നിൽക്കുന്ന കൊല്ലത്തിനടുത്ത് ദേശീയപാതയ്ക്കരികിലായി ഒരു പർവ്വതത്തിന്റെ ഗർവ്വോടെ അംബരചുംബിയായി നിൽക്കുന്ന ഒരു പാറ ഉണ്ടായിരുന്നു. വെള്ളാരം കല്ല് പോലെ മനോഹരവും കരിങ്കല്ലിന്റെ ബലവുമുള്ളതായിരുന്നു ഈ പാറ. “പാറയുടെ സമീപം” എന്നർത്ഥത്തിലാണ് ഗ്രാമത്തിന് കല്ലുവാതുക്കൽ എന്ന് പേര് ലഭിച്ചത്. വിശദമായി......
മാനേജ്മെന്റ്
ഈ പഞ്ചായത്തിലെ പാരിപ്പള്ളി വില്ലേജിൽ എഴിപ്പുറം ദേശത്ത് ശ്രീ E.E സൈനുദ്ദീൻ ഹാജി അവറുകൾ 1982-ൽ എഴിപ്പുറം ഹൈസ്കൂൾ സ്ഥാപിച്ചു. എഴിപ്പുറം എന്ന ഗ്രാമപ്രദേശത്തിന് ഇതൊരു നാഴികകല്ലായിരുന്നു. ഇപ്പോൾ ഈ പഞ്ചായത്തിലെ പ്രമുഖ വിദ്യാലയങ്ങളിൽ ഒന്നാമത് നിൽക്കുന്ന സ്കൂൾ ആണിത്. 2000-ൽ ഹയർസെക്കഡറി വിഭാഗം കൂടി ആരംഭിക്കുകയും ചെയ്തു. പൊതുവിദ്യാഭ്യാസവും വിദ്യാലയങ്ങളും ഒട്ടേറെ വെല്ലുവിളികൾ നേരിടുന്ന കാലഘട്ടട്ടത്തിൽ ഭൗതിക സാഹചര്യങ്ങളിലെ കുറവ് E.H.S.S നേയും ബാധിച്ചു. ഈ കാലഘട്ടട്ടത്തിലാണ് ശ്രീമതി. അംബികാപത്മാസനൻ സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തത്. അതോടെ സ്കൂളിന്റെ മുഖഛായ തന്നെ മാറി. ഇന്ന് ഈ സ്കൂളിലെ മറ്റ് വിദ്യാലയങ്ങ്ൾക്ക് മാതൃകയാണ്.2018 ജൂലായ് മാസം സ്കൂളിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക് ആക്കി മാറ്റി.
പേര് | വർഷം |
---|---|
ശ്രീ.E.E സൈനുദ്ദീൻ ഹാജി(സ്ഥാപകൻ) | 1982-2011 |
ശ്രീമതി.അംബികാപത്മാസനൻ | 2011-... |
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പേര് | സേവനകാലം |
---|---|
ശ്രീമതി.ലൈല. വി.( Tr in charge) | 1982-1983 |
ശ്രീ.എൻ. ഗേപിനാഥൻ നായർ | 1983-1990 |
ശ്രീ.വിജയസേനൻ നായർ | 1990-2013 |
ശ്രീമതി.രാജേശ്വരി ടീച്ചർ | 2013-14' |
ശ്രീമതി.ഇന്ദിര ടീച്ചർ | 2014-16 |
ശ്രീമതി.ബീന ടീച്ചർ( Tr in charge) | 2016-17 |
ശ്രീ.യുസഫ്. ഐ | 2017..... |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
➮ അഡ്വ: വിനോബ (ഗവ.പ്ലീഡർ & പബ്ലിക് പ്രോസിക്യൂട്ടർ) ➮ ഡോ: ജോസ് കുമാർ ജി.എസ് ചീഫ് കോൺസൾട്ടന്റ് (ജീവനി ആയുർവേദ കേന്ദ്ര) ➮ ഔലാദ്.എച്ച് (സ്കൂളിൽ തന്നെ അറബിക് അദ്ധ്യപകനായി ജോലി ചെയിതു വരുന്നു) ➮ സുമേഷ്.എസ് (സ്കൂളിൽ തന്നെ ഗണിതശാസ്ത്ര അദ്ധ്യപകനായി ജോലി ചെയിതു വരുന്നു) ➮ അജേഷ്.എസ്.ജി (സ്കൂളിൽ തന്നെ സോഷ്യൽ സയൻസ് അദ്ധ്യപകനായി ജോലി ചെയിതു വരുന്നു)
പ്രധാന വിദ്യാഭ്യാസ വെബ്-സൈറ്റുകൾ
- എസ്.സി.ഇ.ആർ.റ്റി (http://www.scert.kerala.gov.in)
- സമഗ്ര (https://samagra.itschool.gov.in)
- ഐ. എക്സാം (http://www.sslcexamkerala.gov.in)
കുട്ടികൾക്കായുള്ള പഠന വെബ്-സൈറ്റുകൾ
- മാത്സ് ബ്ലോഗ് (http://mathematicsschool.blogspot.com)
- സ്കൂൾ ആപ്പ് കേരള (http://schoolappkerala.blogspot.com)
- സ്പന്ദനം (http://spandanamnews.blogspot.com)
വഴികാട്ടി
- കൊല്ലാം - തിരുവനന്തപുരം എൻ.എച്ച്(66) റോഡിൽപാരിപ്പള്ളി ജംഗ്ഷനിൽ നിന്നും 0.5 കി.മീ കഴിഞ്ഞ് വർക്കല റോഡിൽ പ്രവേശിച്ച ശേഷം 120 മീ. എത്തുമ്പോൾ (കെ.വൈഎം.എ ജംഗ്ഷൻ) ആദ്യ വലത്തോട്ടുള്ള റോഡിൽ പ്രവേശിക്കുക. അവിടെ നിന്ന് 1.5കി.മീ സഞ്ചരിച്ച ശേഷം പള്ളിമുക്ക് സുഗതൻ സ്മാരക വെയ്റ്റിങ് ഷെഡ്‌ഡിന് വലത്തോട്ടുള്ള റോഡ് മാർഗം 50മീ. സഞ്ചരിചച്ച ശേഷം ഇടത്തോട്ടുള്ള റോഡിൽ പ്രവേശിച്ച് സ്കൂളിന്റെ പ്രവേശന കവാടത്തിൽ എത്തി ചേരുന്നതതാണ്....
{{#multimaps:8.8029898,76.7474488|zoom=13}}