വി വി എസ് ഡി യു പി എസ് സൗത്ത് ആര്യാട്

Schoolwiki സംരംഭത്തിൽ നിന്ന്
17:04, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vvsdups (സംവാദം | സംഭാവനകൾ)
വി വി എസ് ഡി യു പി എസ് സൗത്ത് ആര്യാട്
വിലാസം
PATHIRAPPALLY

പി.ഒ,
PATHIRAPPALLY
,
688521
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ04772259007
ഇമെയിൽvvsdup@gmail.com
കോഡുകൾ
സ്കൂൾ കോഡ്35240 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലAlappuzha
വിദ്യാഭ്യാസ ജില്ല Alappuzha
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎസ്.സിന്ധു
അവസാനം തിരുത്തിയത്
15-08-2018Vvsdups


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

1928-ൽ കുഞ്ഞൻ ഗോവിന്ദനാൽ സ്ഥാപിതമായ വളഞ്ഞവഴിക്കൽ സന്മാർഗദീപിക അപ്പെർ പ്രൈമറി സ്കൂൾ എന്ന ഈ സരസ്വതീ ക്ഷേത്രം പാതിരപ്പള്ളിയുടെ മണ്ണിൽ സന്മാർഗദീപം പൊഴിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. ആയിരങ്ങൾക്ക് അറിവിന്റെ കൈത്തിരിവെട്ടം പകർന്നു നൽകിയ ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് ഇംഗ്ലീഷ് സ്കൂൾ എന്നാണ് .പ്രപ്പേറിട്ടറി ക്ലാസ്സുമുതൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ഈ സ്ക്കൂളിൽ നൽകിയിരുന്നതിനാലാവാം ഈ വിളിപ്പേർ ലഭ്യമായത്. എന്നാൽ ഇന്ന് മലയാളം മീഡിയത്തോടൊപ്പം ഓരോ ഡിവിഷൻ ഇംഗ്ലീഷ് മീഡിയവും ഉൾപ്പെടുത്തി ഇംഗ്ലീഷ് സ്കൂൾ എന്ന പേർ അന്വർത്ഥമാക്കുകയാണ് ഈ വിദ്യാലയം ശ്രീപദ്മനാഭൻ ,ശ്രീ.ബ നവന്തൂർ തുടങ്ങിയ പ്രഗല്ഭരായ ആദ്യ കാല അധ്യാപകർക്കൊപ്പം മലയാളത്തിലെ പ്രമുഖ എഴുത്തുകാരനായ ശ്രീ.സാനുമാഷും ഈ സ്കൂളിലെ ഗുരുക്കന്മാരിൽ ഒരാളായിരുന്നു എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.പൊതു വിദ്യാഭ്യാസ രംഗത്തെ സ്കൂളുകൾ പൊതുവെ ഡിവിഷൻ ഫാൾ നേരിട്ടു കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ വർഷങ്ങളായി 5 മുതൽ 7വരെ 9 ഡിവിഷനുകളുമായി നമ്മുടെ സ്ക്കൂൾ നിലനിൽക്കുന്നു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്.ഈ അധ്യയന വർഷത്തിൽ 2 ഡിവിഷൻ അധികമായി കിട്ടുകയും ആകെ 11 ഡിവിഷനുകളായി മാറുകയും ചെയ്തു എന്നത് സ്കൂളിന്റെ വലിയ നേട്ടമാണ്. സ്കൂൾ മാനേജർ ശ്രീ. പ്രേമാനന്ദൻ അവർകളാണ്.

ഭൗതികസൗകര്യങ്ങൾ

  • ശിശുസ​ൗഹൃദ പഠനാന്തരീക്ഷം.
  • കമ്പ്യുട്ടർലാബ്.
  • ലൈബ്രറി[ക്ലാസ്]
  • ഗണിതലാബ്.
  • ജൈവവൈവിധ്യപാർക്ക്.
  • ജൈവപ‌ച്ചക്കറിത്തോട്ടം.
  • ഔഷധത്തോട്ടം.
  • പ്ലാസ്റ്റിക്ക് വിമുക്ത ക്യാമ്പസ്.
  • ശൂദ്ദജലസംവിധാനം.
  • പോഷകസമൃദ്ധമായആഹാരം.
  • മുഴുവൻ കുട്ടികൾക്കും കമ്പ്യുട്ടർ പഠനം.
  • വാഹന സൗകര്യം
  • കളിസ്ഥലം

'

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ഷൺമുഖൻ
  2. അംബികേശൻ
  3. റോസമ്മ സെബാസ്റ്റ്യൻ
  4. ക്ലാരമ്മ മൈക്കിൾ
  5. വത്സല
  6. വി.കെ.ശ്രീകല
  7. ഉമാദേവി
  8. സുലഭ.റ്റി.ആർ
  9. ഷേർളി രാജൻ
  10. കോമളവല്ലിയമ്മ
  11. ത്രേസ്യാമ്മ
  12. ലളിതാംബിക അന്തർജനം
  13. സരസ്വതി

നേട്ടങ്ങൾ

  • കുട്ടികളിലെ ഇംഗ്ലീഷ് ആശയവിനിമയശേഷി വളർത്തുന്നതിനായുള്ള ഹലോ ഇംഗ്ലീഷ് പദ്ധതിയിലൂടെ നിരവധി കുട്ടികൾ അനായാസം ഇംഗ്ലീഷ് സംസാരിക്കുന്നു.
  • സ്മാർട്ട് എനർജി ക്ലബ്ബിന്റെ മികച്ച പ്രവർത്തനത്തിലൂടെ കഴിഞ്ഞവർഷം സ്കൂളിന് വൈദ്യുതോ പകരണങ്ങൾ സമ്മാനമായി ലഭിച്ചു.
  • കഴിഞ്ഞ വർഷത്തെ സബ് ജില്ലാ ശാസ്ത്രമേളയിൽ ഗണിതം -പസിൽ -ഒന്നാം സ്ഥാനം, സമൂ ഹ്യശാസ്ത്രം -സ്റ്റിൽ മോഡൽ -ഒന്നാം സ്ഥാനം, പ്രവൃത്തി പരിചയം -നെറ്റ് മേക്കിങ് -ഒന്നാം സ്ഥാനം എന്നിവ കരസ്ഥമാക്കി.
  • നല്ലപാഠം ക്ലബ്ബിന്റെ മികച്ച പ്രവർത്തനത്തിന് പ്രതേകപരമാര്ശം അർഹിക്കുന്ന സ്കൂളിനുള്ള പുരസ്‌കാരം ലഭിച്ചു.


  • സബ് ജില്ലയിലെ മികച്ച ക്ലബ് ആയി സോഷ്യൽ സയൻസ് ക്ലബ് തിരഞ്ഞെടുക്കപ്പെട്ടു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പ്രൊ.എം.കെ.സാനു

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}