എം.സി. എച്ച്.എസ്. എസ് കോട്ടുകാൽകോണം
എം.സി. എച്ച്.എസ്. എസ് കോട്ടുകാൽകോണം | |
---|---|
വിലാസം | |
കോട്ടുകാൽക്കോണം കോട്ടുകാൽക്കോണം , കട്ടച്ചൽക്കുഴി.പി.ഒ , 695501 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1960 |
വിവരങ്ങൾ | |
ഫോൺ | 04712403698 |
ഇമെയിൽ | 44057mchss@gmail.com |
വെബ്‍സൈറ്റ് | Nil |
കോഡുകൾ | |
സ്കൂൾ കോഡ് | 44057 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം & ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ലക്ഷ്മണൻ നാടാർ |
പ്രധാന അദ്ധ്യാപകൻ | കലാകുമാരി.എസ് |
അവസാനം തിരുത്തിയത് | |
13-08-2018 | 44057 |
ബാലരാമപുരത്തു നിന്നും മൂന്ന് കിലോമീറ്റ൪ മാറി വിഴിഞ്ഞം റോഡിൽ കോട്ടുകാൽക്കോണം പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മുത്താരമ്മൻകോവിൽ ഹയർ സെക്കണ്ടറി സ്കൂൾ.
ചരിത്രം
നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ നേമം ബ്ലോക്കിലുൾപ്പെടുന്ന ബാലരാമപുരം ഗ്രാമപഞ്ചായത്തിലാണ് കോട്ടുകാൽക്കോണം മുത്താരമ്മൻകോവിൽ ഹയർസെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നത്. ഹിന്ദു നാടാർ മഹാജനസംഘം ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് പ്രസ്തുത സ്കൂൾ. 1960ൽ ശ്രീ.കെ.കുട്ടിയപ്പിനാടാർ, ശ്രീ.പി.കുഞ്ഞുകൃഷ്ണൻ നാടാർ എന്നിവരുടെ നേതൃത്വത്തിൽ എം.സി.യു.പി.എസ് ആയി പ്രവർത്തനമാരംഭിച്ച പ്രസ്തുത സ്കൂൾ 1976 ൽ ഹൈസ്കൂളായും 2000ൽ ഹയർസെക്കന്ററി ആയും അപ്ഗ്രേഡ് ചെയ്യപ്പെട്ടു.
പ്രശാന്ത സുന്ദരവും പ്രകൃതി രമണീയവുമായ ഈ ഗ്രാമപ്രദേശം പഠിതാക്കൾക്കു പഠനം നടത്തുന്നതിന് അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. കോട്ടുകാൽക്കോണം ശ്രീ മുത്താരമ്മൻ ക്ഷേത്രാങ്കണത്തിൽ സ്ഥിതിചെയ്യുന്ന വിദ്യാലയം വിദ്യാഭ്യാസ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കാൻയോഗ്യരായ നിരവധി പ്രതിഭാധനരെ വാർത്തെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. അതിന്റെയൊരു നേർക്കാഴ്ച നമുക്കിവിടെ ദർശിക്കാനുമാകും. സ്കൂളിന്റെ അച്ചടക്കം കാത്തുസൂക്ഷിക്കുന്നതിലും പഠനപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിലും അധ്യാപകരും രക്ഷാകർതൃസംഘടനയും മാനേജ്‌മെന്റും പ്രത്യേകം ശ്രദ്ധിച്ചു വരുന്നു.
നേട്ടങ്ങൾ
ആറ് വർഷമായി നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ മാതൃഭൂമി സീഡ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം ഈ സ്‌കൂളിനാണ്. സീഡ് ക്ലബ്ബ് കോ ഓർഡിനേറ്ററായ വിമല ടീച്ചറിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നുവരുന്നു. പച്ചക്കറി വിളവെടുപ്പും ഔഷധത്തോട്ടവും എല്ലാം ക്ലബ്ബിലെ വിദ്യാർത്ഥികൾ കൈകാര്യം ചെയ്തു വരുന്നു.
ഭൗതികസൗകര്യങ്ങൾ
സയൻസ് , കൊമേഴ്സ് , ഹ്യുമാനിറ്റീസ് വിഷയങ്ങളിൽ ഈരണ്ടു ബാച്ചുകളിലായി 300 ഓളം കുട്ടികൾ എച്ച്. എസ്. എസ് . തലത്തിലും 12 ഡിവിഷനുകളിലായി 261 ഓളം വിദ്യാ൪ത്ഥികൾ എച്ച് . എസ് തലത്തിലും യു.പി.തലത്തിലുമായി ഇവിടെ അധ്യയനം നടത്തുന്നു. 31 ഓളം അധ്യാപക ജീവനക്കാരും അഞ്ചോളം അനധ്യാപക ജീവനക്കാരും ഇന്നിവിടെ ജോലി ചെയ്തു വരുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളും ഉണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലൗ ഗ്രീൻ ക്ലബ്
- ട്രാഫിക് ക്ളബ്
- ലിറ്റിൽ കൈറ്റ്സ്
- റെഡ്ക്രോസ്
- എക്കോ ക്ളബ്
മാനേജ്മെന്റ്
ശക്തമായ ഒരു മാനേജ്‌മെന്റാണ് സ്കൂളിനുള്ളത്. ശ്രീ ഗോപാലകൃഷ്ണൻ മാനേജർ, ശ്രീ ദിവാകരൻ സെക്രട്ടറി, ശ്രീ സുരേഷ് ട്രഷറർ എന്നിവർ വിവിധ ചാർജുകൾ വഹിക്കുന്നു. സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.4023183,77.0389658 | zoom=12 }}