ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി | |
---|---|
വിലാസം | |
ചാലക്കുടി ചാലക്കുടി പി.ഒ, , തൃശൂർ 680307 , തൃശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1895 |
വിവരങ്ങൾ | |
ഫോൺ | 0480 2701754 |
ഇമെയിൽ | gvhsschalakudy@yahoo.com |
വെബ്‍സൈറ്റ് | gbhschalakudy.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23005 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിങ്ങാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിന്ദു ഇ എം (VHSS), ശശികല വി എ (HSS) |
പ്രധാന അദ്ധ്യാപകൻ | പങ്കജവല്ലി . വി |
അവസാനം തിരുത്തിയത് | |
12-08-2018 | 23005 |
[[Category: 1895ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചാലക്കുടി യുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയം
പുതിയ വാർത്തകൾ
ഈ വിദ്യാലയമാണ് ചാലക്കുടി മണ്ഡലത്തിലെ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാലയമാക്കി മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
ചരിത്രം ഉറങ്ങുന്ന ജി വി എച്ച് എസ് എസ്
ചാലക്കുടി ഗവണ്മെന്റ് ബോയ്സ് സ്കൂൾ എന്നാണ് ഈ വിദ്യാലയം ചാലക്കുടയിൽ അറിയപ്പെടുന്നത്. 1895 ൽ പ്രവർത്തനമാരംഭിച്ചു. 122 വർഷങ്ങൾ പിന്നിട്ട ഈ സ്കൂളിന് ഒരുപാട് പൈതൃകവും അനുഭവവും ചരിത്രവും ഉണ്ട് . രാജഭരണകാലത്തുണ്ടായിരുന്ന ഈ സ്കൂൾ നടത്തിക്കൊണ്ടുപോകാൻ കഴിയാതെ വന്നപ്പോൾ നാട്ടുപ്രമാണികളായ കോടശ്ശേരി കർത്താക്കൾ നുവാത്തുമന നമ്പുതിരിമാർ എന്നിവർ ചേർന്ന് കെട്ടിടം പണിതു ഗവൺമെന്റിനെ ഏല്പിച്ചു. 1936-37 ലാണ് ഇത് ഹൈ സ്കൂൾ ആക്കിയത്. തുടക്കത്തിൽ ഈ സ്കൂളിന്റെ ഹെഡ് മാസ്റ്റർ വരദ രാജ അയ്യർ ആണെന്ന് കരുതുന്നു. 1930ൽ രണ്ടുനില കെട്ടിടമായിരുന്നു. 1940ൽ ഉണ്ടായ കൊടുങ്കാറ്റിൽ മേൽക്കൂര ഇളകിയതിനെത്തുടർന്നു പൊളിച്ച് ഇന്ന് കാണുന്ന രൂപത്തിലുള്ള കെട്ടിടം പണികഴിപ്പിച്ചു.
1952ൽ ഈ സ്കൂൾ ഗ്രൗണ്ടിൽ ജവഹർലാൽ നെഹ്‌റു പ്രസംഗിക്കുകയുണ്ടായി. പനമ്പിള്ളി മെമ്മോറിയൽ ഗവണ്മെന്റ് കോളേജ് ഈ കോംപൗണ്ടിലാണ് ആരംഭിച്ചത്
കേരളത്തിലെ ഏറ്റവും വലിയ കളിസ്ഥലം ഈ സ്കൂളിന്റേതായിരുന്നു. ആ കളിസ്ഥലം മുറിച്ചുകൊണ്ടാണ് നാഷണൽ ഹൈ വേ 47 കടന്നുപോയത്.
(കൂടുതൽ വിവരങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും)
ഭൗതികസൗകര്യങ്ങളും മറ്റു പ്രത്യേകതകളും
ചാലക്കുടി മുനിസിപ്പൽ ഓഫീസിനു മുൻപിൽ ഹൈസ്കൂൾ(5-10), വി എച്ച് എസ് എസ്, എച്ച് എസ് എസ്, ടി ടി ഐ , എൽ പി എന്നിങ്ങനെ അഞ്ചു വിഭാഗങ്ങൾ ഉൾപ്പെടുന്ന ഒരു വിദ്യാഭാസ സമുച്ചയമാണിത്. എൻ എച്ച് 47(ഇപ്പോൾ NH 544) ന്റെ പടിഞ്ഞാറുവശത്തു സ്ഥിതിചെയ്യുന്ന സ്കൂളിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് എൻ എച്ചിന് കിഴക്കുവശത്തുമുള്ളത്. ഹൈ വേക്കരികിലുള്ള കളിസ്ഥലം കൂടാതെ സ്കൂളിന് തെക്കുഭാഗത്ത് ഒരു കളിസ്ഥലം കൂടി ഉണ്ട്.ധാരാളം തണൽമരങ്ങൾ നിറഞ്ഞ ഒരു ഹരിത വിദ്യാലയ മാണിത്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഇന്റർനെറ്റ്, വൈഫൈ സൗകര്യങ്ങൾ ലഭ്യമാണ്.
അക്കാദമിക മികവ്
നിരവധി പ്രൈവറ്റ്, എയ്ഡഡ് സ്കൂളുകളുള്ള ചാലക്കുടിയിൽ അക്കാദമിക കാര്യത്തിൽ വളരെ മുന്നിൽത്തന്നെയുള്ള സ്കൂളാണ് ഇത് . പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾ കൂടുതൽ പേരും പഠിക്കുന്ന ഈ സ്കൂൾ ആദ്യമായി എസ് എസ് എൽ സി ക്കു 100% കരസ്ഥമാക്കിയത് 2012 മാർച്ചിലായിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ അത് നിലനിർത്താനും സാധിച്ചിട്ടുണ്ട്. 2014 ൽ ഹരി ജി തോപ്പിൽ, 2015 ൽ അനന്തു പി ബി , 2016 ൽ സാഗർ എം കൃഷ്ണദാസ്,2017 ൽ ഹരികൃഷ്ണൻ പി യു എന്നിവർ മുഴുവൻ വിഷയങ്ങളിലും A+ നേടി.
പാഠ്യേതര പ്രവർത്തനങ്ങൾ
ഫുട്ബോൾ പാരമ്പര്യം
അനേക ദശാബ്ദങ്ങളിലായി നിരവധി സംസ്ഥാന - ദേശീയ കായിക താരങ്ങൾ ഇവിടെ വളർന്നുവന്നിട്ടുണ്ട്. അഖിലേന്ത്യ ഫുട്ബോൾ താരങ്ങളായ ശ്രീ ടി കെ ചാത്തുണ്ണി, പി വി രാമകൃഷ്ണൻ, എം ഓ ജോസ്, ആന്റോ വർഗ്ഗീസ്, എം ൽ ജേക്കബ് തുടങ്ങിയവരെയും നിരവധി സംസ്ഥന-യൂണിവേഴ്സിറ്റി താരങ്ങളെയും ഈ സ്കൂൾ വളർത്തിയെടുത്തിട്ടുണ്ട്.
1995-96 ലെ സംസ്ഥാന സ്കൂൾ കായികമേളയിൽ ജേതാക്കളായ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലാ ഫുട്ബോൾ ടീമിലെ 11 പേരും ജി വി എച്ച് എസ് എസ് ചാലക്കുടിയിലെ കളിക്കാരാണ്. (കൂടുതൽ വിവരങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും)
സർഗാത്മക പ്രവർത്തനങ്ങൾ
മത്സരങ്ങളിലെല്ലാം സമ്മാനങ്ങൾ ലഭിക്കുന്ന ഒരു കൊച്ചു ചിത്രകാരനാണ് പത്താം ക്ലാസ്സിൽ പഠിക്കുന്ന ഷിൽട്ടൻ എ പീറ്റർ. ഷിൽട്ടൻ വരച്ച ചിത്രങ്ങളുടെ ഒരു പ്രദർശനം സ്കൂളിൽ നടത്തിയിരുന്നു.
ജി വി എച് എസ് എസിന്റെ കവിയാണ് പത്താം ക്ലാസ്സിലെ ഫൈസൽ കെ ബി. ഫൈസലിന്റെ കവിതാസമാഹാരം സ്നേഹതീരം എന്ന പേരിൽ ചാലക്കുടി മുനിസിപ്പാലിറ്റി പ്രസിദ്ധീകരിക്കുകയുണ്ടായി. സ്കൂൾ ഫൈസലിനെ ആദരിച്ചു.
സ്ക്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി
കുട്ടികളുടെ സാഹിത്യപരമായ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്ന പ്രധാന പ്രവർത്തനങ്ങൾ വിദ്യാരംഗം നടത്തുന്നു.
- കയ്യെഴുത്തുമാസിക - തുള്ളികൾ
സ്കൂൾ ലഹരി വിരുദ്ധ ക്ലബ്
ലഹരിയുടെ പിടിയിൽ നിന്നും സമൂഹത്തെ രക്ഷിക്കുന്നതിന് വേണ്ടി സ്കൂൾ ലഹരിവിരുദ്ധ ക്ലബ് മികച്ച ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നു.
വിദ്യാർത്ഥികൾക്ക് കൗൺസിലിങ് ക്ലാസുകൾ -കൂടുതൽ ചിത്രങ്ങൾ - ഇവിടെ ക്ലിക്ക് ചെയ്യുക
കാർഷിക ക്ലബ്ബ് പ്രവർത്തനങ്ങൾ
കൃഷി മുൻ വർഷങ്ങളിൽ--കൂടുതൽ ചിത്രങ്ങൾ - ഇവിടെ ക്ലിക്ക് ചെയ്യുക
ആഘോഷങ്ങളും ദിനാചരണങ്ങളും
ഓണാഘോഷം-ഏതാനും ചിത്രങ്ങൾ - ഇവിടെ ക്ലിക്ക് ചെയ്യുക
യുദ്ധവിരുദ്ധ റാലി - ഇവിടെ ക്ലിക്ക് ചെയ്യുക
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
(1 ). പനമ്പിള്ളി ഗോവിന്ദ മേനോൻ
കേരള രാഷ്ട്രീയ ചരിത്രത്തിലെ പ്രഗല്ഭനായ രാഷ്ട്രതന്ത്രജ്ഞനും വാഗ്മിയും ഭരണകർത്താവുമായിരുന്ന ശ്രീ പനമ്പിള്ളി ഗോവിന്ദ മേനോൻ പഠിച്ചത് ചാലക്കുടി ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂളിലാണ് . 1906 ഒക്ടോബർ 1 ന് ചാലക്കുടിക്കടുത്ത് കക്കാട് ഗ്രാമത്തിൽ കളത്തിൽ പനമ്പിള്ളി എന്ന നായർ തറവാട്ടിൽ ജനിച്ചു. കുമ്മരപ്പിള്ളി കൃഷ്ണമേനോന്റെയും മാധവി അമ്മയുടെയും നാലാമത്തെ മകനായിരുന്നു ഗോവിന്ദ മേനോൻ. കാരണവരായിരുന്ന കുഞ്ഞുണ്ണിമേനോന്റെ പരിലാളനയിലാണ് അദ്ദേഹം വളർന്നത്. അഭിഭാഷകനായി പേരെടുത്ത അദ്ദേഹം ഐക്യകേരളം നിലവിൽ വരുന്നതിനും മുൻപ് കൊച്ചി നാട്ടുരാജ്യത്തിന്റെ ഭരണമേഖലയിൽ തിളങ്ങുകയും 1949 ല് രൂപവത്കരിക്കപ്പെട്ട മന്ത്രിസഭയിലെ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുകയും ചെയ്തു. പിന്നീട് 1955 ൽ രൂപവത്കരിക്കപ്പെട്ട മന്ത്രിസഭയിലെ മുഖ്യമന്ത്രിയായും അദ്ദേഹം തിളങ്ങി. അഭിഭാഷകനായിരുന്ന അദ്ദേഹം താൻ വ്യാപരിച്ച മണ്ഡലങ്ങളിലെല്ലാം ശോഭിച്ചിരുന്നു. കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കേന്ദ്രമന്ത്രി പനമ്പിള്ളിയാണ്. മരുമക്കത്തായ സമ്പ്രദായം അവസാനിപ്പിക്കുന്നതിൽ മുൻകൈ എടുത്ത അദ്ദേഹം ബാങ്കുകൾ ദേശസാത്കൃതമാക്കിയതിന്റെ സൂത്രധാരനും കൂടിയാണ്. കൂടുതൽ അറിയാൻ - ഇവിടെ ക്ലിക്ക് ചെയ്യുക
(2). പത്മഭൂഷൺ കെ.രാഘവൻ തിരുമുൽപ്പാട്
മലയാളിയായ ഒരു ആയുർവേദ വൈദ്യനായിരുന്നു രാഘവൻ തിരുമുൽപ്പാട് എന്ന വൈദ്യഭൂഷണം കെ രാഘവൻ തിരുമുൽപ്പാട്. (ജൂൺ 20,1920-നവംബർ 21,2010) ചാലക്കുടി സ്വദേശിയായ തിരുമുൽപ്പാട് ആയുർവേദരംഗത്തെ ആചാര്യന്മാരിൽ ഒരാളാണ്. ചികിത്സകനായും പണ്ഡിതനായും അറിയപ്പെടുന്ന അദ്ദേഹം നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ചികിത്സാ വൃത്തിയോടൊപ്പം യുവ വൈദ്യന്മാർക്ക് ശിക്ഷണം നൽകുന്നതിലും വ്യാപൃതനായിരുന്നു. 2010-ൽ ഇന്ത്യാ ഗവണ്മെന്റ് ഇദ്ദേഹത്തിനു മരണാനന്തര ബഹുമതിയായി പത്മഭൂഷൺ പുരസ്കാരം നൽകി ആദരിച്ചു. കൂടുതൽ അറിയാൻ - ഇവിടെ ക്ലിക്ക് ചെയ്യുക
(3). കലാഭവൻ മണി
മലയാള സിനിമാ നടൻ. തമിഴ്, തെലുഗു മുതലായ മറ്റു തെന്നിന്ത്യൻ ഭാഷാ സിനിമകളിലും അഭിനയിച്ചുവന്നിരുന്ന ഇദ്ദേഹം കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡിലൂടെയാണ് കലാരംഗത്ത് സജീവമായത്. കോമഡി വേഷങ്ങളിലൂടെ സിനിമയിൽ തുടക്കമിട്ടു. പിൽക്കാലത്ത് നായകനായി വളർന്നു. നാടൻ പാട്ടുകളുടെ അവതരണം, ആലാപനം എന്നിവയിലും കഴിവ് തെളിയിച്ചു.കേരളത്തിലെ നാട്ടിൻപുറങ്ങളിൽ പാടി പ്രചരിച്ചിരുന്ന നാടൻ പാട്ടുകളും പുതിയ തലമുറയിലെ സിനിമാ സംഗീതത്തിനു സമാന്തരമായി അറുമുഖൻ വെങ്കിടങ്ങ് എഴുതിയ നാടൻ വരികളും നാടൻ ശൈലിയിൽത്തന്നെ അവതരിപ്പിച്ചായിരുന്നു മണി ജന ശ്രദ്ധ പിടിച്ചുപറ്റിയത്. 2016 മാർച്ച് 06 -ന് അദ്ദേഹം അന്തരിച്ചു. കൂടുതൽ അറിയാൻ - ഇവിടെ ക്ലിക്ക് ചെയ്യുക
അധ്യാപക അനധ്യാപക ജീവനക്കാർ
അധ്യാപകർ
പങ്കജവല്ലി വി | പ്രധാന അദ്ധ്യാപിക | 9400603808 |
ഷൈല ടി കെ | ഗണിതം | 9387394860 |
ഷീബ ടി ബി | ഹിന്ദി | 9495712188 |
ത്രേസ്സ്യാമ്മ കെ ഡി | സോഷ്യൽ സയൻസ് | 9961987470 |
റീന ജോർജ് പി | ഫിസിക്കൽ സയൻസ് | 9495508685 |
ജെയ്‌മോൾ പി ജോർജ് | മലയാളം | 9497666649 |
മേരി ഷൈനി പിൻഹീറോ | മലയാളം | 9605611742 |
ജോയ്‌സി വി ജി | ഇംഗ്ലീഷ് | 9446943791 |
സുഭാഷ് വി | ജീവശാസ്ത്രം | 9895307243 |
മോഹനൻ എസ് | ഫിസിക്കൽ എഡ്യൂക്കേഷൻ | 9447954487 |
ആഗി സി എ | യു പി എസ് എ | 9446624107 |
റീന കെ യു | യു പി എസ് എ | 9744833493 |
ജോർജ്കുട്ടി എം സി | യു പി എസ് എ | 9446333880 |
അനധ്യാപകർ
- സാജിത വി കെ (ക്ലർക്ക് )
- രാജേഷ് (ഓഫീസ് അറ്റന്റന്റ് )
- പ്രേമലത ബി (ഓഫീസ് അറ്റന്റന്റ് )
- ലേഖ ടി എ (എഫ് ടി സി എം )
മുൻ സാരഥികൾ
1894 മുതൽ സ്കൂളിന്റെ മുൻ പ്രധാന അധ്യാപകർ:
2016 മുതൽ | പങ്കജവല്ലി വി |
2009-2016 | സുശീല കെ പി |
2006-2009 | ജയന്തി എ കെ |
2005-2006 | റോസി എ എ |
2004-2005 | ശകുന്തള |
2003-2004 | ശാന്തകുമാരി |
1998-2003 | ഇ രാധ |
1995-1998 | സി എൻ രാധ |
1994-1995 | എൻ എഫ് ജെസ്സി |
1991-1994 | കെ പി ചാക്കോച്ചൻ |
1991 വരെ | ഉടൻ പ്രസിദ്ധീകരിക്കും |
(കൂടുതൽ വിവരങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും)
മുൻ വർഷങ്ങളിലെ സ്റ്റാഫ് ഫോട്ടോ - ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
ചാലക്കുടി ബസ് സ്റ്റാൻഡിൽ നിന്നും 1 കി.മി. അകലെ മുനിസിപ്പാലിറ്റി ഓഫീസിനു മുൻപിൽ ആയി സ്ഥിതി ചെയ്യുന്നു
{{ #multimaps:10.306141, 76.333760|zoom=17}}
എഡിറ്റോറിയൽ അംഗങ്ങൾ
- സുഭാഷ് വി