നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ, ഫറോക്ക്
വിലാസം
ഫറോക്ക്

നല്ലൂർ, ഫറോക്ക്‌
,
673631
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 - 1932
വിവരങ്ങൾ
ഫോൺ9847555532
ഇമെയിൽnallurnarayanalpbs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17524 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടി സൂഹൈൽ
മാനേജർടി കെ പാത്തുമ്മ
അവസാനം തിരുത്തിയത്
07-08-2018NNLPBS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ

ഏറ്റവും പുതിയ ചിത്രങ്ങളിലൂടെ സ്കൂളിനെ തിരിച്ചറിയാം....

സ്കൂള് ചിത്രം 2018-19
സ്കൂള് ചിത്രം 2018-19
സ്കൂള് ചിത്രം 2018-19

2018-19 അദ്ധ്യയന വര്ഷത്തീലൂടെ

പി ടി എ കമ്മിറ്റി

13/07/2018

പി ബിജു (പ്രസിഡണ്ട്) ജലാലുദ്ദീന് കെ (വൈസ് പ്രസിഡണ്ട്) സാജിദ് കെ വി സഫീര് കെ ടി അബ്ദുല് കാദര് പി
സഹല് പി ഇ മുഹമ്മദാലി മുഹമ്മദ് റഫീഖ് കെ എസ് വത്സലകുമാരി അമ്മ ബീന മനോജ് സുധീഷ് മാസ്റ്റര്
പി ബീന കെ ബീന ടി സുഹൈല് വി ബിന്ദു ബിജിന ബിന്ദു
ടി പി മിനിമോള് എ രാജു കെ അബ്ദുല് ലത്തീഫ് പി കെ പ്രസീത

മാതൃ സംഗമം കമ്മിറ്റി

സാറ കെ (ചെയര് പേഴ്സണ്) ബീന ടി (വൈസ് ചെയര് പേഴ്സണ്) സുമയ്യ സാബിറ ആബിദ ശ്രീഷ്മ.കെ ഷാഹിദ പി എം സൈനബ പ്രബിത സിമ്മി ആശ
ബിജ്ന കെ പി സതീദേവി രസ്ന ജോഷ്ല സബിത ഖമര്ബാന് ഹൈറുന്നീസ നാജിയ ബിന്ദു ജസീറ

ചരിത്രം

വര്ഷം സ്കൂളിന്റെ പേര് മാറ്റം നാള് വഴിയിലൂടെ
1932 ഹിന്ദു മുസ്ലിം ഗേള്സ് സ്കൂള്
1945 നാരായണ ഗേള്സ് സ്കൂള്
1948 നാരായണ എയിഡഡ് എലിമെന്ററി സ്കൂള്
1949 നല്ലൂര് നാരായണ എയിഡഡ് എലിമെന്ററി സ്കൂള്
1956 നല്ലൂര് നാരായണ ജൂനിയര് ബേസിക് സ്കൂള്
1957 നല്ലൂര് നാരായണ എല് പി ബേസിക് സ്കൂള്

അംഗീകാരം Res : 2/71 തിയ്യതി 01/10/1938

അല്പം ചരിത്രം

ചാലിയാർ പുഴ കടലിന്റെ ഹൃദയത്തിലേക്ക് ഒഴുകുമ്പോൾ അതിന്റെ ഓരത്ത് ലോകാരംഭം തൊട്ടുതന്നെ ഫറോക്കുണ്ടായിരുന്നു. അന്നതിന്റെ പേര് എന്തായിരുന്നുവെന്ന് ചരിത്രത്തിനുപോലും ഓർമയില്ല. മമ്മിളി ക്കടവ് എന്നറിയ്പപെടുന്ന ഈ പ്രദേശത്തിന് പിന്നീട് ഫാറൂഖാബാദ് എന്ന പേരിട്ടത് ടിപ്പുസുൽത്താനാണെന്ന് പറയപ്പെടുന്നു. പിൽക്കാലത്ത് ഫറൂഖ് എന്നായി മാറി. എന്നാൽ പറവൻമുക്ക്(പറവൻമാർ എന്ന ഒരുവിഭാഗം ഇവിടെ താമസിച്ചിരുന്നുവെത്രെ.) ഇതിൽ നിന്നാണ് ഫറോക്ക് എന്ന് രൂപം കൊണ്ടതെന്നും അഭിപ്രായമുണ്ട്. ടിപ്പുവിന്റെ പടയോട്ടകാലത്ത് ഇവിടം ഒരു വിജനമായ കുന്നിൻപ്രദേശമായിരുന്നു. ടിപ്പു മലബാർ കീഴടക്കി ഫറോക്കിനെ മലബാറിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചു. ഒളിത്താവളമായി ഫറോക്ക് കോട്ടക്കുന്നിൽ ഒരു കോട്ടയും നിർമിച്ചു. എന്നാൽ ആൾ താമസം കുറവായിരുന്നു. എത്തിച്ചേരാൻ വലിയ പ്രയാസവുമായി. അതുകൊണ്ട് മലബാറിലെ പ്രശസ്തമായ വഴികളും പാതകളും ഫറോക്കുമായി ടിപ്പു ബന്ധിപ്പിച്ചു. മലബാറിൽ ഗതാഗത്തിനായി റോഡ് എന്ന ആശയം മുന്നോട്ടുവെച്ചതും അവ ഒട്ടുമുക്കാലും പ്രാവർത്തികമാക്കിയതും ടിപ്പുവാണ്. അന്ന് ഫറോക്കിൽ വന്ന് താമസിക്കാൻ ടിപ്പു കോഴിക്കോട്ടുനിന്ന് ആളുകളെയും കൊണ്ടുവരികയായിരുന്നു. പക്ഷെ ടിപ്പു മൈസൂരിലേക്ക് മടങ്ങിയപ്പോൾ ഇവരൊക്കെ തിരിച്ച് പോവുകയും ചെയ്തു. അതിൽ പിന്നെയാവണം ഈ പ്രദേശവും ജനവാസ കേന്ദ്രമായി തളിർത്തത്. ഇവിടെ മനുഷ്യവാസം പെരുത്തത്. ഇന്നത് ഈ രൂപത്തിലേക്ക് വികസിച്ചു. കോഴിക്കോട്‌നഗരത്തിന്റെ തെക്കുവശത്തായി ചാലിയാർ പുഴയുടെ ഇടനെഞ്ചിൽ ഈപ്രദേശത്തോട് ചേർന്നാണ് നല്ലൂർ എന്ന ഗ്രാമവും സ്ഥിതി ചെയ്യുന്നത്. വടക്ക് ചാലിയാർ പുഴയും തെക്ക്‌വടക്കുമ്പാട് പുഴയും(കടലുണ്ടിപ്പുഴയുടെ ഭാഗം)കിഴക്ക് രാമനാട്ടുകരയും പടിഞ്ഞാറ് ചാലിയാർ പുഴയുമാണ് ഫറോക്കിന്റെ അതിർത്തികൾ. പഴയ ഗ്രാമപഞ്ചായത്തിനിന്ന് നഗരസഭയുടെ മുഖവും മൊഞ്ചുമാണ്. ഇവിടുത്തെ പ്രധാന വ്യവസായം ഓടായിരുന്നു. ഇന്നത് അതിജീവനത്തിന്റെ വഴിതേടുമ്പോഴും ഈ പ്രദേശത്തിന്റെ ഗരിമക്ക് ആ ഓടുവ്യവസായത്തിന്റെ ഇന്നലെകളെ ഓർത്തേ മതിയാകൂ. കളിമണ്ണിൽ ചവിട്ടി കുഴച്ചുണ്ടാക്കിയ ചരിത്രത്തോടൊപ്പം തന്നെയാവണം നല്ലൂരിലെ ഈ അക്ഷരമുറ്റത്തും കുരുന്നുകൾ ഹരിശ്രീ കുറിച്ചു തുടങ്ങിയത്. ഇന്നിപ്പോൾ തലമുറകളെ അക്ഷരങ്ങളുടെ അന്നമൂട്ടിയ വൈജ്ഞാനിക കലാശാലയാണത്. ഈ കലാലയ മുറ്റത്ത് ഒരു നൂറ്റാണ്ടിന്റെ ചരിത്രം വീണുറങ്ങുന്നു. തലമുറകളുടെ കാൽപ്പാടുകൾ ആ മണ്ണിൽ പുതഞ്ഞ് കിടക്കുന്നു. എടുത്തുപറയാൻ മികവും ഉയർത്തിക്കാട്ടേണ്ട തികവുകളും ഒട്ടേറെ.

ഹിന്ദു മുസ്‌ലിം ഗേൾസ് എലിമെന്ററി സ്‌കൂൾ

1932ൽ തലശ്ശേരിയിലെ കൃഷ്ണൻ മാസ്റ്ററാണ് ഈ അക്ഷരവിളക്കിന്റെ ശിൽപി. അന്ന് പെൺകുട്ടികളെ പഠിപ്പിക്കാനായി മാത്രം ആരംഭിച്ചു. ഒന്നാം ക്ലാസ് മുതൽ അഞ്ചുവരെ ഉണ്ടായിരുന്നു. ഹിന്ദു മുസ്‌ലിം ഗേൾസ് എലിമെന്ററി സ്‌കൂൾ എന്നായിരുന്നു ആദ്യകാലത്തെ പേര്. പഠനത്തോടൊപ്പം നൂലു നൂൽപ്പും പഠിപ്പിച്ചു. അതിന് ശേഷം സ്‌കൂൾ നാരായണൻ മാസ്റ്ററുടെ ഉടമസ്ഥതയിലായി. അദ്ദേഹം സ്ഥാപനത്തിന് നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ എന്ന് പുനർ നാമകരണം ചെയ്യുകയുണ്ടായി. ഒന്നുമുതൽ അഞ്ചാം ക്ലാസുവരെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നൽകി. നാരായണൻ മാസ്റ്ററുടെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ മകൻ ശശിധരനായിരുന്നു മാനേജർ. . ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തതയിൽ വീർപ്പുമുട്ടിയ ഭൂതകാലം. അധ്യാപകക്ഷാമവും വിദ്യാഭ്യാസത്തോടുള്ള സാമൂഹികമുഖംതിരിക്കലും എല്ലാം ഈ പിന്നാക്കാവസ്ഥയെ ഊട്ടി വളർത്തി. 2002 ലാണ് അദ്ദേഹം ടി.കെ. മുഹമ്മദ് ഹാജിക്ക് സ്‌കൂൾ കൈമാറി. സാമൂഹികപ്രതിബദ്ധതക്കപ്പുറം വിദ്യാഭ്യാസം സാർവത്രികമായിരുന്നില്ല. അക്ഷരസ്‌നേഹത്തിനും നാട്ടുനന്മയ്ക്കും അപ്പുറം സാമ്പത്തിക ബാധ്യതയല്ലാതെ വിദ്യാലയം അവർക്കൊന്നും മടക്കി നൽകിയില്ല ടി.കെ.മുഹമ്മദ് ഹാജിയിൽ നിന്ന് ടി. മൂസ മാസ്റ്റർ സ്‌കൂളിന്റെ അധികാരം ഏൽക്കുമ്പോഴും സ്ഥിതി മറിച്ചല്ല. സ്‌കൂൾ നിലനിർത്തികൊണ്ടുപോകാൻ അദ്ദേഹം ഏറെ പ്രയാസപ്പെട്ടു. സ്‌കൂളിലെ കേവലം ഒരറബി അധ്യാപകന് ഈ പ്രതിസന്ധികളെ നീന്തിക്കടക്കാൻ ഇച്ഛാശക്തിമാത്രമായിരുന്നു കൈമുതൽ. പെരുമഴ പെയ്ത എത്രയോ ജൂൺ മാസങ്ങളിൽ ആശങ്കയോടെ ഈ സ്‌കൂൾ മുറ്റത്തേക്ക് കയറിവന്ന കുരുന്നുകളൊക്കെ ഇന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിൽ പുതിയ സ്വപ്നവും തുന്നിച്ചേർത്ത് ജീവിക്കുന്നു. അറവിന്റെ പുതിയ വെളിച്ചങ്ങൾതേടാനുള്ള ആദ്യ പാഠശാലയെ അവരൊക്കെ നന്ദിയോടെ സ്മരിക്കുന്നു. പലപ്പോഴും ഓർമകൾ ഓടിക്കളിക്കുന്ന സ്‌കൂൾ മുറ്റത്തേക്ക് കയറി വരുന്നു. അന്നവർക്ക് വർണക്കുടയുണ്ടായിരുന്നില്ല. പുത്തനുടുപ്പുണ്ടായിരുന്നില്ല. പ്രവേശനോത്സവവും ഒരുക്കിയിരുന്നില്ല. നവാഗതർക്ക് മധുരം വിളമ്പിയിരുന്നില്ല. സ്വീകരിക്കാനും യാത്രയാക്കാനും ആരുമെത്തിയിരുന്നില്ല. എന്നിട്ടും അങ്ങനെ കടന്നുപോയ എത്രയോ തലമുറകൾ തങ്ങളുടെ ബാല്യം പങ്കിട്ടെടുത്ത ക്ലാസ് മുറികളിൽ വീണ്ടുമെത്തി. ആ സന്തോഷച്ചിരി ഈ മുറ്റത്ത് പരതിയാൽ ഇപ്പോഴും കണ്ടെടുക്കാനാവും. അവയ്ക്ക് വെള്ളവും വളവും പകർന്ന് നട്ടുനനച്ചത് മൂസ മാസ്റ്റർ എന്ന വലിയ മനുഷ്യനായിരുന്നു. ആത്മാർഥതയുടെയും സേവന തത്പരതയുടെയും മികച്ച ഉദാഹരണമായിരുന്നു അദ്ദേഹം. വിദ്യാർഥികളെ പ്രത്യേകം ശ്രദ്ധിച്ചു. പഠനകാര്യങ്ങളിൽ മാത്രമല്ല സ്‌കൂളിനെ പരിപാലിച്ചു. രക്ഷിതാക്കളുമായി നിരന്തരം സമ്പർക്കം പുലർത്തി. അദ്ദേഹത്തോട് നാട്ടുകാർക്ക് ബഹുമാനമായിരുന്നു. അധ്യാപകർക്ക് വലിയ മതിപ്പായിരുന്നു. കുട്ടികൾക്ക് ഭയം കലർന്ന ആദരവായിരുന്നു. മൂസ മാസ്റ്റർ സേവനപാത സ്‌കൂളിൽ മാത്രമൊതുക്കിയില്ല. ശുഭപ്രതീക്ഷയുമായി, പ്രസന്നമായ മുഖ ഭാവത്തോടെ ആൾക്കൂട്ടങ്ങൾക്കിടയിൽ ഒരാളായി അദ്ദേഹം എപ്പോഴും ഉണ്ടായിരുന്നു. ഇനിയും കുറച്ച് കാലം കൂടി ജീവിച്ചിരുന്നുവെങ്കിൽ എന്ന് ആശിച്ചു പലരും 2016 മെയ് 31 ന് കണ്ണടച്ചപ്പോൾ നമുക്ക് നഷ്ടമായത് ജീവസ്പന്ദനമായിരുന്നു. 2016 മെയ്‌ 31 നു മാനേജർ ആയിരിക്കെ ടി മൂസ മാസ്റ്റർ മരണപ്പെട്ടു. പിന്നീട് സ്കൂളിലെ തന്നെ പൂർവ അറബിക് അധ്യാപികയും മാനേജരുടെ ഭാര്യയുമായ ടി കെ പാത്തുമ്മ ടീച്ചർ മാനേജർ ആയി ചില വിളക്കുകൾ അങ്ങനെയാണ്. വെളിച്ചം പരത്താനാകുക കുറഞ്ഞ നാളത്തേക്ക് മാത്രമാകും. എത്രകാലം വെളിച്ചം പകർന്നുഎന്നതിലല്ല പകർന്ന കാലയളവിൽ എത്രപേർക്കതിൽ നിന്ന് ഇരുട്ടിനെയകറ്റാനായി എന്നതിലാണ് കാര്യം. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ, രാഷ്ട്രീയത്തിൽ, എല്ലായിടത്തും അദ്ദേഹം നിറഞ്ഞുനിന്നു. എല്ലായിടത്തും അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞു. പ്രദേശത്തെ കുട്ടികൾക്ക് അക്ഷരങ്ങളെ അറിയാനുള്ള അവസരമില്ലാതാക്കിയാൽ അത് തലമുറകളോട് ചെയ്യുന്ന അനീതിയാകുമെന്ന തിരിച്ചറിവിൽ നിന്നാണ് അദ്ദേഹം ഈ അക്ഷര വിളക്കിനെ കെടാതെ കാത്തത്. ഇപ്പോൾ ആ ചുമതല മൂസ മാസ്റ്ററുടെ ഭാര്യ പാത്തുമ്മ ടീച്ചറുടെ കൈകളിലാണ്. ഒപ്പം നമ്മുടേയും. ആ കൈകൾക്ക് കരുത്തു പകരാൻ നമുക്ക് ഒത്തുചേരാം. കാരണം അത് നമ്മുടെ നാടിന്റെ വെളിച്ചമാണല്ലോ. വരാനിരിക്കുന്ന തലമുറകളുടേയും.

അക്കാഡമികം നാള് വഴി

1932 സ്കൂളിന് അംഗീകാരം ലഭിച്ചു മദ്രാസ് എഡ്യൂക്കേഷണല് ബോര്ഡ് (Res : 2/71 തിയ്യതി 01/10/1938)
1945 5 അധ്യാപകര് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
1969 കളത്തിലെ എഴുത്ത് 11 അധ്യാപകര് (എല് പി എസ് എ 9, അറബിക് -1, തുന്നല് - 1)
15/07/1971 രണ്ട് ടി ടി സി തസ്തിക രൂപീകരിച്ചു 13 അധ്യാപകര് (എല് പി എസ് എ 11, അറബിക് -1, തുന്നല് - 1)
15/07/1978 രണ്ടാം അറബിക് തസ്തിക രൂപീകരിച്ചു 14 അധ്യാപകര് ( എല് പി എസ് എ 11, അറബിക് -2, തുന്നല് - 1)
15/8/1988 തുന്നല് തസ്തിക നഷ്ടപ്പെട്ടു 13 അധ്യാപകര് ( എല് പി എസ് എ 11, അറബിക് -2)
18/07/ 1994 ഒരു ടി ടി സി തസ്തിക രൂപീകരിക്കുന്നു ആകെ 14 അധ്യാപകര് രണ്ട് പുതിയ ക്ലാസ് മുറികള്
01/06/2014 പ്രീ പ്രൈമറി സ്ഥാപിച്ചു പ്രീ പ്രൈമറി സ്കൂളില് ആരംഭിച്ചതിന് മികച്ച പ്രതികരണം

ഭൗതികസൗകര്യങ്ങൾ

ഫറോക്ക് മുന്സിപ്പാലിറ്റിയിലെ ഈസ്റ്റ് നല്ലൂര് ഭാഗത്തായി 55 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 12 ക്ലാസുകളും പുതുതായി നിര്മ്മിച്ച് പ്രീപ്രൈമറി ബ്ലോക്കില് 4 ക്ലാസ് മുറികളുമാണ് ഉള്ളത് വിദ്യാര്ത്ഥള്ക്കായി 10 ടോയ്ലറ്റുകളും 10 യൂറിനലുകളുമുണ്ട്. 10 ഓളം ടാപ്പുകള് വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട് പുതുതായി പാചകപ്പുര നിര്മ്മിച്ചു കൊണ്ടിരിക്കുന്നു. നിലവിൽ പണ്ട്രണ്ടു ക്ലാസ്സുകളും ഒരു സ്മാർട്ട്‌ ക്ലാസ്സ്‌ മുറിയും ആണ് ഉള്ളത്. പ്രി പ്രൈമറി വിഭാഗത്തിന് പഠിക്കുന്നതിനായി സ്കൂൾ കെട്ടിടത്തിനു പുറകിലായി പുതിയ ഒരു കെട്ടിടം പണി കഴിപ്പിച്ചിട്ടുണ്ട്. അതിൽ നാലു ക്ലാസ്സ്‌ മുറിക്ക് വേണ്ട സൌകര്യമാണ് ഉള്ളത്. ക്ലാസ്സ്‌ മുറികളിലേക്ക് ആവശ്യത്തിനു ബെഞ്ച്‌, ഡസ്ക്, മറ്റു ഉപകരണങ്ങൾ, എല്ലാ ക്ലാസ്സിൽ ഫാൻ, ലൈറ്റ് എന്നിവ ഉണ്ട്. സ്കൂൾ പബ്ലിക്‌ അഡ്രെസിംഗ് സംവിധാനം. സ്കൂൾ റേഡിയോ സംവിധാനം വഴി ചെയ്യുന്ന എല്ലാ അനൌൺസ്മെന്റ് കളെല്ലാം എല്ലാ ക്ലാസ്സിലും കുട്ടികൾക്ക് ഇമ്പമാർന്ന രൂപത്തിൽ കേൾക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. കുടിവെള്ളം. സ്കൂൾ കുട്ടികൾക്ക് കുടിവെള്ളത്തിനു വേണ്ടി കിണറും കുഴൽ കിണറും ഒരുക്കിയിട്ടുണ്ട്. പാര്ക്ക് കുട്ടികള്ക്ക് ആസ്വദിച്ചു കളിക്കുന്നതിനായി ഒരു പാര്ക്ക് സംവിധാനിച്ചിട്ടുണ്ട് . ഇന്റര് ലോക്ക് ചെയ്ത് ഏകദേശം 150000 രൂപ ചിലവഴിച്ചാണ് പാര്ക്ക് തയ്യാറാക്കിയത്. മതിൽ സ്കൂൾ അതിർത്തി യിൽ ചുറ്റും മതിൽ കെട്ടിയിട്ടുണ്ട്. ലൈബ്രറി സ്കൂൾ കുട്ടികൾക്ക് വായിക്കുന്നതിനായി മികച്ച കുറെ പുസ്തകങ്ങൾ ഉള്ള ലൈബ്രറി ഉണ്ട്. ലൈബ്രറി ചാർജ് ഉള്ള അധ്യാപകൻ ഓരോ ക്ലാസ്സിലെ കുട്ടികൾക്കും നിശ്ചിത പുസ്ടകങ്ങൾ വിതരണം ചെയ്യുകയും അവ ക്ലാസ്സ്‌ ലൈബ്രറി വഴി വിതരണം ചെയ്യുകയുമാണ് ചെയ്യുന്നത്. കുട്ടികള് വായിച്ച പുസ്തകങ്ങള് ക്ലാസില് അപ്പപ്പോള് തന്നെ നിശ്ചിത പേപ്പറില് രേഖപ്പെടുത്തുന്ന. എൽ സി ഡി പ്രോജെക്ടർ ഫറോക്ക്‌ സർവീസ് കോ ഒപെരടിവേ ബാങ്ക് നൽകിയ പ്രോജെക്ടർ വഴി കുട്ടികൾക്ക് ICT ഉപയോഗിച്ചുള്ള ക്ലാസുകൾ പരമാവധി നൽകുന്നു.

ബില്ഡിങ്ങ് ആസ് എ ലേണിങ്ങ് എയിഡ്

17524 ബില്ഡിങ്ങ് ആസ് ഓ ലേണിങ്ങ് എയിഡ്
17524 ബില്ഡിങ്ങ് ആസ് ഓ ലേണിങ്ങ് എയിഡ്
17524 ബില്ഡിങ്ങ് ആസ് ഓ ലേണിങ്ങ് എയിഡ്
17524 ബില്ഡിങ്ങ് ആസ് ഓ ലേണിങ്ങ് എയിഡ്
17524 ബില്ഡിങ്ങ് ആസ് ഓ ലേണിങ്ങ് എയിഡ്
17524 ബില്ഡിങ്ങ് ആസ് ഓ ലേണിങ്ങ് എയിഡ്
17524 ബില്ഡിങ്ങ് ആസ് ഓ ലേണിങ്ങ് എയിഡ്
17524 ബില്ഡിങ്ങ് ആസ് ഓ ലേണിങ്ങ് എയിഡ്
17524 ബില്ഡിങ്ങ് ആസ് ഓ ലേണിങ്ങ് എയിഡ്
17524 ബില്ഡിങ്ങ് ആസ് ഓ ലേണിങ്ങ് എയിഡ്
17524 ബില്ഡിങ്ങ് ആസ് ഓ ലേണിങ്ങ് എയിഡ്
17524 ബില്ഡിങ്ങ് ആസ് ഓ ലേണിങ്ങ് എയിഡ്
17524 ബില്ഡിങ്ങ് ആസ് ഓ ലേണിങ്ങ് എയിഡ്
17524 ബില്ഡിങ്ങ് ആസ് ഓ ലേണിങ്ങ് എയിഡ്
17524 ബില്ഡിങ്ങ് ആസ് ഓ ലേണിങ്ങ് എയിഡ്
17524 ACTIVITY 1
17524 ACTIVITY 1
17524 ACTIVITY 1
17524 ACTIVITY 1

സ്മരണിക

(സ്കൂളിലേക്ക് വിവിധങ്ങളായ സംഭാവന നല്കിയവര്, കൂടതല് വിവരങ്ങള് ശേഖരിക്കുന്നു.....)

ഇനം സംഭാവന നല്കിയവര് ഫോട്ടോ
വി കെ സി മമ്മദ് കോയ മോട്ടോര്
ബഷീര് കൊടക്കാട്ട് വാട്ടര് ടാങ്ക്
സി ഡബ്യൂ ആര് ഡി എം വാട്ടര് പ്യൂരിഫയര്
കെ വീരമണി കണ്ഠന് ഗേറ്റിന് കമാനം
17524 സ്കൂള് കമാനം
എം.സോമന് കൊടി മരം മുന് പി ടി എ പ്രസിഡണ്ട്
റഫീഖ് (അന്സബ് നിഹാല് - മൂന്നാം തരം ) കമ്പ്യൂട്ടര് മുന് പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം 2015-16
യൂത്ത് കോണ്ഗ്രസ്സ് ഫാന് 5 എണ്ണം സദ്ധാം വളവ് യൂണിറ്റ് കമ്മിറ്റി
രാജീവ് പി പി ഫാന് രക്ഷിതാവ്
ഐ എം എ ആരോഗ്യ മൈത്രി ഡോക്ടര്സ്

ഇന്ഫര്മേഷന് ടെകനോളജി

ഉപകരണം നല്കിയത് വര്ഷം
കമ്പ്യൂട്ടര് (2) സ്കൂള് മാനേജര് 2007 പ്ലാറ്റിനം ജൂബിലി
കമ്പ്യൂട്ടര് (1) ഫറോക്ക് സര് വ്വീസ് സഹകരണ ബാങ്ക് ലിമിറ്റഡ് 2010
കമ്പ്യൂട്ടര് (2) എം കെ രാഘവന് എം പി ലാഡ്സ് ഫണ്ട് 2011
പ്രൊജക്ടര് ഫറോക്ക് സര് വ്വീസ് സഹകരണ ബാങ്ക് ലിമിറ്റഡ് 2014
സ്മാര്ട്ട് ക്ലാസ് റൂം (കമ്പൂട്ടര്, പ്രൊജക്ടര്, സ്ക്രീന്, യു. പി. എസ് കെ കെ രാഗേഷ് എം പി ലാഡ്സ് ഫണ്ട് 2017

മുൻ സാരഥികൾ:

മാനേജ്‌മെന്റ്

സേവന കാലം മാനേജർ
1928 - 1934 കൃഷ്ണൻ മാസ്റ്റർ
1934 - 1985 നാരായണൻ മേനോൻ
1985 - 2002 ശശിധരൻ കെ
2002 - 31/03/2007 ടി കെ മുഹമ്മദ്‌ ഹാജി
01/04/2007 - 31/05/2016 ടി മൂസ മാസ്റ്റർ
01/06/2016- ടി കെ പാത്തുമ്മ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

.

സേവന കാലം പ്രധാനധ്യാപകന്റെ പേര് ഫോട്ടോ
1934-1965 പി വി നാരായണ മേനോന്
സ്കൂള് മാനേജറും ഹെഡ്മാസ്റ്ററുമായ നാരായണന് മേനോന് യാത്രയയപ്പ് ഫോട്ടോ, പുറകില് പഴയ ഓല മേഞ്ഞ സ്കൂള് കെട്ടിടം
1965-1977 സി എന് വാസുദേവകുറുപ്പ്
(ഇടത് മുകളില്)പുരുഷോത്തമന് മാഷ്, മൂസ മാഷ്, കൃഷ്ണന് മാഷ്, കുട്ടിശങ്കരന് മാഷ്, രാമന്കുട്ടി മാഷ്, ഗംഗാധരന് മാഷ്, ഹരിലാല് മാഷ്, ഗോപി മാഷ്, (ഇടത് താഴെ) ബിയാട്രീസ് കമലാ ബായി ടീച്ചര്, രാധാമണി ടീച്ചര്, കുറുപ്പ് മാഷ്(മണ്ണൂര്), കുറുപ്പ് മാഷ് (തേഞ്ഞിപ്പാലം), നാരയണന് മേനോന്, കുഞ്ഞുണ്ണി മാഷ്, പത്മിനി ടീച്ചര്, പുഷ്പവല്ലി ടീച്ചര്
1977-1987 വി ഗോവിന്ദന് നായർ
ഗോപി മാസ്റ്റര്
1987-1992 പത്മിനി
മുന് പ്രധാനഅധ്യാപിക പത്മിനി ടീച്ചര്
1992 - 2004 എൻ ഹരിലാൽ
17524 RETIREMENT OF TEACHERS
2004 - 2005 എൻ ഗംഗാധരൻ
17524 RETIREMENT OF TEACHERS
2005 - 2007 ടി ജെ രാധാമണി
17524 RETIREMENT OF TEACHERS
2007 -2018 കെ വീര മണി കണ്ഠൻ
17524 RETIREMENT OF TEACHERS
2018 മുതല് ടി സൂഹൈല്


സ്കൂളില് സേവനം ചെയ്ത അദ്ധ്യാപകർ

.

ജോലിയില് പ്രവേശിച്ച തിയ്യതി വിരമിച്ച തിയ്യതി അധ്യാപകര് തസ്തിക റിമാര്ക്സ്
11/06/1934 31/03/1965 പി വി നാരായണ മേനോന് പ്രധാനധ്യാപകന് സര് വ്വീസ് കാലഘട്ടം പൂര്ണ്ണമായും
01/06/1947 31/03/1962 കുഞ്ഞിരാമ മേനോന് അധ്യാപകന്
04/06/1947 31/03/1961 എം ഭാര്ഗ്ഗവി അമ്മ അധ്യാപിക
04/07/1947 31/03/1959 പി ടി പാര് വ്വതി അമ്മ അധ്യാപിക
01/06/1948 31/03/1962 പി ശ്രീമതി അധ്യാപിക
01/06/1949 31/03/1973 കെ.കുഞ്ഞുണ്ണി നായര് അധ്യാപകന്
11/05/1949 എം കൃഷ്മന് നായര് അധ്യാപകന്
16/08/1950 31/03/1977 കെ എം വാസുദേവ കുറുപ്പ് അധ്യാപകന്
12/01/1953 31/03/1977 സി എന് വാസുദേവ കുറുപ്പ് അധ്യാപകന് പ്രധാന അധ്യാപകന് (01/04/1965)
02/05/1953 31/03/1986 കെ കെ രാമന് കുട്ടി നായര് അധ്യാപകന്
01/07/1954 31/03/1986 കെ കെ കുട്ടി ശങ്കരന് നായര് അധ്യാപകന്
02/06/1955 കെ ഗോവിന്ദന് നായര് അധ്യാപകന് പ്രധാന അധ്യാപകന്
06/06/1957 കെ പി പത്മിനി അധ്യാപിക പ്രധാന അധ്യാപിക
06/06/1957 15/03/1988 ബിയാട്രീസ് കമലാ ബായി തുന്നല് അധ്യാപിക പാര്ട് ടൈം (നല്ലൂര് ഈസ്റ്റ് എ യു പി സ്കൂള്)
01/04/1964 21/07/1975 കെ ലക്ഷമി അധ്യാപിക സര് വീസിലിരിക്കെ മരണപ്പെട്ടു.
12/07/1978 26/11/1985 വിലാസിനി അധ്യാപിക പി എസ് സി കിട്ടിയപ്പോള് രാജി വെച്ചു
01/06/1977 22/02/1983 എ എ നബീസ അധ്യാപിക പി എസ് സി കിട്ടിയപ്പോള് രാജി വെച്ചു
01/08/1969 31/03/2007 ടി മൂസ്സ അറബിക് അധ്യാപകന്
01/06/1972 31/03/2004 എൻ ഹരിലാൽ അധ്യാപകന് പ്രധാന അധ്യാപകന്
01/06/1972 31/03/2005 എൻ ഗംഗാധരൻ അധ്യാപകന് പ്രധാന അധ്യാപകന്
12/07/1973 31/05/2007 ടി ജെ രാധാമണി അധ്യാപിക പ്രധാന അധ്യാപിക .
06/08/1973 01/01/2005 എം എന് പുഷ് പവല്ലി അധ്യാപിക വി .ആര്. എസ്
21/02/1975 18/08/2006 ജി സരസ്വതി അമ്മ അധ്യാപിക വി. ആര്. എസ്
17/07/1978 31/03/2015 ടി കെ പാത്തുമ്മ അധ്യാപിക
17524 സ്കൂള് കമാനം
7/07/1983 31/05/2018 കെ വീരമണികണ്ഠന് അധ്യാപകന്, പ്രധാനഅധ്യാപകന്
17524 സ്കൂള് കമാനം
02/06/1986 20/04/1998 എ ഒ മോഹനവല്ലി അധ്യാപിക സര് വീസിലിരിക്കെ മരണപ്പെട്ടു.
05/06/1986 31/03/2017 ജി പ്രബോധിനി അധ്യാപിക
17524 ജീ പ്രബോധിനി

അകാലത്തില് പൊലിഞ്ഞ നക്ഷത്രങ്ങള്

അകാലത്തില് നമ്മെ വിട്ടു പിരഞ്ഞവര്
ബിയാട്രീസ് കമലാ ബായി
മോഹനവല്ലി ടീച്ചര്
ലക്ഷമി ടീച്ചര്

എന്ഡോവ്മെന്റ്

എന്ഡോവ്മെന്റ് ഏര്പ്പെടുത്തിയ അധ്യാപകന് വിദ്യാര്ത്ഥിയെ കണ്ടെത്തുന്ന മാനദണ്ഡം
ഗോവിന്ദന് നായര് മാസ്റ്റര് പഠനത്തില് മികച്ച സാമ്പത്തികമായി പിന്നോക്കം നില്കുന്ന വിദ്യാര്ത്ഥിക്ക്
എന് .ഹരിലാല് മാസ്റ്റര് നാലാം തരത്തില് ഉയര്ന്ന മാര്ക്ക് നേടുന്ന വിദ്യാര്ത്ഥിക്ക്
എന് ഗംഗാധരന് മാസ്റ്റര് സ്പോര്ട്സില് ഏറ്റവും കൂടുതല് പോയിന്റ് നേടുന്ന വിദ്യാര്ത്ഥിക്ക്
ടി മൂസ്സ മാസ്റ്റര് ഉപജില്ലാ അറബിക് സാഹിത്യോത്സവത്തില് ഏറ്റവും കൂടുതല് പോയിന്റ് നേടുന്ന വിദ്യാര്ത്ഥിക്ക്

സ്കൂളില് സേവനം ചെയ്ത താല്കാലിക അദ്ധ്യാപകർ

സേവന കാലം അദ്ധ്യാപകർ
25/07/1964 - 23/10/1964 ടി വി ബാലചന്ദ്രന്
10/07/1970 - 12/03/1971 സി എന് പുരുഷേത്തമന്
08/06/1972-18/08/1972 എം വി. തങ്കച്ചന്
29/09/1972-01/12/1972 ജാസ്മിന് ചന്ദ്രിക
24/09/1986 - 19/12/1986 ഉഷകുമാരി എന് എം
ലീലാവതി
05/06/1981 - 29/08/1981 അബൂബക്കര് ടി കെ
01/07/1985 - 06/12/1985 ആമിന ടി കെ
01/12/2000 - 30/03/2001 ബിന്ദു വി
05/01/2006 -05/03/2006 മുഹമ്മദ് പി
05/07/2006-18/08/2006 കെ മഞ്ജുഷ
17/07/2006- 31/10/2006 ഷീന എം പി
01/06/2007 - 19/09/2007 ഫമിജ വി
01/06/2007 -24/08/2007 ലീന. എം
19/11/2007 - 18/01/2001 ഫസലുല് റഹ്മാന് ടി
19/01/2009 - 20/02/2009 ഷാഹിര് എം
17/11/2008 - 31/03/2009 ശ്രീലക്ഷമി സുധാകരന്
17/02/2009 - 31/08/2009 മഞ്ജു. യു.വി
04/01/2011 - 04/02/2011 ദീപിക പി
21/01/2013 - 20/02/2013 സൈഫുന്നീസ കെ
30/01/2013 - 08/03/2013 ജസ്നത്ത് വി പി
11/02/2013 - 13//03/2013 മുജീബ് റഹ്മാന് കെ കെ
16/06/2014 - 23/07/2014 വാസില പി കെ

സ്കൂളില് നിലവില് ജോലി ചെയ്യുന്ന അധ്യാപകര്

അധ്യാപകരുടെ പേര് തസ്തിക നിയമന തിയ്യതി
ടി. സുഹൈല് പ്രധാന അധ്യാപകന് 11/11/2005
പി ബീന എല് പി എസ് ടി 04/12/1985
എസ് വത്സല കുമാരി അമ്മ എല് പി എസ് ടി 18/09/1987
ടി പി മിനി മോൾ എല് പി എസ് ടി 01/07/1992
കെ ബീന എല് പി എസ് ടി 18/07/1994
എ രാജു എല് പി എസ് ടി 01/06/1999
വി ബിന്ദു എല് പി എസ് ടി 02/06/2004
പി കെ പ്രസീത എല് പി എസ് ടി 03/01/2005
കെ മഞ്ജുഷ എല് പി എസ് ടി 13/09/2006
പി കെ ആയിഷ എല് പി എസ് ടി 04/06/2007
കെ അബ്ദുൽ ലത്തീഫ് അറബിക് അധ്യാപകന് 04/06/2007
പി കെ വാസില അറബിക് അധ്യാപിക 01/06/2015
ടി ശുഹൈബ എല് പി എസ് ടി 30/06/2017
കെ ഷമീന എല് പി എസ് ടി 01/08/2017


അധ്യാപകരില് പ്രശസ്തര്

അധ്യാപകര് മേഖല റിമാര്ക്സ്
പി വി നാരായണ മേനോന് മാനേജര് സ്കൂള് സ്വന്തം പേരിലറിയപ്പെടുന്നു
കെ ഗോവിന്ദന് നായര് പഞ്ചായത്ത് പ്രസിഡണ്ട്, ഫറോക്ക് 1985-1990
ടി കെ പാത്തുമ്മ വൈസ് പ്രസിഡണ്ട്, ഫറോക്ക് ഗ്രാമ പഞ്ചായത്ത് 1995-2000
ടി മൂസ്സ അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്, കോഴിക്കോട് ഫറോക്ക് പഞ്ചായത്ത്
എ രാജു സെന്സസ് എന്യൂമേററ്റര് അവാര്ഡ് ജേതാവ് കോഴിക്കോട് ജില്ല
കെ അബ്ദുല് ലത്തീഫ് ലോഗോ ഡിസൈനര് അവാര്ഡ് ജേതാവ് ഉപജില്ല കലോത്സവം, അധ്യാപക സംസ്ഥാന സമ്മേളനം


സ്കൂളിന്റെ മുൻ പിടി എ പ്രസിണ്ടുമാര്

സേവന കാലം പ്രസിഡണ്ടിന്റെ പേര് റിമാര്ക്സ്
2016-19 പി ബിജു
2013-16 പി പ്രവീണ് കുമാര്
2011-13 സുനില് കുമാര്
2007-2011 വിജയ കൃഷ്ണന്
2006-2007 സുഭാഷ് വി
2002-2006 തിയ്യത്ത് ഉണ്ണികൃഷണന്
എം സോമന്
കോട്ടായി വാസുദേവന്
ഗംഗാധരന് എന്ന സുന്ദരന്
പീടികത്തൊടി കുഞ്ഞന് നായര്
മാനു നായര്
1977-1980 വി വെലായുധന് നായര്
വാസ്സു നാഗ്ഗശ്ശേരി
വി. ചന്ദ്രന് നായര്
സി. രവി
ഗോപി മാഷ്, രവി സി
മുഹമ്മദ് കക്കാട്

പാചകത്തൊഴിലാളികള്

നാണിക്കുട്ടി അമ്മ
തങ്കം പി സി

കമ്പ്യൂട്ടര് ഇന്സ്ട്രക്ടര് (പി ടി എ നിയമനം)

രജനി (2008)
രൂപ (2009)
അനാമിക(2010)
ബിന്ദു (2013)
രമ്യ കെ(2014)

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

പൂർവ്വ വിദ്യാർഥികൾ

പൂർവ്വ വിദ്യാർഥി മേഖല
ഡോ. കബീര് വി ഡോക്ടറേറ്റ്,കമ്പ്യൂട്ടര് സയന്സ് കോളേജ് പ്രൊഫസര്, എച്ച ഒ ഡി, ഫാറൂഖ് കോളേജ്
ഡോ. ഐശ്വര്യ PM ഡോക്ടറേറ്റ് അപ്ലൈഡ് കെമിസ്ട്രി
ഡോ. അബ്ബാസ് ഡോക്ടര്, കോഴിക്കോട് മാനസിക ആരോഗ്യ കേന്ദ്രം, കുതിരവട്ടം
ഡോ. സുബിത വാഴിയോടന് ഡോക്ടര്
ഡോ. റിന്സിയ ഡോക്ടര്,ആയുര് വേദം
ഡോ. ചൈതന്യ പി എന് MBBS ഡോക്ടര് ( SUTAMS)
ഡോ. ദീപ്തി ഡോക്ടര്,
ശബരിമണി ആകാശവാണി , കോഴിക്കോട്
ഡോ. ഗോപാലകൃഷ്ണന് ഓഡിറ്റര്, കേന്ദ്ര ഗവ. സര് വീസ്
സുധീഷ് പി അധ്യാപകന്, ജി.ജി.വി.എച്ച്.എസ്.എസ്, ഫറോക്ക്
സി.കെ സക്കീര് അധ്യാപകന്, റഹ്മാനിയ വി എച്ച് എസ് എസ്
അബ്ദുല് ഗഫൂര് പി അധ്യാപകന്, യു.എച്ച്.എസ് എസ്, ചാലിയം
മഹസൂം അധ്യാപകന്, യു.എച്ച്.എസ് എസ്, ചാലിയം
സുഭാഷ് വി അധ്യാപകന്, സേവമന്ദിരം പോസ്റ്റ് ബേസിക് സ്കൂള്, രാമനാട്ടുകര
ജീവാനന്ദന് അധ്യാപകന്, കൊട്ടുകര ഹയര് സെക്കന്ഡറി സ്കൂുള്
ശുഹൈബ ടി അധ്യാപിക, നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ
ജാസിര് പി അധ്യാപകന്, യു.എച്ച്.എസ് എസ്, ചാലിയം
ഫായിസ് മോന്. അധ്യാപകന്, മണ്ണൂര് നോര്ത്ത് എ യു പി സ്കൂള്
ഷുഹൈറ.ടി അധ്യാപിക, പി ടി എം എച്ച് എസ് എസ് കൊടിയത്തൂര്
അഡ്വ. ശ്രീകാന്ത് സോമന് വക്കീല്
പ്രിയേഷ് എഞ്ചിനീയര്, മാതഭൂമി
സൂരജ് പി ബാങ്ക് മാനേജര്
അഖില് ദാസ് ഗസറ്റഡ് ഓഫീസര്, കാലിക്കറ്റ് യൂണിവേഴ്സിറ്റി
മഞ്ജു. യു.വി അധ്യാപിക, മണ്ണൂര് കൃഷ്ണ എ യു പി സ്കൂള്
സുഹൈല് ടി അധ്യാപകന്, നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ
നില്ഷ കെ ഹയര് സെക്കന്ററി സ്കൂള് അധ്യാപിക, ജി.ജി. എച്ച. എസ് എസ് മഞ്ചേരി
ഷമീന കെ അധ്യാപിക, നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂൾ

കൂടുതല് വിവരങ്ങള് ശേഖരിച്ചു കൊണ്ടിരിക്കുന്നു

നിരവധി വിദ്യാര്ത്ഥികള്ക്ക് അറിവിന്റെ ബാലപാഠങ്ങള് നുകര്ന്നു നല്കാന് ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. പൂര് വ്വ വിദ്യാര്ത്ഥികളില് പലരും സമൂഹത്തിന്റെ വിവിധ മേഖലകളില് സേവനം ചെയ്യുന്നു. അവരില് പലരും അധ്യാപകര്, ഡോക്ടര്മാര്, വക്കീല്, എഞ്ചിനീയര്മാര്, രാഷ്ടീയ നേതാക്കന്മാര്, മറ്റു ഉന്നത ജോലിയില് സേവനം ചെയ്യുന്നവര് ഉണ്ട്.

കലാ കായിക രംഗത്ത് പ്രസിദ്ധരായവര്

പൂര് വ്വ വിദ്യാര്ത്ഥി മേഖല
ലസിത ദേശീയ ഗെയിംസ്
അഷ്റഫ് കെ പാട്ടുകാരന്
മഞ്ചുനാഥ് വയലിന്
കളത്തിലെ എഴുത്ത് ഗിറ്റാര്.
മോഹന് ദാസ് ചെണ്ടമേളം
സുബൈദ ചേളാരി പ്രൊഫഷണല് സിങ്ങര്
ഗോകുല് ദാസ് സിനിമ അഭിനയം (അദ്ഭുത ദ്വീപ്)

പരീക്ഷ റാങ്ക് ജേതാക്കള്

വിദ്യര്ത്ഥി പരീക്ഷ റാങ്ക്
അഞ്ജു ലാല് ബി എസ് സി. മൈക്രോ ബയോളജി മൂന്നാം റാങ്ക്, കാലിക്കറ്റ് യൂണിവേഴ്സിറ്റി
അഞ്ജു ലാല് എം എസ് സി. മൈക്രോ ബയോളജി മൂന്നാം റാങ്ക്, കാലിക്കറ്റ് യൂണിവേഴ്സിറ്റി
ദീപ്തി ആയുര് വേദ മെഡിസിന് ഒന്നാം റാങ്ക്

കൂടുതല് വിവരങ്ങള് ശേഖരിച്ചു കൊണ്ടിരിക്കുന്നു

ആദ്യ കാല അഡ്നിഷന് രജിസ്റ്ററിന്റെ ചിത്രം

OLD STUDENT REGISTER
OLD STUDENT REGISTER
OLD STUDENT REGISTER
OLD STUDENT REGISTER

വേര്പ്പാട്

അകാല ചരമം പ്രാപിച്ച വിദ്യാര്ത്ഥികള്
പി ഷഫ്റീന (3 എ) 2006
ഷാഹിന പി ഇ
ഷാഹിന പി ഇ

പാഠ്യേതര പ്രവർത്തനങ്ങൾ

തിലകം മാസികയില് നിന്നും 2015-16

ഫറോക്ക് മുൻസിപ്പാലിറ്റിയിലെ ഏറ്റവും മികച്ച പഠന നിലവാരവും പാഠ്യേതര പ്രവർത്തനങ്ങളിലെ മികച്ച സാനിദ്ധ്യവുമായ ഈ ശിശു സൗഹൃദ എൽ.പി.വിദ്യാലയം നല്ലൂർ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. പാഠ്യ-പാഠ്യേതര രംഗത്ത് ഈ വിദ്യാലയം ഫറോക്ക് ഉപജില്ലയിൽ എന്നും മുൻനിരയിലാണ്. മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം എന്നിവയിൽ 1 മുതൽ 4വരെ 260 വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. പഠന രംഗത്തും, കലാ-കായിക രംഗത്തും എന്നും ഞങ്ങൾ ഒന്നാം സ്ഥാനത്താണ്. ഫറോക്ക് ഉപജില്ലയിലെ അമ്പതോളം വിദ്യാലയങ്ങളിലെ മികച്ച വിദ്യാർത്ഥികൾ പങ്കെടുത്ത എൽ.എസ്.എസ്. പരീക്ഷയിൽ 22 വിദ്യാർത്ഥികൾ ഈ വർഷം പങ്കെടുത്തിട്ടുണ്ട്. നിരവധി മാതൃകാ പരീക്ഷകളും, പ്രത്യേക പരിശീലന ക്ലാസ്സുകളും നൽകി അവരെ ഏതൊരു മത്സരപ്പരീക്ഷഅഭിമുഖീകരിക്കാനും പ്രാപ്തരാക്കിയിട്ടുണ്ട്. ഉപജില്ലയിലെ അമ്പതോളം വിദ്യാലയങ്ങൾ പങ്കെടുത്തിട്ടുള്ള ഫറോക്ക് ഉപജില്ലാ തല അറബിക് സാഹിത്യോത്സവത്തിൽ ഞങ്ങളുടെ സ്കൂളിനാണ് രണ്ടാം സ്ഥാനം് ലഭിച്ചത്. ഫറോക്ക് പഞ്ചായത്ത് തല കലോത്സവത്തിലും അറബിക് സാഹിത്യോത്സവത്തിൽ ഒന്നാം സ്ഥാനവും ബാല കലോത്സവത്തിൽ രണ്ടാം സ്ഥാനവും നമുക്ക് ലഭിച്ചു. കരുവൻതിരുത്തിയിൽ വെച്ച് നടന്ന പഞ്ചായത്ത് തല കായിക മേളയിൽ ഒന്നാം സ്ഥാനവും ഫാറൂഖ് കോളജിൽ വച്ചു നടന്ന ഉപജില്ലാ സ്പോർട്സിൽ നിരവധി കുട്ടികൾക്ക് സമ്മാനങ്ങളും ലഭിച്ചു. ഫറോക്ക് മുൻസിപ്പാലിറ്റി തല വായനാവസന്ത മത്സരത്തിൽ ഒന്നാം സ്ഥാനവും ചെറുവണ്ണൂർ യംഗ്സ്റ്റേഴ്സ് അസോസിയേഷൻ നടത്തിയ ഫറോക്ക് ഉപജില്ലാ ഉപജില്ലാ തല ടാലൻറ് ടെസ്റ്റിൽ മൂന്നാം സ്ഥാനവും നേടി ഞങ്ങളുടെ സ്കൂൾ മികവ് നിലനിർത്തിയിട്ടുണ്ട്. യുറീക്കാ വിജ്ഞാനോത്സവത്തിൽ പഞ്ചായത്ത് തലത്തിൽ എൽ.പി. വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി മികച്ച സ്കൂളായി തെരഞ്ഞെടുത്തു. ഈ രംഗത്ത് നമ്മുടെ ആധിപത്യം വർഷങ്ങളായി തുടരുന്നു. വിദ്യാഭ്യാസ വകുപ്പും വിവിധ സംഘടനകളും നടത്തിയ ക്വിസ്സ് മത്സരങ്ങളിൽ ഇവിടുത്തെ വിദ്യാർത്ഥികൾക്ക് മികച്ച വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. എല്ലാവർക്കും കമ്പ്യൂട്ടർ പരിശീലനവും, പഠനത്തിലെ പിന്നാക്കക്കാർക്ക് പരിഹാര ബോധന ക്ലാസ്സും കലാ-കായിക പരിശീലനവും നൽകി വരുന്നു. ഫറോക്ക് സർവ്വീസ് സഹകരണ ബാങ്ക് നൽകിയ പ്രൊജക്ടറിൻറെ സഹായത്താൽ ഒരു മികച്ച സ്മാർട്ട് ക്ലാസ്സ് റൂം ഒരുക്കുകയും ചെയ്തു. 2014 മുതൽ LKG, UKG ക്ലാസ്സുകൾ ആരംഭിക്കുകയും നല്ലരീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. വിദ്യാർത്ഥികളുടെ ഉന്നതിമാത്രം ആഗ്രഹിക്കുകയും അതിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന അധ്യാപകരും, പി.ടി.എയും, മാനേജ്മെൻറും ഞങ്ങൾക്ക് മുതൽക്കൂട്ടാണ്. ഇവിടെ പഠിപ്പിച്ചും പഠിച്ചും പിരിഞ്ഞുപോയ പ്രതിഭകളെ സ്മരിക്കുകയും ചെയ്യുന്നു.

2014-15

തിലകം എഡിറ്റോറിയൽ ഫറോക്ക് ഗ്രാമ പഞ്ചായത്തിലെ നല്ലൂർ പ്രദേശത്താണ് നല്ലൂർ നാരായണ എൽ.പി. ബേസിക് സ്കൂൾ തലയുയർത്തിനിൽക്കുന്നത്. മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം എന്നിവയിൽ 1 മുതൽ 4വരെ 320 ഓളം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. പഠന രംഗത്തും, കലാ-കായിക രംഗത്തും എന്നും ഞങ്ങൾ ഒന്നാം സ്ഥാനത്താണ്. ഫറോക്ക് ഉപജില്ലയിലെ അമ്പതോളം വിദ്യാലയങ്ങളിലെ മികച്ച വിദ്യാർത്ഥികൾ പങ്കെടുത്ത എൽ.എസ്.എസ്. പരീക്ഷയിൽ ആകെ 8 പേർക്ക് സ്കോളർഷിപ്പ് ലഭിച്ചതിൽ 2 പേർ ഞങ്ങളുടെ സ്കൂളിലെ വിദ്യാർത്ഥികളാണ് എന്ന് പറയുന്നതിൽ നമുക്ക് അഭിമാനമുണ്ട്. ഈ വർഷവും 16 വിദ്യാർത്ഥികൾ എൽ.എസ്.എസ്. പരീക്ഷ എഴുതിയിട്ടുണ്ട്. അവർക്ക് മാതൃകാ പരീക്ഷകളും, പ്രത്യേക പരിശീലന ക്ലാസ്സുകളും നൽകിയിട്ടുണ്ട്. ഫറോക്ക് ഉപജില്ലാ തല കലോത്സവത്തിൻറെ ഭാഗമായ അറബിക് സാഹിത്യോത്സവത്തിൽ ഞങ്ങളുടെ സ്കൂളിനാണ് ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചത്. ഫറോക്ക് പഞ്ചായത്ത് തല കലോത്സവത്തിലും അറബിക് സാഹിത്യോത്സവത്തിലും മികച്ച വിജയം കൈവരിച്ചിട്ടുണ്ട്. നല്ലൂർ മിനി സ്റ്റേഡിയത്തിൽ വെച്ച് നടന്ന പഞ്ചായത്ത് തല കായിക മേളയിൽ ഉന്നത വിജയവും ബേപ്പൂർ മിനി സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഉപജില്ലാ കായിക മേളയിൽ മികച്ച നേട്ടം കരസ്ഥമാക്കി. ഫറോക്ക് പഞ്ചായത്ത് തല മെട്രിക് മേളയിൽ രണ്ടാം സ്ഥാനവും ചെറുവണ്ണൂർ യംഗ്സ്റ്റേഴ്സ് അസോസിയേഷൻ നടത്തിയ ഫറോക്ക് ഉപജില്ലാ ടാലൻറ് ടെസ്റ്റിൽ ഒന്നാം സ്ഥാനവും നേടി ഞങ്ങളുടെ സ്കൂൾ മികവ് നിലനിർത്തിയിട്ടുണ്ട്. യുറീക്കാ വിജ്ഞാനോത്സവത്തിൽ പഞ്ചായത്ത് തലത്തിലും മേഖലാ തലത്തിലും എൽ.പി. വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി മികച്ച സ്കൂളായി തെരഞ്ഞെടുത്തു. വിദ്യാഭ്യാസ വകുപ്പും വിവിധ സംഘടനകളും നടത്തിയ ക്വിസ്സ് മത്സരങ്ങളിൽ ഇവിടുത്തെ വിദ്യാർത്ഥികൾക്ക് മികച്ച വിജയം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. എല്ലാവർക്കും കമ്പ്യൂട്ടർ പരിശീലനവും, പഠനത്തിലെ പിന്നാക്കക്കാർക്ക് പരിഹാര ബോധന ക്ലാസ്സും കലാ-കായിക പരിശീലനവും നൽകി വരുന്നു. 2014 മുതൽ LKG, UKG ക്ലാസ്സുകൾ ആരംഭിക്കുകയും നല്ലരീതിയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. വിദ്യാർത്ഥികളുടെ ഉന്നതിമാത്രം ആഗ്രഹിക്കുകയും അതിന് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന അധ്യാപകരും, പി.ടി എ യുമാണ് ഈ വിദ്യാലത്തിന്റെ കരുത്ത്.

സ്കൂള് ആകാശവാണി

" പ്രിയപ്പെട്ട കൂട്ടൂകാരെ, ഞാൻ സഫിയ മിൻഹ, എല്ലാവർക്കും കുട്ടികളുടെ ആകാശവാണിയിലേക്ക് ഹാർദവമായ സ്വാഗതം, ഇന്നത്തെ പരിപാടികൾ ഇവിടെ ആരംഭിക്കുന്നു. ആദ്യമായി നിരജ്ഞന മോഹൻ അവതരിപ്പിക്കുന്ന ലളിതഗാനം... എങ്ങനെയുണ്ട് നിരജ്ഞനയുടെ ലളിതഗാനം ? ഇഷ്ടമായോ.. അടുത്തത് ഒരു കഥയായാലോ?" ഇത് ഏതെങ്കിലും എഫ് എം റേഡിയോയിലെ പ്രോഗ്രാം അല്ല. നല്ലൂർ നാരായണ എൽ പി ബി സ്കൂളിൽ ആരംഭിച്ചിട്ടുള്ള ആകാശവാണിയിലെ പരിപാടികളാണ്. വിദ്യാർത്ഥികളുടെ സർഗ്ഗ വാസനകൾ പരിപോഷിപ്പിക്കാനും ഒഴിവു സമയം ഫലപ്രദമായി ഉപയോഗിക്കാനും വേണ്ടിയാണ് ഇവിടെ കുട്ടികളുടെ ആകാശവാണി ആരംഭിച്ചിട്ടുള്ളത്. രാവിലെയും ഉച്ചക്കും വൈകുന്നേരം എന്നീ മൂന്നു നേരമാണ് ആകാശവാണിയുടെ പ്രക്ഷേപണം നടത്തുന്നത്. സ്മാർട്ട് ക്ലാസ് റൂമിലെ പ്രത്യേകം സജ്ജമാക്കിയ മൈക്കിലൂടെ റേഡിയോ ജോക്കികളായ വിദ്യർത്ഥികൾ ഓരോ ദിവസത്തെയും പരിപാടികൾ അവതരിപ്പിക്കുന്നത്. ക്ലാസുകളിലെ സ്പീക്കറിലൂടെ വിദ്യാർത്ഥികൾ ഇത് ആസ്വദിക്കുന്നു. വാർത്തകൾ, കൗതുക വാർത്തകൾ , ക്വിസ്സ് മത്സരങ്ങൾ , പ്രഭാഷണങ്ങൾ, കഥകൾ, കവിതകൾ, ദിനാചരണ കുറിപ്പുകൾ, ദിന ചിന്തകൾ തുടങ്ങിയവ കുട്ടികളിൽ ആസ്വാദകരമായി എത്തിക്കാൻ ആകാശവാണി പ്രക്ഷേപണം മൂലം സാധിച്ചു. സ്കൂളിലെ കുട്ടികൾ തന്നെ നിയന്ത്രിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നു എന്നതിനാലാണ് മറ്റു വിദ്യാലയങ്ങളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നു

അറബിക് സാഹിത്യോത്സവം

ഉപജില്ലാ കലോത്സവത്തിൽ എൽ.പി. വിഭാഗം അറബിക് സാഹിത്യോത്സവത്തിൽ 41 പോയിൻറ് നേടി ഞങ്ങളുടെ വിദ്യാലയം രണ്ടാം സ്ഥാനം കരസ്ഥമാക്കി. കലാരംഗത്തെ അമ്പതോളം വിദ്യാലയങ്ങളോട് മികച്ച മത്സരം കാഴ്ച വെച്ചാണ് ഈ വിജയം നേടിയത്. പത്ത് വർഷത്തോളമായി ഉപജില്ലാ അറബിക് സാഹിത്യോത്സവത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി നമ്മൾ ആധിപത്യം നിലനിർത്തിവരുന്നു. കലോത്സവ വേദികളിൽ നല്ലൂർ നാരായണ എൽ.പി. ബേസിക് സ്കൂളിനെ ആർക്കും അവഗണിക്കാനാവില്ല എന്ന് ഒരിക്കൽ കൂടി തെളിയിച്ചു. കൃത്യതയാർന്ന പരിശീലനവും, അതുൾക്കൊണ്ട വിദ്യാർത്ഥികളുടെ പ്രകടനവും, അധ്യാപകരുടെ സമർപ്പിത മനസ്സും കൂടെ ദൈവാനുഗ്രഹവുമാണ് ഈ നേട്ടത്തിന് പിൻബലം.


സ്കൂളിലെ എല് എസ് എസ് ജേതാക്കള്'

വര്ഷം വിദ്യാര്ത്ഥിയുടെ പേര് ഫോട്ടോ
2017-18 ഹംനദിയ ടി
HAMNADIYA
2016-17 ധ്യാന് രാജ് എം എസ്
DYAN RAJ MS LSS
2013-14 സഞ്ജയ് സി
2013-14 ആരതി എം
2012-13 തീര്ത്ഥ വിനോദ്
2010 നന്ദിത സുഭാഷ് വി
2010 ശ്രീഹരി
2010 കാവ്യ ദിലീപ്
2010 മനീഷ ഇ
2009 അര്ച്ചന
2009 ശ്രീഷ്മ
2008 വൃന്ദ
2008 ജിബിന്
2008 ആദില് മുബാറക്
എല് എസ് എസ് ജേതാക്കള്ക്കു മാനേജര് ടി മൂസ്സ മാസ്റ്റര് ഉപഹാരം നല്കിയപ്പോള്
2007 ആര്യനന്ദ
2007 ആരതി
2007 ഹര്ഷ
2007 നീത സുഭാഷ് വി
2007 ഹസ്സന് അമാന് പി ഇ
2006 അനുജാ ലക്ഷ്മി
2006 അമ്പിളി
2006 അക്ഷയ്
2006 അനന്യ എം കെ
2006 ഹൃദ്യ യു വി

എന്ഡോവ്മെന്റ് ജേതാക്കള്

2003-04

എന്ഡോവ്മെന്റ് അര്ഹരായ വിദ്യാര്ത്ഥി
കെ ഗോവിന്ദന് നായര് മാസ്റ്റര് സഹലാ ഫാത്തിമ, രഞ്ജിത.സി, ഷംല കെ, മിഥുന ടി

2004-05

എന്ഡോവ്മെന്റ് അര്ഹരായ വിദ്യാര്ത്ഥി
കെ ഗോവിന്ദന് നായര് മാസ്റ്റര് സഹലാ ഫാത്തിമ, രഞ്ജിത.സി, ഷംല കെ, മിഥുന ടി


2005-06

എന്ഡോവ്മെന്റ് അര്ഹരായ വിദ്യാര്ത്ഥി
കെ ഗോവിന്ദന് നായര് മാസ്റ്റര് ജുവൈരിയ , വിഷ്ണുപ്രിയ, ജുനൈദ്, മുര്ഷിദ്
എന് ഹരിലാല് മാസ്റ്റര് എന് സന്ദീപ്
ഇ എന് ഗംഗാധരന് മാസ്റ്റര് അക്ഷയ് 4 സി, ഷഹനാസ് 4 എ

2006-07

എന്ഡോവ്മെന്റ് അര്ഹരായ വിദ്യാര്ത്ഥി
കെ ഗോവിന്ദന് നായര് മാസ്റ്റര് അക്ഷയ് ഇ, അര്ഷ വി, ഹസ്ന ബീഗം കെ ടി, അമീന ഷെറിന് കെ
എന് ഹരിലാല് മാസ്റ്റര് ഹൃദ്യ യു വി, അനന്യ എം കെ
ഇ എന് ഗംഗാധരന് മാസ്റ്റര് മുഹമ്മദ് നജാദ് 4 ബി

2007-08

എന്ഡോവ്മെന്റ് അര്ഹരായ വിദ്യാര്ത്ഥി
കെ ഗോവിന്ദന് നായര് മാസ്റ്റര്
എന് ഹരിലാല് മാസ്റ്റര്
ഇ എന് ഗംഗാധരന് മാസ്റ്റര്
ടി മൂസ്സ മാസ്റ്റര്

2008-09

എന്ഡോവ്മെന്റ് അര്ഹരായ വിദ്യാര്ത്ഥി
കെ ഗോവിന്ദന് നായര് മാസ്റ്റര് ഫാത്തിമ നിസാഹ 4 ബി, റമീസ് ഇ 3 എ
എന് ഹരിലാല് മാസ്റ്റര് ആര്യ എം
ഇ എന് ഗംഗാധരന് മാസ്റ്റര് സിമിന് രാജ് 4 എ, ഹര്ഷീന 4 സി
ടി മൂസ മാസ്റ്റര് ആയിശ മുംതാസ് 4 എ, അലിയ 4 എ
ടി ജെ രാധാമണി ടീച്ചര്

2009-10

എന്ഡോവ്മെന്റ് അര്ഹരായ വിദ്യാര്ത്ഥി
കെ ഗോവിന്ദന് നായര് മാസ്റ്റര് റാഷിദാപര് വീന് 3 സി, സൂര്യ 4 സി
എന് ഹരിലാല് മാസ്റ്റര് ശ്രീഷ്മ കെ
ഇ എന് ഗംഗാധരന് മാസ്റ്റര് മുസക്കിര് 2 സി , ജംഷിദ് 4 ബി
ടി മൂസ മാസ്റ്റര് ജന്നത്തുള് ഷെറിന് സി കെ ,ഫാത്തിമ സഹല 4 എ, ഇര്ഫാന് 4 എ
ടി ജെ രാധാമണി ടീച്ചര് മുഹമ്മദ് ഹര്ഷാദ് 3 എ

2010-11

എന്ഡോവ്മെന്റ് അര്ഹരായ വിദ്യാര്ത്ഥി
കെ ഗോവിന്ദന് നായര് മാസ്റ്റര് ശാകുല് പി 4 സി, മുഹമ്മദ് ഫെമിഷ് 3 എ
എന് ഹരിലാല് മാസ്റ്റര് ശ്രീഹരി 4
ഇ എന് ഗംഗാധരന് മാസ്റ്റര് ആദില് അലി , ആഷിമ
ടി മൂസ മാസ്റ്റര് ജന്നത്തുള് ഷെറിന് സി കെ , മുഹമ്മദ് അര്ഷാദ് , ഷഹല പി പി
ടി ജെ രാധാമണി ടീച്ചര് മുഹമ്മദ് അര്ഷാദ്

2011-12

എന്ഡോവ്മെന്റ് അര്ഹരായ വിദ്യാര്ത്ഥി
കെ ഗോവിന്ദന് നായര് മാസ്റ്റര് ഷനൂഹ് റഹ്മാന് 3 സി, മുഹമ്മദ് ഫര്ഷാദ് 4 ബി
എന് ഹരിലാല് മാസ്റ്റര് ശ്രീപ്രിയ വിജയന് 4
ഇ എന് ഗംഗാധരന് മാസ്റ്റര് ഹരിപ്രിയ 2 സി
ടി മൂസ മാസ്റ്റര് മുഹമ്മദ് അബ്ദുള്ള എം 4 ബി, റിന്ഷാദ് 4 സി
ടി ജെ രാധാമണി ടീച്ചര് അമൃത 4 ബി


2012-13

എന്ഡോവ്മെന്റ് അര്ഹരായ വിദ്യാര്ത്ഥി
കെ ഗോവിന്ദന് നായര് മാസ്റ്റര് ഷിഫാന ഷെറിന് 4 സി , ഷാരു 4 സി
എന് ഹരിലാല് മാസ്റ്റര് അമൃത പി 4 ബി
ഇ എന് ഗംഗാധരന് മാസ്റ്റര് നാജിയ സുല്ത്താന
ടി മൂസ മാസ്റ്റര് ഫാത്തിമ റിഫാന 4 എ, റിന്ഷ ഷെറിന് 4 എ
ടി ജെ രാധാമണി ടീച്ചര് തീര്ത്ഥ വിനോദ്

2013-14

എന്ഡോവ്മെന്റ് അര്ഹരായ വിദ്യാര്ത്ഥി
കെ ഗോവിന്ദന് നായര് മാസ്റ്റര് ഷഹാന ഷെറിന് 3 എ, മുഹമ്മദ് ഷിനീസ് 2 എ
എന് ഹരിലാല് മാസ്റ്റര് ആരതി 4 സി
ഇ എന് ഗംഗാധരന് മാസ്റ്റര് നാജിയ സുല്ത്താന
ടി മൂസ മാസ്റ്റര് മുഹമ്മദ് അനസ് 4 എ , ആയിഷ അഷ്റഫ് എ 3 എ
ടി ജെ രാധാമണി ടീച്ചര് ആരതി 4 സി

2014-15

എന്ഡോവ്മെന്റ് അര്ഹരായ വിദ്യാര്ത്ഥി
കെ ഗോവിന്ദന് നായര് മാസ്റ്റര് ഷംന വി , അഞ്ജന
എന് ഹരിലാല് മാസ്റ്റര് അസ്ഹര് ജുമാന്
ഇ എന് ഗംഗാധരന് മാസ്റ്റര് മുഹമ്മദ് ലാസിം
ടി മൂസ മാസ്റ്റര് മുഹമ്മദ് ഹനീന്, ഫാത്തിമ റിഷ പി ഇ , ആയിഷ അഷ്റഫ് എ
ടി ജെ രാധാമണി ടീച്ചര് ജിഷ് ല കെ പി


2015-16

എന്ഡോവ്മെന്റ് അര്ഹരായ വിദ്യാര്ത്ഥി
കെ ഗോവിന്ദന് നായര് മാസ്റ്റര് റിയ റോസ് 4 എ
എന് ഹരിലാല് മാസ്റ്റര് സഫിയ മിന്ഹ പി പി 4 എ
ഇ എന് ഗംഗാധരന് മാസ്റ്റര് ഫാത്തിമ ഷിഫ്ന കെ ടി 2 സി
ടി മൂസ മാസ്റ്റര് ഫാത്തിമ നേഹ എം , ഫാത്തിമ റിഫ 4 എ

2016-17

എന്ഡോവ്മെന്റ് അര്ഹരായ വിദ്യാര്ത്ഥി
കെ ഗോവിന്ദന് നായര് മാസ്റ്റര് ഫത്തിമ അംന എം 4 സി
എന് ഹരിലാല് മാസ്റ്റര് ധ്യാന് രാജ് എം എസ് 4 എ
ഇ എന് ഗംഗാധരന് മാസ്റ്റര് ആയിഷ തന്ഹ കെ 3 ബി
ടി മൂസ മാസ്റ്റര് ഖദീജ ലബീബ, ഫാത്തിമ ലുബാബ

2017-18

എന്ഡോവ്മെന്റ് അര്ഹരായ വിദ്യാര്ത്ഥി
കെ ഗോവിന്ദന് നായര് മാസ്റ്റര് ഹരിദേവ് പി 4 ബി
എന് ഹരിലാല് മാസ്റ്റര് പ്രയാണ് വി 4 സി
ഇ എന് ഗംഗാധരന് മാസ്റ്റര് അറഫാസ് കെ
ടി മൂസ മാസ്റ്റര് ഖദീജ ലബീബ 4 സി

അലിഫ് അറബിക് മെഗാ ക്വിസ്സ്

വര്ഷം വിദ്യാര്ത്ഥിയുടെ പേര് ഉപജില്ലയിലെ സ്ഥാനം ജില്ലയിലെ സ്ഥാനം
2018-19 ഫാത്തിമ റിഫ പി ഇ മൂന്നാം സ്ഥാനം
2017-18 മുഹമ്മദ് ഹനീന് എം ഫസ്റ്റ് നാലാം സ്ഥാനം
2016-17 മുക്താര് ബാദുഷ പി കെ, ലിഹിമ ഹനീന ഫസ്റ്റ് നാലാം സ്ഥാനം
2015-16 മുഹമ്മദ് ഷമ്മാസ്. കെ പി, മുഹമ്മദ് ജലാല് പി ഫസ്റ്റ് അഞ്ചാം സ്ഥാനം
2014-15 ഫാത്തിമ റിഷ പി ഇ, ആയിശ ബീവി പി പി ഫസ്റ്റ് രണ്ടാം സ്ഥാനം
2013-14 ഫസ്റ്റ് നാലാം സ്ഥാനം
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്

ടാലന്റ് പരീക്ഷ

ചെറുവണ്ണൂര് യംങ്ങ്സ്റ്റേഴ്സ് ടാലന്റ് പരീക്ഷ ഫറോക്ക് ഉപജില്ലാ തലത്തില് നടത്തുന്നു.

വര്ഷം വിദ്യാര്ത്ഥികള് സ്ഥാനം
2015-16 അസ്ഹര് ജുമാന് മൂന്നാം സ്ഥാനം
2015-16 ആയിശ ബീവി പി പി നാലാം സ്ഥാനം
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്

വിദ്യാര്ത്ഥികള്ക്ക് ലഭിച്ച സ്പോണ്സര്ഷിപ്പുകള്

സ്ഥാപനം വിദ്യാര്ത്ഥി
സഹൃദയ ചാരിറ്റബിള് ട്രസ്റ്റ് 7 വി്ദ്യാര്ത്ഥികള്ക്ക് (2008)
സഹൃദയ ചാരിറ്റബിള് ട്രസ്റ്റ് 7 വി്ദ്യാര്ത്ഥികള്ക്ക് (2009)
സഹൃദയ ചാരിറ്റബിള് ട്രസ്റ്റ് 7 വി്ദ്യാര്ത്ഥികള്ക്ക് (2010)
സഹൃദയ ചാരിറ്റബിള് ട്രസ്റ്റ് 7 വി്ദ്യാര്ത്ഥികള്ക്ക് (2011)
സഹൃദയ ചാരിറ്റബിള് ട്രസ്റ്റ് 7 വി്ദ്യാര്ത്ഥികള്ക്ക് (2012)
സുനില് കുമാര് മാധവി നിലയം ഫാത്തിമ അംന (5000 രുപ സഹായം)

സ്കൂള് ലീഡര് തിരഞ്ഞെടുപ്പ്

വര്ഷം പ്രധാനമന്ത്രി
2009-10 മനീഷ ഇ
2010-11 ഉനൈസ് കെ
2011-12 അബ്ദുള്ള എം
2012-13
2013-14
2014-15 ആയിശ അഷ്റഫ് എ
2015-16 മുഹമ്മദ് ജലാല് പി
2016-17 മുക്താര് ബാദുഷ പി കെ
2018-19 അല് ഫിയ സി പി

2016-17

84-ാം സ്കൂൾ വാർഷികാഘോഷവും സ്മാർട്ട് ക്ലാസ്റൂം ഉദ്ഘാടനം

ഫറോക്ക് : നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂളിൻറെ 84-ാം വാർഷികവും റെയിൻബോ നഴ്സറിയുടെ രണ്ടാം വാർഷികവും സ്കൂൾ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം , സ്കൂളിലെ കുട്ടികളുടെ ആകാശവാണി എന്നിവയുടെ ഉദ്ഘാടനം സ്കൂൾ വിദ്യാർത്ഥികളുടെയും നഴ്സറി വിദ്യാർത്ഥികളുടെയും കലാപരിപാടികൾ എന്നിവയും നടന്നു. കുട്ടികളുടെ ആകാശവാണിയുടെ മാതൃക സഫിയ മിൻഹ, നിരജ്ഞന മോഹൻ, ഫാത്തിമ നേഹ, അനുശ്രീ, ഫാത്തിമ റിഫ എന്നിവർ ചേർന്ന് അവതരിപ്പിച്ചു. സ്കൂൾ വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം മുൻസിപ്പാലിറ്റി വികസന സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സബീന മൻസൂർ നിർവഹിച്ചു. കുട്ടികളുടെ ആകാശവാണി പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ടി.നുസ്റത്തും സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ഫറോക്ക് സർവ്വീസ് സഹകരണ ബാങ്ക് ഡയറയക്ടർ പ്രഭാകരൻ, എൻഡോവ്മെൻറ് വിതരണം സ്കൂൾ മാനേജർ ടി.മൂസമാസ്റ്റർ , ടാലൻറ് ടെസ്റ്റ് വിജയികൾക്കുള്ള സമ്മാനങ്ങൾ കോഴിക്കോട് ബി.പി.ഒ പി.പി.സൈതലവി, കലാ പരിപാടികളിലെ സമ്മാനങ്ങൾ കൗൺസിലർമാരായ പി.ബിജു, അബ്ദുൽ ലത്തീഫ് എന്നിവർ വിതരണം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ കെ.വീരമണികണ്ഠൻ സ്വാഗതവും പിടി.എ പ്രസിഡണ്ട് പി. പ്രവീൺകുമാർ അദ്ധ്യക്ഷത യും എം പിടിഎ പ്രസിഡണ്ട് വിജിത കുമാരി, സ്കൂൾ കലാ കൺവീനർ എസ് വത്സലകുമാരിയമ്മ, സ്റ്റാഫ് സെക്രട്ടറി പി.ബീന, സ്കൂൾ ലീഡർ മുഹമ്മദ് ജലാൽ എന്നിവർ സംസാരിച്ചു.

ചിത്ര രചനാ ക്യാമ്പ്

വിദ്യാർത്ഥികളിൽ ചിത്ര രചന കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി സി.സി.ആർ.ടികൾച്ചറൽ ക്ലബിൻറെയും സയൻസ് ക്ലബ്ബിൻറെയും ആഭിമുഖ്യത്തിൽ ഓസോൺ മാസാചരണത്തിൻറെ ഭാഗമായി ചിത്ര രചനാ പരിശീലനം നൽകി. പ്രശസ്ത ചിത്ര കലാ അദ്ധ്യാപകനും സ്കൂൾ പൂർവ്വ വിദ്യാർത്ഥിയുമായ ജീവാനന്ദൻ മാസ്റ്ററാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയത്. വിദ്യാർത്ഥികൾ തയ്യറാക്കിയ ചിത്രങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു.

ഓസോൺ ദിനാചരണം

നല്ലൂർ നാരായണ എൽ പി ബേസിക് സ്കൂളിൽ കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൻറെയും സ്കൂൾ സി.സി.ആർ.ടി. കൾച്ചറൽ ക്ലബ്, ശാസ്ത്രക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഓസോൺ സംരക്ഷണത്തിൽ വിദ്യാർത്ഥികളുടെ പങ്ക് എന്ന വിഷയത്തിൽ ഓസോൺ മാസാചരണം സംഘടിപ്പിച്ചു. പരിപാടികളുടെ സമാപനമായി വിദ്യാർത്ഥികൾക്ക് ചിത്രരചനാ ക്യാമ്പ് സംഘടിപ്പിച്ചു. ചിത്രകലാ അധ്യാപകനായ ജീവനാന്ദൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ.വീരമണികണ്ഠൻ അധ്യക്ഷത വഹിച്ചു. സി.സി.ആർ.ടി ക്ലബ് കൺവീനർ ടി.സുഹൈൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. ബീന നന്ദിയും പറഞ്ഞു. അസിസ്റ്റൻറ് കോ ഓർഡിനേറ്റർ കെ.അബ്ദുൽ ലത്തീഫ് , ശാസ്ത്ര ക്ലബ് കൺവീനർ എസ്. വത്സലകുമാരി അമ്മ , ടി.പി. മിനിമോൾ, പി.കെ ആയിശ, . ജി. പ്രബോധിനി, നിരഞ്ജന മോഹൻ എന്നവർ സംസാരിച്ചു. മാസചരണത്തിൻറെ ഭാഗമായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ഓസോൺ സംരക്ഷണം എന്ന വിഷയത്തിൽ അബ്ദുൾ റഹീം , നജീബ് എങ്ങാട്ടിൽ എന്നവരുടെ പ്രകൃതി നശീകരണം, ഓസോൺ പാളിയുടെ നശീകരണം, തുടങ്ങിയ വിഷയങ്ങളിലെ ഫോട്ടോ പ്രദർശനം. സംഘടിപ്പിച്ചു. ഓസോൺ എന്ത് എന്തിന് എന്ന വിഷയത്തൽ നിരഞ്ജന മോഹൻ പ്രഭാഷണം, നിർവഹിച്ചു. കൂടാതെ വിദ്യാർത്ഥികൾക്കായി ഓസോൺ നശിക്കുന്നതിനെ കുറിച്ചുള്ള ഡോക്യുമെൻറി പ്രദർശനം സംഘടിപ്പിച്ചു.

യുറീക്കാ വിജ്ഞാനോത്സവം

പഞ്ചായത്ത് തല യുറീക്കാ വിജ്ഞാനോത്സവത്തിൽ എൽ.പി. വിഭാഗത്തിൽ ഏറ്റവും മികച്ച വിദ്യാലയത്തിനുള്ള ദേവൻമാസ്റ്റർ മെമ്മോറിയൽ ട്രോഫി ഇത്തവണയും നേടി ഞങ്ങളുടെ ആധിപത്യം നിലനിർത്തി. സ്കൂളിനെ പ്രതിനിധീകരിച്ചുകൊണ്ട് അഞ്ച് വിദ്യാർത്ഥികളായിരുന്നു വിജ്ഞാനോത്സവത്തിൽ പങ്കെടുത്തിരുന്നത്.


മുൻസിപ്പാലിറ്റി തല വായനാവസന്തം

കരുവൻതിരുത്തി : കോഴിക്കോട് ബി.ആർ.സിയുടെ നേതൃത്വത്തിൽ ബി.എം.ഒ.യു.പി സ്കൂളിൽ വച്ച് നടന്ന ഫറോക്ക് മുൻസിപ്പാലിറ്റി തല വായനാവസന്തം പരിപാടിയിൽ മൂന്നു വിദ്യാർത്ഥികൾ പങ്കെടുക്കുകയും എറ്റവും കൂടുതൽ പോയിൻറ് നേടി നമ്മുടെ വിദ്യാലയം ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. പ്രശസ്ത സാഹിത്യകാരനായ ഗോപി പുതുക്കോടിൻറെ കൂടെ ഒരു ദിവസം ചിലവഴിക്കാനുള്ള സുവർണ്ണാവസരം ഈ സ്കൂളിലെ ധ്യാൻ രാജ്, ഫാത്തിമ നേഹ എന്നിവർക്ക് ലഭിച്ചു.


പരിസ്ഥിതി പ്രദർശനം

വിദ്യാർത്ഥികളിൽ പ്രകൃതി സംരക്ഷണത്തിൻറെ ആവശ്യകത മനസ്സിലാക്കുന്നതിനും പ്രാദേശിക ചരിത്രം മനസ്സിലാക്കുന്നതിനുമായി അബ്ദുറഹീം ചാലിയം, യൂനുസ് കടലുണ്ടി, നജീബ് ഏങ്ങാട്ടിൽ എന്നിവരുടെ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. പരിസ്ഥിതി ദിനത്തോടനൂബന്ധിച്ചും ഓസോൺ ദിനത്തോടനുബന്ധിച്ചും പരിസ്ഥിതി പ്രദർശനം സംഘടിപ്പിച്ചിരുന്നു.


സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ്

സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഇലക്ട്രോണിക് വോട്ടിങ്ങ് മിഷൻ ഉപയോഗിച്ചായിരുന്നു നടത്തിയത്. തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയും ശേഷം വിവിധ സ്ഥാനാർത്ഥികളുടെ ചിഹ്നം ഉപയോഗിച്ച് വിദ്യാർത്ഥികൾ നടത്തിയ പരസ്യ പ്രചരണങ്ങളും നിശബ്ദ പ്രചരണവും കൊണ്ട് ആവേശകരമായിരുന്നു. പൂർണ്ണമായും സ്കൂൾ വിദ്യാർത്ഥികൾ തന്നെ നിയന്ത്രിച്ച ഈ തിരഞ്ഞെടുപ്പ് മറ്റു വിദ്യാലയങ്ങൾക്കും മാതൃകയാണ്. ഓരോ ക്ലാസുകളെ ഓരോ വാർഡുകളാക്കി ഇലക്ടോണിക്ക് വോട്ടിങ്ങ് യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്തി 'ബീപ്പ്' ശബ്ദം കേൾക്കുന്നതോടെ ഒരു വോട്ടിങ്ങ് പൂർത്തിയായി. വോട്ടെണ്ണലിനു ശേഷം അസംബ്ലിയിൽ പ്രധാനമന്ത്രി, ഉപ പ്രധാനമന്ത്രി, ആരോഗ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവർ സത്യപ്രതിജ്ഞ ചെയ്തു അധികാരമെറ്റെടുത്തു.

ഫസ്റ്റ് എയിഡ് ബോക്സ്

പഠനത്തോടൊപ്പം ആതുരസേവനത്തിനും തയ്യാറായി സമൂഹത്തിന് മാതൃകയായിരിക്കുകയാണ് ഫറോക്ക് നല്ലൂർ നാരായണ എൽ.പി.ബേസിക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾ. പ്രഥമശുശ്രൂഷയുടെ പാഠഭാഗങ്ങൾ മനസ്സിലാക്കിയാണ് വിദ്യാർത്ഥികൾ ഓരോരുത്തരും സ്വന്തം വീടുകളിൽ ഫസ്റ്റ് എയിഡ് ബോക്സ് സ്ഥാപിക്കുക എന്ന പ്രതിജ്ഞ എടുത്തിട്ടുള്ളത്. പെട്ടെന്നുള്ള അപകടങ്ങളിൽ പെട്ടവർക്ക് ഉചിതമായ ചികിത്സ നൽകാനും അവർ പരിശീലിച്ചിട്ടുണ്ട്. നാലാം തരം പരിസര പഠനത്തിലെ കൂട്ടൂകാർക്കൊരു കരുതൽ എന്ന പാഠത്തോടനുബന്ധിച്ച പഠനപ്രവർത്തനമായാണ് ഈ പദ്ധതി ആരംഭിച്ചത്. കുട്ടികൾക്ക് ഫസ്റ്റ് എയ്ഡ് ബോക്സ് തയ്യാറാക്കാൻ അവരുടെ രക്ഷിതാക്കളിൽ നിന്നും പൂർണ്ണ സഹകരണമാണ് ലഭിച്ചിട്ടുള്ളത്. ഓരോരുത്തരുടെയും ക്വിറ്റിൽ പരമാവധി മരുന്നുകൾ ശേഖരിക്കാൻ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. ഒരു ക്ലാസ് പ്രവർത്തനത്തിന് ഇത്രമേൽ സ്വീകാര്യത ലഭിച്ചത് ഭാവി പൗരൻമാർക്ക് സമൂഹത്തോടുള്ള പ്രതിബദ്ധതയാണ് സൂചിപ്പിക്കുന്നത്. വാഹനാപകടത്തിൽ പെടുന്നവർക്ക് മതിയായ പ്രാഥമിക ചികിത്സ നൽകുകയോ ആശുപത്രിയിൽ എത്തിക്കുകയോ ചെയ്യാതെ സ്വന്തം കാര്യം നോക്കി പോകുന്ന സംഭവങ്ങൾ വർദ്ധിക്കുന്ന ഈ കാലത്ത് സമൂഹത്തിനോടുള്ള പ്രതിബദ്ധത നിർവഹിക്കാൻ തയ്യാറായിരിക്കുകയാണ് ഈ കൊച്ചു വിദ്യാർത്ഥികൾ. നേരത്തെ സ്കൂളിൽ ഒഴിവു സമയത്ത് സംസ്ഥാന കൃഷിവകുപ്പിൻറെ സഹകരണത്തോടെ കൃഷിത്തോട്ടം ഒരുക്കുകയും അതിൽ നിന്നും മികച്ച വിളവെടുപ്പ് നടത്തി മാതൃക കാണിക്കുകയും അതിന് നേതൃത്വം നൽകുകയും ചെയ്തവരാണ് ഇവർ. അത് മാതൃകയാക്കി പലരും രക്ഷിതാക്കളുടെ സഹായത്തോടെ സ്വന്തം വീടുകളിലും പച്ചക്കറിത്തോട്ടം തയ്യാറാക്കിയിട്ടുണ്ട്. ഹെഡ്മാസ്റ്റർ ഉൾപ്പെടെയുള്ള അദ്ധ്യാപകരുടെയും അകമഴിഞ്ഞ പ്രോത്സാഹനമാണ് ഈ പദ്ധതികൾ വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്. നാലാം തരം അദ്ധ്യാപകരായ ടി.പി.മിനിമോൾ, എസ്. വൽസലകുമാരിയമ്മ,ടി.സുഹൈൽ. കെ.അബ്ദുൽ ലത്തീഫ്, പി.ബീന, കെ.വീരമണികണ്ഠൻ എന്നിവർ നേതൃത്വം നൽകി.

കാശുണ്ടോ കീശയിൽ

ബാലഭൂമിയിലെ മാർച്ച് മൂന്നാം ലക്കത്തിൽ 'കാശുണ്ടോ കീശയിൽ' എന്ന ലേഖനത്തിൽ ഈ വിദ്യാലയത്തിലെ മുഹമ്മദ് ജലാൽ.പി, നിരജ്ഞന മോഹൻ, മുക്താർ ബാദുഷ, സഫിയ മിൻഹ, ധ്യാൻ രാജ്, റിയ റോസ്, മുഹമ്മദ് ഇഹ്സാൻ എന്നീ കുട്ടികളുമായുള്ള അഭിമുഖം ആയിരുന്നു.

2017-18

2017-18 അധ്യയന വർഷത്തിലെ മിന്നുന്ന വിജയങ്ങൾ

  • ഫറോക്ക് ഉപജില്ലാ തല അറബിക് സാഹിത്യോത്സവത്തിൽ ഓവറോള് രണ്ടാം സ്ഥാനം
  • ഫറോക്ക് മുന്സിപ്പാലിറ്റി തല അറബിക് സാഹിത്യോത്സവത്തിൽ ഓവറോള്.
  • ഫറോക്ക് മുന്സിപ്പാലിറ്റി തല ബാലകലോത്സവത്തിൽ ഓവറോള്.
  • ഫറോക്ക് ഉപജില്ലാ തല ബാലകലോത്സവത്തിൽ മികച്ച പ്രകടനം
  • ഫറോക്ക് ഉപജില്ലാ തല പ്രവൃത്തി പരിയയ മേളയിൽ ത്രെഡ് പാറ്റോണ് കെ മിന്ഹാജിന് ഒന്നാം സ്ഥാനം.
  • ഫറോക്ക് ഉപജില്ലാ തല പ്രവൃത്തി പരിയയ മേളയിൽ വുഡ് കര് വിങ്ങിന് പ്രയാണിന് ഒന്നാം സ്ഥാനം.
  • ഫറോക്ക് ഉപജില്ലാ തല പ്രവൃത്തി പരിയയ മേളയിൽ അഗര്ബത്തി നിര്മ്മാണത്തില് അല്ഫിയ സി പിക്ക് ഒന്നാം സ്ഥാനം.
  • ഫറോക്ക് ഉപജില്ലാ തല പ്രവൃത്തി പരിയയ മേളയിൽ വെജിറ്റബില് പ്രിന്റിങ്ങിന എ ഗ്രേഡ്
  • ഫറോക്ക് ഉപജില്ലാ തല സാമൂഹ്യ ശാസ്ത്ര മേളയിൽ ചാര്ട്ടില് മൂന്നാം സ്ഥാനം എ ഗ്രേഡ്.
  • ഫറോക്ക് ഉപജില്ലാ തല ഗണിത ക്വിസ്സ് മത്സരത്തില് ഒന്നാം സ്ഥാനം.
  • കോഴിക്കോട് ജില്ലാ തല ഗണിത ക്വിസ്സ് മത്സരത്തില് എട്ടാം സ്ഥാനം.
  • ഫറോക്ക് ഉപജില്ലാ തല അക്ഷരമുറ്റം ക്വിസ് മത്സരത്തില് രണ്ടാം സ്ഥാനം.
  • ഫറോക്ക് മുന്സിപ്പാലിറ്റി തല ചാന്ദ്രദിന ക്വിസ്സ് മത്സരത്തില് ഒന്നാം സ്ഥാനം.
  • ഫറോക്ക് ഉപജില്ലാ തല സ്പോര്ട്സ് മത്സരത്തില് മികച്ച വിജയം.
  • ഫറോക്ക് ക്സസ്റ്റര് തല മികവ് പ്രദര്ശനത്തില് അക്കാദമിക വിഭാഗത്തില് ഒന്നാം സ്ഥാനം

2017-18 മികവുകൾ

17524 ACTIVITY 1
17524 ACTIVITY 1
17524 ACTIVITY 1
17524 ACTIVITY 1
17524 ACTIVITY 1
17524 ACTIVITY 1
17524 ACTIVITY 1
17524 ACTIVITY 1


2017-18 മറ്റു പ്രവര്ത്തനങ്ങൾ

17524 ACTIVITY 1
17524 ACTIVITY 1
17524 ACTIVITY 1
17524 ACTIVITY 1
17524 ACTIVITY 1
17524 ACTIVITY 1
17524 ACTIVITY 1
17524 ACTIVITY 1
17524 ACTIVITY 1
17524 ACTIVITY 1
17524 ACTIVITY 1
17524 ACTIVITY 1
17524 ACTIVITY 1
17524 ACTIVITY 1
17524 ACTIVITY 1
17524 ACTIVITY 1
17524 ACTIVITY 1
17524 ACTIVITY 1
17524 ACTIVITY 1


17524 ACTIVITY 1
17524 ACTIVITY 1

2018-19

2018-2019 അധ്യയന വർഷത്തിലെ മിന്നുന്ന വിജയങ്ങൾ

  • ഒന്നാം തരം സ്കൂള് പ്രവേശനത്തില് 9 വി്ദ്യാര്ത്ഥികളുടെ വര്ദ്ധനവ്
  • അലിഫ് അറബിക് മെഗാ ക്വിസ്സ് മത്സരത്തില് ഉപജില്ലയില് മൂന്നാം സ്ഥാനം.



കുട്ടികളുടെ രചനകള്

കവിത (ഷമൽ )

ആകാശം

കിഴക്ക് നിന്ന് ഉദിക്കുന്ന സൂര്യനേ നീ പടിഞ്ഞാറു നിന്നു അസ്തമിക്കുന്നോ രാത്രി കാത്തിരിക്കുന്ന ചന്ദ്രനേ.. രാത്രി ഓർമയിൽ നീ എന്നും.. വെളിച്ചമേ, എന്തിനാണ് വേഗത്തിൽ പോകുന്നത് എവിടെയെങ്കിലും തട്ടിമുട്ടൂലേ സൂര്യനെ നീ എന്തിനു മായിക്കുന്നു മേഘമേ ആ ദിനം ലോകം കാണൂലേï മേഘം പോലെയുള്ള നിന്നെ എനിക്കൊന്നു തൊട്ടു നോക്കാൻ തോന്നുന്നു ആർച്ചുപ്പോലെ നിൽക്കുന്ന മഴവില്ലേ നിന്റെ പകുതി ആരു കൊണ്ടുപോയി..?

കുഞ്ഞിക്കിളി

ദിൽഷാൻ

കുഞ്ഞിക്കിളിയേ പൊൻകിളിയേ വേഗം വേഗം വന്നാട്ടെ നെൽക്കതിരെല്ലാം കൊത്തിക്കൊണ്ട് തത്തമ്മക്കിളി പോയാല്ലോ കയ്യിൽകിട്ടിയ നെൽമണിയെല്ലാം അണ്ണാർ കണ്ണനെടുത്തല്ലോ കുഞ്ഞിക്കിളിയേ പൊൻകിളിയേ വേഗം വേഗം വന്നാട്ടെ വീണുകിടക്കും നെൽമണി എല്ലാം കൊത്തിക്കൊത്തി എടുത്താട്ടെ

പുഴ വിളിക്കുന്നു

സൂര്യ മാധവ്

എന്തൊരു ഭംഗിയീ പുഴ എനിക്കേറെ ഇഷ്ടമീ പുഴ എന്നെ വിളിക്കുന്നീ പുഴ എന്റെ ജന്മ നാട്ടിലേ പുഴ എനിക്കേറെ ഇഷ്ടമാണീ പുഴ എന്നെ വിളിക്കുന്നീ പുഴ ആരും കൊതിച്ചു പോകുമീപുഴ

പൂക്കൾ ( മുസ്ഫിറ -3.എ)

മഴക്കാലം വന്നു മഴപെയ്യാൻ തുടങ്ങി പൂക്കളെല്ലാം ആടിക്കളിച്ചു തേൻ നുകരാൻ പൂമ്പാറ്റ എത്തി പൂമ്പാറ്റകൾ പാറിക്കളിച്ചു പൂക്കളെ കാണാൻ എന്തു ചന്തം ഹായ് നല്ല ചന്തം

സുന്ദരി മീനുകൾ

(ഫാത്തിമ ദിയ കെ- 4-ആ

ഒരു കുളത്തിൽ രണ്ടുമീനുകൾ താമസിച്ചിരുന്നു. അവർവെള്ളത്തിൽ കളിച്ചുരസിച്ചു നടന്നു. ഒരിക്കൽ അവർതമ്മിൽ തർക്കമായി. ആരാണ് സുന്ദരി. ഒരാൾ പറഞ്ഞു ഞാനാണ് സുന്ദരി കേട്ടുനിന്ന മറ്റവൾക്ക് സഹിച്ചില്ല. അവൾ പറഞ്ഞു. ഞാനാണ് സുന്ദരി എന്ന് എല്ലാവരും പറയുന്നുണ്ടല്ലോ..? അപ്പോഴേയ് നമ്മുക്കിടയിൽ തർക്കം വേണ്ട. ഒരു കാര്യം ചെയ്യാം. മുതലച്ചാരോട് ചോദിച്ചാലോ? അങ്ങനെ അവർ മുതലച്ചാരുടെ അടുത്തെത്തി. മുതലച്ചാരേ, മുതലച്ചാരേ, ഞങ്ങളിൽ ആരാണ് സുന്ദരി എന്നു പറയാമോ. മുതലയുടെ കണ്ണുകൾ സന്തോഷത്തോടെ തിളങ്ങി. എന്നിട്ട് പറഞ്ഞു. നിങ്ങൾ രണ്ടുപേരും സുന്ദരികൾ തന്നെ. എന്നാലും കൂടുതൽ സൗന്ദര്യം ആർക്കാണെന്ന് നോക്കാം.നിങ്ങൾ എന്റെ അടുത്തേക്കു വരൂ മുതലച്ചാർ പറഞ്ഞു. മീനുകൾ മൂന്നോട്ട്് നീങ്ങി. ആരാണ് കൂടുതൽ സുന്ദരി എന്നറിയാനുള്ള വെപ്രാളത്തിൽ മീനുകൾ കൂടുതൽ അടുത്തേക്ക് ചെന്നു. പെട്ടന്നുതന്നെ മുതലച്ചാർ വായ തുറന്നു. എന്താ സംഭവിച്ചത്?. മുതലച്ചാരുടെ വായയിൽ മീനുകൾ. ഹോ...കഷ്ടം. ഒരു അഹങ്കാരം വരുത്തിവെച്ച വിന കണ്ടില്ലേ.

പൂമ്പാറ്റേ

പാറ്റേ പാറ്റേ പൂമ്പാറ്റേ ചന്തമുള്ളൊരു പൂമ്പാറ്റേ പാറി നടക്കും നേരത്ത് നിന്നുടെ പുള്ളിയുടുപ്പ് എനിക്കൊരുനാൾ കടം തരുമോ? പൂന്തേൻ നുകരും നേരത്ത് പൂവിൻ ചാരത്തു വന്നാല് തവിട്ട് പുള്ളിയുടുപ്പ് തന്നൂടേ പാറ്റേ പാറ്റേ പൂമ്പാറ്റേ ചന്തമുള്ളൊരു പൂമ്പാറ്റേ തേൻ കുടിക്കും പൂമ്പാറ്റേ ആറു കാലുള്ള പൂമ്പാറ്റേ നിന്നെ കാണാൻ എന്ത് രസം

പാമ്പിന്റെ ബുദ്ധി

ഒരു ദിവസം ഒരു കുട്ടി ചിന്നു പട്ടിയുടെയും കുട്ടൻ ആടിന്റെയും കിട്ടു പശുവിന്റെയും കൂടെ കളിക്കുകയായിരുന്നു. കുട്ടൻ ആടിന്റെ നിറം കറുപ്പാണ്. ചിന്നു പട്ടിയുടെ നിറം കാപ്പിയും വെള്ളയും കൂടിച്ചേർന്ന നിറം, കിട്ടു പശുവിന്റെ നിറം വെള്ളയിൽ കാപ്പിക്കുത്തും. ആടിന്റെ നിറം കണ്ട് അവർക്ക് അതിനെ ഒഴിവാക്കാൻ തോന്നി. കിട്ടുവിന്റെ അച്ഛനും അമ്മയ്ക്കും ജോലിയുണ്ട്. കുട്ടിയെ ഉറക്കിയിട്ടാണ് അവർ ജോലിക്ക് പോയിരുന്നത്. ഉച്ചയാകുമ്പോഴേക്കും അമ്മ വരും. അങ്ങനെ ഒരു ദിവസം കിട്ടുവിന്റെ മാതാപിതാക്കൾ കുട്ടൻ ആടിനെ ഒഴിവാക്കി. അവനതു സഹിക്കാൻ കഴിഞ്ഞില്ല. മറ്റുള്ളവർ കുട്ടനാടിനേയും കൂട്ടി ബുദ്ധിമാനായ പാമ്പിന്റെ മാളത്തിൽ ചെന്നു. ചിന്നുനായ പാമ്പിന് കാര്യങ്ങൾ പറഞ്ഞുകൊടുത്തു. നാളെ ഞാൻ കുട്ടന്റെ അടുത്തു വരും. അപ്പോൾ നിങ്ങൾ ഉറക്കേ കൂവി വിളിക്കുക. കുട്ടൻ വന്ന് പാമ്പിനെ തടയണം. അത് കിട്ടുവിന്റെ മാതാപിതാക്കൾ കാണണം. അങ്ങനെ അടുത്ത ദിവസമായി. പറഞ്ഞതുപോലെ കാര്യങ്ങൾ നടന്നു. പാമ്പ് വന്നു. രണ്ടാളും കൂവി. കുട്ടൻ കുട്ടിയെ രക്ഷിക്കുന്നത് മാതാപിതാക്കൾ കണ്ടു. അങ്ങനെ അവർക്ക് കുട്ടനെ ഇഷ്ടമായി. അവരെല്ലാം പാമ്പിന് നന്ദി പറഞ്ഞു. എല്ലാവരും സന്തോഷത്തോടെ ജീവിച്ചു.

വേർപ്പാടിന്റെ വേദന -അജന ടി പി

വേർപിരിയാൻ നേരമായി. എനിക്കിത് സഹിക്കുന്നില്ല. മനസിന് താങ്ങാനാവുന്നില്ല. അടുത്ത വർഷം മറ്റൊരു സ്‌കൂൾ. പുതിയ കുട്ടികൾ. പുതിയ അധ്യാപകർ. പക്ഷേ, ഇതുപോലൊരു സ്‌കൂളാകുമോ അത്? ഇവിടുത്തെപോലുള്ള അധ്യാപകരാകുമോ അവിടെ? ആ സങ്കടമാണ് എപ്പോഴും. ഇവിടെ തന്നെ അഞ്ചാം ക്ലാസ് തുടങ്ങിക്കൂടെ? നമ്മുടെ സ്മാർട്ട് ക്ലാസ് റൂം അഞ്ചാം ക്ലാസാക്കിക്കൂടേ? പലപ്പോഴും ചിന്തിക്കുന്നു. ക്ലാസ് ടീച്ചറോടത് പങ്കുവെക്കുകയും ചെയ്യാറുണ്ട്. പക്ഷേ എന്തു ചെയ്യും? പോകുകതന്നെ വേണമല്ലോ. എന്റെ എല്ലാ അധ്യാപകരേയും എനിക്കേറെ ഇഷ്ടമായിരുന്നു. വീട്ടിൽ നിന്നെന്നപോലെയാണ് സ്‌കൂളിലും ഞങ്ങൾ ഭക്ഷണം കഴിക്കാറ്. എല്ലാ സ്വാതന്ത്ര്യത്തോടെയാണ് ഇവിടെ കഴിയാറ്. ഒരുപാട് ഓർമകളുണ്ട്. ഇവിടെ നിന്നു പോയാലും ഞാൻ ഇനിയും ഇവിടേക്കു വരും. ഒഴിവു ദിവസങ്ങളിലും മറ്റും സ്‌കൂളിലേക്ക് വരും.

വിജയം ദൃഢനിശ്ചയത്തിലൂടെ - ധ്യാൻരാജ്

എന്റെ സന്തോഷമാണ് കൂട്ടുകാരെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ലൂർ നാരായണ എൽ.പി ബേസിക് സ്‌കൂൾ മികവിന്റെ കേന്ദ്രമായപ്പോൾ എനിക്കും ചെറുതല്ലാത്ത പങ്കുണ്ടായല്ലോ. സന്തോഷം. അഭിമാനം. സ്‌കൂളിൽ തൂക്കിയ എന്റെ ഫോട്ടോയോടു കൂടിയ ഫഌക്‌സ് എന്നെ വല്ലാതെ അതിശയിപ്പിച്ചു. സാരോപദേശമായി കാണരുത്. എങ്കിലും പിൻപറ്റാവുന്നതാണ്. എന്റെ ഒർമയെ ഞാൻ 4. ആ യിലേക്ക് കൂട്ടിക്കൊണ്ടുപോകട്ടെ. മിനി ടീച്ചർ ആയിരുന്നു എന്റെ ക്ലാസ് ടീച്ചർ , എൽ.എസ്.എസ് പരീക്ഷയെപ്പറ്റി വിശദീകരിച്ചു തന്നു. ആ പ്രചോദനം ഒരു വെല്ലുവിളിയായി ഏറ്റെടുക്കാൻ തീരുമാനിച്ചു. താഴ്ന്ന ക്ലാസിലെ അധ്യാപകർ വിരിച്ച അടിത്തറയും.. മിനി ടീച്ചറുടെയും സുഹൈൽ മാഷിന്റെയും പ്രത്യേക എൽ.എസ്. എസ് ക്ലാസും സ്‌നേഹത്തിന്റെ കൂമ്പാരമായ മണി മാഷിന്റെ പ്രോൽസാഹനവും എനിക്ക് ഒരുപാട് മുന്നോട്ടേക്കുള്ള കുതിപ്പായി മാറി. മിനി ടീച്ചർ തരുന്ന ചോദ്യങ്ങൾ എല്ലാം ഒഴിവ് സമയം വിനിയോഗിച്ചാണ് പരിശീലനം നടത്തിയത്. പ്രിയപ്പെട്ട കൂട്ടുകാരെ, എൽ.എസ്.എസ് നേടുക എന്നത് പ്രയാസമുള്ള കാര്യമല്ല. ചട്ടയോടുകൂടിയ പഠനവും. രക്ഷിതാക്കളുടെയും അധ്യാപകരുടെയും അകമഴിഞ്ഞ സഹായവും ഉണ്ടെങ്കിൽ നിങ്ങൾക്കും നേടാം എൽ. എസ് .എസ്. എല്ലാ വർഷങ്ങളിലും എന്റെ പിൻ മുറക്കാരായ നിങ്ങൾക്ക് വിജയത്തിലെത്താൻ കഴിയട്ടെ എന്ന് ആത്മാർഥമായി തന്നെ പ്രാർത്ഥിക്കുന്നു.

ഹിഷാമിനു പറയാനുള്ളത്‌

കൂട്ടുകാരെ ഞാൻ മുഹമ്മദ് ഹിഷാൻ. എന്റെ ക്ലാസ് ടീച്ചറെയും പറയണമെല്ലോ .മഞ്ജുഷ ടീച്ചറാണ് . കളിയാക്കരുത് കേട്ടോ , എനിക്ക് സ്‌കുളിൽ വരാൻ ഭയങ്കര മടിയായിരുന്നു. എന്നാലും എന്റെ ഉമ്മച്ചി എന്നെ വണ്ടിയിൽ പിടിച്ചു വലിച്ചു കയറ്റും, സ്‌കൂളിലെത്തിയാലോ മറ്റൊരമ്മയുടെ സ്‌നേഹവാത്സല്യത്തിനു മുമ്പിൽ എന്റെ മടി ഞാൻ മറക്കും.. അങ്ങനെ എഴുത്തിലേക്ക് കടന്നപ്പോഴും മടി എന്നെ തൊട്ടുതടവിക്കൊണ്ടിരുന്നു.. പക്ഷേ ആ മടിയെ ഓടിക്കാനുള്ള സൂത്രമൊക്കെ എന്റെ മഞ്ജുഷ ടീച്ചർക്കറിയാമായിരുന്നു.. എന്റെ ഉമ്മയെ ടീച്ചർ നിരന്തരം വിളിക്കും.. രണ്ടാളും കൂടി ആ ദൗത്യം ഏറ്റെടുത്തു.. അങ്ങനെ ഞാൻ കീഴടങ്ങി. അല്ലാതെ രക്ഷയില്ല .. ഇപ്പോൾ എനിക്ക് പഠിക്കാൻ ഇഷ്ടമാണ്. ഞാനും സ്‌കൂളിന്റെ അഭിമാന താരമായി മാറും. നോക്കിക്കോളൂ.

മഴവില്ല് -മുഹമ്മദ് മിസദ്

മഴവില്ലേ മഴവില്ലേ മാനത്തുള്ളോരു മഴവില്ലേ ഏഴു നിറമുള്ള മഴവില്ലേ നിന്നെ കാണാൻ എന്തു രസം താഴെ ഇറങ്ങി വരുമോ നീ. എന്റെ കൂടെ കളിക്കാമോ മഴവില്ലേ മഴവില്ലേ മാഞ്ഞു പോകരുതേ നീ

സിംഹരാജാവും മൃഗങ്ങളും - ഫാത്തിമ സന 3 -സി

പണ്ട് പണ്ട് ഒരു കാട്ടിൽ സിംഹരാജാവുണ്ടായിരുന്നു. അവനെ കാട്ടിലെ മൃഗങ്ങൾക്കെല്ലാം പേടിയായിരുന്നു. കൂടാതെ രാജാവ് പലഹാരക്കൊതിയനായിരുന്നു. ആർക്കും അവൻ ഒരു പലഹാരവും കൊടുക്കില്ല. അങ്ങനെ ഒരു ദിവസം പലഹാരം ഇല്ലായിരുന്നു. സിംഹരാജാവിന് വിശന്നു. മൃഗങ്ങളോട് കാട്ടിൽ പോയി ഭക്ഷണം കൊണ്ടുവരാൻ കൽപ്പിച്ചു. പക്ഷേ കാട്ടിലേങ്ങും ഭക്ഷണമില്ല. സിംഹ രാജാവ് തിന്നു തീർത്തത് കൊണ്ടാണ് കാട്ടിലെങ്ങും ഭക്ഷണില്ലാതായത്. ആരോ രാജാവ് കേൾക്കേ തന്നെ അത് പറഞ്ഞു. രാജാവ് തിന്നത് കൊണ്ടാണ് എന്നത് രാജാവിനെ ചൊടിപ്പിച്ചു. ആർക്കാണ് കാട്ടിലെ രാജാവിനെ കുറിച്ച് പറയാൻ ഇത്ര ധൈര്യം. ? സിംഹ രാജാവ് പിന്നെ ശാന്തനായപ്പോൾ ചിന്തിച്ചു. എല്ലാവരും ഇങ്ങനെ ആർത്തിയോടെ പലഹാരം കഴിക്കുകയാണെങ്കിൽ എങ്ങനെ ക്ഷണം ഉണ്ടാകും? അവയുണ്ടാക്കാനും പഠിക്കണമല്ലോ.

തത്തമ്മ - സിംറ വി

പാറും തത്ത പറയും തത്ത നെൽക്കതിർ കൊത്തി തിന്നും തത്ത പച്ച ചിറകും ചെഞ്ചുണ്ടും കാണാൻ എന്തോരു ചേലാണ്. നോക്കിയിരിക്കാൻ രസമാണ്.

തത്തമ്മയുടെ അഹങ്കാരം - ഷാന് രാജ് എം എസ്

പണ്ടു പണ്ടൊരു കാട്ടിൽ ഒരു തതത്തമ്മയുണ്ടായിരുന്നു. അവൾ ഭയങ്കര ബൂദ്ധിശാലിയായിരുന്നു. അവളെ ആർക്കും തോൽപ്പിക്കാൻ കഴിയില്ലായിരുന്നു. ഒരോ വർഷവും കാട്ടിൽ ബുദ്ധി മൽസരം നടത്തി. ആ മൽസരത്തിൽ തത്തമ്മയുണ്ടായിരുന്നു. എല്ലാ ചോദ്യത്തിനും തത്തമ്മ ഉത്തരം പറഞ്ഞു. പക്ഷേ അവസാന ചോദ്യത്തിൽ ഉത്തരം പറയുന്നവർ ആരോ അവരാണ് വിജയി. പക്ഷേ അവസാന ചോദ്യത്തിൽ അന്ന് തത്തമ്മക്ക് ഉത്തരം കിട്ടിയില്ല. ഉത്തരം പറഞ്ഞത് മാനും. തത്തമ്മ ആകെ വിളറിപ്പോയി. എല്ലാവരും തത്തമ്മയെ നോക്കി ചിരിച്ചു. കൂട്ടുകാരെ എപ്പോഴും ആരും വിജയിക്കണമെന്നില്ല. വല്ലപ്പോഴുമുണ്ടാകുന്ന വിജയത്തിൽ ആഹ്ലാദിക്കാം. എന്നാൽ അഹങ്കരിക്കല്ലേ.

പച്ചക്കിളി - ഫാത്തിമ സന - 3 സി

പച്ചക്കിളിയേ, പറന്നുപ്പോകല്ലേ പാലും പഴവും തന്നീടാം ഞാൻ എന്നുടെ അരികെയിരുത്താം ഞാൻ പട്ടിൽ കിടത്തിയുറക്കാം ഞാൻ ധൃതിയിൽ നീ എങ്ങോട്ട് പാറിപ്പോകുന്നു. ഇല്ലിമരത്തിൽ ഊഞ്ഞാലാടാനോ മരപ്പൊത്തിൽ വിശ്രമിക്കാനോ പച്ചയുടുപ്പിട്ട കുഞ്ഞുക്കിളിയേ നിന്നെ കാണാൻ എന്തു രസം പച്ചക്കിളിയേ താഴെ വന്നാൽ ഇല്ലി മരത്തിൽ ഊഞ്ഞാലാട്ടാം എന്തൊരു ചന്തം നിന്നെകാണാൻ എന്തിഷ്ടമാണെനിക്കെന്നോ

ചിത്ര ശലഭം

ഫാത്തിമ തസ്‌നി കെ. ടി 1. സി

പാറ്റ നല്ല പൂമ്പാറ്റ ഭംഗിയുള്ള പൂമ്പാറ്റ തേൻ കുടിക്കും പൂമ്പാറ്റ പാറി നടക്കും പൂമ്പാറ്റ വർണ ചിറകുള്ള പൂമ്പാറ്റ

മികവാര്ന്ന പ്രവര്ത്തനങ്ങള്

സ്കൂളിലേക്ക് പത്രം നല്കിയവര്

പത്രം സ്പോണ്സര് നല്കിയവര്
മലയാള മനോരമ 5 എണ്ണം മാര്ബിള് ഗാലക്സി, സിവില് സ്റ്റേഷന് കോഴിക്കോട്
മാതൃഭൂമി -5 എണ്ണം കെ വി ആര് മോട്ടോര്സ് കോഴിക്കോട്
മലയാള മനോരമ ബീന ടീച്ചര്
ചന്ദ്രിക 3 എണ്ണം പി എ മുഹമ്മദ് അനസ് (24/07/2013)
ദേശാഭിമാനി ഡി.വൈ. എഫ് വൈ ചെനക്കല് യൂണിറ്റ്

2018-19

സ്കൂള് ലീഡര് തിരഞ്ഞടുപ്പ്

2018-19 സ്കൂള് ലീഡര് തിരഞ്ഞെടുപ്പ്
2018-19 സ്കൂള് ലീഡര് തിരഞ്ഞെടുപ്പ്
2018-19 സ്കൂള് ലീഡര് തിരഞ്ഞെടുപ്പ്
2018-19 സ്കൂള് ലീഡര് തിരഞ്ഞെടുപ്പ്
2018-19 സ്കൂള് ലീഡര് തിരഞ്ഞെടുപ്പ്
2018-19 സ്കൂള് ലീഡര് തിരഞ്ഞെടുപ്പ്
2018-19 സ്കൂള് ലീഡര് തിരഞ്ഞെടുപ്പ്
2018-19 സ്കൂള് ലീഡര് തിരഞ്ഞെടുപ്പ്
2018-19 സ്കൂള് ലീഡര് തിരഞ്ഞെടുപ്പ്
2018-19 സ്കൂള് ലീഡര് തിരഞ്ഞെടുപ്പ്
2018-19 സ്കൂള് ലീഡര് തിരഞ്ഞെടുപ്പ്
2018-19 സ്കൂള് ലീഡര് തിരഞ്ഞെടുപ്പ്
2018-19 സ്കൂള് ലീഡര് തിരഞ്ഞെടുപ്പ്
2018-19 സ്കൂള് ലീഡര് തിരഞ്ഞെടുപ്പ്
2018-19 സ്കൂള് ലീഡര് തിരഞ്ഞെടുപ്പ്
2018-19 സ്കൂള് ലീഡര് തിരഞ്ഞെടുപ്പ്
2018-19 സ്കൂള് ലീഡര് തിരഞ്ഞെടുപ്പ്
2018-19 സ്കൂള് ലീഡര് തിരഞ്ഞെടുപ്പ്
2018-19 സ്കൂള് ലീഡര് തിരഞ്ഞെടുപ്പ്
2018-19 സ്കൂള് ലീഡര് തിരഞ്ഞെടുപ്പ്
2018-19 സ്കൂള് ലീഡര് തിരഞ്ഞെടുപ്പ്

അമ്മമാര്ക്ക് ബോധവത്കരണ ക്ലാസ്

ഹെല്ത്ത ഇന്സ്പെക്ഠര് മുസ്തഫ ക്ലാസ് എടുക്കുന്നു

2017-18

നാടകക്കളരി

സാമൂഹിക തിൻമകൾക്കെതിരെ നാടകമെന്ന കലയിലൂടെ ജനങ്ങളെ ബോധവാൻമാരാക്കുന്നതെങ്ങനെ എന്ന് സ്‌കൂളിലെ വിദ്യാർഥികളെ ഒരു ദിവസം കൊണ്ട് പഠിപ്പിച്ച നാടക്കളരി വേറിട്ട അനുഭവമായി. നാലാം ക്ലാസിലെ 65 വിദ്യാർഥികളാണ് ക്യാമ്പിലെ അംഗങ്ങളായത്. നാടകക്കളരി എന്ന ആശയം പ്രാവർത്തികമാക്കിയത് പി. ടി എ വൈസ് പ്രസിഡന്റ് സുധീഷ് മാഷായിരുന്നു. കോഴിക്കോട് ബി ആർ സി കോ. ഓർഡിനേറ്റർ അഭിജിത്ത് ദാസ് നേതൃത്വം നൽകിയ ക്യാമ്പിൽ അഭിനയത്തിനപ്പുറത്ത് കുട്ടികളിലെ സഭാ കമ്പം പമ്പകടത്താൻ സാധിച്ചു. കുട്ടികളെല്ലാവരും തങ്ങളുടെ അഭിപ്രായവും പങ്കുവെച്ചു. ഗ്രൂപ്പുകളായി തിരിഞ്ഞവർ സ്വന്തമായി ചിട്ടപ്പെടുത്തിയ നാടകങ്ങളും അവതരിപ്പിച്ച് സദസിന് പുതിയ ദൃശ്യാവിഷ്‌കാരം നൽകി. വിവിധഘട്ടങ്ങളിൽ മണി മാഷ്, മിനി ടീച്ചർ, സുഹൈൽ മാസ്റ്റർ, ശുഹൈബ ടീച്ചർ, വത്സല ടീച്ചർ എന്നിവർ ക്യാമ്പിലെത്തി നിർദേശങ്ങൾ നൽകി.

അങ്ങനെ ഒരവധി കാലത്ത്

എൽ. എസ്. എസ് പരീക്ഷയ്ക്കുള്ള പരിശീലനക്ലാസിനെക്കുറിച്ചാണ് ഞങ്ങൾക്കു പറയാനുള്ളത്. ക്രിസ്മസ് വെക്കേഷനോടനുബന്ധിച്ചുള്ള ഒരാഴ്ച നീണ്ടുനിൽക്കുന്നതായിരുന്നു ആ ക്ലാസ്. രാവിലെ മുതൽ വൈകുന്നേരംവരെയായിരുന്നു ക്ലാസ്. അറിവും ആകാംക്ഷയും ആസ്വദിച്ച് പഠിക്കാനായതിന്റെ ലഹരിയിലാണിപ്പോഴും ഞങ്ങൾ. ഉച്ചയ്ക്ക് ഞങ്ങൾ വീടുകളിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണം പങ്കിട്ടു കഴിച്ചു. ഇടവേളകളിൽ മണിമാഷ് ഞങ്ങൾക്ക് നേന്ത്രപഴവുമായി വരും. ശുഹൈബ ടീച്ചർ കേക്കും ബിസ്‌ക്കറ്റും ഓറഞ്ചും വാങ്ങിതന്നു. ക്യാമ്പിനിടയിലായിരുന്നു ശുഹൈബ ടീച്ചറുടെ മകൻ ഷഹന്റെ ബെർത്ത് ഡേ ആഘോഷം. അതും ഞങ്ങൾ കേക്ക് മുറിച്ച് ആഘോഷിച്ചു. ഒരാഴ്ച നീണ്ട ക്ലാസിൽ പഠിച്ച മിക്കവാറും ചോദ്യങ്ങളെല്ലാം തന്നെ പരീക്ഷക്ക് വന്നു എന്നതും അതുകൊണ്ടുതന്നെ ഭയമില്ലാതെ പരീക്ഷയെ അഭിമുഖീകരിക്കാൻ സാധിച്ചു എന്നതും വലിയ നേട്ടമായി. സ്‌കൂൾ തുറന്ന ശേഷം മിനി ടീച്ചർ പഴയ ചോദ്യപേപ്പറുകൾ പരിചയപ്പെടുത്തി. സുഹൈൽ മാഷും പരിസര പഠനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളും രസകരമായി ഞങ്ങൾക്ക് പറഞ്ഞുതന്നു. മണിമാഷിന്റെ സ്‌നേഹവും വാത്സല്യവും ഈ സമയത്ത് ഏറെ അനുഭവിക്കാനായി.


അറിവിന്റെ തണലോരത്തേക്കൊരു യാത്ര

ഞാൻ ഹംന ദിയ....എനിക്കുമുണ്ടല്ലോ പറയാൻ ഏറെ. പക്ഷേ. ഇതിൽ സ്ഥലമില്ലല്ലോ? അതുക്കൊണ്ട് ഞാൻ പഠനയാത്രയെ കുറിച്ച് പറയട്ടെ... കടുത്തവേനലിലെ രണ്ടാം ശനിയായഴ്ചയായിരുന്നുഞങ്ങൾ ഏറെ ആസ്വദിച്ച ആ യാത്ര. രാവിലെ എട്ടു മണിക്ക് തന്നെ 56 കുട്ടികളും ഏഴ് അധ്യാപകരും അടങ്ങുന്ന സംഘം രക്ഷിതാക്കളോട് യാത്ര പറഞ്ഞു. ആദ്യമായി ബേപ്പൂർ സുൽത്താന്റെ നാട്ടിലേക്കായിരുന്നു. മലയാളത്തിന്റെ പ്രിയങ്കരനായ ആ എഴുത്തുകാരന്റെ കർമഭൂമിയിലാണല്ലോ കേരളത്തിലെ അറിയപ്പെടുന്ന തുറമുഖം. കടലും കായലും ഒന്നിക്കുന്ന പുലിമുട്ടിലും പ്രകൃതിയുടെ തണുത്ത കാറ്റിൽ അലിഞ്ഞു ചേർന്ന് കടലോരക്കാഴ്ചകളും കണ്ടു. പിന്നെ അവിടെവെച്ചൊരു അത്ഭുതവും സംഭവിച്ചൂട്ടോ...കപ്പൽ. പറഞ്ഞു കേട്ടിട്ടേയുണ്ടിയിരുന്നുള്ളൂ. ആദ്യമായി ഞങ്ങൾ കപ്പൽ കണ്ടു. അതിനകത്തുകയറി. അത്ഭുതവും അമ്പരപ്പും ഉണ്ടായിരുന്നുവെങ്കിലും അതിന്റെ മുകൾ നിരയിൽവരെ എത്തി. കാഴ്ചകളെല്ലാം കണ്ടു. ലക്ഷദ്വീപിലേക്കുള്ള കല്ലുകൾ കയറ്റുന്നത് എന്നെ വല്ലാതെ അതിശയിപ്പിച്ചു. ചായകുടിച്ചു. അവിടെ നിന്നുള്ള യാത്ര പിന്നെ പ്ലാനറ്റോറിയം കാണാനായിരുന്നു. പക്ഷേ, ഒരു സങ്കടം മാത്രം ബേപ്പൂർ ബാക്കിവെച്ചു. മഹനായ മലയാളത്തിന്റെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ വീട് കാണാനായില്ലല്ലോ. അടുത്ത വരവിനും വേണ്ടെ ചില കാഴ്ചകൾ. അതിനായി മാറ്റിവെച്ചതാണ് കെട്ടോ. പ്ലാനറ്റേറിയം കാഴ്ചകൾ വല്ലാതെ അതിശയിപ്പിച്ചു. പാർക്കിൽ കളിച്ചു. റെയിൽ വേ സ്റ്റേഷനിലും സന്ദർശിച്ചു. ഐസ്‌ക്കലേറ്ററിൽ കയറി. പിന്നെ കൃഷ്ണമേനോൻ മ്യൂസിയത്തിൽ പോയി പുരാതന വസ്തുക്കളും ത്രീഡി ഷോയും കണ്ടു. മാതൃഭൂമിദിനപത്രത്തിന്റെ ഓഫീസും സന്ദർശിച്ചു. അവിടുന്ന് ഒരു കിറ്റ് നിറയെ സാധനങ്ങൾ കിട്ടി. പിന്നെ ബീച്ചിലേക്ക്...പാർക്കിൽ കളിച്ചു. ഐസ്‌ക്രീം കഴിച്ചു. അവസാന സമയത്താണ് സംഘത്തിൽ ശുഹൈബ ടീച്ചർ വന്നുചേർന്നത്. ഞങ്ങൾ കടലിൽ ഇറങ്ങി ഏറെ നേരം രസിച്ചു. ആഹ്ലാദത്തിന്റെ ആ യാത്ര മനസിൽ കോറിയിട്ട് ഞങ്ങൾ യാത്ര തിരിച്ചു.

ജൈവകൃഷിയിലൂടെ പുതിയ പാഠം

നമ്മൾ കഴിക്കുന്ന പച്ചക്കറിയിലെ വിഷങ്ങളെക്കുറിച്ച് പലപ്പോഴും പലരും പറഞ്ഞു കേൾക്കാറില്ലേ? ഞങ്ങളും കേൾക്കാറുണ്ട്. തമിഴ്‌നാട്ടിൽ നിന്നും മറ്റും വരുന്ന പച്ചക്കറികൾ കഴിച്ച് കഴിച്ച് രോഗികളായി മാറുന്ന കാഴ്ചയും ദിനംപ്രതി പത്രങ്ങളിൽ കാണുന്നു. വൃക്ക തകർന്നും കരൾ തകർന്നും കാരുണ്യത്തിന് കേഴുന്നവരുടെ ചിത്രങ്ങളും ഞങ്ങളെ സങ്കടപ്പെടുത്താറുണ്ട്. മാറ്റമുണ്ടാകേണ്ടത് അടുക്കളയിൽ ആണെന്നും നമുക്കുവേണ്ട വിഭവങ്ങൾ നമ്മൾ തന്നെ കൃഷിചെയ്തുണ്ടാക്കിയാൽ അതിനു മറ്റൊന്നും പകരമാവില്ലെന്നുമുള്ള തിരിച്ചറിവിലാണ് സ്‌കൂൾ മുറ്റത്തെ ക്ലാസ്മുറിക്കു മുമ്പിലെ കളി മൈതാനത്തിന്റെ ഇത്തിരി ഭാഗത്ത് ഞങ്ങൾ കൃഷി നടാൻ തീരുമാനിച്ചത്. ഉത്സവ പ്രതീതിയിലായിരുന്നു എല്ലാവരും. മണ്ണിൽ കിളച്ചു മണ്ണ് കവറിലാക്കി അതിലാണ് വിത്തുകൾ വിതച്ചത്. ചീര, വെണ്ട, പയർ, വഴുതന, മത്തൻ കോവയ്ക്ക, പടവലം, തക്കാളി, പച്ച മുളക് ഇവയെല്ലാം കൃഷി ചെയ്തു. പതിയെ പതിയെ അവ തളിർത്തു പൂത്തു വരുന്നതുകണ്ടു. രാവിലെയും വൈകീട്ടും ഞങ്ങളത് വന്നു നോക്കും. അവയെ തൊട്ടും തലോടിയും പരിചരിച്ചു. മൂപ്പത്തെറാകുമ്പോൾ ഉച്ചഭക്ഷണത്തിനുള്ള വിഭവമാക്കും.

അക്ഷരമരം നട്ട് ഗുരു ദക്ഷിണ

അബ്ദുല്ല ഉമർ

ഈ വർഷത്തെ അധ്യാപക ദിനം ഓണ വെക്കേഷൻ സമയത്തായിരുന്നു. അവധി ദിനം അധ്യാപകദിനാഘോഷത്തെ കവർന്നെടുത്തെങ്കിലും ഞങ്ങളത് മറന്നില്ല. സ്‌കൂൾ തുറന്നപ്പോൾ ഞങ്ങൾ ആ ദിനം ആചരിക്കാൻ തന്നെ തീരുമാനിച്ചു. അക്ഷരമരം നട്ട് അധ്യാപകർക്കെല്ലാം ഗുരുദക്ഷിണ നൽകിയാണ് അന്ന് പരിപാടി സംഘടിപ്പിച്ചത്. അധ്യാപകരെ തന്നെ ആ ചടങ്ങ് അതിശയിപ്പിച്ചു. ക്ലാസ് ടീച്ചർ ശുഹൈബ ടീച്ചറുടെ നിർദേശ പ്രകാരം ഞാൻ വീട്ടിലിരുന്നാണ് ആ അക്ഷര മരം നിർമിച്ചത്. അയൽക്കാരും കൂട്ടുകാരുമായ അഫ്രീനും ദാന ഫാത്തിമയും എന്നെ സഹായിക്കാനെത്തി. അധ്യാപകരെ ചടങ്ങിൽ വിദ്യാർഥികൾ പുസ്തകങ്ങൾ നൽകി ആദരിച്ചു. ഇതിന് ഞങ്ങൾക്ക് ആവശ്യമായ പുസ്തകങ്ങൾ സ്‌പോൺസർ ചെയ്തത് മലപ്പുറം പേരക്ക ബുക്‌സാണ്. ചടങ്ങിനെക്കുറിച്ച് പത്രങ്ങളിൽ വലിയ വാർത്ത വന്നത് ഞങ്ങളെ അമ്പരപ്പിച്ചു.

മികവോൽസവം

ദാന,സാധിക

ഞങ്ങളുടെ സ്‌കൂളും മികച്ചതുതന്നെ എന്ന് ഞങ്ങൾ വീണ്ടും തെളിയിച്ചു. മോംമ് എന്ന മികച്ച പ്രവർത്തനത്തിലൂടെ. നാലാം ക്ലാസിലെ എല്ലാകുട്ടികൾക്കും ഇപ്പോൾ ഗണിതം പേടിയേ അല്ല. മുനിസിപ്പാലിറ്റി തലത്തിൽ ഈ മികവിന്റെ പ്രവർത്തനങ്ങളെ അംഗീകരിക്കപ്പെട്ടു.18 സ്‌കൂളുകളിൽ നിന്നാണ് ഞങ്ങൾ ജില്ലാ തലത്തിലേക്ക് പരിഗണിക്കപ്പെട്ടത്. ഒരുവർഷം നീണ്ടു നിൽക്കുന്ന പദ്ധതിയാണിത്. ഒഴിവു സമയങ്ങളിലും ക്ലാസ് മുറികളിലും രസകരമായി നടത്തിയ പഠന പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പവർപോയന്റ്പ്രസന്റേഷനിലൂടെയാണ് ഈ ദൃശ്യവിരുന്നൊരുക്കിയത്. കോഴിക്കോട് ബി.ആർ.സിയിലെ നിറഞ്ഞ സദസിലായിരുന്നു ഇത് അവതരിപ്പിക്കപ്പെട്ടത്. അതിന്റെ അണിയറയിൽ പ്രവർത്തിച്ചവർ എന്ന നിലയിൽ ഞങ്ങൾ സന്തുഷ്ടരാണ്.

മാസിക ജനിച്ച കഥ

ഫാത്തിമ ഷിഫ വി നിങ്ങളുമായി എനിക്ക് പങ്കുവെക്കാനുള്ളത് മാഗസിൻ എഡിറ്റർ ആയപ്പോഴുള്ള അനുഭവങ്ങളാണ്. നല്ല ദിവസങ്ങളായിരുന്നു ആ ദിനങ്ങൾ. പാഠപുസ്തകത്തിന്റെ അറിവുകളിൽ നിന്ന് വിഭിന്നമായി സാഹിത്യലോകത്തേക്ക് ഒരു കാൽവെപ്പ്. ഗണിത മാഗസിനുവേണ്ടി ഞങ്ങൾ ഉത്സാഹപൂർവം ഒഴിവ് സമയങ്ങളിൽ സ്‌കൂളിലെത്തി. പുസ്തങ്ങളോട് കൂട്ടു കൂടി, പുതിയ പുതിയ വാക്കുകളും ആശയങ്ങളും ഉരുത്തിരിഞ്ഞു വന്നു. എന്റെ കൂടെ പ്രിയപ്പെട്ട അധ്യാപകരും സ്‌നേഹം നിറഞ്ഞ കൂട്ടുകാരും ഉണ്ടായിരുന്നു. ഗണിതത്തിന്റെ ലോകം എത്ര വലുതാണെന്ന അറിവ് എനിക്ക് അറിയാൻ സാധിച്ചു. അംന ദിയയുടെ കാക്ക മുന്ന ഞങ്ങൾക്ക് ചില സൂത്രങ്ങൾ പറഞ്ഞു തന്നു. ചുരുക്കി പറഞ്ഞാൽ ഞങ്ങൾ അടിച്ചുപ്പൊളിച്ചു. അതുപോലെ തന്നെ അറബി മാസികയും. പ്രാചീനകാലം മുതൽക്കു തന്നെ മലയാളത്തോട് കെട്ടുപിണഞ്ഞുകിടക്കുന്ന അറബി ഭാഷയെയും തൊട്ടറിഞ്ഞു.

പറവകൾക്കൊരു നീർക്കുടം

അദ്‌നാൻ

പറവകൾക്ക് സ്‌കൂൾ മുറ്റത്ത് ഒരു കുടിനീർ ഒരുക്കിയിട്ടുണ്ട് ഞങ്ങൾ. ആകാശത്ത് പാറിപ്പറക്കുന്ന പക്ഷികളെ കാണുമ്പോൾ ഞാൻ കൊതിയോടെ ആഗ്രഹിക്കാറുണ്ട്. അവയെപ്പോലെ പറക്കാൻ ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ എന്ന്. ഈ വർഷം സ്‌കൂൾ തുറന്നപ്പോൾ സ്‌കൂളിന്റെ മുറ്റത്തുള്ള മരത്തിൽ ഒരു നീർക്കുടം.. എന്തെന്നറിയാനുള്ള ആകാംക്ഷ...ഞങ്ങളുടെ കഴിഞ്ഞ വർഷത്തെ ക്ലാസ് അധ്യാപികയായ ആയിശ ടീച്ചറോട് ചോദിച്ചു. പക്ഷികൾക്ക് വേണ്ടി സുഹൈൽ മാഷ് ഉണ്ടാക്കിയതാണെന്ന മറുപടിയിൽ ആശ്വാസം കിട്ടി. എങ്കിലും ആ പരിസരപഠന ക്ലാസിൽ വെച്ച് സുഹൈൽ മാഷ് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ഓർത്തു പോകുന്നു..'പണ്ടൊക്കെ നാടുനീളെ വെള്ളം നിറച്ചുവെക്കുന്ന കൽത്തൊട്ടികൾ ഉണ്ടായിരുന്നുവെത്രെ. മേഞ്ഞുനടക്കുന്ന കന്നുകാലികളും പറവകളും അതിൽനിന്നൊക്കെയാണ് വെള്ളം കുടിച്ചിരുന്നത്. ആളുകൾ ആവട്ടെ കുടത്തിൽ വെള്ളം നിറക്കാൻ മൽസരിക്കുമായിരുന്നു. അന്നൊക്കെ ഒരു ജീവിയും വെള്ളം കിട്ടാതെ മരിച്ചിരുന്നില്ല. പക്ഷേ ഇന്നത്തെ അവസ്ഥ നേരെ മറിച്ചാണ്. കൊടും വേനലിൽ ഇന്ന് മ്യഗങ്ങൾ ചത്തുപ്പോകുന്നു. പറവകൾ നാടു വിട്ടുപ്പോകുന്നു. ചിറകടിയൊച്ചയില്ലാതെ മരച്ചില്ലകൾ കരിഞ്ഞുണങ്ങിയ കാലം. കടുത്ത വേനലിൽ ദാഹജലം ലഭിക്കാതെ പറവകൾ ഇനി വിഷമിക്കില്ല..തുറസ്സായ സ്ഥലങ്ങളിലും, പക്ഷികൾ കൂടുതലായി തമ്പടിക്കുന്ന സ്ഥലത്തും മരച്ചില്ലയിലുമെല്ലാം പാത്രത്തിൽ കുടിവെള്ളമുണ്ടായിരിക്കും. പറവകൾക്കൊരു നീർക്കുടം എന്നാണ് ഈ സൽകർമത്തിന് ഞങ്ങൾപേര് നൽകിയത്.സ്‌കൂൾ കോമ്പൗണ്ടിലും കുട്ടികളുടെ വീടുകളിലുമായി പറവകൾക്കായി കുടിനീർ ലഭ്യമാകും. വേനൽച്ചൂടും ജലക്ഷാമവും രൂക്ഷമായതിനാൽ വെള്ളം കിട്ടാനാവാതെ പറവകൾ ചാവുന്നത് തടയാനാണ് ഇത് ഞങ്ങൾ ആരംഭിച്ചത്. ഓരോ തുള്ളി വെള്ളവും വിലപ്പെട്ടതാണെന്ന തിരിച്ചറിവ് ഞങ്ങളിൽ ഉണ്ടായി. മറ്റുള്ളവരിലേക്കുകൂടി ഈ സന്ദേശമെത്തിയിരുന്നുവെങ്കിൽ.!

ക്ലബുകള്

ക്ലബുകള്
ഗണിത ക്ലബ്‌
ശാസ്ത്ര ക്ലബ്‌
വിധ്യരംഗം ക്ലബ്‌
കാര്ഷിക ക്ലബ്‌
ഇംഗ്ലീഷ് ക്ലബ്‌
സി സി ആർ ടി കല്ച്ചരൽ ക്ലബ്‌
ലഹരി വിരുദ്ധ ക്ലബ്‌
അലിഫ് അറബിക് ക്ലബ്‌
സാഹിത്യ ക്ലബ്‌
നാച്ചുറല് ക്ലബ്
ബേര്ഡ്സ് ക്ലബ്


ചിത്രങ്ങൾ

2011-12

പഠനമികവിനൊരു സെമിനാര്- ശംസുദ്ധീന് ഒഴുകൂര്

17524 SEMINAR FOR PARANTS
17524 SEMINAR FOR PARANTS
17524 SEMINAR FOR PARANTS
17524 SEMINAR FOR PARANTS
17524 SEMINAR FOR PARANTS
17524 SEMINAR FOR PARANTS
17524 SEMINAR FOR PARANTS
17524 SEMINAR FOR PARANTS
17524 SEMINAR FOR PARANTS
17524 SEMINAR FOR PARANTS
17524 SEMINAR FOR PARANTS
17524 SEMINAR FOR PARANTS
17524 SEMINAR FOR PARANTS

ക്ലാസ് ഫോട്ടോ 2011-12

17524 ക്ലാസ് ഫോട്ടോ 2011-12
17524 ക്ലാസ് ഫോട്ടോ 2011-12
17524 ക്ലാസ് ഫോട്ടോ 2011-12
17524 ക്ലാസ് ഫോട്ടോ 2011-12
17524 ക്ലാസ് ഫോട്ടോ 2011-12
17524 ക്ലാസ് ഫോട്ടോ 2011-12
17524 ക്ലാസ് ഫോട്ടോ 2011-12
17524 ക്ലാസ് ഫോട്ടോ 2011-12
17524 ക്ലാസ് ഫോട്ടോ 2011-12
17524 ക്ലാസ് ഫോട്ടോ 2011-12
17524 ക്ലാസ് ഫോട്ടോ 2011-12
17524 ക്ലാസ് ഫോട്ടോ 2011-12

ക്ലാസ് ഫോട്ടോ 2014-15

17524 ക്ലാസ് ഫോട്ടോ 2014-15
17524 ക്ലാസ് ഫോട്ടോ 2014-15
17524 ക്ലാസ് ഫോട്ടോ 2014-15
17524 ക്ലാസ് ഫോട്ടോ 2014-15
17524 ക്ലാസ് ഫോട്ടോ 2014-15
17524 ക്ലാസ് ഫോട്ടോ 2014-15
17524 ക്ലാസ് ഫോട്ടോ 2014-15
17524 ക്ലാസ് ഫോട്ടോ 2014-15
17524 ക്ലാസ് ഫോട്ടോ 2014-15
17524 ക്ലാസ് ഫോട്ടോ 2014-15
17524 ക്ലാസ് ഫോട്ടോ 2014-15
17524 ക്ലാസ് ഫോട്ടോ 2014-15
17524 ക്ലാസ് ഫോട്ടോ 2014-15
17524 ക്ലാസ് ഫോട്ടോ 2014-15
17524 ക്ലാസ് ഫോട്ടോ 2014-15
17524 ക്ലാസ് ഫോട്ടോ 2014-15
17524 ക്ലാസ് ഫോട്ടോ 2014-15
[[
17524 ക്ലാസ് ഫോട്ടോ 2014-15
17524 ക്ലാസ് ഫോട്ടോ 2014-15
17524 ക്ലാസ് ഫോട്ടോ 2014-15
17524 ക്ലാസ് ഫോട്ടോ 2014-15
17524 ക്ലാസ് ഫോട്ടോ 2014-15
17524 ക്ലാസ് ഫോട്ടോ 2014-15

ക്ലാസ് ഫോട്ടോ 2015-16

ക്ലാസ് ഫോട്ടോ
ക്ലാസ് ഫോട്ടോ
ക്ലാസ് ഫോട്ടോ
ക്ലാസ് ഫോട്ടോ
ക്ലാസ് ഫോട്ടോ
ക്ലാസ് ഫോട്ടോ
ക്ലാസ് ഫോട്ടോ
ക്ലാസ് ഫോട്ടോ
ക്ലാസ് ഫോട്ടോ
ക്ലാസ് ഫോട്ടോ
ക്ലാസ് ഫോട്ടോ
ക്ലാസ് ഫോട്ടോ
ക്ലാസ് ഫോട്ടോ
ക്ലാസ് ഫോട്ടോ
17524 ക്ലാസ് ഫോട്ടോ 2011-12
17524 SCHOOL PHOTO 49
17524 SCHOOL PHOTO
17524 SCHOOL PHOTO
17524 SCHOOL PHOTO
17524 SCHOOL PHOTO
17524 SCHOOL PHOTO

2015-16

പരിസ്ഥിതി പ്രദര്ശനം 2015 ജൂണ് 5 പരിസ്ഥിതി ദിനം

17524 പരിസ്ഥിതി പ്രദര്ശനം 2012
17524 പരിസ്ഥിതി പ്രദര്ശനം 2012
17524 പരിസ്ഥിതി പ്രദര്ശനം 2012
17524 പരിസ്ഥിതി പ്രദര്ശനം 2012
17524 പരിസ്ഥിതി പ്രദര്ശനം 2012
17524 പരിസ്ഥിതി പ്രദര്ശനം 2012
17524 പരിസ്ഥിതി പ്രദര്ശനം 2012
17524 പരിസ്ഥിതി പ്രദര്ശനം 2012
17524 പരിസ്ഥിതി പ്രദര്ശനം 2012
17524 പരിസ്ഥിതി പ്രദര്ശനം 2012

2015-16

കുട്ടികളുടെ രചനകള്

ലഹരിവിരുദ്ധ ദിനം പോസ്റ്റര്
ലഹരി വിരുദ്ധ ദിനം പോസ്റ്റര് 17524
ലഹരി വിരുദ്ധ ദിനം പോസ്റ്റര് 17524
ലഹരി വിരുദ്ധ ദിനം പോസ്റ്റര് 17524
ലഹരി വിരുദ്ധ ദിനം പോസ്റ്റര് 17524
ലഹരി വിരുദ്ധ ദിനം പോസ്റ്റര് 17524
ലഹരി വിരുദ്ധ ദിനം പോസ്റ്റര് 17524
ലഹരി വിരുദ്ധ ദിനം പോസ്റ്റര് 17524
ലഹരി വിരുദ്ധ ദിനം പോസ്റ്റര് 17524
ലഹരി വിരുദ്ധ ദിനം പോസ്റ്റര് 17524
ലഹരി വിരുദ്ധ ദിനം പോസ്റ്റര് 17524
ലഹരി വിരുദ്ധ ദിനം പോസ്റ്റര് 17524

റണ് കേരള റണ്

റണ് കേരള റണ്
റണ് കേരള റണ്
റണ് കേരള റണ്
റണ് കേരള റണ്

സ്പോര്ട്സ് കലാമേള ജേതാക്കള്

17524 സ്പോര്ട്സ് കലാമേള ജേതാക്കള്
17524 സ്പോര്ട്സ് കലാമേള ജേതാക്കള്

ഫീല്ഡ് ട്രിപ്പ്

17524 സ്കൂള് ഫീല്ഡ് വിസിറ്റ് 2015
17524 സ്കൂള് ഫീല്ഡ് വിസിറ്റ് 2015
17524 സ്കൂള് ഫീല്ഡ് വിസിറ്റ് 2015
17524 സ്കൂള് ഫീല്ഡ് വിസിറ്റ് 2015
17524 സ്കൂള് ഫീല്ഡ് വിസിറ്റ് 2015
17524 സ്കൂള് ഫീല്ഡ് വിസിറ്റ് 2015
17524 സ്കൂള് ഫീല്ഡ് വിസിറ്റ് 2015
17524 സ്കൂള് ഫീല്ഡ് വിസിറ്റ് 2015

മുത്തശ്ശിക്കൊരു ഓണക്കോടി

17524 മുത്തശ്ശിക്കൊരു ഓണക്കോടി
17524 മുത്തശ്ശിക്കൊരു ഓണക്കോടി
17524 മുത്തശ്ശിക്കൊരു ഓണക്കോടി 03
17524 മുത്തശ്ശിക്കൊരു ഓണക്കോടി 03
17524 മുത്തശ്ശിക്കൊരു ഓണക്കോടി 03

ഓണാഘോഷം

17524 ഓണാഘോഷം 2015
17524 ഓണാഘോഷം 2015
17524 ഓണാഘോഷം 2015

മെട്രിക് മേള

മെട്രിക് മേള
മെട്രിക് മേള
മെട്രിക് മേള
മെട്രിക് മേള
മെട്രിക് മേള
മെട്രിക് മേള
മെട്രിക് മേള
മെട്രിക് മേള
മെട്രിക് മേള
മെട്രിക് മേള
മെട്രിക് മേള
മെട്രിക് മേള
മെട്രിക് മേള
കളത്തിലെ എഴുത്ത്
മെട്രിക് മേള

തിരഞ്ഞെടുപ്പ് 2009

17524 തിരഞ്ഞെടുപ്പ് 2011
17524 തിരഞ്ഞെടുപ്പ് 2011
17524 തിരഞ്ഞെടുപ്പ് 2011
17524 തിരഞ്ഞെടുപ്പ് 2011
17524 തിരഞ്ഞെടുപ്പ് 2011
17524 തിരഞ്ഞെടുപ്പ് 2011
17524 തിരഞ്ഞെടുപ്പ് 2011
17524 തിരഞ്ഞെടുപ്പ് 2011
17524 തിരഞ്ഞെടുപ്പ് 2011
17524 തിരഞ്ഞെടുപ്പ് 2011
17524 തിരഞ്ഞെടുപ്പ് 2011
17524 തിരഞ്ഞെടുപ്പ് 2011
17524 തിരഞ്ഞെടുപ്പ് 2011
17524 തിരഞ്ഞെടുപ്പ് 2011
17524 തിരഞ്ഞെടുപ്പ് 2011
17524 തിരഞ്ഞെടുപ്പ് 2011
17524 തിരഞ്ഞെടുപ്പ് 2011
17524 തിരഞ്ഞെടുപ്പ് 2011
17524 തിരഞ്ഞെടുപ്പ് 2011
17524 തിരഞ്ഞെടുപ്പ് 2011
17524 തിരഞ്ഞെടുപ്പ് 2011

പഠന യാത്ര 2010

17524 സ്കൂള് പഠന യാത്ര വയനാട് 2011
17524 സ്കൂള് പഠന യാത്ര വയനാട് 2011
17524 സ്കൂള് പഠന യാത്ര വയനാട് 2011
17524 സ്കൂള് പഠന യാത്ര വയനാട് 2011
17524 സ്കൂള് പഠന യാത്ര വയനാട് 2011
17524 സ്കൂള് പഠന യാത്ര വയനാട് 2011
17524 സ്കൂള് പഠന യാത്ര വയനാട് 2011
17524 സ്കൂള് പഠന യാത്ര വയനാട് 2011
17524 സ്കൂള് പഠന യാത്ര വയനാട് 2011
17524 സ്കൂള് പഠന യാത്ര വയനാട് 2011
17524 സ്കൂള് പഠന യാത്ര വയനാട് 2011
17524 സ്കൂള് പഠന യാത്ര വയനാട് 2011

വഴികാട്ടി