ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്

Schoolwiki സംരംഭത്തിൽ നിന്ന്
23:49, 4 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GBHSS HARIPAD (സംവാദം | സംഭാവനകൾ) (വിവരങ്ങൾ കൂട്ടിച്ചേർക്കുന്നു)
ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്
പ്രമാണം:Gbhs.jpg
വിലാസം
ഹരിപ്പാട്

ഹരിപ്പാട്,
ആലപ്പുഴ
,
690514
സ്ഥാപിതം00 - 00 - 1862
വിവരങ്ങൾ
ഫോൺ04792412722
ഇമെയിൽ35027alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്35027 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബി. ഹരികുമാർ
പ്രധാന അദ്ധ്യാപകൻഉഷ എ പിള്ള
അവസാനം തിരുത്തിയത്
04-08-2018GBHSS HARIPAD
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1862-’63 ൽ സ്ഥാപിതമായ ഈ മഹദ് വിദ്യാലയം 1949-ൽ അന്നത്തെ തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന ശ്രീ. പറവൂർ ടി കെ നാരായണപിള്ളയുടെ ശ്രമഫലമായി ഹൈസ്കൂൾ പദവിയിലേക്കുയർത്തപ്പെട്ടു. കേരളത്തിലാദ്യമായി ഹൈസ്കൂൾ തലത്തിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ച് ‘ഇംഗ്ലീഷ് പള്ളിക്കൂടം’ എന്ന പേര് സമ്പാദിച്ച ഖ്യാതിയും ഈ സ്കൂളിനുണ്ട്. 1980-ൽ വിദ്യാലയം മോഡൽ സ്കൂൾ മോഡൽ പദവിയിലേക്കുയർന്നു. 1997-ൽ ആരംഭിച്ച ഹയർ സെക്കണ്ടറി കോഴ്സിൽ അഞ്ചു ബാച്ചുകളിലായി 600 വിദ്യാർത്ഥികൾ പഠിക്കുന്നു. അഞ്ചു മുതൽ പത്തു വരെ ക്ലാസുകളിലായി 386 വിദ്യാർത്ഥികളും പഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് വില്ലേജിൽ ബ്ലോക്ക് നമ്പർ 8-ൽ റീ സർവ്വേ 296-ൽ 02 ഹെക്ടർ 85 ച:മീ: ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അപ്പർ പ്രൈമറി സ്കൂളിന് ഒരു കെട്ടിടത്തിലായി 3 ക്ലാസ് മുറികളും ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുമുണ്ട്. ഹയർ സെക്കണ്ടറിക്ക് സസ്യ ശാസ്ത്രം, ജന്തു ശാസ്ത്രം, ഭൗതിക ശാസ്ത്രം, രസതന്ത്രം എന്നിവയ്ക്കായി ലാബുകളും, ഹൈസ്കൂളിനു ജീവശാസ്ത്രം, ഭൗതികശാസ്ത്രം ലാബുകളും ലൈബ്രറി സൗകര്യവുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

അപ്പർ പ്രൈമറി സ്കൂളിനും ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളും ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ കമ്പ്യൂട്ടർ ലാബുകളിൽ ഒപ്റ്റിക്കൽ ഫൈബർ അധിഷ്ഠിത ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.

സംസ്ഥാനത്തെ പ്രഥമ ‘ഐഡിയൽ ലാബ്’ ഉദ്ഘാടനം ഹരിപ്പാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് 2018 ആഗസ്റ്റ് 10 ൲ നടത്തുവാൻ തീരുമാനിച്ചിരിയ്ക്കുകയാണ്. ഇതോടൊപ്പം നബാർഡ് ഫണ്ട് ഉപയോഗിച്ച് ഹയർ സെക്കണ്ടറി വിഭാഗത്തിനായി പുതുതായി നിർമ്മിച്ച ഇരുനിലക്കെട്ടിടത്തിന്റെ ഉദ്ഘാടനവും നടത്തപ്പെടുകയാണ്.

വിദ്യാർത്ഥികളുടെ കഴിവുകൾ ലോക നിലവാരത്തിൽ ഉയർത്തുന്നതിനൊപ്പം പുതിയവ കണ്ടെത്തുകയും ചെയ്യുന്നതിനായി രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാനും കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാനത്തെ കാസർഗോഡ്, കണ്ണൂർ, പാലക്കാട്, തൃശൂർ, ആലപ്പുഴ ജില്ലകളിലെ ഓരോ സ്കൂളുകൾ തെരഞ്ഞെടുത്ത് ‘ഐഡിയൽ ലാബു’കൾ വിഭാവനം ചെയ്ത് നടപ്പിലാക്കി വരുന്നു. നിലവിൽ പാഠപുസ്തകങ്ങളിലുള്ള എല്ലാ പരീക്ഷണങ്ങളും ഓരോ കുട്ടിയ്ക്കും സ്വയം ചെയ്തുനോക്കാൻ അവസരമൊരുക്കുക, ഓരോ ആശയവുമായി ബന്ധപ്പെട്ട വ്യക്തത ഉറപ്പാക്കുംവിധം ശ്രേണിയായുള്ള പരീക്ഷണങ്ങൾ ചെയ്തു നോക്കുക, ശാസ്ത്രത്തിലെ ഏറ്റവും നൂതന ഉപകരണങ്ങളും സാങ്കേതികവിദ്യകളും പരിചയപ്പെടാൻ അവസരമൊരുക്കുക ഇവയാണ് ഐഡിയൽ ലാബിലൂടെ ലക്ഷ്യമാക്കുന്നത്. കുട്ടികളുടെ ശാസ്ത്രാഭിരുചിയെ പ്രോത്സാഹിപ്പിക്കുന്നതിന് ഉതകുംവിധമുള്ള ഉപകരണങ്ങളും ആകർഷണീയമായ ചിത്രങ്ങളും ഉദ്ധരണികളും ചേർന്ന അന്തരീക്ഷം സൃഷ്ടിക്കുന്ന തരത്തിലാണ് ഐഡിയൽ ലാബറട്ടറി ഒരുക്കിയിരിയ്ക്കുന്നത്. മറ്റു സ്കൂളുകളിലെ കുട്ടികൾക്കുകൂടി സന്ദർശിച്ച് പരീക്ഷണനിരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിന് അവസരമൊരുക്കുന്ന രീതിയിലുള്ള ഒരു ശാസ്ത്ര ഹബ്ബ് ആയി പ്രവർത്തിക്കുന്ന കേന്ദ്രങ്ങളാണ് ഐഡിയൽ ലാ‍ബുകൾ. ഇത്തരത്തിൽ ഒൻപത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്ന നൂതന ലാബ് ഇന്ത്യയിലാദ്യമായി കേരളത്തിലാണ് ഒരുക്കുന്നത്. ഈ ശ്രേണിയിലെ രാജ്യത്തെ പ്രഥമ ലാബ് ഹരിപ്പാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ .എസ്. എസ്
  • എൻ .സി.സി.
  • ആരോഗ്യ മാഗസിൻ
  • കാർഷിക മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പഠനയാത്ര.
  • ​​​ എസ്.പി.സി

വിജയശതമനം

കാലയളവ് എസ്സ്.എസ്സ്, എൽ.സി ഹയർ സെക്കണ്ടറി (പ്ലസ്സ് ടു)
2005-06
2006-07
2007-08 98
2008-09 97
2009-10 99
2010-11 100
2011-12 100
2012-13 100
2013-14 100
2014-15 99
2015-16 100

പി. റ്റി. എ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

കാലയളവ് ഹെഡ് മീസ് ട്രസ് കാലയളവ് പ്രൻസിപ്പാൾ
1924-1950 സി.ജി. സുബ്രഹ്മണ്യയ്യർ ........ ........
1950-1951 കെ. ഗോപാലപിള്ള ........ ........
1951-1952 ആർ. സുബ്രഹ്മണ്യയ്യർ ........ ........
1952-1953 സി.ജി. സുബ്രഹ്മണ്യയ്യർ ........ ........
1953 വി. നൈനാൻ 2008 എൽ. പൊന്നമ്മ
1953-1957 എൻ .കെ.മാധവനായിക് 2009 അജിത പുന്നൻ
1957 വി. വി.ജോൺ ........ ........
1957-1960 കെ. ലക്ഷ്മിപ്പിള്ളക്കൊച്ചമ്മ ........ ........
1960-1964 വി നാണുക്കുട്ടൻ നായർ ........ ........
1965-1972 കെ.കെ. മാത്യു ........ ........
1972-1974 കെ. ഗോദവർമരാജ ........ ........
1974- ത്രിവിക്രമവാര്യർ ........ ........
2006 സുധാകരവർമ ........ ........
2007 മുക്താർ അഹമ്മദ് ........ ........
2007-2009 ഹേമലത
2009 അലിപ്പ വല്ലംചിറ
2009 വിമല ........ ........

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജസ്റ്റിസ്. അന്നാ ചാന്റി, ശ്രീകുമാരൻ തമ്പി,വി.എസ്. ശർമ(ഗവേഷകൻ ,വാഗ്മി),ലളിതാംബിക അന്തർജനം,എ. അച്യുതൻ ‍(മുന്മന്ത്രി), ഡോ. പി. കോശി(വെല്ലൂർ ഹോസ്പിറ്റൽ), സി. ബി. സി. വാര്യർ (M.L.A), വി. തുളസീദാസ് (I.A.S), ഡോ. വി. രാമക്രിഷ്ണ പിള്ള (1-ംറാങ്ക്,SSLC1964), പി. രാജശേഖരൻ പിള്ള(2-ം റാങ്ക്, SSLC1966)

പ്രശസ്തനായ വിദ്യാർത്ഥി‍

2008-2009-ലെ ധീരതയ്ക്കുള്ള ദേശീയ അവാർഡ് 10-ബി-യിലെ മാസ്റ്റർ ആർ. സുജിത്ത് നേടി. 2016-17 ലെ സംസ്ഥാന സ്കുൂൾ ശാസ് ത്രോത്സവത്തിൽ സയൻസ് വർക്കിങ്മോഡലിൽ ഫസ്ററ് A ഗ്രേഡ് മാസ്റ്റർ ആദിത്യ ചന്ദ്ര പ്രശാന്ത് നേടി. 2016-17 ലെ സംസ്ഥാന സ്കുൂൾ കലോൽസവത്തിൽ സംസ്ക്ൃതോൽസവത്തിൽ ഗാനാലാപനത്തിന്സെക്കൻറ് A ഗ്രേഡ് മാസ്റ്റർ ഹരികൃ‍ഷ്ണൻ എച്ച് നേടി.

വഴികാട്ടി

{{#multimaps: 9.279303,76.4571024| width=60% | zoom=12 }}