സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ

11:53, 19 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sjhsspgtr (സംവാദം | സംഭാവനകൾ) (ചരിത്രം)


പൈങ്ങോട്ടുരിൽ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ജോസഫസ് എച്ച്.എസ്.എസ് FCC Sisters 1950-ൽ സ്ഥാപിച്ച ഈ വിദ്യാലയം എർണാകുളം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്.

സെന്റ്.ജോസഫസ് എച്ച്.എസ്.എസ് പൈങ്ങോട്ടുർ
വിലാസം
പൈങ്ങോട്ടുർ

686 671
,
എർണാകുളം ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ04852 564791
ഇമെയിൽpaingottoorschool27042@yahoo.in
കോഡുകൾ
സ്കൂൾ കോഡ്27042 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎർണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, English
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസി.ട്രീസ ജോൺ
പ്രധാന അദ്ധ്യാപകൻസി.ജോസിൻ
അവസാനം തിരുത്തിയത്
19-10-2017Sjhsspgtr
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

 
 
    ചരിത്രം ഒരിക്കലും അവസാനിക്കുന്നില്ല അത് ഒരു വിദ്യാലയത്തിൻേറതാകുമ്പോൾ, 'ജാലകത്തിനപ്പുറം'ഈശ്വരകൃപാസമൃദ്ധി ദർശിക്കാനാകും. 'നിരക്ഷരനായ വ്യക്തി യഥാർത്ഥത്തിൽ അരൂപിയിൽ പട്ടിണി കിടക്കുന്നവനാണെന്ന തിരിച്ചറിവ് F C C സന്യാസിനി സമൂഹത്തിൻെറ കണ്ണുതുറന്നതിൻെറ 'കാഴ്ച്'യാണ് ഇന്ന് കാണുന്ന സെൻറ്. ജോസഫസ്എച്ച്. എസ്. എസ്.

പൈങ്ങോട്ടൂർ. വിശാലവീക്ഷണത്തോടും, കർമ്മോത്സുകതയോടും, അർപ്പണമനോഭാവത്തോടും കൂടി പ്രവർത്തിക്കുന്ന അധ്യാപകരാണ് ഈ സ്ഥാപനത്തിൻെറ ഉയർച്ചക്ക് നിദാനം. ചരിത്രത്താളുകളിൽ തങ്കലിപികളിൽ ഇടം പിടിച്ചിരിക്കുന്ന പൈങ്ങോട്ടൂർ കൊച്ച് ഗ്രാമത്തിൽ 1930 ഫെബ്രുവരി 4-ന് മഠം ആരംഭിക്കുകയും ഇവിടുത്തെ ബാലികാബാലൻമാരുടെ ആദ്ധ്യാത്മികവും ഭൗതികവുമായ ഉന്നമനത്തിനായി സിസ്റ്റേഴ്സ് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.1947-ൽ ബഹു. സി. എവുപ്രാസിയ Headmistress ആയി സ്കൂളിന് തുടക്കം കുറിച്ചു. 1950-ൽ മഠം വക സ്ഥലത്ത് സി. ലിബേർത്ത [Ekm] പ്രഥമ Headmistress ആയി സ്ഥാനമേറ്റു.ശക്തമായ കരങ്ങളുടെ തണലിൽ സ്കൂൾ വളർന്നു, വലുതായി, പന്തലിച്ചു. 1983-ൽ ഹൈസ്കൂളായും 2000-ത്തിൽ ഹയർ സെക്കണ്ടറി സ്കൂളായും ഈ സരസ്വതി ക്ഷേത്രം ഉയർന്നു വന്നു. ഇന്ന് പൈങ്ങോട്ടൂരിൻെറ ചരിത്രത്തിൽ മായാത്ത് മുദ്രയായി നിലകൊള്ളുന്നു. മലയാളം മീഡിയത്തിന് സമാന്തരമായി ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിക്കുകയും ഹൈസ്കൂൾ സെക്ഷനിൽ ആൺകുട്ടികൾക്ക് കൂടി അഡ്മിഷൻ നൽകുകയും ചെയ്തു. സ്കൗട്ട്, ഗൈഡിങ്, റെഡ് ക്രോസ്, SPC, വിദ്യാരംഗം കലാസാഹിത്യ വേദി എന്നിവ കുട്ടികളുടെ സർവോത്സുഖമായ വളർച്ചയെ സഹായിക്കുന്നു

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 3 കെട്ടിടങ്ങളിലായി 60 ക്ലാസ് മുറികളും. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

FCC Sisters

മുൻ സാരഥികൾ

സ്കൂളിന്റെ മാനേജർമാർ

നം. പേര് വർഷം ചിത്രം
1. റവ.എം.ക്രിസ്റ്റീന 7/3/1962-19/4/1965

 

2. റവ.എം.അനാസ്ഥഷ്യ 19/4/1965-19/4/1971

 

3. റവ.എം.ഗ്ലോറിയ 19/4/1971-27/12/1976

08/2/1992-11/12/1994

 
4. റവ.എം.ജോവിയറ് 27/12/1976-26/4/1983

14/12/1997-22/12/2003

 
5. റവ.എം.ഗ്രേസ് മേരി 26/4/1983-23/3/1986

22/12/2003-21/12/2009

 
6. റവ.എം.ഗ്രേസി 23/3/1986-12/31989  
7. റവ.എം.ലിസ്യൂമേരി 12/3/1989-8/2/1992  
8. റവ.എം.റോസിറ്റാ 11/12/1994-14/12/1997  
9. റവ.എം.റിൻസി 2009-2015

 

10. റവ.എം.ലുസിറ്റാ 2015 -

 

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

.
നം. പേര് വർഷം ചിത്രം
1. റവ.സി.ലിബേർത്ത
2. റവ.സി.സാലസ്
3. റവ.സി.ലിസ്യൂമേരി
4. റവ. സി. ഡയനീഷ 1962-1990

 

5. റവ. സി.ഗ്രേസി 1990-1999

 

6. ആനിസ് മാത്യു 1999-2004
7. റവ. സി.മെറിൻ‍ 2004-2009

 

8. റവ. സി.പ്രിൻസി 2009-2014

 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • കോതമംഗലം നഗരത്തിൽ നിന്നും കാളിയാർ റോഡിൽ 14 കി.മി. അകലത്തായി സ്ഥിതി ചെയ്യുന്നു.
  • തൊടുപുഴയിൽ നിന്ന് 12 കി.മി. അകലം
{{#multimaps: 10.006878, 76.7086300 | zoom=12 }}

ആമുഖം

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

മൾട്ടിമീഡിയ സൗകര്യങ്ങൾ

ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം

മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)

സ്കുൾ ബസ്

എല്ലാ ക്ലാസിലും ദിനപത്രം (മലയാളം, English)

നേട്ടങ്ങൾ

  • 100% വിജയം


State Mela Participation in-:

  • IT
  • Science
  • Maths
  • Social science
  • Work Experience

മറ്റു പ്രവർത്തനങ്ങൾ

  • കൗൺ‍സിലിങ്ങ്
  • ബോധവൽക്കരണ ക്ലാസ്സുകൾ

പ്രൊജക്ട്

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് സ്കൂൾബസ് സൗകര്യം

മേൽവിലാസം

പിൻ കോഡ്‌ : 686671 ഫോൺ നമ്പർ : 04852 564791 ഇ മെയിൽ വിലാസം :paingottoorschool27042@yahoo.in