ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ്
മലപ്പുറം ജില്ലയിലെ കീഴുപറമ്പ് പഞ്ചായത്തിലെ പ്രകൃതിരമണീയമായ മേലാപറമ്പ് കുന്നിൻ പുറത്ത് സ്ഥിതി ചെയ്യുന്ന സർകാർ സ്ഥാപനമാണ് ജി.വി.എഛ്.എസ്.എസ്.കീഴുപറമ്പ്. വൈജ്ഞാനിക,കലാ.കായിക രംഗങ്ങളിൽ സ്വന്തം വ്യ ക്തി മുദ്ര പതിപ്പിച്ച ഈ മാതൃകാ വിദ്യാലയം,കഴിഞ്ഞ പതിനഞ്ച് വർഷമായി തുടർച്ചയായി ഈ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിലെ എസ്.എസ്.എൽ.സി വിജയശതമാനത്തിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.
ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ് | |
---|---|
വിലാസം | |
കീഴുപറമ്പ് കീഴുപറമ്പ്. പി. ഒ , അരീക്കോട്,മലപ്പുറം 673639 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1974 |
വിവരങ്ങൾ | |
ഫോൺ | 04832858202 (ഹൈസ്കൂൾ ) 0483 2858 983 (ഹയർ സെക്കന്ററി) 04832858933 (വി.എച്.എസ്.ഇ.) |
ഇമെയിൽ | ghskeezh@gmail.com (ഹൈസ്കൂൾ ) gvhsskpb@gmail.com (വി.എച്.എസ്.ഇ.) |
വെബ്‍സൈറ്റ് | http://schoolwiki.in |
കോഡുകൾ | |
സ്കൂൾ കോഡ് | 48090(hs) (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | 1 മെഴ്‌സി വിആർ(hss), 2റനിതാ ഗോവിന്ദ്(vhse) |
പ്രധാന അദ്ധ്യാപകൻ | സലിൻ മാത്യു( hs) |
അവസാനം തിരുത്തിയത് | |
13-10-2017 | 48090 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കീഴുപറമ്പിന്റെ നെറുകയിൽ തല ഉയർത്തി നിൽക്കുന്ന കീഴുപറമ്പ് വൊക്കേഷനൽ ഹയർ സെകന്ററി സ്കൂൾ ,1974ൽ നിലവിലുള്ള എൽ പി സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടതാണ്.സ്ഥലപരിമിതി കാരണം അന്ന് അൽ അൻവാർ അറബിക് കോളേജിലാണ് ഹൈസ്കൂൾക്ലാസുകൾ പ്രവർത്തിച്ചത്. അന്ന് ഹൈസ്കൂൾക്ലാസുകൾ അനുവദിക്കണമെങ്കിൽ നാട്ടുകാർ കെട്ടിടം നിർമിച്ച് സർക്കാരിനെ ഏൽപിക്കേണ്ടിയിരുന്നു.നാട്ടുകാർ അവരുടെ റേഷൻ പഞ്ചസാര വിറ്റ പണം സ്വരൂപിച്ചാണ് ഒരു കെട്ടിടം നിർമിച്ചത്.6 ക്ലാസുകളുള്ള ഈ കെട്ടിടം ഇന്നും പഞ്ചസാര കെട്ടിടം എന്നാണറിയപ്പെടുന്നത്.
1993ലാണ് ഈ വിദ്യാലയത്തിൽ വി.എഛ്.എസ്.ഇ വിഭാഗം ആരംഭിച്ചത്.തുടക്കത്തിൽ കൊമേഴ്സ് വിഭാഗത്തിൽ ഓഫീസ് സെക്രട്ടറിഷിപ്പ്,ജനറൽ ഇൻഷൂറൻസ് എന്നീ കോഴ്സുകളും1998 ല് സയൻസ് വിഭാഗത്തില് മെഡിക്കല് ലാബറട്ടറി ടെക്നീഷ്യന് കോഴ്സും 2007 ല് ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് (ഡെയറി ഹസ്ബൻഡ്രി) കോഴ്സും അഗ്രിക്കൾച്ചർ (പ്ലാന്റ് പ്രൊട്ടക്ഷൻ) കോഴ്സും ആരംഭിച്ചു.
2004 ൽ ആരംഭിച്ച ഹയർ സെക്കൻററി വിഭാഗത്തിൽ സയൻസ്,കൊമേഴ്സ്,ഹ്യുമാനിററിസ് ബാച്ചുകൾ ഉണ്ട്.
ഹൈസ്കൂൾ,യുപി വിഭാഗത്തിൽ 40 അധ്യാപകരും വി.എഛ്.എസ്.ഇ വിഭാഗത്തിൽ 25 പേരും ഹയർ സെക്കൻററി വിഭാഗത്തിൽ 18 പേരും ജോലി ചെയ്യുന്നു. ഹൈസ്കൂൾ,യുപി വിഭാഗത്തിൽ മൊത്തം 1157 വിദ്യാർത്ഥികളും വി.എഛ്.എസ്.ഇ വിഭാഗത്തിൽ 256 വിദ്യാർത്ഥികളും ഹയർ സെക്കൻററി വിഭാഗത്തിൽ 356 വിദ്യാർത്ഥികളും പഠിക്കുന്നു.
എസ്.എസ്.എൽ.സി പരീക്ഷയിൽ കഴിഞ്ഞ പത്ത് വർഷമായി മലപ്പുറം ജില്ലയിലെ ഗവൺമെൻറ് സ്കൂളുകളിൽ ഏററവുമധികം വിജയ ശതമാനം ഈ വിദ്യാലയത്തിനാണ്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 8 ക്ലാസ് മുറികളും വിഎഛ്.എസ്.ഇ ക്ക് 3 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുംഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു.പി സ്കൂളിനും വൊക്കേഷനൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മുന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിനും വൊക്കേഷനൽ ഹയർസെക്കണ്ടറിക്കും ഹയർസെക്കണ്ടറിക്കും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പഠനാവസരങ്ങൾ
സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്(SRG)
ലൈബ്രറി
ലബോറട്ടറി
കംപ്യൂട്ടർ ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
യു.പി. & ഹൈസ്കൂൾ വിഭാഗം
- സ്കൗട്ട് & ഗൈഡ്സ്
- എസ് പി സി
- ജെ ആർ സി
- മറ്റു വിവരങ്ങൾ
ക്ലബ്ബ് പ്രവർത്തനങ്ങൾ-കൂടുതൽ അറിയുക
'
വി.എച്.എസ്.ഇ. വിഭാഗം'
- എൻ.എസ്.എസ്.
- കരിയർ ഗൈഡൻസ് ആന്റ് കൗൺസലിങ് സെൽ
- കാരുണ്യ മെഡിക്കൽ ലാബ്
- മഷ്റൂം പ്രൊഡക്ഷൻ യൂണിറ്റ്
- ഡി.ടി.പി. സെന്റർ
- ടൂറിസം ക്ലബ്
- കൊമേഴ്സ് ക്ലബ്
മാനേജ്മെന്റ്
ജില്ലയിലെ അറിയപ്പെടുന്ന ഒരു സർകാർ സ്ഥാപനമാകുന്നു ഇത്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പൂർവ്വ വിദ്യാർഥികൽ : 1.കെ ടി ഇർഫാൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|