എം എം യു പി എസ്സ് പേരൂർ
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ നഗരൂർ ഗ്രാമപഞ്ചായത്ത് 1-ാം വാർഡിൽ വെളളല്ലൂർ വില്ലേജിൽ പേരൂർ ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എം എം യു പി എസ്സ് പേരൂർ. 1962 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പ്ലേ ക്ലാസ്, എൽ.കെ.ജി., യു.കെ.ജി., 1 മുതൽ 7വരെ ഇംഗ്ലീഷ് മീഡിയവും
എം എം യു പി എസ്സ് പേരൂർ | |
---|---|
വിലാസം | |
പേരൂർ പേരൂർ, പി.ഒ തിരുവനന്തപുരം , 695601 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04702694297 |
ഇമെയിൽ | mmupsperoor@gmail.com |
വെബ്‍സൈറ്റ് | mmupsperoor.weebly.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42446 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എം ഐ അജികുമാർ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
മലയാളം മീഡിയവും ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു. പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന കിളിമാനൂർ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണിത്.
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ നഗരൂർ ഗ്രാമപഞ്ചായത്ത് 1-ാം വാർഡിൽ വെള്ളല്ലൂർ വില്ലേജിൽ പേരൂരിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എം എം യു പി എസ്സ് പേരൂർ. 1962ലാണ് ഈ സ്ക്കൂൾ പ്രവർത്തനമാരംഭിച്ചത്.സുപ്രസിദ്ധ നാടകാചാര്യനായ ശ്രീ.മടവൂർ ഭാസിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്.അന്ന് യു.പി. ക്ലാസുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. 5-ാം ക്ലാസ്സിൽ 3 ഡിവിഷനുകളും 6-ാം ക്ലാസിൽ 1 ഡിവിഷനുമായാണ് തുടങ്ങിയത്.നസീറാ മൻസിലിൽ എസ്. ഷംസുദ്ദീൻ ആദ്യ വിദ്യാർത്ഥിയും കൂനൻചാലിൽ വീട്ടിൽ കുമാരി.സുബൈദാ ബീവി ആദ്യ വിദ്യാർത്ഥിനിയുമാണ്. ആകെ 162 കുട്ടികളുമായാണ് ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. ശ്രീ. കെ.പി.വാസുദേവൻ പിള്ള ആയിരുന്നു ആദ്യ ഹെഡ്മാസ്ററർ. 1964-ൽ എൽ.പി.ക്ലാസ്സുകൾ കൂടി അനുവദിച്ചു. ആദ്യകാലങ്ങളിൽ പേരൂർ യു.പി.എസ്.എന്നായിരുന്നു സ്കൂളിന്റെ നാമം. ശ്രീ. മടവൂർ ഭാസിയുടെ പിതാവിന്റെ സ്മരണാർത്ഥം കെ.പി.എം.യു.പി.എസ് ( ക്യഷ്ണപിളള മെമ്മോറിയൽ യു.പി.സ്കൂൾ) എന്ന് പുനർനാമകരണം ചെയ്തു. 1970-കളിൽ ശ്രീ. മടവൂർ ഭാസി ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് കല്ലറ ശ്രീ. ഗോപൻ മുതലാളിക്ക് കൈമാറി. 1980-ൽ ഇപ്പോഴത്തെ മാനേജർ ശ്രീ. കാസിംകുഞ്ഞ് ഈ സ്കൂൾ ഏറെറടുക്കുകയും അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണാറ്‍ത്ഥം ഈ സ്കൂളിന്റെ പേര് എം.എം.യു.പി.എസ്.(മുസ്തഫാ മെമ്മോറിയൽ യു.പി.സ്കൂൾ) എന്നാക്കി മാററി. 1990കളിൽ പൊതുവിദ്യാലയങ്ങളെ ബാധിച്ച മാന്ദ്യം ഈ സ്കൂളിനേയും ബാധിച്ചു. 27 ഡിവിഷനുകളിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം 1997 ആയപ്പോഴേക്കും 200-ൽ താഴെ വിദ്യാർത്ഥികളും 10 -ൽ താഴെ അധ്യാപകരുമായി ചുരുങ്ങി. 2001-ൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു. യു.പി ക്ലാസുകളായിരുന്നു ആദ്യം തുടങ്ങിയത്. 2004 ആയപ്പോൾ ഇംഗ്ലീഷ് മീഡിയം എൽ.പി. ക്ലാസുകൾക്ക് കൂടി അംഗീകാരം ലഭിച്ചു. ഇപ്പോൾ 30 ഡിവിഷനുകൾ പ്രവർത്തിക്കുന്നു. നിലവിൽ 6 വാഹനങ്ങൾ ഉൾപ്പെടുത്തി വിവിധ സ്ഥലങ്ങളിലേക്ക് വാഹനസൗകര്യം ഒരുക്കി. എല്ലാ രംഗങ്ങളിലും പി.ടി.എ .യും മാനേജ്മെന്റും സവിശേഷ ശ്രദ്ധപുലർത്തിയതോടെ 2011-12 അധ്യയനവർഷമായപ്പോൾ ഒരു വലിയസ്ഥാപനമായി മാറി. നിലവിൽ ശ്രീ.എം.ഐ.അജികുമാറാണ്ഹെഡ്മാസ്ററർ. ജനപ്രതിനിധികളുടേയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടേയും സജീവ ശ്രദ്ധയിൽ ഈ സ്കുൾ 2009-ൽ ദേശീയ മികവിലേക്കുയരുകയും ദേശീയ അധ്യാപക സംഗമത്തിൽ പ്രബന്ധം അവതരിപ്പിക്കുവാനുളള അവസരം സ്കൂളിന് ലഭിക്കുകയും ചെയ്തു. പന്ത്രണ്ടോളം സവിശേഷമായ പഠനങ്ങൾ നടത്തി സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ തുടർച്ചയായി പ്രാതിനിധ്യം. 2011- 12-ൽ രാജസ്ഥാനിലെ ജയ്പൂരിലും, 2014-15-ൽ ബാംഗ്ളൂരിലും വച്ച് നടന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കുന്നതിന് ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു. ഉപജില്ല, ജില്ല, സംസ്ഥാന തലത്തിൽ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവ്യത്തി പരിചയ മേളകളിലും കലാ- കായിക മേളകളിലും തുടർച്ചയായി ചാമ്പ്യൻഷിപ്പുകൾ നേടുന്നതിനും പഠനമികവുകൾക്കൊപ്പം പാഠേൃതര വിഷയങ്ങളിലുള്ള മികവുകളും ഉറപ്പിക്കുന്നതിന് നമുക്ക് കഴിഞ്ഞിട്ടുണ്ട്. ആസ്സാം, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ വിദഗ്ദർ എസ്.എസ്.എ യുടെ നേത്യത്വത്തിൽ സ്കൂൾ സന്ദർശനം നടത്തുകയും ചെയ്തു. ശക്തമായ പി.ടി.എ യും ക്ലാസ് പി.ടി.എ യുമാണ് ഇവിടെയുള്ളത്. നഗരൂർ പഞ്ചായത്തിലെ ഏററവും നല്ല പി.ടി.എ യ്ക്കുള്ള അംഗീകാരം തുടർച്ചയായി ലഭിച്ചു. ശ്രീ. എ.പി. സന്തോഷ് ബാബു പി.ടി.എ പ്രസിഡന്റായും ശ്രീമതി. മിനി ഷാജഹാൻ എം.പി.ടി.എ പ്രസിഡന്റായും പ്രവർത്തിക്കുന്നു. ഇവിടെ ഉന്നത നിലവാരം പുലർത്തുന്ന ലാബ്, ലൈബ്രറി എന്നിവ സ്കൂൾ തലത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഓരോ ക്ലാസുകളിലും ലാബും ലൈബ്രറിയും ഉണ്ട്. ഇന്റർനെററ് സംവിധാനത്തോട് കൂടി 9 ലാപ്ടോപ്പുകളും 4 ഡെസ്ക് ടോപ്പുകളുും ഉൾപ്പെടുന്ന വിപുലമായ ഐ.ടി. ലാബ്, വീഡിയോകോൺഫറൻസ് സംവിധാനത്തോടു കൂടിയ ഒരു സ്മാർട്ട് ക്ലാസ്സും ഇവിടെ പ്രവർത്തിക്കുന്നു. 5 വർഷമായി സ്കൂൾ പാർലമെന്റ് ഇലക്ഷൻ വെർച്വൽ വോട്ടിംങ് യന്ത്രത്തിന്റെ സഹായത്താൽ നടത്തിവരുന്നു. 2016- 2017 അധ്യയന വർഷത്തിൽ ക്ലാസ് മോഡിഫിക്കേഷന്റെ ഭാഗമായി അതാത് ക്ലാസുകളിൽ തന്നെ ലാബ്, ലൈബ്രറി, കായിക വിദ്യാഭ്യാസത്തിനുള്ള കളി ഉപകരണങ്ങൾ, പഠനോപകരണങ്ങൾ എന്നിവ സജ്ജീകരിക്കുകയും ക്ലാസ് പി.ടി.എ യുടെ നേത്യത്വത്തിൽ ക്ലാസുകളെല്ലാം ഹൈടെക് ആക്കുന്നതിനുള്ള പരിശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി 2 ക്ലാസുകൾ ഹൈടെക് ക്ലാസുകളാക്കി മാററി.
ഭൗതിക സാഹചര്യങ്ങൾ
3 ഏക്കർ വസ്തുവിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഒരു 4 നില കെട്ടിടം, ഒരു 3നില കെട്ടിടം, രണ്ട് ഓട് പാകിയ കെട്ടിടങ്ങളും, ഒരു ഷീററ് മേഞ്ഞ കെട്ടിടങ്ങളിൽ ആണ് ക്ലാസ്സുകൾ നടക്കുന്നത്. 32 ക്ലാസ് മുറികളാണ് ഉള്ളത്.
്
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
* ഫീൽഡ് ട്രിപ്സ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.7838216,76.8207139 | zoom=12 }}