സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്
സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട് | |
---|---|
| |
വിലാസം | |
കല്ലാനോട് കല്ലാനോട് പി.ഒ, , കോഴിക്കോട് 673527 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - 1964 |
വിവരങ്ങൾ | |
ഫോൺ | 0496 2660314 |
ഇമെയിൽ | kallanodehs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47017 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ മാത്യു തോമസ് |
പ്രധാന അദ്ധ്യാപകൻ | ശ്രീ ഫ്രാൻസീസ് സെബാസ്‌റ്റ്യൻ ടി. |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് നഗരത്തിൽ നിന്നൂം 45 കിലോമീറ്റർ അകലെ കൂരാച്ചുണ്ട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം കത്തോലിക്ക മിഷണറിമാരുടെ നേത്രത്വത്തിൽ 1964 ൽ ആണ് സ്ഥാപിതമായത്. ഫാ. ജോർജ് വട്ടുകുളം ആണ് സ്ഥാപക മാനേജർ. കൂരാച്ചുണ്ട് പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂളാണ് ഇത്
ചരിത്രം
ചരിത്ര പ്രസിദ്ധമായ കോഴിക്കോട് പട്ടണത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തായി 46 കിലോമീറ്റർ അകലെ സഹ്യന്റെ മടിതട്ടിൽ 'പേരിയ' മലയ്ക്കും 'മണിച്ചേരി' മലയ്ക്കും ഇടയിലായി കുറ്റ്യാടി പുഴയുടെ ഓരം ചേർന്ന് ഒതുങ്ങുന്ന കല്ലാനോട് പ്രദേശത്ത് കുടിയേറ്റകർഷകന്റെ പാദമുദ്രകൾ ആദ്യമായി പതിഞ്ഞത് 1943 -ൽ ആണ്. 1949-ൽ കല്ലാനോട് എലിമെന്റെറി സ്കൂൾ സ്ഥാപിച്ചത് ബഹുമാനപ്പെട്ട ജോസഫ് പന്നികോട്ട് അച്ചനാണ് . പിന്നീട് ഈ സ്കൂൾ ഹയർ എലിമെന്റെറി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ബഹുമാനപ്പെട്ട ഫാദർ ജോർജ് വട്ടുകുളം കല്ലാനോടിന്റെ ചരിത്രത്തിൽ സ്‌ഥിരപ്രതിഷ്ഠ നേടിയ ആളാണ്. ബഹുമാനപ്പെട്ട അച്ചന്റെ തീവ്രശ്രമങ്ങളുടെ ഫലമായി 1964-ൽ കല്ലാനോട് യു. പി. സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. പ്രഥമ പ്രധാനാദ്ധ്യാപകനായ ശ്രീ. ജോൺ. പി. മാത്യുവിന്റെ നേതൃത്വത്തിൽ അർപ്പണബോധമുള്ള ഒരു കൂട്ടം അധ്യാപകരുടെ കൂട്ടായ പ്രവർത്തനം പാഠ്യപാഠ്യേതര രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്‌ക്കുന്നതിന് കാരണമായിത്തീർന്നു. അധ്യയനരംഗത്ത് എന്നപോലെ കായിക രംഗത്തും മികവ് തെളിയിച്ച ചരിത്രമാണ് സ്കൂളിനുള്ളത്. ദേശീയ സംസ്ഥാന കായിക മേളകളിൽ ഉജ്ജ്വല പ്രകടനം കാഴ്ചവച്ച സുവർണ്ണതാരങ്ങൾ ഭാരതത്തിന് അകത്തും പുറത്തും സ്കൂളിന്റെ യശസ് ഉയർത്തിയവരാണ്.
ഭൗതികസൗകര്യങ്ങൾ
5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 19 ക്ലാസ്സ് മുറികൾ, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് റൂം, ലൈബ്രറി, സയൻസ് ലാബ്, സ്റ്റോർ തുടങ്ങിയ സജ്ജീകരണങ്ങളോടെയാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഐ. റ്റി. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർ നെറ്റ് സൗകര്യം ലഭ്യമാണ് . കേരളത്തിലെ പ്രഥമ ഗ്രാമീണ സ്റ്റേഡിയം കല്ലാനോട് ഹൈസ്കൂളിന്റെ അഭിമാനസ്തംഭമാണ്. 1989-ൽ രജത ജൂബിലിയും 2014-ൽ സിൽവർ ജൂബിലിയും ആഘോഷിച്ചു. പുതിയ സ്കൂൾ കെട്ടിടം പഴയ സ്കൂളിന്റെ സമീപത്തായി ഉയർന്നു കൊണ്ടിരിക്കുന്നു. തുടക്കം മുതലേ നൂറുമേനി വിജയവുമായി മുന്നേറ്റം.
പാഠ്യേതര പ്രവർത്തനങ്ങൾ
1. സ്കൂൾ സ്‌കൗട്ടും ഗൈഡും
1970 – 71 മുതൽ പ്രവർത്തിക്കുന്നു. എല്ലാ വർഷവും രാജ്യപുരസ്കാർ, രാഷ്‌ട്രപതി അവാർഡുകൾ ധാരാളം കുട്ടികൾക്ക് ലഭിക്കുന്നു. കഴിഞ്ഞ 24 വർഷമായി സ്‌കൗട്ട് മാസ്‌റ്ററായി പ്രവർത്തിക്കുന്നത് ശ്രീ മാക്സിൻ ജെ. പെരിയപ്പുറമാണ്. ശ്രീമതി ഇ. എം. അന്നമ്മ ടീച്ചർ ഗൈഡ് ക്യാപ്‌റ്റനായും പ്രവർത്തിക്കുന്നു.
2. എസ്. പി. സി.
2014-ൽ ആണ് യൂണിറ്റ് ആരംഭിച്ചത് . 2015 – 16 വർഷത്തിലെ കോഴിക്കോട് റൂറൽ ക്യാമ്പിലെ മികച്ച ഔട്ട്ഡോർ കേഡറ്റായി മാസ്റ്റർ ക്രിസ്റ്റിൻ ജോൺസണും 2016- 17 ൽ മാസ്റ്റർ ഡാനിയൽ മാത്യൂസും തിരഞ്ഞെടുക്കപ്പെട്ടു. 88 കേഡറ്റുകളുമായി നന്നായി പ്രവർത്തിക്കുന്ന യൂണിറ്റിന്റെ സി. പി. ഒ. ശ്രീ ഷിബി ജോസഫും എ. സി. പി. ഒ. ശ്രീമതി ഷാന്റിമോൾ കെ. ജോസഫും ആണ്.
3. ജെ. ആർ. സി. നല്ല നിലയിൽ പ്രവർത്തിക്കുന്ന യൂണിറ്റിന്റെ സാരഥി ശ്രീമതി ഷിബിന കെ. ജെ ആണ്. കേഡറ്റുകൾ എല്ലാവർഷവും മികച്ച വിജയം കൈവരിക്കുകയും ഗ്രേയ്സ് മാർക്ക് നേടുകയും ചെയ്യുന്നു. പഠനത്തെക്കാൾ ഉപരി പാവപ്പെട്ടരോഗികളെ സഹായിക്കുകയും ചെയ്യുന്നു.
4. വിദ്യാരംഗം കലാസാഹിത്യ വേദി
വിദ്യാർത്ഥികളുടെ സാഹിത്യാഭിരുചി വളർത്തുന്നതിനായി നിരവധി പ്രവർത്തനങ്ങൾ ക്ലബ് ഷേർളി ജോസഫിന്റെ നേതൃത്വത്തിൽ നടത്തുന്നു.
5. ക്ലബ് പ്രവർത്തനങ്ങൾ
പരിസ്ഥിതി ക്ലബ് , സയൻസ് ക്ലബ്, ഹെൽത്ത് ക്ലബ്, ഗണിത ക്ലബ് , സോഷ്യൽ സയൻസ് ക്ലബ്, ഐ.റ്റി. ക്ലബ് തുടങ്ങിയവ വളരെ സജീവമായി പ്രവർത്തിക്കുന്നു.
6. ഫുട്ബോൾ
കായിക അദ്ധ്യാപിക സിനി ജോസഫിന്റെ നേതൃത്വത്തിൽ വളരെ സജീവമായി പ്രവർത്തിക്കുന്നു. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഫുട്ബോൾ ടീമുകൾ സ്കൂളിൽ ഉണ്ട്. ഇതിലെ പല കുട്ടികളും സംസ്ഥാന ജില്ലാ ടീമുകളിൽ കളിക്കുന്നു.
സംസ്ഥാന ടീമിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടവർ
1. ദേവദർശ് പി. ആർ. 2. ജെസ്‌ലിൻ മരിയ 3. അനന്തശയന 4. പ്രിസ്‌റ്റി സി. എ. 5. അനുശ്രീ രജീഷ് 6. അനന്യ രജീഷ് 7. അഭിരാമി ഒ. ആർ.
7. വൺ വീക്ക് - വൺ റുപ്പി
കുട്ടികൾക്കിടയിൽത്തന്നെ സഹായം അർഹിക്കുന്നവരെ കണ്ടെത്തി സഹായിക്കുന്നതിനായി ഓരോ ആഴ്ചയും കുട്ടികളിൽ നിന്നും ഓരോ രൂപയും അദ്ധ്യാപകരിൽ നിന്നും പത്ത് രൂപയും സംഭാവനയായി സ്വീകരിക്കുന്നു.
8. പഠന വിനോദയാത്ര
എല്ലാ വർഷവും കുട്ടികൾക്കായി പഠനവിനോദയാത്രകൾ സംഘടിപ്പിക്കുന്നു.
9. സഹവാസ ക്യാമ്പ്
എസ്. എസ്. എൽ. സി. പരീക്ഷയോട് അനുബന്ധിച്ച് തീവ്രപരിശീലനം നൽകുന്നതിനായി എല്ലാ വർഷവും സഹവാസ ക്യാമ്പുകൾ നടത്തപ്പെടുന്നു.
10. ക്വിസ് മൽസരം
സ്കൂളിലെ പ്രഗൽഭയായ മലയാളം അദ്ധ്യാപിക ശ്രീമതി ജെയ്സമ്മ ടീച്ചറിന്റെ അനുസ്മരണാർത്ഥം ടീച്ചറിന്റെ മരണ ദിനമായ ജനുവരി 3 നോട് അനുബന്ധിച്ച് താമരശ്ശേരി കോർപ്പറേറ്റിലെ മുഴുവൻ ഹൈസ്കൂളുകളെയും പങ്കെടുപ്പിച്ചുകൊണ്ട് ക്വിസ് മൽസരം സംഘടിപ്പിക്കുന്നു. വിജയികളായ ടീമുകൾക്ക് എവർറോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും നൽകി വരുന്നു.
മാനേജ്മെന്റ്
താമരശ്ശേരി കത്തോലിക്ക രൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പിതാവ് രക്ഷാധികാരിയായും, റവ. ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ കോർപ്പറേറ്റ് മാനേജറായും, റവ. ഫാ. ഫ്രാൻസിസ് പുതിയേടത്ത് ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു. ഹയർസെക്കൻഡറി വിഭാഗം പ്രിൻസിപ്പൽ ശ്രീ മാത്യു തോമസും ഹൈസ്കൂൾ വിഭാഗം ഹെഡ്‌മാസ്റ്റർ ശ്രീ കെ. എം. സണ്ണിയുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. ജോൺ പി. മാത്യു, ശ്രീ. എം. എം. മാത്യു, ശ്രീമതി. എൻ. ഏലമ്മ, ശ്രീ. റ്റി.ഡി. ജോസ് , ശ്രീ. സി. എം. മാത്യു, ശ്രീ. എം. എം. ജോസഫ്, ശ്രീ. റ്റി. ജെ. ജെയിംസ്, ശ്രീ. റ്റി. ജെ ജോൺ, ശ്രീ. കെ. പി. ജോസ് , ശ്രീമതി. ഏലിക്കുട്ടി, ശ്രീമതി. മറിയാമ്മ അബ്രാഹം, ശ്രീ. സി. റ്റി. തോമസ്, ശ്രീ. കെ. ജെ . ജോസഫ്, ശ്രീ. എം. ജെ അബ്രാഹം, ശ്രീ. തോമസ് മൈക്കിൾ, ശ്രീ. ഒാസ്റ്റിൻ ജോസഫ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- 1. ശ്രീ. പോൾ കല്ലാനോട് - സാഹിത്യകാൻ , ചിത്രകാരൻ
2. പ്രൊഫസർ പി. എം. മാത്യൂ 3. അബ്രാഹം മാത്യൂ - കേരകേസരി അവാർഡ് ജേതാവ് 4. ശ്രീ. ടോം ജോസഫ് - ദേശീയ ഡെക്കാത്തലൺ ചാമ്പ്യൻ 5. ശ്രീ. സെബാസ്റ്റ്യൻ റ്റി. കെ. - കായിക താരം 6. ശ്രീമതി മയൂഖ ജോണി - ഒളിമ്പ്യൻ 7. കുമാരി ഹിമ ജോൺ - പി. എച്ച്. ഡി. 8. മനു വർഗ്ഗീസ് - പി. എച്ച്. ഡി. 9. സുനിൽ മാത്യൂ - പി. എച്ച്. ഡി. 10. അജേഷ് എ. എം. - പി. എച്ച്. ഡി. 11. സജി മാത്യൂ - കർഷകോത്തമ അവാർഡ് ജേതാവ് 12. സജി നരിക്കുഴി - എഴുത്തുകാരൻ 13. അബിത മേരി മാനുവൽ - കായികതാരം 14. മരിയ ജെയ്സൺ - ത്വെയ്ക്കോണ്ട 15. സജി മാത്യു - കായികതാരം
ഹിരോഷിമ നാഗസാക്കി ദിനം
നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് സമാധാനത്തിന്റെ പ്രതീകമായി മാനേജർ ഫാദർ ഫ്രാൻസിസ് പുതിയേടത്ത് പ്രാവിനെ പറത്തി ഉദ് ഘാടനം ചെയ്തു. ശാന്തി ഗീതം ആലപിക്കുകയും സമാധാന റാലി സംഘടിപ്പിക്കുകയും യുദ്ധവിരുദ്ധ പ്രതിജ്ഞ , കൊളാഷ് ,ക്വിസ് മത്സരം , മുദ്രാവാക്യം , പ്ലക്കാർഡ് നിർമ്മാണം എന്നിവ നടത്തി. ഹെഡ്മാസ് റ്റർ കെ. എം. സണ്ണി, സിസ്റ്റർ ഷൈനി റോസ്, ഷൈജ ജോസഫ് , ലിസ്സി ജോസഫ് , എമിലി അനിൽ എന്നിവർ പ്രസംഗിച്ചു.
തേനീച്ച കൃഷിയുമായി സെന്റ് മേരീസ്
തേനീച്ച കൃഷിയിൽ പുത്തൻ പാഠങ്ങൾ ഉൾക്കൊണ്ട് പുതിയ തലമുറയെ കാർഷിക രംഗത്തെ വിവിധ മേഖലകളിൽ ശ്രദ്ധയൂന്നുക എന്ന ലക്ഷ്യത്തോടെഎന്ന ലക്ഷ്യത്തോടെ കൂരാച്ചുണ്ട് പഞ്ചായത്തിലെ മികച്ച കർഷകനായ ആനിക്കാട്ട് ജോസിന്റെ പുരയിടത്തിലെ തേനിച്ച കൃഷി വിദ്യാർത്ഥികൾ സന്ദർശിച്ചു . കൃഷി എങ്ങനെ ആരംഭിക്കാമെന്നും തേനീച്ചകൾ എങ്ങനെ തേൻ ഉൽപ്പാദിപ്പിക്കുന്നുവെന്നും തേനിന്റെ ഗുണങ്ങൾ ഇതിൽ നിന്നുള്ള സാമ്പത്തിക നേട്ടങ്ങൾ, എന്നിവയെക്കുറിച്ചെല്ലാം വിദ്യാർത്ഥികളുംമായി സംവദിച്ചു. അധ്യാപകരായ സണ്ണി ജോസഫ് , പ്രകാശൻ കെ, സ്‌മിത കെ. ജോസ് , ജിൽറ്റി മാത്യു എന്നിവർ നേതൃത്വം നൽകി.
സ്വാതന്ത്ര്യ ദിനം
സമുചിതമായി ആഘോഷിച്ചു. ഫാദർ ഫ്രാൻസിസ് പുതിയേടത്ത് പതാക ഉയർത്തി സന്ദേശം നൽകി. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിൻസി തോമസ്സ് , ഹെഡ്‌മാസ്‌റ്റർ കെ.എം. സണ്ണി , പി.ടി. എ പ്രസിഡണ്ട് ബാബു കെ.കെ. എം.പി.ടി.എ പ്രസിഡണ്ട് ആൻസി ജോസഫ് ശ്രീമതി ലിസ്സി ജോസഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ദേശഭക്തി ഗാന മത്സരം നടത്തി. കുട്ടികൾക്ക് ലഡു വിതരണം നടത്തി.
അദ്ധ്യാപക ദിനം
അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് പ്രാധാന അദ്ധ്യാപകൻ ആശംസാ കാർഡും ചെണ്ടും നൽകി അധ്യാപകരെ എതിരേറ്റു. ഫാദർ ഫ്രാൻസിസ് പുതിയേടത്ത് കേക്ക് മുറിച്ച് അദ്ധ്യാപകദിന സന്ദേശം നൽകി. കുട്ടികൾ അദ്ധ്യാപകരെ ആദരിച്ചു.
ഓണാഘോഷം
ഓണാഘോഷത്തോടനുബന്ദിച്ച് ഓണപ്പൂക്കളം തീർത്തു. ഓണസദ്യ ഓണപ്പാട്ട് ,ഓണക്കളികൾ എന്നിവ സംഘടിപ്പിച്ചു.
മദ്യ വിരുദ്ധ റാലി
വിവിധങ്ങളായ ക്ലബുകളുടെ നേതൃത്വത്തിൽ മദ്യവിരുദ്ധ റാലി സംഘടിപ്പിച്ചു. മദ്യത്തിന്റെ ദൂഷ്യവശങ്ങളെ ക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നടത്തി. ഹെഡ്മാസ്റ്റർ കെ.എം. സണ്ണി, ഷിബി ജോസ് , ഷിബിന കെ. ജെ, മാക്സിൻ ജെ. പെരിയപ്പുറം റാലിക്ക് നേതൃത്വം നൽകി.
മത്സ്യം വളർത്തലും പരിശീലിക്കാം
ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ മത്സ്യം വളർത്തുന്നതിനെക്കുറിച്ച് പഠിക്കുന്നതിനായി കൂരാച്ചുണ്ട് സ്വദേശിയായ ശ്രീ കൊല്ലം കുന്നേൽ വിൽസന്റെ മത്സ്യകൃഷി സ്ഥലം സന്ദർശിക്കുകയും തിലാപ്പിയ ,രോഹു,അലങ്കാര മത്സ്യങ്ങൾ ഇവയെ കുറിച്ച് പഠനം നടത്തുകയും ചെയ്തു.
ഭവന സന്ദർശനം
അധ്യാപകർ പല ഗ്രൂപ്പുകളായി തിരിഞ്ഞ് വിസ്തൃതമായ വയലട, ചീടിക്കുഴി, കരിയാത്തുംപാറ, പടിക്കൽവയൽ, കക്കയം, കലോനോട്, പൂവ്വത്തുംചോല എന്നിവിടങ്ങളിലായി കുട്ടികളുടെ വീടുകൾ സന്ദർശിച്ച് അവരുടെ പഠനസാഹചര്യം , വീട്ടുസാഹചര്യം ഇവ മനസ്സിലാക്കുകയും പോരായ്മകൾ പരിഹരിക്കാനുള്ള നടപടികൾ ചർച്ച ചെയ്യുകയും ചെയ്തു.
വൺ വീക്ക് വൺ റുപ്പി
പാവപ്പെട്ടകുട്ടികളെ സഹായിക്കുന്നതിനായി ആഴ്ചയിൽ 1 രൂപ വീതം കുട്ടികളിൽ നിന്ന് ശേഖരിക്കുന്ന പരിപാടി നടപ്പിലാക്കി
കൊന്ത നമസ്‌ക്കാരം
അദ്ധ്യാപകരുടെ നേതൃത്വത്തിൽ കത്തോലിക്കാ വിദ്യാർത്ഥികൾ 10 ദിവസം കൊന്തനമസ്കാരത്തിൽ ഭക്തിപൂർവ്വം പങ്കെടുത്തു. ഫാദർ ഫ്രാൻസിസ് പുതിയേടത്ത് ആശീർവാദം നൽകി.
മോട്ടിവേഷൻ ക്ലാസ്സ്
മികച്ച ട്രെയിനറും സാമൂഹ്യപ്രവർത്തകനും ഗ്രന്ഥകാരനുമായ ശ്രീ സജി എം. നരിക്കുഴി പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ സെമിനാർ നടത്തി.
കേരളപ്പിറവി
നവംബർ ഒന്ന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മലയാള ദിന പ്രതിജ്ഞ ചൊല്ലി. ഹെഡ്മാസ്‌റ്റർ കെ. എം. സണ്ണി, ശ്രീ രാജു കെ. എം എന്നിവർ സന്ദേശം നൽകി.
ഭാഷാദിമാന മാസാചരണം
ശ്രീ രാജു കെ. എം ന്റെ ക്ലാസ്സോടെ ഭാഷാദിമാന മാസാചരണത്തിന് തുടക്കം കുറിച്ചു. പ്രതിജ്‍ഞ എറ്റു ചൊല്ലി. പത്രക്കുറിപ്പ് , മെസ്സേജ് എന്നിവ തയ്യാറാക്കി
D C L TALENT FEST
ദീപിക ബാലസഖ്യം കൂരാച്ചുണ്ട് മേഖല ടാലന്റെ് ഫെസ്‌റ്റ് ഒക്ടോബർ 29 ശനിയാഴ്ച St. Francis English Medium School ൽ വച്ച് നടത്തപ്പെട്ടു. ശ്രീമതി സിന്ധു വർഗ്ഗീസിന്റെ നേതൃത്വത്തിലുള്ള ടീമിൽ ജ്യോഷ് ജോർജ്ജ്, ജെസ്‌വിൻ മനോജ്, ഫാത്തിമ ജൗഹറ , ആൻജസ് വിമൽ സണ്ണി തുടങ്ങിയവർ മികച്ച പ്രകടനം കാഴ്ചവെച്ച് ഒന്നാം സ്ഥാനത്തിന് അർഹരായി. കൂടുതൽ കുട്ടികളെ സ്കോളർ ഷിപ്പ് പരീക്ഷക്ക് പങ്കെടുപ്പിച്ചതിന് ഷീൽഡ് ലഭിച്ചു.
2017--2018അധ്യയന വർഷം
പ്രവേശനോൽസവം
സ്‌കൂൾ സ്‌കൗട്ട് , ഗൈഡ്, ജെ. ആർ. സി, എസ്. പി. സി. കുട്ടികളുടെ അകമ്പടിയോടെ പുതിയ കുട്ടികളെ സ്വീകരിച്ചു. സ്‌കൂൾ മാനേജരുടെ അനുഗ്രഹ പ്രഭാഷണം ചടങ്ങിന് മാറ്റു കൂട്ടി. കുട്ടികൾക്ക് മധുരം നൽകി.
ജൂൺ 5 പരിസ്ഥിതിദിനം
സ്‌കൂൾ മുറ്റത്ത് വൃക്ഷ തൈ നടുകയും സ്‌മിത ടീച്ചർ പരിസ്ഥിതിദിന സന്ദേശം നൽകുകയും ചെയ്തു. പരിസ്ഥിതിദിന ക്വിസ് നടത്തി.
വായനാവാരം
പുതുമയാർന്ന പരിപാടികളോടെ വായനാവാരം ആഘോഷിച്ചു. പുസ്‌തക പരിചയം, കഥ,വായനാമത്‌സരം ,ക്വിസ് മത്‌സരം എന്നിവ നടത്തപ്പെട്ടു. ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ കവിതാലാപനം നടത്തി.
ജേതാക്കളെ ആദരിക്കൽ
എസ്. എസ്. എൽ. സി. പരീക്ഷയിൽ തുടർച്ചയായി 14-ാം വർഷവും 100 ശതമാനം വിജയം നേടിയ A, A+ ഗ്രേഡ് നേടിയ കുട്ടികളെ ആദരിക്കുകയും ക്യാഷ് അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്‌തു.
കരനെൽ കൃഷി
കുട്ടികൾക്ക് കാർഷികവൃത്തിയോട് താത്പര്യം ജനിപ്പിക്കതക്കവിധം സ്‌കൂൾ മുറ്റത്ത് കരനെൽ കൃഷി ആരംഭിച്ചു.
സുബ്രതോ കപ്പ്
സ്‌കൂൾ ചരിത്രം സുവർണ്ണ ലിപികളിൽ കുറിക്കതക്കവിധം സുബ്രതോ കപ്പിൽ അണ്ടർ 17 വിഭാഗത്തിൽ കല്ലാനോട് ഹൈസ്കൂളിലെ പെൺകട്ടികൾ ജേതാക്കളായി. പരിശീലിപ്പിച്ച അധ്യാപകർക്കും വിജയികൾക്കും അഭിനന്ദനങ്ങൾ.
അൽഫോൻസ വാരം
രൂപതാമദ്ധ്യസ്ഥയായ അൽഫോൻസാമ്മയുടെ തിരുന്നാൾ സമുചിതമായി ആഘോഷിച്ചു. ഉപന്യാസം, ക്വിസ്, പ്രസംഗം എന്നീ മത്സരങ്ങൾ നടത്തപ്പെട്ടു. ഇതോടനുബന്ധിച്ച് സ്‌നേഹപൂർവ്വം കൈത്താങ്ങ് എന്ന പദ്ധതിയിലൂടെ കുട്ടികൾ സംഭരിച്ച ഭക്ഷ്യ വിഭവങ്ങൾ പാവപ്പെട്ടവർക്ക് വിതരണം ചെയ്‌തു. ജൂലൈയ് 28 ന് തിരുന്നാൾ വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ഹായ് സ്‌കൂൾ കുട്ടി കൂട്ടം
8, 9 ക്ലാസ്സുകളിലെ 40 ഓളം കുട്ടികൾ അംഗങ്ങളാണ്. വിവിധ സ‌്‌കൂളുകളിൽ വച്ച് നടത്തപ്പെട്ട പ്രാഥമിക ഘട്ടപരിശീലന പരിപാടിയിൽ 35 പേർ പങ്കെടുത്തു കഴിഞ്ഞു. സ്‌കൂൾ ഐ. റ്റി. ക്ലബിന്റെ പ്രവർത്തനത്തിലും ഐ. റ്റി ലാബ്, ഐ. സി. റ്റി ഉപകരണങ്ങളുടെ പരിപാലനത്തിലും ഇവരെ പ്രയോജനപ്പെടുത്തുന്നു.
ചാന്ദ്ര ദിനം
ചാന്ദ്ര ദിന ക്വിസ് , ചാന്ദ്ര മനുഷ്യനുമായി അഭിമുഖം എന്നിവ നടത്തപ്പെട്ടു.
ഓഗസ്‌റ്റ് രണ്ട് എസ്. പി. സി. ദിനം
എസ്. പി. സി. ദിനം സമുചിതമായി ആഘോഷിച്ചു. എസ്. പി. സി. യുടെ ഉദ്‌ദ്ദേശ ലക്ഷ്യങ്ങളെ അനുസ്‌മരിപ്പിച്ച് കേഡറ്റുകൾ സംസാരിച്ചു. സ്‌കൂളിൽ മധുരം വിതരണം ചെയ്‌തു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="11.53402" lon="75.877075" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017,
</googlemap>