ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2024-27 | 2025-28 | 2026-29 |
| 19073-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19073 |
| അംഗങ്ങളുടെ എണ്ണം | 39 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | വേങ്ങര |
| ലീഡർ | ശ്രിയ എൻ |
| ഡെപ്യൂട്ടി ലീഡർ | അസിൽ മുഹമ്മദ് എം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഗിരീഷ് വി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | നിഷിത എം കെ |
| അവസാനം തിരുത്തിയത് | |
| 08-01-2026 | 19073 |
മാസ്റ്റർ ട്രെയ്നർ സന്ദർശനം

പെരുവള്ളൂർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ നേരിട്ടറിയാനും അവരുടെ രക്ഷീതാക്കളോട് ആശയവിനിമയം നടത്തുവാനും മാസ്റ്റർ ട്രെയ്നർ മുഹമ്മദ് റാഫി എം കെ സ്‍കൂൾ സന്ദശിച്ചു. കുട്ടികളുമായി സംസാരിക്കുകയും പിന്നീട് അവരുടെ രക്ഷിതാക്കളോട് ലിറ്റിൽ കൈറ്റ്സിനെ കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെ കുറിച്ചും സംസാരിച്ചു. രക്ഷിതാക്കൾക്ക് ലിറ്റിൽ കൈറ്റ്സ് എന്താണെന്ന് ബോധ്യപ്പെടുത്തുവാൻ യോഗത്തിന് കഴിഞ്ഞു
പ്രിലിമിനറി ക്യാമ്പ്
2023-26 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പിൽ HM ഗീത ടീച്ചറുടെ അധ്യക്ഷതയിൽ പി ടി എ പ്രസിഡന്റ് എപി അശ്റഫ് ഉത്ഘാടനം ചെയ്തു.മാസ്റ്റർ ട്രൈനർ റാഫി സർ ക്ലാസെടുത്തു.അധ്യാപകരായ ജ്യോതി ടീച്ചർ,രവി എന്നിവർ സംസാരിച്ചു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർമാരായ ഗിരീഷ്,നിഷിത എന്നിവർ നേതൃത്ത്വം നൽകി.
ഭിന്നശേഷി വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം
ലോക ഭിന്നശേഷി വാരാഘോഷത്തിന്റെ ഭാഗമായി പെരുവള്ളൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഭിന്നശേഷി വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് പത്താം ക്ലാസ് ബാച്ചാണ് ഡിജിറ്റൽ പെയിന്റിംഗ് ക്ലാസുകൾ സംഘടിപ്പിച്ചത് സ്കൂളിലെ 9 ഭിന്നശേഷി വിദ്യാർത്ഥികൾ പരിശീലനത്തിൽ പങ്കെടുത്തു. സ്പെഷ്യൽ എഡ്യൂക്കേറ്റർ സനിത ടീച്ചർ, ലിറ്റിൽ കൈറ്റ് മെന്റർമാരായ ഗിരീഷ് , നിഷിത എന്നിവർ നേതൃത്വം നൽകി
അംഗീകാരങ്ങൾ
ചിത്രശാല
2023-23 ബാച്ചിന്റെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക






