ജി.എച്ച്.എസ്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 48001-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 48001 |
| യൂണിറ്റ് നമ്പർ | 1 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | അരീക്കോട് |
| ലീഡർ | സൗരവ് കെ |
| ഡെപ്യൂട്ടി ലീഡർ | നഹീമ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | കലേശൻ പി എൻ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശാലിനി പി കെ |
| അവസാനം തിരുത്തിയത് | |
| 29-10-2025 | Shalinipk |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
.പ്രവേശന പരീക്ഷ
2025-28 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 25 /06/2025 ന് ഹൈസ്കൂൾ ഐ ടി ലാബിൽ വെച്ച് നടന്നു.144 കുട്ടികൾ അഭിരുചി പരീക്ഷയിൽ പങ്കെടുത്തു.ഇതിൽ ഉയർന്ന സ്കോർ നേടിയ നാൽപ്പത് കുട്ടികൾക്ക് ബാച്ചിൽ അംഗത്വം ലഭിച്ചു.
പ്രിലിമിനറി ക്യാമ്പ്
2025-28 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായുള്ള പ്രിലിമിനറി ക്യാമ്പ് ന് ഹൈസ്കൂൾ ഐ ടി ലാബിൽ വെച്ച് നടന്നു.ഹെഡ്മിസ്ട്രസ് ശ്രീമതി ലൗലി ജോൺ അധ്യക്ഷം വഹിച്ച ചടങ്ങ് പി ടി എ പ്രസിഡന്റ് ശ്രീ ഉമ്മർ ടി പി ഉദ്ഘാടനം ചെയ്തു.എസ് എം സി ചെയർമാൻ ശ്രീ ഷാഫി ആശംസകൾ അർപ്പിച്ച് സംസാരിച്ചു.വിവരസാങ്കേതിക വിദ്യയുടെ ഏറ്റവും പുതിയ കണ്ടെത്തലുകൾ കുട്ടികളിലേക്കെത്തിക്കുവാൻ മാസ്റ്റർ ട്രെയ്നർ ശ്രീ ശിഹാബുദ്ധീൻ സാറിന് കഴിഞ്ഞു.അനിമേഷൻ ,പ്രോഗ്രാമിങ് വിഭാഗങ്ങളിലായി കുട്ടികൾക്ക് പരിശീലനം നൽകി .ശേഷം രക്ഷിതാക്കൾക്കുള്ള മീറ്റിംഗിൽ ലിറ്റിൽ കൈറ്റ്‌സിന്റെ ലക്ഷ്യങ്ങളും മറ്റു കാര്യങ്ങളും അദ്ദേഹം വിശദീകരിച്ചു. 40 അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു.